വീടിനകത്ത് കെറിയിട്ടും പരീക്ഷണം കഴിഞ്ഞില്ല പാലും വെള്ളം കുടിപ്പിക്കൽ….
നാട്ട്ക്കാര് മൊത്തം കോരി കോരി തന്നു….
കഴിഞ്ഞു….അമ്മയുടെ വാക്കുകൾ പരസ്യത്തിൽ നൈസിൽ പൗഡർ ഇട്ട കുട്ടിയെ പോലെ ആയിരുന്നു എന്റെ അവസ്ഥ…. 🥶 🥶 🥶 🥶
അത് ആ ദുഃഖത്തിലും സന്തോഷം തരുന്ന വാക്കുകൾ
ഞാൻ എണീറ്റ് മാല ഊരി ചെയറിൽ ഇട്ട് നേരെ കേറി പോയി…
ഒന്ന് പൊട്ടി കരയാൻ തോന്നി കഴിയുന്നില്ല അച്ഛനെ ഞാൻ വേണ്ട രീതിയിൽ സ്മരിച്ചു…
നേരെ കൈയ്യും കാലും കഴുകി പുതച്ച് ഒറ്റ കെടത്തം…
രണ്ട് മിനിറ്റ് കഴിഞ്ഞില്ല അച്ചു വന്നു
അച്ചു : ഡെയ് അണ്ണാ… കീഴെ കൂപ്പ്ട്രാങ്ക.. ഡാ കേക്കുന്നാ നീ….
ഞാൻ : വന്ത് തൊലക്കിറെ പോടാ….
അച്ചു : പൈത്യം…. സീക്രം…. റിസപ്ഷൻ പോണും …
അത് വേറെ ഇനി… കണ്ണിൽ നിന്ന് പൊക വരുന്നു…
ഞാൻ വീണ്ടും കണ്ണടച്ചു…
ഡേയ് കണ്ണാ അടുത്തത്… ചെറി
ഡേയ് ടാബ്‌ലറ്റ് പോട്ടുക്കോ…
ഞാൻ പൊതപ്പ് മാറ്റി അങ്ങേരെ ഒന്ന് നോക്കി
ചെറി : അച്ചോ… ഇന്താ എല്ലാം ഓക്കേ ആയിടുമേ…വാ..
ഞാൻ : നിങ്ക ഒരു വേല പണ്ണ്ങ്കോ അന്ത സ്ലിപ് അപ്പടിയെ മിക്സ് പണ്ണി കുടുങ്കോ സാപ്പ്‌ട്ട് പോയിട്രേനെ….
ചെറി : എന്നമ്മോ പണ്ണി തൊല… ദേ ഏട്ടൻ നിന്നെ വിളിക്കുന്നുണ്ട്
ഞാൻ : ചെറി മുടിയിലെ ചെറി ഒടമ്പ് വലിക്ക്ത്…
ചെറി : ഡെയ് മൂന്ന് മണിക്കൂർ ഡാ… പെട്ടെന്ന് വാ…
⏩ ചെറി പോയതും ഗുളിക എടുത്ത് വായിൽ ഇട്ട് ഒറ്റ വലിക്ക് വെള്ളവും കുടിച്ച് ഞാൻ നേരെ താഴേ പോയി….
ചെറിയ കുളിരും നല്ല ബോഡി പെയ്നും…
ഹാ വന്നല്ലോ നിക്കറും ഇട്ട് എന്റെ സ്റ്റെപ്പെറങ്ങി ഉള്ള വരവ് കണ്ട് അച്ഛൻ പറഞ്ഞു…
നേരെ അച്ഛന്റെ മുറിയിൽ കേറി ഹീറ്റർ ഇട്ട് മേല് കഴുകി…
മേല് കഴുകി വരുമ്പോ ചെറിയും അച്ചും എനിക്ക് ഉള്ള ഡ്രെസ്സും കൊണ്ട് നിപ്പുണ്ട്…
ഞങ്ങള് മൂന്ന് പേരും ഉള്ള ടൈം കൊണ്ട് റെഡി ആയി അവരുടെ കളികൾക്ക് ചുക്കാൻ പിടിച്ച് ഞാനും കൂടെ നിന്നു…
അച്ഛൻ വന്ന് തട്ടിയപ്പോ അച്ചു പോയി കതക് തുറന്നു…
അച്ഛൻ : ആഹാ കഴിഞ്ഞില്ലേ
കൊരച്ച് കൊണ്ട് ഞാൻ വെളിയിലേക്ക് പോയി…
അച്ഛൻ : എന്താ ഡാ വൈയ്യേ
ഞാൻ : ഇല്ല കൊഴപ്പം ഇല്ല…
-> നാല് മണിക്കൂർ അച്ഛന്റെ അമ്മേടെ അകന്ന ബന്ധുക്കൾ പവിടെ കൂട്ട്ക്കാർ ചെറിടെ കൂട്ട്കാർ അങ്ങനെ അങ്ങനെ.അവസാനം ആയപ്പോ എനിക്ക് പല്ല് കൂട്ടി ഇടിക്കാൻ തൊടങ്ങി… ശരീരം മരവിച്ചു….
