ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ ചെറിയരീതിയിൽ ലൈംഗികബന്ധം പുനരാരംഭിച്ചു, ഗർഭകാലത്തെ സെക്സ് കുഞ്ഞിനെ ബാധിക്കില്ല എന്ന് ഞാനെന്റെ റിസർച്ചിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു… എങ്കിലും പഴയപോലെ
കൈമെയ് മറന്നുള്ള സെക്സ് ഒന്നും ഇപ്പോഴില്ല, വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യും…..
******
ഇപ്പൊ ദേവൂന് ആറാം മാസമാണ്, വയറൊക്കെ അത്യാവശ്യം വീർത്ത് ഉന്തിയിട്ടുണ്ട്, രാവിലെ എഴുന്നേറ്റ് ആ വയറ് ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സ് നിറയും… പിന്നെ കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങാൻ തുടങ്ങി, ഇപ്പൊ ആ വയറ്റിൽ ചെവി ചേർത്ത് കിടക്കലാണ് എന്റെ മെയിൻ പണി… കുഞ്ഞിന്റെ ഓരോ അനക്കവും എനിക്ക് വല്ലാത്തൊരു കിക്ക് നൽകി…
പിന്നെ ഞാനും അമ്മുവും ഡോക്ടറും ചേർന്ന് കഴിഞ്ഞ ആറുമാസമായി കണ്ട്രോൾ ചെയ്യുന്നതിന്റെ ഫലമാണോ എന്നറിയില്ല, ദേവു ഇപ്പൊ നന്നായി തടിച്ച് ഉണ്ടയായിട്ടുണ്ട്… ഇപ്പോ ഞങ്ങളെ രണ്ടാളെയും കൂടെ കണ്ടാൽ അമ്മയും മോനും ആണെന്നെ ആരും പറയു…. ഹി ഹീ……
വെണ്ണയും പാലും നല്ല പച്ചക്കറികളും മുട്ടയും മീനും എല്ലാമാണ് ഇപ്പോൾ ദേവൂസിന്റെ പ്രധാന ഭക്ഷണങ്ങൾ…
*****
അങ്ങനെ പതിവ് പോലെ ഞാൻ രാവിലെ എഴുന്നേറ്റ് അടുത്ത് കിടക്കുന്ന ദേവൂസിന്റെ വയറ്റിൽ ഒരു സ്നേഹ ചുംബനം കൊടുത്തു…. ഇപ്പൊ പണ്ടത്തെ പോലെ ദേവു അതിരാവിലെ എഴുന്നേൽക്കുന്ന പരിപാടി ഒക്കെ നിർത്തി, അടുക്കളയിലെ പണി കുറെയൊക്കെ ഞാനും അമ്മുവും കൂടി ഏറ്റെടുത്തത് കൊണ്ട് ദേവു ഞാൻ എഴുന്നേറ്റ ശേഷം മെല്ലെ എഴുന്നേറ്റ് വന്ന് ഫുട്ബോൾ ടീം കൊച്ചിനെ പോലെ സൈഡിൽ നിന്ന് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് നിർദേശം തരാറേയുള്ളു…
“”””ഓ… കുഞ്ഞിന് മാത്രേ ഉള്ളോ??””””
ഉമ്മ കൊടുത്ത ശേഷം വയറ്റിൽ ഒന്ന് തഴുകുമ്പോൾ ദേവൂന്റെ കുശുമ്പോടെയുള്ള ചോദ്യം കേട്ടപ്പോഴാണ് കക്ഷി എഴുന്നേറ്റ് കിടക്കുകയാണെന്ന് അറിഞ്ഞത്…
“””””അല്ല, അമ്മയ്ക്കുമുണ്ട്”””””
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു….
“””””ഓ, എനിക്കൊന്നും വേണ്ട…. നീ നിന്റെ കുഞ്ഞിന് തന്നെ കൊടുത്തോ കുമ്മ””””””
മുഖം അടുപ്പിച്ച് ചുംബിക്കാൻ ചെന്ന എന്നെ തടഞ്ഞുകൊണ്ട് ദേവു പരിഭവിച്ചു…
“””””അയ്യേ, നമ്മടെ കുഞ്ഞിനോടും ഉണ്ടോ ദേവൂസിന് ഈ കുശുമ്പ്??”””””
“”””””എനിക്കാരോടും കുശുമ്പൊന്നുമില്ല”””””
ദേവു ഒരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു…
“””””അത് മനസ്സിലായി”””””
ഞാൻ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ ദേവു എന്റെ ചെവി പിടിച്ച് മെല്ലെ തിരിച്ചു…
പെട്ടെന്നാണ് ഞാൻ ക്ലോക്കിലേക്ക് നോക്കിയത്, സമയം ഏഴര കഴിഞ്ഞിരിക്കുന്നു…
“”””അയ്യോ….”””””
ഞാൻ ചാടി എഴുന്നേറ്റു..
“”””എന്ത് പറ്റി??””””
പെട്ടെന്നുള്ള എന്റെ വെപ്രാളം കണ്ട് ദേവു സംശയത്തോടെ ചോദിച്ചു
“””””ലേറ്റായി…. ഓഫീസിൽ പോവണ്ടേ”””””
എന്നും പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞ എന്നെ ദേവു തടഞ്ഞു
“”””ഇന്ന് പോവണ്ട””””
ദേവു കൊഞ്ചിക്കൊണ്ട് പറഞ്ഞു… എന്റെ ഭാര്യയുടെ അധികം കാണാത്ത ഭാവം പെട്ടെന്ന് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ച് പോയെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതം മൂളി….
ഓഫീസിൽ പോവാനുള്ള മടികൊണ്ട് ഒന്നുമല്ല, ഈ സമയത്ത് ദേവു എന്ത് ആഗ്രഹം പറഞ്ഞാലും അത് സാധിച്ച് കൊടുക്കണമെന്ന് ഡോക്ടറും റോഷനും എല്ലാം പറഞ്ഞിട്ടുണ്ട്…. പിന്നെയീ പാതിരാത്രി പച്ചമാങ്ങ വേണം, മസാലദോശ വേണം എന്നൊന്നും പറഞ്ഞ് എന്റെ പൊണ്ടാട്ടി എന്നെ ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല, അപ്പോ ഈയൊരു ചെറിയ ആഗ്രഹം ഞാൻ സാധിച്ച് കൊടുക്കണ്ടേ… അതാണ്….
“””””എന്ത് പറ്റി ദേവൂസേ??””””
“”””””ഒന്നൂല്ല…. വാ കുറച്ച് നേരം കൂടി ഉറങ്ങാ…””””””
അത് പറയുമ്പോൾ ദേവൂന് ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു… ഇനീപ്പം വയറ്റിൽ കുഞ്ഞിവാവ ഉള്ളത് കൊണ്ട് അമ്മയും ഇടയ്ക്ക് കുഞ്ഞിനെ പോലെ ആവുന്നതാണോ ആവോ…
“”””””ഒരു കാര്യം ചെയ്യ്, വാവ ഇവിടെ കിടക്ക്…. ഞാൻ പോയി അമ്മൂനെ ഒന്ന് സെറ്റാക്കിയിട്ട് വരാം”””””
