ഓ ഇത്ര കെയർ ചെയ്യാൻ ഞാൻ എന്താ നിന്റെ കെട്ട്യോൾ ആണോ ?
ഞാൻ കെട്ടിയിട്ടില്ല…. വേണേൽ ആയിക്കോ….
പോ…
എന്തെടാ…..
ഒരു 8 കൊല്ലം മുൻപേ വരായിരുന്നില്ലേ…..
അത്രയുമായോ കല്യാണം കഴിഞ്ഞിട്ട് ?
ഹാ….
ഇപ്പൊ നിനക്ക് എത്ര വയസായി….
27 കഴിഞ്ഞു…..
അപ്പൊ 19 വയസ്സിലോ ? ഞാൻ അതിശയത്തോടെ ചോദിച്ചു
ഹാ….
എന്റെ മോളേ…. ആ പ്രായത്തിലൊക്കെ നിനക്ക് ഇതിനെപ്പറ്റിയൊക്കെ വല്ല ബോധം ഉണ്ടായിരുന്നോ ?
എവിടെന്ന്….
കിളിന്ത് പെണ്ണിനെ ആണല്ലേ നിന്റെ കോന്തൻ ഭർത്താവിന് കിട്ടിയത്….
അതേ….. അവൾ പറഞ്ഞു
എടോയ്….
തന്റെ കെട്ട്യോന് തന്നെ വേണ്ടേ ?
വേണ്ടെന്നാ തോന്നുന്നത്…. അയാൾ പൈസ ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാ….
(ഭാര്യ ഇവിടെ വേറെ വല്ലവരുടെയും കൂടെ ഓടിക്കൊണ്ടിരിക്കുന്നു….. ഞാൻ മനസ്സിൽ പറഞ്ഞു)
വിളിക്കാറുണ്ടോ തന്നെ…. ഞാൻ ചോദിച്ചു
എല്ലാ ഫ്രൈഡേയും ഒരു കടത്ത് കഴിക്കുന്ന പോലെ വിളിക്കും…..
അത്രയേ ഉള്ളോ ?….
ഹാ….
ചിലപ്പോ അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടാകും….. ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു
ഉണ്ടായിക്കോട്ടെ…. എനിക്ക് അയാളെ കുറിച്ച് ആലോചിച്ചു അങ്ങിനെ ഫീലിംഗ് ഒന്നും ഇല്ലാ
എന്തൊരു ലൈഫ് ആണല്ലേ….
അതേ…. നീ എന്നെങ്കിലും കല്യാണം കഴിക്കുക ആണെങ്കിൽ നിന്നെ മനസിലാക്കുന്ന നീയും തിരിച്ചു മനസിലാക്കുന്ന ഒരാളെ മാത്രമേ കെട്ടാവൂ….. കാവ്യ പറഞ്ഞു
ഹ്മ്മ്… അങ്ങിനെ ഒരാൾ ഉണ്ട് പക്ഷെ വേറെ ഒരാളുടെ ഭാര്യ ആയി പോയി…. ഞാൻ നിമിഷയെ ഉദ്ദേശിച്ചു പറഞ്ഞു
ലക്ഷ്മി ആണോ ? അവൾ ഇപ്പൊ എവിടെയാ ?
എവിടെ ആണെന്ന് ഒരു ഐഡിയയും ഇല്ലടാ… അന്ന് പോയതിനു ശേഷം ഒരു അഡ്രസ്സും ഇല്ലാ….
കണ്ടുപിടിക്കടാ… നമുക്ക് സെറ്റ് ആക്കാം…. കാവ്യ പറഞ്ഞു
അതിനു അവളെ ഇനി ആർക്ക് വേണം….. ഞാൻ അവളെ അല്ലാ പറഞ്ഞത്
നിമിഷയെ ആണോ ? കാവ്യ പെട്ടെന്ന് ചോദിച്ചു
കാവ്യയുടെ ആ ചോദ്യത്തിന് പെട്ടെന്നു നുണ പറയാൻ എനിക്ക് കഴിഞ്ഞില്ല….
ഞാൻ ചെറുതായൊന്ന് ചിരിച്ചു….
നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ നിമിഷയെ ?
അതൊക്കെ ഇനി പറഞ്ഞിട്ട് എന്താ…. അത് വിട്….. വേറെ എന്തെങ്കിലും പറയ്…..
ഓ ഫീൽ ആയോ ചെക്കന്…. കാവ്യ ചോദിച്ചു…..
തന്റെ പനി കുറഞ്ഞോ ? അവളുടെ നെറ്റിയിൽ കൈവച്ചുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു
മരുന്ന് കഴിച്ചപ്പോ അത് കുറഞ്ഞു….
എന്നാൽ വാ നമുക്ക് ഫുഡ് കഴിക്കാം… ഞാൻ വാങ്ങി കൊണ്ടുവന്നിട് ഉണ്ട്….
കുറച്ചു നേരം കൂടെ ഇങ്ങനെ ഇരിക്കെടാ….. അവൾ പറഞ്ഞു
(എന്റെ പ്രസൻസ് അവൾക്ക് ഇഷ്ടമായിട്ടുണ്ട്…. അല്ലെങ്കിലും പനി പിടിച്ചു ഇരിക്കുമ്പോൾ ഇതുപോലെ കെയർ കൊടുത്താൽ വീഴാത്ത പെണ്ണില്ല)
അതിനെന്താ എത്ര നേരം വേണമെങ്കിലും ഞാൻ ഇരിക്കാലോ…. ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു
ഇങ്ങനെ ഒരാളെ എനിയ്ക്ക് കിട്ടിയിരുന്നെങ്കിൽ…. അവൾ അറിയാതെ പറഞ്ഞു പോയി
ഇങ്ങനെ ഒരു പെണ്ണിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ…… ഞാനും തിരിച്ചു പറഞ്ഞു
എന്നെയാണോ വേണ്ടത് അതോ നിമിഷയെ ആണോ
രണ്ടും കിട്ടാൻ വല്ല വഴിയും ഉണ്ടോ ?
അയ്യടാ ചെക്കന്റെ ഒരു ആഗ്രഹം….
ഇതൊക്കെ ആഗ്രഹിക്കത്തവരുണ്ടോ…..
ഹ്മ്മ്… അവൾ എന്തോ ആലോചിച്ചു കൊണ്ട് ഒന്ന് മൂളി…..
എന്താടാ ആലോചിക്കുന്നത്….
ഒന്നൂല്യ….
പറയടാ….
എന്റെ ആഗ്രഹങ്ങളെല്ലാം പാഴായി പോയിട്ടേ ഉള്ളു…
അതെന്താ….
കല്യാണം കഴിഞ്ഞിട് ഇങ്ങനെ ആയി, ഇപ്പൊ ദേ വിപിൻ…..
ഹേയ് അവൻ ഓക്കെ ആകും…. താൻ അതോർത്തു വിഷമിക്കേണ്ട…..
എനിക്ക് വിഷമം ഒന്നും ഇല്ലടാ ഇപ്പൊ…. നീ അന്ന് പറഞ്ഞത് പോലെ ഞാൻ ഇൻഡിപെന്റഡ് ആയി ജീവിക്കാൻ പോകുകയാ….
ഗുഡ് ഗേൾ…. ഇനി നമുക്ക് കഴിച്ചാലോ…… ഞാൻ പറഞ്ഞു
ഹാ… വാ
അങ്ങിനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കുറെ നേരം കൂടെ സംസാരിച്ച് ഇരുന്നു….
നിമിഷയുടെ ഒക്കെ ഓഫീസ് ടൈം കഴിയാൻ ആയതോടെ ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി…
ഡാ…. ഞാൻ എന്നാൽ ഇറങ്ങട്ടെ…. കുറച്ചു നേരം കൂടെ കഴിയുമ്പോൾ വിപിൻ വരുമല്ലോ അല്ലേ…. ഞാൻ കാവ്യയോട് പറഞ്ഞു
ആടാ… നീ പൊക്കോ ഇത്രയും നേരം എന്റെ കൂടെ ഇരുന്നില്ലേ അത് തന്നെ വലിയ കാര്യം….. കാവ്യ പറഞ്ഞു
