അപ്പൊ അതാണ് സംഭവം….. അമ്മേം മോളും കൂടി അടിയായിട്ടുണ്ട്, അതിന്റെ പിണക്കത്തിലാണ് അമ്മൂസെന്ന് ഞാൻ ഊഹിച്ചു…. അല്ലാതെ ഇപ്പോ എന്തുണ്ടാവാനാ…. ഇനീപ്പോ രണ്ടിനേം തമ്മിൽ കൂട്ടിയൊട്ടിച്ച് ഔട്ടിങ്ങിന് കൊണ്ടുപോവേണ്ടത് എന്റെ ഡ്യൂട്ടിയാണ്… അവസ്ഥ!!!
“””””എന്ത് പറ്റി അമ്മൂസേ?? എന്താ റെഡിയാവാത്തെ, ഏഹ്??
അല്ല… ദേവു എവിടെ??”””””
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന അമ്മുന് പിന്നാലെ ഞാൻ രണ്ടുമൂന്ന് ചോദ്യങ്ങളുമായി ചെന്നെങ്കിലും മറുപടി തരാതെ അവള് നേരെ ടീവിയ്ക്ക് മുന്നിൽ പോയി ഇരുന്നു….
“”””””എന്ത് പറ്റി അമ്മൂട്ടീ….. അമ്മേം ആയിട്ട് അടിയായോ??””””””
ഞാനവളുടെ അടുത്ത് ചെന്നിരുന്ന് ചോദിച്ചപ്പോൾ എന്നെയൊന്ന് തിരിഞ്ഞ് നോക്കി
“””””ഞങ്ങള് തമ്മിൽ ഒരു അടിയുമില്ല”””””
എന്ന് അമ്മു ഗൗരവത്തിൽ പറഞ്ഞു….
അത് കേട്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി…. രണ്ടും കൂടി എന്തേലും ചെറിയ കാര്യവും പറഞ്ഞ് അടിയുണ്ടാക്കുന്നത് അല്ലാതെ ഇപ്പോ അമ്മു ഇങ്ങനെ മുഖവും വീർപ്പിച്ച് ഇരിക്കേണ്ട ഒരു കാര്യവുമില്ല….
ഞാനൊന്ന് ചുറ്റും നോക്കി, ദേവൂനെ ഈ പരിസരത്ത് ഒന്നും കാണുന്നില്ല, അപ്പൊ എന്തായാലും ബെഡ്റൂമിൽ കാണും…
“””””””നോക്കണ്ട…. റൂമിലുണ്ട്, വേഗം പോയി കിട്ടണ്ടത് വാങ്ങിക്കോ…. അമ്മ നല്ല കട്ടകലിപ്പിലാണ്”””””””
ഞാൻ കണ്ണുകൊണ്ട് ദേവൂനെ തിരയുന്നത് കണ്ട് അമ്മു പറഞ്ഞു…. അത് കേട്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് കാളി, കാര്യം അറിയാത്തത് കൊണ്ടുള്ള ഒരു ചെറിയ ടെൻഷൻ….
“”””””ചെല്ല്…. പോയി വാങ്ങിക്കോ….”””””
മുറിയിലേക്ക് പോവണോ വേണ്ടയോ എന്ന ചിന്തയിൽ ഇരുന്ന എന്നെ നോക്കി അമ്മു ആക്കിയ സ്വരത്തിൽ പറഞ്ഞു…
“”””””സീൻ എന്താ അമ്മൂസേ??”””””
ഞാൻ ദയനീയമായി ചോദിച്ചപ്പോൾ എനിക്കൊന്നും അറിഞ്ഞൂടേ എന്ന മട്ടിൽ അമ്മു കൈ മലർത്തി കാണിച്ചു…
ഒടുക്കം എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ചുകൊണ്ട് അമ്മൂനെ ഒന്ന് നോക്കിയിട്ട് ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ അമ്മു ഒരു മറ്റേ ട്യൂണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞു… അത് കാര്യമാക്കാതെ ഞാൻ മെല്ലെ ബെഡ്റൂമിന്റെ വാതിൽക്കൽ ചെന്ന് നിന്ന് തലമാത്രം അകത്തേക്കിട്ട് നോക്കിയപ്പോൾ ദേവു കട്ടിലിൽ ഫോണും തോണ്ടി ഇരിപ്പുണ്ട്….
