മുഖം ചുളിച്ചുകൊണ്ട് ദേവു എന്നെ നോക്കി ചോദിച്ചപ്പോൾ ഞാനൊരു ഇളിഞ്ഞ ചിരി പാസാക്കി…. കാരണം ദേവു പറഞ്ഞത്ര ഇല്ലെങ്കിലും ഈ അരിമണീടെ അത്ര ചെറുതാവുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു…
“””””എന്റീശ്വരാ…… ഈ മണും ചാണകവും അറിയാത്ത ചെക്കനാണല്ലോ എന്റെ കുഞ്ഞിന്റെ അച്ഛൻ…….ഹോ”””””
ദേവു ദയനീയമായി അട്ടത്ത് നോക്കി ദൈവത്തോട് പറയുന്നത് പോലെ പറഞ്ഞപ്പോ ഞാൻ പതിയെ പിറുപിറുക്കുന്നത് പോലെ “”””മണും ചാണകവും അറിയാതോണ്ടാണല്ലോ ആ അരിമണി പോലത്തെ ഐറ്റം വയറ്റിൽ എത്തിയത്””””” എന്ന് പറഞ്ഞു….
പക്ഷെ പിറുപിറുത്തത് അല്പം ഉറക്കെ ആയതുകൊണ്ട് ദേവു അത് വ്യക്തമായി കേട്ടു…
“”””””അത് തന്നെയാ ഞാൻ ആദ്യേ പറഞ്ഞത് നിനക്ക് അത് മാത്രേ അറിയൂന്ന്””””””
ദേവു അല്പം പുച്ഛം കലർത്തികൊണ്ട് പറഞ്ഞു…
“””””””ഒരു കളിക്കാരന്റെ ഡ്യൂട്ടീന്ന് പറയുന്നത് ഗ്രൗണ്ടിലിറങ്ങി മരിച്ച് കളിക്കുക എന്നതാണ്… അല്ലാതെ ഈ ഗ്രൗണ്ടിന്റെ സീറ്റിംഗ് കപ്പാസിറ്റിയും, ഡ്രെയ്നേജ് സിസ്റ്റവും, പണിത വർഷവും, ഫീൽഡ് സൈസും തുങ്ങി അവിടത്തെ കംപ്ലീറ്റ് ഹിസ്റ്ററി അറിഞ്ഞിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല”””””””
ഞാനൊരു പഞ്ച് ഡയലോഗ് ആണ് പറഞ്ഞതെന്ന് കരുതി സ്റ്റൈലിൽ തന്നെ പറഞ്ഞ് നിർത്തിയതും ഉടനെ വന്നു ദേവൂന്റെ മറുപടി
“”””””എവേ ഗ്രൗണ്ട് ആണെങ്കിൽ പ്രശ്നമില്ല, പക്ഷെ സ്വന്തം ഹോം ഗ്രൗണ്ടിലെ ചരിത്രവും കാര്യങ്ങളും ഒക്കെ ഒരു നല്ല പ്ലേയർ അറിഞ്ഞിരിക്കണം കേട്ടോ”””””
ദേവൂന്റെ കൗണ്ടറിൽ ഞാൻ ചെറുതായൊന്ന് ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഒപ്പിച്ചു… പത്രം തിരിച്ചും മറിച്ചും നോക്കുന്നതിന്റെ ഇടയ്ക്ക് സ്പോർട്സ് പേജ് നോക്കുന്നതിന്റെയാണ് ഈ കൗണ്ടർ.. ഹ്മ്..
