മേമയും ഞാനും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.
“എന്നെ വഴിയാധാരമാക്കീട്ട് സുഖിച്ചു കിടന്നുറങ്ങുകയാണോടീ കുന്തലതേ…ഇങ്ങോട്റെറങ്ങി വാടി ചൂലേ..!”
ഇന്നലെ വന്ന കള്ളുകുടിയനാണ്..ഇന്നലെ വൈകിപ്പോയെന്ന് പറഞ്ഞ ആള്‍ ഇന്ന് അതിലും വൈകിയാണല്ലോ വരവ് എന്നോര്‍ത്തു കൊണ്ട്‍ ഒരു ചിരിയോടെ ഞാന്‍ മേമയെ നോക്കി.
എന്നാല്‍ മേമ ആകെ ചൂളിപ്പിടിച്ചു ചെവികള്‍ പൊത്തി നില്‍ക്കുകയായിരുന്നു. അസഹ്യമായൊരു ഭാവം ആ മുഖമാകെ ചുളിച്ചു കഴിഞ്ഞിരിക്കുന്നു.
എന്റെ ചിരി മാഞ്ഞു. പെട്ടെന്ന് തലയ്ക്കുള്ളില്‍ ഒരു ബള്‍ബ് മിന്നി. മേമയോട് കൂടുതലടുക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. ഇപ്പൊ പോയി അയാക്കിട്ടൊന്നു കൊടുത്താ എന്റെ ഇമേജ് കൂടും..മേമയുടെ വില്ലനാണ് താഴെ നിക്കുന്നത് അയാളെ ഓടിച്ചാ ഞാനാരായി.. ഹീറോ..മേമയുടെ ഹീറോ…അതുവഴി മെല്ലെ പിടിച്ചു പിടിച്ചു കയറാം…എന്തായാലും അയാള്‍ നല്ല പൂസാണ്..അതുകൊണ്ട് പേടിക്കാനില്ല…തിരിച്ചടി ഉണ്ടാവില്ല…ഇത് വര്‍ക്കായാ നീ രാജാവാണ് മോനെ രാജാവ്…ഇതുവരെയുള്ള എല്ലാ ക്ഷീണവും ഒറ്റയടിയ്ക്ക് മാറും….വൌ.. അട മ്വോനേ പ്വൊളി..!”
ഒരു കാര്യവുമില്ലാതെ എന്റെ സിരകളില്‍ രക്തം കുതിച്ചൊഴുകി. അയാള്‍ പോയിക്കളയുന്നതിനു മുന്നേ ഞാന്‍ താഴേയ്ക്ക് കുതിക്കാനൊരുങ്ങി.
നോ…വെയ്റ്റ്…കാണേണ്ട ആള്‍ കാണാതെ പോയാ ശരിയാവില്ല..മേമ ഇപ്പോഴും കാതുകള്‍ പൊത്തിപ്പിടിച്ചു കണ്ണുകള്‍ ഇറുക്കിയടച്ച് നില്‍പ്പാണ്..
അവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊന്ന് വെറുതെ ചുമച്ചു. എന്നാല്‍ അവരത് കേട്ടില്ല എന്ന്‍ തോന്നുന്നു…എന്നാ തോണ്ടി വിളിച്ചു തല്ലാന്‍ പോകുകയാണെന്ന് പറഞ്ഞാലോ….ഹേയ്..വേണ്ട വേണ്ട..ഊമ്പന്‍ പരിപാടിയാണ്….പിന്നെന്തു ചെയ്യും..!
യെസ്..ഐഡിയ…!!
“ഡാ….!!!!”
ഞാന്‍ ഉറക്കെ അലറിക്കൊണ്ട് കോണിപ്പടിയുടെ നേരെ കുതിച്ചു..ആ കുതിപ്പില്‍ മനപ്പൂര്‍വ്വം മേമയെ ഒന്ന് തട്ടിമാറ്റി. ഉറപ്പാണ് ഇപ്പൊ കണ്ണ് തുറന്നു കാണും..!
ആദ്യം മുകളില്‍നിന്നു തന്നെ മുറ്റത്തേയ്ക്ക് ചാടാമെന്നായിരുന്നു കരുതിയത്. ആലോചിച്ചപ്പോള്‍ അതില്‍ ഒരുപാട് ‘റിസ്ക് എലമെന്റ്സ്’ ഉണ്ടെന്ന് മനസ്സിലായി.അതാണ് കോണിപ്പടി തന്നെ മതിയെന്ന് വച്ചത്.
