അച്ഛൻ തന്നെയാ…. നിമിഷ പറഞ്ഞു
ഡാ എന്തെങ്കിലും അത്യാവശ്യത്തിനു ആയിരിക്കും അച്ഛൻ വിളിക്കുന്നത്…. കാൾ എടുക്ക്…..
അത് കേട്ട് അവൾ മനസില്ലാ മനസോടെ ഫോൺ എടുത്തു…..
ആദ്യം സന്തോഷത്തോടെ സംസാരിച്ചു തുടങ്ങിയ നിമിഷ പതിയെ ഗ്ലൂമി ആയി….
അത് കണ്ട് ഞാനും ദിഷയും മുഖത്തോട് മുഖം നോക്കി…..
കുറച്ചു നേരം സംസാരിചത്തിന് ശേഷം അവൾ ഫോൺ കട്ട് ചെയ്തു…..
അവളുടെ അച്ഛൻ എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാനും ദിഷയും നിമിഷയുടെ മുഖത്തേക്കു ഉറ്റു നോക്കി കൊണ്ടിരുന്നു……
അച്ഛന്റെ ഫോൺ വന്ന് സംസാരിച്ചു തുടങ്ങിയ നിമിഷ പയ്യെ ഗ്ലൂമിയായി…..
എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയോടെ ഞാനും ദിഷയും നിമിഷ ഫോൺ കട്ട് ചെയ്യുന്നതും നോക്കി നിന്നു…..
ശോ…. ഇഷ്ടപെടാത്ത എന്തോ കേട്ട വിഷമത്തിൽ നിമിഷ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു
എന്താടാ…. ഞാൻ ചോദിച്ചു
അച്ഛനും അമ്മയും ഇവിടേക്ക് വരുന്നെന്ന്….. നിമിഷ ഇഷ്ടക്കേടോടെ പറഞ്ഞു
അതിനെന്താ…. ദിഷ ചോദിച്ചു
അവർ കുറച്ചു നാൾ നില്ക്കാൻ വരികയാണെന്ന്…. നിമിഷ പറഞ്ഞു
നല്ലതല്ലേ അത്…. ദിഷ പറഞ്ഞു
എനിക്ക് അപ്പോളേക്കും നിമിഷയുടെ മനസിൽ എന്താണെന്ന് മനസിലായി…. ഞങ്ങളുടെ കള്ള കളികൾ എല്ലാം പൊളിയും….. നിമിഷയുടെ അച്ഛനും അമ്മയും വന്നാൽ അവളുടെ ഭർത്താവായി വിപിൻ വേണം അവിടെ…. ദിഷയ്ക്ക് കാര്യം അറിയാമെങ്കിലും അനീനയ്ക്കും സ്വാതിക്കും അത് അറിയില്ല…. അത് മാത്രമല്ല അനീനയ്ക്കും സ്വാതിക്കും അവിടെ താമസിക്കാൻ പറ്റാതെയും ആകും…. നിമിഷയ്ക്കും എനിക്കും ഇതുപോലെ കൂടാൻ പറ്റാതെ ആകും…. പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്…..
മോളെ ഇത് എട്ടിന്റെ പണിയാണല്ലോ….. ഞാൻ പറഞ്ഞു
അതെ….. നിമിഷ പറഞ്ഞു
എന്നാ വരുന്നത് ?
ഈ തിങ്കളാഴ്ച…. അവൾ പരിഭവത്തോടെ പറഞ്ഞു
എത്രനാൾ ഉണ്ടാകും അവർ…. ഞാൻ ചോദിച്ചു
എത്രനാൾ എന്ന് പറഞ്ഞില്ല…. കുറച്ചു നാൾ എന്ന് മാത്രമേ പറഞ്ഞുള്ളു….
