ചെറിയമ്മയുടെ സൂപ്പർഹീറോ 3

ഫോൺ വെച്ച ശേഷം കാര്യങ്ങളൊക്കെ ദേവുന് പറഞ്ഞ് കൊടുത്തു… പിന്നെ രാത്രി അവരെത്തുന്നത് വരെ ഞങ്ങക്ക് രണ്ടുപേർക്കും ഒരു സ്വസ്ഥതയും ഇല്ലായിരുന്നു… രാത്രി ബസ്സ്റ്റാൻഡിൽ പോയി കാത്ത് നിന്ന് കാത്ത് നിന്ന് ഒടുക്കം ഒരു കെഎസ്ആർട്ടിസി ബസ്സിൽ നിന്ന് രണ്ട് കമിതാകളും കൂടി ചുറ്റും കണ്ണോടിച്ചോണ്ട് ഇറങ്ങി വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്..

അവരുടെ വരവ് ഞങ്ങടെ സന്തോഷം മാത്രം നിറഞ്ഞ പുതിയ ജീവിതം കൂടുതൽ മനോഹരമാക്കി, ഈ പുതിയ ലൈഫിൽ ഞങ്ങള് മിസ്സ്‌ ചെയ്തിരുന്നത് ഇവരെയാണ്, അത് കൂടിയായപ്പോൾ കംപ്ലീറ്റായ ഫീലായിരുന്നു… ഇവിടെ എത്തി രണ്ടാമത്തെ ദിവസം ഇവിടടുത്തുള്ള അമ്പലത്തിൽ വെച്ച് റോഷൻ ചിത്രേടെ കഴുത്തിൽ താലി ചാർത്തി, അത് കഴിഞ്ഞ് രജിസ്റ്റർ ചെയ്യുകയും ചെയ്തു…

റോഷന്റെ വീട്ടിൽ കാര്യങ്ങളൊക്കെ ഒരുവിധം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്, അവിടെ വലിയ പ്രശ്നങ്ങളൊന്നുമില്ല, പക്ഷെ ചിത്രയുടെ വീട്ടുകാര് ഇപ്പോഴും അമ്പിനും വില്ലിനും അടുക്കാതെ നിൽപ്പാണ്… വേറെ പ്രശ്നങ്ങൾ ഒന്നുമില്ല, റോഷൻ ഞങ്ങള് താമസിക്കുന്നതിന് തൊട്ട് ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റ് വാങ്ങി, അവര് രണ്ടും ഇപ്പൊ അവിടെയാ താമസം…

ചിത്ര ഉള്ളത് കൊണ്ട് പ്രസവത്തിന്റെ ഈ അവസാന ഘട്ടത്തിൽ ദേവൂന് വലിയ സമാധാമായി, ദേവൂനെ ശുശ്രൂഷിക്കാൻ ഒരാളും കൂടി ആയല്ലോ…

ഗർഭകാലത്തിന്റെ അവസാന മാസമാണ് ഇപ്പോൾ, ദേവു ഒരുപാട് ബുദ്ധിമുട്ടുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്…. എഴുന്നേൽക്കാനും, കിടക്കാനും, നടക്കാനും എല്ലാം കഷ്ടപ്പെടുന്നുണ്ട് പാവം… അതുപോലെ പ്രെഗ്നൻസിയുടെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത് പോലെ നല്ല മൂഡ് സ്വിങ്ങ്സുണ്ട് ആശാത്തിക്കിപ്പൊ, ഇടയ്ക്ക് നല്ല സ്നേഹമായിരിക്കും, അതേപോലെ തന്നെ പെട്ടെന്ന് ദേഷ്യം വരും, വിഷമം വരും അങ്ങനെ എല്ലാം കൂടി ഒരു അവിയൽ പരിവത്തിലാവും രാവിലെ തൊട്ട് രാത്രി വരെ മൂഡ്… എല്ലാം മനസിലാക്കി അതനുസരിച്ച് കൂടെ നിൽക്കലാണ് എന്റെ ഡ്യൂട്ടി…

