അതോടെ അവള് വേഗം വിഷയം മാറ്റാൻ വേണ്ടി
“””””അല്ലാ, അപ്പൊ എന്താ ഇന്നത്തെ പ്ലാൻ??”””””
എന്ന് ചോദിച്ചു…
വിഷയം മാറ്റിയതാണെന്ന് മനസ്സിലായെങ്കിലും ഞാനത്തിൽ കടിച്ച് തൂങ്ങാൻ നിന്നില്ല…
“””””ഔട്ടിങ് പോണോ??”””””
ഞാൻ രണ്ടാളേം മാറിമാറി നോക്കി കൊണ്ട് സംശയത്തോടെ ചോദിച്ചു…
“””””വേണ്ട അമ്മയ്ക്ക് വയ്യാത്തതല്ലേ, പാർട്ടി നമ്മക്ക് ഇവിടെ ആക്കാ””””””
അമ്മു ചാടികേറി പറഞ്ഞു…. പൊതുവെ പുറത്ത് പോവാൻ പ്ലാനിട്ടിട്ട് അത് നടന്നില്ലേൽ മുഖം വീർപ്പിച്ച് നടക്കുന്ന പെണ്ണാണ് ഔട്ടിങ് വേണ്ട പാർട്ടി ഇവിടെ തന്നെയാക്കാമെന്ന് പറഞ്ഞത്, ഞാനൊന്ന് ഞെട്ടിപോയി….
പിന്നെ അമ്മൂസിന്റെ ആഗ്രഹത്തിന് എതിരഭിപ്രായം ഇല്ലാത്തത് കൊണ്ട് ഇന്ന് രാത്രി ഇവിടെ ഈ ഫ്ലാറ്റിൽ വെച്ച് തന്നെ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു…. കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം തികയുന്ന ദിവസമാണ് ആഘോഷിക്കാൻ ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും ഇപ്പൊ ഞങ്ങള് ആഘോഷിക്കാൻ പോവുന്നത് ദേവൂന്റെ ഉള്ളിൽ എന്റെ ജീവന്റെ തുടിപ്പ് മൊട്ടിട്ടത് തിരിച്ചറിഞ്ഞ ദിവസമാണ്…. ഈ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസം…. സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്ന ഞാൻ എന്തൊക്കെ ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നത് കൊണ്ട് ഇന്നത്തെ പരിപാടി ഫുൾ പ്ലാൻ ചെയ്തത് അമ്മുവാണ്…..
അങ്ങനെ അമ്മൂന്റെ പ്ലാൻ അനുസരിച്ച് ഞാനും അമ്മുവും കൂടി പുറത്ത് പോയി രാത്രിയിലേക്കുള്ള ഫുഡും ഒരു കുഞ്ഞ് കേക്കും ഒപ്പം അമ്മൂന്റെ മനസ്സിലുള്ള പ്ലാനിന്റെ ഭാഗമായി ഒരു സെറ്റ് പാർട്ടി പ്രൊപ്സും വാങ്ങിയിട്ടാണ് തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങിയത്….
“””””ഇനി രണ്ടാളും മുറിയിൽ പോയി ഇരിക്ക്, ടൈം ആവുമ്പോ അമ്മു വിളിക്കാ…….. പിന്നെ രണ്ടാളും വൈറ്റ് ഡ്രസ്സ് ഇടണം ട്ടോ””””””
എന്നും പറഞ്ഞ് അമ്മു ഞങ്ങളെ മുറിയിൽ കയറ്റി വാതില് പുറത്ത് നിന്ന് കുറ്റിയിട്ടു….
ഞാനും ദേവുവും പെണ്ണിന്റെ ആവേശം കണ്ട് പരസ്പരം നോക്കി ചിരിച്ചു…
“”””””അല്ല ദേവൂസേ….ഇങ്ങനെ പാർട്ടി ഒക്കെ നടത്തിയിട്ട്, ഇത്…… ഉറപ്പല്ലേ??”””””