“കണ്ണാ..നിക്ക് വേണ്ടാ..!”
പിന്നില്‍ നിന്നും മേമയുടെ ആന്തലോടെയുള്ള വിളി ഞാന്‍ ഉള്‍പ്പുളകത്തോടെ കേട്ടു.
ആഹ്..ബെസ്റ്റ്..! ഇവിടെ ഈ വെടിക്കെട്ടൊക്കെ നടന്നിട്ടും അമ്മമ്മയും അമ്മച്ചനും ഒന്നും അറിഞ്ഞ മട്ടില്ല. ശ്ശേ..അവരും കൂടെയുണ്ടെങ്കില്‍ ഒരു മജ ആയേനെ…രണ്ടു പേരെയും വിളിച്ചുണര്‍ത്തണോ?!….വേണ്ട സമയം പോകും..!
മുന്‍വാതില്‍ തുറന്നു മുറ്റത്തേക്ക് ചാടിയതും എവിടെയോ എന്തോ ഒരു സാധനം…ഭയം പോലെന്തോ..നൈസായിട്ട്..! നട്ടപ്പാതിരയ്ക്ക് വലിയൊരു സ്റ്റേഡിയത്തില്‍ ഒറ്റയ്ക്ക് പെട്ടുപോയത് പോലൊരു ഫീല്‍…പക്ഷെ പേടിക്കാനൊന്നുമില്ല…
ഈശ്വരാ…ഒട്ടും ആരോഗ്യമില്ലാത്ത ഒണങ്ങിയ വാഴപ്പിണ്ടി
പോലൊരുത്തനാവണേ.. ആയുധങ്ങളൊന്നുമുണ്ടാകല്ലേ… ഒരടിയും വാങ്ങി ഒരു പ്രശ്നത്തിനും നിക്കാതെ സ്നേഹത്തോടെ തിരിച്ചു പോണേ..
വല്ലാതെ സ്ലോ ആയിപ്പോയ ഞാന്‍ ബാല്‍ക്കണിയുടെ വ്യൂവില്‍ എത്തിയപ്പോള്‍ വീണ്ടും സ്പീഡ് കൂട്ടേണ്ടി വന്നു. അങ്ങോട്ട് കൂടുതലടുക്കുമ്പോള്‍ എനിക്ക് പേടിയൊന്നും തോന്നിയില്ലെങ്കിലും മനസ്സ് കിടന്ന് വല്ലാതെ വിറച്ചു..പാവം.
ആ നാറിയുടെ ശബ്ദം കൂടുതല്‍ അടുത്തു വരുന്നു. മൈരന്‍…ലൈറ്റ് ഒഫാക്കിയത് കണ്ടാലെങ്കിലും തിരിച്ചു പോയിക്കൂടെ…
ഇപ്പൊ എനിക്ക് കാണാം..അയാളതാ നില്‍ക്കുന്നു. താഴെ മാവിന്റെ ചോട്ടിലെ ഇരുട്ടില്‍ മതിലില്‍ കൈ കുത്തി നിന്ന്ആടിക്കൊണ്ടിരിക്കുകയാണ്.
എന്‍റെയുള്ളില്‍ ഒരു ആര്‍പ്പുവിളി പൊങ്ങി…യെസ്..പുകയിലച്ചുള് പോലൊരുത്തനാണ്…ഒറ്റയടിയ്ക്ക് വീഴും..ദൈവമേ നീ എത്ര വലിയവന്‍. ഒട്ടും പേടിയില്ലാതിരുന്നിട്ടു പോലും ഞാന്‍ ദൈവത്തെ ഓര്‍ത്തു.
“ഡാ..!!!!”
ഒരു അലര്‍ച്ചയോടെ പാഞ്ഞു ചെന്നു ആ കാരണം നോക്കിത്തന്നെ പൊളപ്പനൊരെണ്ണം അങ്ങ് കൊടുത്തു. നിലതെറ്റി അയാള്‍ വീഴുന്നതിനു മുന്നെത്തന്നെ ഒറ്റ ചാട്ടവും ഒരു തൊഴിയുമായിരുന്നു.