“”””””ദേ…വൂ..സേ…….”””””””
പണ്ട് സിനിമയിൽ പ്രേംകുമാർ അമ്മാവാ എന്ന് വിളിക്കുന്ന അതേ ഈണത്തിൽ വിളിച്ചോണ്ട് ഞാൻ അകത്തേക്ക് കയറിയപ്പോൾ ഫോണിൽ നിന്നും കണ്ണെടുത്ത് ദേവു എന്നെയൊന്ന് തുറിച്ച് നോക്കി….
“””””””എന്റെ ദേവൂട്ടി നല്ല കലിപ്പിലാന്ന് പറയണ കേട്ട്, എന്ത് പറ്റി??””””””
എന്നും ചോദിച്ചുകൊണ്ട് ഞാൻ അടുത്തേക്ക് ചെന്നതും എന്നെ ഗൗരവത്തിൽ നോക്കി ഇരുന്ന ദേവു അറിയാതെ ചിരിച്ചുപ്പോയി, ആ ചിരി ഞാൻ കാണാതിരിക്കാൻ കക്ഷി കടിച്ചമർത്തി പിടിച്ചെങ്കിലും ഞാൻ വ്യക്തമായി കണ്ടു…. അതോടെ സംഭവം അമ്മേം മോളും കൂടി എന്നെ കളിപ്പിക്കാനുള്ള പ്ലാൻ ആണെന്ന് എനിക്ക് ബോധ്യമായി…
“”””””അപ്പൊ എന്നോട് പിണങ്ങിയ ആൾക്കാരൊന്നും എന്റെ കൂടെ ഡിന്നർ ഔട്ടിങ്ങിന് വരുന്നില്ലല്ലോ??”””””
അതിന് മറുപടി ഒന്നും തരാതെ ദേവു മുഖം കുനിച്ച് ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു….
“”””””എന്നാ ശരി…. ഞാൻ അമ്മുനെ കൂട്ടി പോവാ ട്ടോ”””””
അതും ദേവു മൈൻഡ് ചെയ്തില്ല, അങ്ങനെ ഫോണും തോണ്ടി അതിലേക്ക് കണ്ണുംനട്ട് ഇരുന്നു…
“””””ഹലോ……. ഞാനും അമ്മുവും കൂടി ഔട്ടിങ് പോവാ ന്ന്…… ദേവു വരുന്നില്ലല്ലോ??”””””
ഞാൻ കട്ടിലിൽ ദേവൂന്റെ അടുത്തേക്ക് കയറി ഇരുന്ന് കുറച്ചുറക്കെ ചോദിച്ചപ്പോൾ ദേവു ഫോണിൽ നിന്നും കണ്ണെടുത്ത് എന്നെ തുറിച്ചു നോക്കി….
“”””””ഇല്ലല്ലോ??”””””
ഞാൻ വീണ്ടും ചോദ്യരൂപത്തിൽ ദേവൂനെ നോക്കി….
“””””ഇല്ല… ഇയാള് പൊയ്ക്കോ, ഞങ്ങളിവിടെ നിന്നോളാ”””””
ദേവു ഒരു ഒഴുക്കൻ മട്ടിൽ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…
“”””””ഞങ്ങളൊന്നുമില്ല….. അമ്മൂസിനെ ഞാൻ കൊണ്ടോവും”””””
“””””ആ കൊണ്ടുപോയിക്കോ…. പക്ഷെ ഞങ്ങള് രണ്ടാളും ഇന്ന് എങ്ങോട്ടും വരില്ല”””””