മുറിയിൽ കയറിയ ശേഷം മെല്ലെ കട്ടിലിലേക്ക് ഇരുന്ന ദേവൂനോട് ഞാൻ സംശയത്തോടെ ചോദിച്ചു…
അതിന് മറുപടി തരാതെ ദേവു പുരികം ഉയർത്തി കൊണ്ട് എന്നെ നോക്കി…
“””””””ഒന്നൂല്ല… ഡോക്ടറെ കാണിച്ച് കൺഫർമ് ചെയ്തിട്ട് ആഘോഷിച്ചാ മതിയായിരുന്നൂന്ന് തോന്നാ…””””””
“”””””ഞാനൊരു അമ്മയല്ലേ, എനിക്ക് മനസ്സിലാവും….. ഉറപ്പാ””””””
ഒട്ടും സംശയം ഇല്ലാതെയുള്ള ദേവൂന്റെ ആ വാക്കുകൾ മതിയായിരുന്നു എനിക്ക് ഉറപ്പിക്കാൻ…
പക്ഷെ
“”””””എന്തായാലും നാളെ നമുക്ക് പോയി ഡോക്ടറെ കാണാം..””””””
എന്ന് പറഞ്ഞപ്പോൾ ദേവു തലയാട്ടി സമ്മതിച്ചു….
അതോടെ ഞാനും പതിയെ ദേവൂന്റെ അടുത്ത് ചെന്ന് ഇരുന്നു…
ഞാൻ അടുത്തിരുന്നതും ദേവു എന്റെ തോളിലേക്ക് ചാരി ഇരുന്നു….
“”””””എന്നാലും ദേവൂന് എങ്ങനാ സംഭവം ഇതാന്ന് മനസ്സിലായെ?? ഛർദ്ദിച്ചോ??””””””
സിനിമ കണ്ടുള്ള അറിവ് വെച്ച് ഞാൻ ചോദിച്ചു……
അതിന് മറുപടി പറയാതെ ദേവു തോളിൽ ചാരി ഇരുന്നുകൊണ്ട് തന്നെ എന്നെ നോക്കി ചെറുതായി ചിരിച്ചു…
ആ ചിരിയുടെ അർത്ഥം മനസ്സിലാവാതെ ഞാൻ “””എന്തേ??””” എന്ന് ചോദിച്ചപ്പോൾ ദേവു
പറഞ്ഞു
“”””””നീ കരുതുന്ന പോലെ എല്ലാർക്കും ഈ ഛർദ്ദി വന്നിട്ടല്ല ഗർഭിണിയാണെന്ന് മനസ്സിലാവാ…. അത് ഒരു സിംറ്റം മാത്രാ, അതും എല്ലാർക്കും ഉണ്ടാവണമെന്നില്ല”””””
“””””ഓഹോ…. ഐ സീ…”””””
എന്നും പറഞ്ഞ് ഞാനാ പുതിയ അറിവ് തലച്ചോറിൽ ഫീഡ് ചെയ്തു…
“”””””നീയെന്താ കരുതിയെ എല്ലാരും ഈ ഛർദ്ദിക്കുമ്പോഴേ പ്രെഗ്നന്റാന്ന് അറിയൂന്നോ.??”””””
എന്റെ തോളിൽ നിന്നും മുഖം ഉയർത്തി ദേവു ഒരു പരിഹാസ ഭാവത്തിൽ ചോദിച്ചു…
അതെനിക്ക് അങ്ങോട്ട് പിടിച്ചില്ല….
“”””””അത് പിന്നെ എല്ലാർക്കും എല്ലാ കാര്യവും അറിയണമെന്നില്ലല്ലോ, പോരാത്തതിന് ഞാൻ ചെറിയ പയ്യനല്ലേ, വെറും ഇരുപതിയൊന്ന് വയസുള്ള കൊച്ചുപയ്യൻ…”””””””