ദേവൂന് ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ തന്നെ നിൽക്കുമെങ്കിക്കും എനിക്കാണ് കൂടുതൽ പേടി, ലാസ്റ്റ് ചെക്കപ്പിന് പോയപ്പോൾ ഡോക്ടറ് ചെറിയ കോംപ്ലികേഷൻ ഉണ്ടെന്ന്
പറഞ്ഞത് തൊട്ട് ഞാൻ ശരിക്കും ഉറങ്ങിയിട്ട് പോലുമില്ല…

*****

അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസിലിരുന്ന് സിസ്റ്റത്തിൽ യൂട്യൂബ് എടുത്ത് ഒരു സായിപ്പ് പാമ്പിനെ പിടിക്കുന്ന വീഡിയോ കണ്ടിരിക്കുമ്പോഴാണ് ചിത്രയുടെ കോൾ വരുന്നത്…

“”””””ഹലോ…ഡാ ദേവൂന് പെയിൻ തുടങ്ങി, ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോവുന്ന വഴിയാ…. നീ വേഗം വാ””””””

“”””അയ്യോ…ആ ഓക്കേ””””””

“””””ലൈഫ് കെയറിലേക്കാണ് ട്ടോ കൊണ്ടൊവുന്നെ”””””

ടെൻഷനിൽ ഏത് ഹോസ്പിറ്റലാണെന്ന് പോലും ചോദിക്കാൻ മറന്ന എന്നെ അവൾ ഓർമ്മപ്പെടുത്തി… ശരിയെന്നും പറഞ്ഞ് ഞാൻ വേഗം ഓഫീസിൽ നിന്ന് ഇറങ്ങി…

നേരെ ഹോസ്പിറ്റലിലേക്ക്…. ഹൃദയം പടപടാ മിടിക്കുകയായിരുന്നു, കയ്യും കാലും വിറയ്ക്കുന്നു… ഞാൻ എത്തുമ്പോഴേക്കും ദേവൂനെ ലേബർ റൂമിലേക്ക് കയറ്റിയിരുന്നു, റോഷനും ചിത്രയും അമ്മുവും പുറത്ത് തന്നെയുണ്ട്…. ഞാനാ മുറിക്ക് പുറത്തൂടെ തലങ്ങും വിലങ്ങും നടന്നു…

“””””നീ ഇങ്ങനെ മലയാള സിനിമയിലെ ക്ലിഷേ പ്രസവ സീനുകളിൽ ഭർത്താവ് നടക്കുന്ന പോലെ ഈ ലേബർ റൂമിന്റെ മുന്നിൽ ഇങ്ങനെ തലങ്ങും വിലങ്ങും നടക്കാതെ ഇവിടെ വന്ന് ഇരിക്ക് അഭി”””””””

റോഷൻ അത് പറഞ്ഞിട്ടും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, ഈശ്വരാ എന്റെ ദേവൂനെയും കുഞ്ഞിനേയും ഒരു കുഴപ്പവും ഇല്ലാതെ ഇങ്ങ് തന്നേക്കണേ……….

അമ്മു അവിടെ ചിത്രയുടെ മടിയിൽ തല വെച്ചു കിടപ്പാണ്…… പാവം, അതിനും നല്ല ടെൻഷനുണ്ട്….
“”””””യാരു ദേവയാനിയോൻഡിഗേ ബന്ദാരു??”””””””

അല്പസമയം കഴിഞ്ഞ് ലേബർ റൂമിന് പുറത്തേക്ക് വന്ന് നേഴ്സ് അത് ചോദിച്ചപ്പോൾ ഞാൻ ഓടി ചെന്നു

“നനഗേ….”

ഒരു വർഷം കൊണ്ട് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള കന്നഡ ഞാൻ പഠിച്ചിട്ടുണ്ട്, ഓഫീസിൽ വേറെ മലയാളികളൊന്നും ഇല്ലാത്തത് കൊണ്ടുണ്ടായ ഒരേയൊരു നേട്ടം…

Leave a Reply

Your email address will not be published. Required fields are marked *