-> ഞാൻ ഒരു മൂലക്ക് ഒതുങ്ങി…
പവി എനിക്ക് അച്ചുനെ വിട്ട് ചൂട് വെള്ളം കൊണ്ട് തന്നു…
കിച്ചു : അളിയാ എന്താ സീൻ
പവി : അതെ ബ്രോ അവന് ചെറിയ പനി അത്രെ ഉള്ളു…
കിച്ചു : അളിയൻ വാ നമ്മക്ക് എന്റെ കമ്പനിക്കാരും ആയിട്ട് പോയി ചില്ലടിക്കാ വാ… ജസ്റ്റി ഉശ്….ദേ അളിയാ സാനം ഒണ്ട് എടുക്കട്ടെ
ഞാൻ : കൈ എട്…
കിച്ചു : ആരും അറിയില്ല
ഞാൻ : വേണ്ട വിട്ടേക്ക്
ഞാൻ വന്ന ദേഷ്യം അടക്കി വച്ച് വിറച്ച ഒച്ചയും കൊണ്ട് പറഞ്ഞു…
കിച്ചു : ഓക്കേ…
ഫോട്ടോഗ്രാഫർ : ഓക്കെ ലാസ്റ്റ് ഒരു ഫാമിലി ഫോട്ടോ വൈൻഡ് ആപ്പ് ചെയ്യാ…
പവി : ഏട്ടാ വാ എണീക്ക്… അവളെന്നെ പിടിച്ചു പൊക്കി…
ചുവന്ന കണ്ണും ഒടിഞ്ഞ ഫിഗറും ആയി ഞാൻ മെല്ലെ എണീറ്റു… ക്യാമറ നോക്കി ആ അവസ്ഥയിൽ പറ്റാവുന്ന മാക്സിമം ഫ്രഷ്നസ്സ് ഇട്ട് ഞാൻ ചിരിച്ചു…
ഫോട്ടോഗ്രാഫർ : സ്മൈൽ സ്മൈൽ ഓക്കേ….
ഞാൻ ഒരു കോഫി മാത്രം കുടിച്ച ശേഷം മാറി ഇരുന്നു…
എല്ലാരും ഒരെ വെട്ടി പൊളക്കൽ ആണ്…
സമയം വീണ്ടും പൊയ്കൊണ്ടേ ഇരുന്നു…
ഞാൻ ഒരു ചെയറിൽ ചാരി കൈ കെട്ടി വേറെ ചെയറിൽ കാലും വച്ച് അറിയാതെ ഒറങ്ങി പോയി
പിന്നെ ചെറി എന്നെ വന്ന് തട്ടി വിളിച്ചു…
ചെറി : കണ്ണാ വാ പോവാ… ചെറി പിടിക്കാ…
ഞാൻ മെല്ലെ എണീറ്റു…
ഞാൻ : നിങ്ങടെ ഒരു മരുന്ന് അത് കാരണം ഇപ്പൊ. തല പൊങ്ങുന്നില്ല….
ചെറി : ല്ലാം മുടിഞ്ച് പോച്ച് വാ പോവാ
ഞങ്ങള് പോവുമ്പോ അവടെ കൂട്ട കരച്ചിൽ…
ഞാൻ അത് കണ്ട് അറച്ച പോലെ ചെറിയെ നോക്കി
ഞാൻ : യോ എല്ലാം മുടിഞ്ച് വന്ത്റ്ക്കലാമേ…
ചെറി : നീ വാ…
ഞാൻ കൈ കെട്ടി കാറിൽ ചാരി അവരുടെ സ്നേഹപ്രകടനം നോക്കി നിന്നു…