എങ്ങിനെ എങ്കിലും വരുത്താതിരിക്കാൻ പറ്റുമോ…. ഞാൻ ചോദിച്ചു
അതെന്താ അവർ വന്നാൽ ഇത്ര പ്രശ്നം ? ദിഷ വീണ്ടും ചോദിച്ചു
അത് കേട്ട് ഞാൻ നിമിഷയുടെ മുഖത്തേക്ക് നോക്കി….. ദിഷയ്ക്ക് കാര്യങ്ങൾ അറിയാമെങ്കിലും അവർ വന്നാലുള്ള പ്രശ്നങ്ങളെ പറ്റി അവൾ ചിന്തിച്ചിട്ടില്ലാ….
പറയ് ഇവളോട്,,,, നിമിഷ പറഞ്ഞു…..
ദിഷേ…. ഞാൻ അല്ല നിമിഷയുടെ ഹസ്ബൻഡ്…. ദിഷയെ നോക്കി കണ്ണടച്ച് കൊണ്ട് ഞാൻ പറഞ്ഞു
പിന്നെ…. ദിഷ ഒന്നുമറിയാത്ത പോലെ അഭിനയിച്ചു……
വിപിൻ എന്നാണ് നിമിഷയുടെ ഹസ്ബൻഡിന്റെ പേര്….. പിന്നെ വീണ്ടും മുഴുവൻ കഥയും നിമിഷ കേൾക്കാനായി ഞാൻ ദിഷയുടെ മുൻപിൽ വിളമ്പി….. ദിഷ ആദ്യമായി കേൾക്കുന്ന പോലെ എല്ലാം കേട്ടിരുന്നു….
എന്നാലും നിങ്ങൾ എന്നെ പറ്റിച്ചല്ലോ…. എല്ലാം കേട്ട് കഴിഞ്ഞ് ദിഷ പറഞ്ഞു
നീ ഒരു വഴി പറഞ്ഞു താ…. നിമിഷ ഇടയിൽ കയറി പറഞ്ഞു
അവർ വന്നാലും ഒരു അഞ്ച് ദിവസം നില്കുമായിരിക്കും…. അത്രയും ദിവസം നിന്റെ ഹസ്ബൻഡിനോട് ഇവിടെ വന്ന് നില്ക്കാൻ പറഞ്ഞാൽ പോരേ…
അഞ്ച് ദിവസമൊക്കെ ആണെങ്കിൽ പ്രശ്നമില്ല…. നിമിഷ പറഞ്ഞു
അതിൽ കൂടുതൽ അവർ ഇവിടെ നിന്നാൽ ബോറടിക്കില്ലേ…. ഞാനും പറഞ്ഞു
അനീനയും സ്വാതിയുമോ ? നിമിഷ ചോദിച്ചു
അവരെ തന്റെ ഫ്ലാറ്റിൽ നിർത്തിക്കൂടെ…. ഞാൻ ദിഷയോട് ചോദിച്ചു
അയ്യോ പറ്റില്ല…. ആ ഹൗസ് ഓണർ സമ്മതിക്കില്ല…. മുൻപ് ഞാൻ ഫ്രണ്ട്സിനെ കൊണ്ടുവന്ന് നിർത്തിയതിന് അയാൾ വലിയ പ്രശ്നം ഉണ്ടാക്കിയിട്ടുള്ളതാ….. ദിഷ പറഞ്ഞു
എന്നാൽ വേണ്ടാ…… അവർ വന്നിട്ട് അവരോട് തന്നെ ചോദിക്കാം….. ഞാൻ പറഞ്ഞു
വിപിൻ വരുമോ ചേട്ടാ….. നിമിഷ ചോദിച്ചു
അതൊക്കെ വരും…. വരുത്താം നമുക്ക്….. ഞാൻ പറഞ്ഞു
അവർ വന്നാൽ പിന്നെ നമ്മൾ എങ്ങിനെയാ ഇതുപോലെ കൂടുക….. നിമിഷ ചോദിച്ചു
കുറച്ചു ദിവസത്തെ കാര്യമല്ലേ …. അത് തന്നെയല്ല ഞാൻ ഇവിടെ ഉണ്ടാകില്ലേ…. എപ്പോ വേണേലും തനിക്ക് ഇവിടേക്ക് വരാമല്ലോ…..
ശോ…. എന്നാലും എന്തോ പോലെ…… നിമിഷ വീണ്ടും പറഞ്ഞു
