ഞാൻ ദേവൂനെ കളിയാക്കികൊണ്ട് തമാശയായി പറഞ്ഞു….
പക്ഷെ എന്റെ പൊണ്ടാട്ടി അതും സീരിയസ് ആയിട്ട് തന്നെ എടുത്തു…
“”””””ആരാടാ കൊരങ്ങാ പെണ്ണുമ്പിള്ള?? ആർക്കാ പള്ള നിറച്ച് പ്രായമായെ??””””””
ദേവു എന്റെ തുടയിലെ കൈകൊണ്ടുള്ള പ്രയോഗം കുറച്ചൂടെ ശക്തമാക്കിക്കൊണ്ട് ഗൗരവത്തിൽ ചോദിച്ചു…
“””””അത് പിന്നെ…. അത് ഞാൻ…. ഇത്തേടെ കാര്യം പറഞ്ഞതാ….. ഇത്തയ്ക്ക് പ്രായം ആയീന്ന്”””””
ഞാൻ തപ്പികളിച്ചുകൊണ്ട് പറഞ്ഞു…
“”””””അപ്പൊ അവൾക്കും നീ അരിമണി കൊടുത്തോ??”””””””
നിമിഷനേരം കൊണ്ട് ദേവൂന്റെ സംശയം വന്നു…
“””””ഛീ….. ദേവൂ…… ഡീസെന്റാവ് ഡീസെന്റാവ്””””””
“””””ഓ…. ഞാൻ പറയുന്നതാ ഇപ്പൊ മോശം”””””
ദേവു എന്റെ മുഖത്തേക്ക് നോക്കാതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
“””””ശേ…. എന്താ ദേവൂസേ ഇത്, റോഷൻ അവരെ ഇന്നലെ വഴീന്ന് കണ്ടു, ആ കാര്യം എന്നോട് പറഞ്ഞു….. ഇത്രേ ഉള്ളു, അതിനാണോ എന്റെ ദേവൂസ് ഇങ്ങനെ കച്ചറയാക്കുന്നെ…. ഒന്നുമില്ലെങ്കിൽ ഇന്നൊരു നല്ല ദിവസമല്ലേ””””””
എന്നും പറഞ്ഞ് അവസാനം ഞാൻ ദേവുന്റെ കവിള് പിടിച്ച് വലിച്ചതും ദേവു എന്റെ കൈ തട്ടി മാറ്റി കളഞ്ഞു…
“””””””ശരി…. റോഷൻ പറഞ്ഞത് സമ്മതിച്ചു, അപ്പൊ നീ അവളോട് വാട്ട്സാപ്പിൽ ചാറ്റ് ചെയ്യുന്നതോ??””””””
പെട്ടെന്ന് അതും ചോദിച്ചിട്ട് ദേവു എന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയതും ഞാൻ മറുപടി പറയാൻ കഴിയാതെ പതറിപ്പോയി, ഇത്തയോട് മോശമായിട്ടുള്ള രീതിക്ക് ഒന്നും ചാറ്റ് ചെയ്തിട്ടില്ലെങ്കിലും പെട്ടെന്ന് ദേവു ചോദിച്ചപ്പോ ഉത്തരം മുട്ടി………. എന്നാലും ഈ ദേവു എപ്പോഴാ എന്റെ ഫോൺ എടുത്തത്?? ആവോ…
“””””””ഇത്തേടെ അരികടുക്കയും മട്ടൻ ബിരിയാണിയും ഇറച്ചി പത്തിരിയും എല്ലാം വല്ലാതെ മിസ്സ് ചെയ്യാ, അതൊക്കെ ഓർക്കുമ്പോ തന്നെ നാവില് വെള്ളം നിറയും…..ഹോഹ്”””””
എന്ത് പറയണമെന്ന് അറിയാതെ നിന്ന എന്നോട് ദേവു ഒരു ആക്കിയ ട്യൂണിൽ പറഞ്ഞു…
രണ്ട് ദിവസം മുന്നെ ചാറ്റ് ചെയ്തപ്പോ ഞാൻ ഈ ഡയലോഗ് പറഞ്ഞത് ഓർക്കുന്നു, ദേവു ഇതൊക്കെ കാണാപാടം പഠിച്ചോ…
“”””””ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാക്കാത്തത് പോലെയാ വർത്താനം കേട്ടാൽ, അതിനെങ്ങനാ നാണം ന്ന് പറയുന്ന സാധനം വേണ്ടെ….ഹ്മ്മ്”””””
ദേവു സ്വയം പിറുപിറുക്കുന്നത് പോലെ പറഞ്ഞപ്പോൾ “അതിന് ഇത്ത വെക്കുന്ന ഫുഡ് ഒക്കെ ഒടുക്കത്തെ ടേസ്റ്റ് അല്ലേ, ദേവു വെച്ചാ ആ ഗും വരൂല്ല” എന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് വായ പൂട്ടി മിണ്ടാതിരുന്നു…
ഒപ്പം ഇത്തയെ ഇപ്പൊ ലൈംലൈറ്റിലേക്ക് കൊണ്ടുവന്ന റോഷൻ മൈരനെ ഞാൻ മനസ്സിൽ നന്ദിയോടെ സ്മരിച്ചു…
“”””””അവന്റൊരു സുഹറിത്ത….. ഹും…..”””””””
