“”””””ഓൾ ദി ബെസ്റ്റ് കണ്ണാ…”””””
ഇറങ്ങാൻ നേരം ദേവു പറഞ്ഞപ്പോൾ എനിക്ക് തിരിച്ചൊരു താങ്ക്യൂ പോലും പറയാൻ തോന്നിയില്ല, ദേവു ആദ്യമായിട്ടാണ് എന്നെ കണ്ണാന്ന് വിളിക്കുന്നത്…. പണ്ട് ഒത്തിരി സ്നേഹം കൂടുമ്പോൾ എന്റെ അമ്മ എന്നെ വിളിക്കുന്ന പേരാണത്…. ദേവു അങ്ങനെ വിളിച്ചപ്പോൾ എനിക്കെന്റെ അമ്മയുടെ സാന്നിദ്ധ്യം ഫീൽ ചെയ്തു… അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ജോലിക്കിട്ടി ഞാൻ ആദ്യമായി ജോലിക്ക് പോവുന്ന ദിവസം എത്രമാത്രം സന്തോഷിച്ചേനെ… ഹ്മ്മ്……
ഞാൻ ദേവൂന്റെ കയ്യീന്ന് ഫയൽ വാങ്ങി, ദേവൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഒരു
ഹഗ്ഗും നൽകിയ ശേഷം തിരിഞ്ഞ് പുറത്തേക്ക് നടന്നു…. ചെറുതായി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ താഴെ പാർക്കിങ് ലോട്ടിൽ നിർത്തിയ കാറിന് നേരെ നടന്നു….
***
ഫ്ലാറ്റീന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ടായിരുന്നു ഓഫീസിലേക്ക്, സംഭവം ഒരു എക്സ്പോർട്ട് ഇമ്പോർട്ട് കമ്പനിയാണ്… ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും കാർഷികവിഭവങ്ങൾ കയറ്റി അയക്കുന്ന ഒരു കമ്പനി…..
കാറും എടുത്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി പോവുന്ന വഴിക്ക് ചിത്ര വിളിച്ചപ്പോൾ പറഞ്ഞ കാര്യം ഓർത്തു
“””””ബാംഗ്ലൂര് കന്നഡക്കാരെകാളും കൂടുതൽ നമ്മള് മലയാളീസ് ആയിരിക്കും ഉണ്ടാവാ, ഒരു മലയാളി ഇല്ലാത്ത ഓഫീസ് എന്തായാലും ഉണ്ടാവില്ല….. സോ ഡോണ്ട് വറി ഹീറോ”””””
അത് കഴിഞ്ഞ് മനസ്സിലേക്ക് വന്നത് റോഷന്റെ വാക്കുകളാണ്
“””””മുത്തേ….. ഓഫീസില് നല്ല കിളുന്ത് പെൺപിള്ളേര് കാണും, നീയൊന്ന് മുട്ടിയാ തുറക്കാൻ കാത്ത് നിൽക്കുന്ന വാതിലുകളായിരിക്കും അതൊക്കെ….. ബാംഗ്ലൂരല്ലേ…… ഹൂഹ്ഹ്…..കുളിര് കുളിര്”””””””
അങ്ങനെ എന്റെ ഉറ്റസുഹൃത്തുക്കളുടെ രണ്ടുപേരുടെയും സാരോപദേശങ്ങൾ എല്ലാം ഓർത്ത് ആത്മവിശ്വാസത്തോടെയാണ് ഞാൻ ഓഫീസിനക്കത്തേക്ക് കയറിയത്, പക്ഷെ ഫയലും പിടിച്ചോണ്ട് അകത്തേക്ക് കയറിയതും റോഷൻ പറഞ്ഞ കുളിരിന്റെ കാര്യത്തിൽ തീരുമാനമായെന്ന് മനസ്സിലായി, അഞ്ചാറ് ആണുങ്ങളെ മാത്രമേ അതിനക്കത്ത് എനിക്ക് കാണാൻ സാധിച്ചുള്ളൂ, അതും ഒക്കെ കണ്ടിട്ട് ഫോർട്ടി പ്ലസാണ്…..
അകത്ത് കയറി അവിടത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്ന മാനേജറിനെ പരിചയപ്പെട്ട ശേഷം ഓരോ സ്റ്റാഫുകളെയായി പരിചയപ്പെട്ട് കഴിഞ്ഞ് ഒടുക്കം ഇനി പരിചയപ്പെടാൻ ആരും ബാക്കിയില്ലെന്ന് അറിഞ്ഞപ്പോഴാണ് ചിത്ര പറഞ്ഞ
മലയാളികളുടെ തിക്കും തിരക്കും പോയിട്ട് പേരിന് പോലും ഒന്നില്ലെന്ന് ഉറപ്പായത്…..
ശരിക്കും ചടച്ചുപ്പോയി, പക്ഷെ ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്ന് പറയുന്നതൊക്കെ പച്ചകള്ളമാണെന്ന് വഴിയേ മനസ്സിലായി……. ഓഫീസിൽ എല്ലാവരും നല്ല കമ്പനിയായിരുന്നു, പോരാത്തതിന് ഞാൻ ചെറുതായത് കൊണ്ടും ഫ്രഷർ ആയത് കൊണ്ടും അതിന്റെതായ പ്രത്യേകം ഒരും പരിഗണനയും കെയറും എല്ലാം കിട്ടി…. അതുകൊണ്ടൊക്കെ തന്നെ അന്യനാടും ഭാഷയും ഒന്നും എനിക്ക് വലിയ വെല്ലുവിളിയായി നിന്നില്ല, പെട്ടെന്ന് തന്നെ ഞാൻ ഓഫീസും അവിടുത്തെ അറ്റ്മോസ്ഫിയറും എല്ലാമായി പൊരുത്തപ്പെട്ട് വന്നു……
വർക്ക് സ്പേസ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ നീങ്ങി തുടങ്ങിയതും ഞങ്ങളുടെ പേർസണൽ ലൈഫ് ഫുൾ ഓൺ എൻജോയ്മെന്റ് മൂഡിലേക്ക് എത്തി…. ഇത്രയും കാലത്തിനിടയ്ക്ക് ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചതുകൊണ്ടാവും ദൈവം ഞങ്ങൾക്ക് മുന്നിൽ ഇങ്ങനൊരു ജീവിതം തുറന്നുവെച്ച് തന്നതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്….. ഇപ്പോ ഈ വലിയ നഗരത്തിൽ ഞങ്ങൾ മൂന്ന്പേരും അടങ്ങുന്ന കുഞ്ഞുജീവിതം ഞങ്ങള് ആഘോഷിക്കുകയാണ്…. എല്ലാ ആഴ്ചയും ഓരോ കാരണങ്ങളുണ്ടാക്കി ഞങ്ങൾ ആഘോഷിക്കും, ബാംഗ്ലൂർ നഗരം മൊത്തം ചുറ്റി കറങ്ങും….
അമ്മൂന്റെ കാര്യം പറയുകയാണെങ്കിൽ പെണ്ണ് ഫ്ലാറ്റിലുള്ള പിള്ളേരുമായി എല്ലാം കമ്പനിയായി, ഇപ്പോ വൈകുന്നേരം ആയാൽ ഇറങ്ങും താഴെ പ്ലേയിങ് ഏരിയയിലേക്ക്, പിന്നെ ഇരുട്ടായാൽ ദേവു പോയി ചീത്ത പറഞ്ഞ് വിളിച്ചോണ്ട് വരണം… അതൊരു ദിനചര്യയായി മാറി കഴിഞ്ഞു…