“””””ഓ…. അതേ റെഫ്രി ഇപ്പോ എല്ലാം ഒരുക്കീട്ട് വന്ന് വിളിക്കും, അപ്പൊ ഇങ്ങനെ ഒരുങ്ങാതെ ഇരിക്കുന്നത് കണ്ടാ നമ്മക്ക് രണ്ടാൾക്കും ഡയറക്റ്റ് റെഡ്കാർഡ് ആയിരിക്കും കിട്ടാ… അതോണ്ട് വേഗം ഡ്രസ്സൊക്കെ മാറ്റി നിൽക്കുന്നതാണ് നമുക്ക് രണ്ടാൾക്കും നല്ലത്”””””
എന്റെ ആ അഭിപ്രായത്തിന് ദേവുനും മറിച്ചൊന്നും പറയാൻ ഇല്ലായിരുന്നു, ഇരുന്ന് കുലുങ്ങി ചിരിച്ച ശേഷം ദേവു എഴുന്നേറ്റ് ഡ്രസ്സ് എടുക്കാൻ അലമാരയ്ക്ക് നേരെ നടന്നു…
“””””കൂയ്……… വൈറ്റാണ് ട്ടോ അമ്മു ഇടാൻ പറഞ്ഞേ…””””””
അലമാര തുറന്ന് ഡ്രസ്സ് തിരഞ്ഞോണ്ട് നിൽക്കുന്ന ദേവൂനെ ഞാൻ ഓർമ്മപ്പെടുത്തി… അപ്പോഴേക്കും ദേവു ഒരു ഓഫ് വൈറ്റ് നിറത്തിലുള്ള ചുവപ്പ് ബോർഡർ വരുന്ന
സാരിയും അതിന് മാച്ച് ആയി ഒരു ചുവപ്പ് ബ്ലൗസും എടുത്തിരുന്നു….
ഞാൻ കട്ടിലിൽ ചുരുണ്ട് കിടന്നുകൊണ്ട് എന്റെ ഭാര്യ ആ മഞ്ഞ ചുരിദാറ് മാറ്റി സാരി ഉടുക്കുന്നത് കണ്ണ് ചിമ്മാതെ നോക്കി കണ്ടു, എല്ലാം കഴിഞ്ഞ് ദേവു മുടി കെട്ടാൻ കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങിയപ്പോൾ ഞാനും എഴുന്നേറ്റ് അലമാര തുറന്ന് ഒരു വൈറ്റ് ഷർട്ട് എടുത്തിട്ടു….
ഞാൻ ഷർട്ട് മാറ്റിയിട്ട് പിന്നേം കട്ടിലിൽ കയറി ഇരുന്നു…
എന്നിട്ട് ടെസ്റ്റ് ചെയ്ത സ്ട്രിപ്പ് ഫോട്ടോ എടുത്ത് റോഷന് വാട്ട്സാപ്പിൽ അയച്ച് കൊടുത്തു, ഒപ്പം സലിം കുമാറ് മായാവി സിനിമയിൽ ചായപ്പീടിയയുടെ മുന്നിൽ “ഇതൊക്കെ യെന്ത്” എന്ന ഭാവത്തില് നിൽക്കുന്ന ഒരു സ്റ്റിക്കറും തപ്പിപിടിച്ച് അയച്ചു….
അത് കഴിഞ്ഞ് ഞാനിങ്ങനെ ഇൻസ്റ്റഗ്രാം തുറന്ന് വെറുതെ സ്ക്രോൾ ചെയ്ത് കളിക്കുമ്പോഴേക്കും റോഷന്റെ കോൾ വന്നു, കണ്ടപ്പോഴേ മെസ്സേജ് റീഡ് ചെയ്തിട്ടുള്ള വിളിയാണെന്ന് മനസിലായി…
“”””””എടാ മൈരേ…. പണി പറ്റിച്ചല്ലേ…””””””
ഫോൺ എടുത്തപാടെ അവൻ തെറിവിളിച്ചുകൊണ്ടാണ് തുടങ്ങിയത്…
“””””ചെറുതായിട്ട്…”””””
ഞാനല്പം നാണം കലർന്ന സ്വാരത്തിൽ പതിയെ പറഞ്ഞു….
“”””””എന്നിട്ട് എന്ത് പറയുന്നു നിന്റെ കെട്ടിയോള്??”””””
“””””അത് ഹാപ്പിയാ…”””””
“””””അമ്മുവോ??””””
“””””അമ്മു ഡബിൾ ഹാപ്പി, അവള് ഇന്ന് രാത്രിയിലേക്ക് പാർട്ടി അറേഞ്ച് ചെയ്തോണ്ടിരിക്കാ”””””