ദേവു പിന്നേം സ്വയം സംസാരിച്ചുകൊണ്ടിരുന്നു…
എന്ത് പറയും എന്ത് ചെയ്യും എന്നൊന്നും അറിയാതെ നട്ടംതിരിഞ്ഞ എന്നെ രക്ഷിച്ചത് അമ്മുവാണ്…. ബെഡ്റൂമിന്റെ വാതിലിൽ മുട്ട് കേട്ടപ്പോൾ എന്നെയീ കുരുക്കിൽ നിന്ന് രക്ഷിക്കാൻ വന്ന സൂപ്പർഹീറോ ആണ് അമ്മൂസെന്ന് തോന്നിപ്പോയി….
അടി നിർത്തി ഞങ്ങള് രണ്ടുപേരും ഒരേപോലെ വാതിൽക്കലേക്ക് നോക്കിയതും ആ വാതിലും തുറന്ന് എന്റെ പവർഗേൾ അകത്തേക്ക് കയറി… വെള്ള ഉടുപ്പിട്ട് സുന്ദരിയായിട്ടാണ് അമ്മൂസിന്റെ എൻട്രി…
“”””””എന്താ ഇങ്ങനെ ഇരിക്കുന്നെ?? വാ വാ….”””””””
അമ്മു വന്ന് വിളിച്ചതും ദേവു വേഗം എഴുന്നേറ്റു….
ഇത്തേടെ പേരും പറഞ്ഞുള്ള അടിയുടെ ഹാങ്ങോവറിൽ ആയത് കൊണ്ട് ഞാൻ അങ്ങനെ തന്നെ ഇരുന്നു…
“”””””ഇതെന്താ ചേട്ടായീടെ മുഖം കടന്നല് കുത്തിയ പോലെ…. അടിയായോ??”””””
“””””മ്ച്…”””””
ഞാൻ അമ്മുനെ നോക്കി ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചു
“”””””എന്നാ രണ്ടാളും വാ…””””””
എന്നും പറഞ്ഞ് അമ്മു തിരിച്ച് നടന്നു
“””””ഡാ…. മതി ഇരുന്ന് ആ മറ്റവളെ പറ്റി ഓർത്തത്, വന്നേ””””””
എന്നും പറഞ്ഞ് ചിരിച്ചോണ്ട് എന്റെ കവിളത്തിട്ട് പതിയെ അടിച്ചിട്ട് ദേവുവും അമ്മൂന്റെ പിന്നാലെ പോയി…
ദേവു തിരിഞ്ഞ് നടക്കുന്നതും നോക്കി ഞാനൊരു നിമിഷം അങ്ങനെ ഇരുന്നുപോയി… എന്താ ഈ സാധനം ഇങ്ങനെ?? ഇതിപ്പോ എന്തിനാ ഒരാവശ്യവും ഇല്ലാതെ എന്റെ മെക്കിട്ട് കേറിയത്?? എന്റെയൊരു അവസ്ഥ!!!
