പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

അല്ലെങ്കിലും ഇനി അങ്ങോട്ട് ഞാൻ കൂടുതൽ കാര്യങ്ങളിൽ ഇടപെട്ടാൽ അത് അവർക്ക് സംശയം ഉണ്ടാക്കും… അതോർത്തിട്ട് ആകും നിമിഷ വേണ്ടെന്ന് പറഞ്ഞത്

ഏഴര ആയപ്പോളേക്കും  സ്വാതി വന്നു…. അവൾ നേരെ നിമിഷയുടെ ഫ്ളാറ്റിലേക്കാണ് വന്നതെങ്കിലും അത് ലോക്ക് ആയതോടെ മുകളിലേക്ക് കയറി വന്നത്….

അച്ഛനും അമ്മയും ഒക്കെ വന്നോ ചേച്ചി.. സ്വാതി വന്നപാടെ ചോദിച്ചു

ഇല്ലടാ….. അവർ ലേറ്റ് ആകുമായിരിക്കും

എന്റെ ഡ്രസ്സ് ഒകെ എടുക്കണമല്ലോ…. അവർ വരുമ്പോളേക്കും ഞാൻ അവിടെ ക്ലീൻ ആക്കി തരാം…. സ്വാതി പറഞ്ഞു

അതൊക്കെ ഞങ്ങൾ എടുത്തു വച്ചിട്ടുണ്ട്…. തന്റെയും അനീനയുടെയും…. ഞാൻ പറഞ്ഞു

ആണോ….

ആ ഇന്നലെ ഞങ്ങൾ ഇവിടെ ഫ്രീ ആയിരുന്നില്ലേ… അപ്പൊ എല്ലാം ചെയ്തു

എവിടെയാ എന്റെ ഡ്രസ്സ് ഒക്കെ വച്ചിരിക്കുന്നേ…. സ്വാതി ചോദിച്ചു

രണ്ടാളുടെയും ഈ റൂമിലാ….. കുറച്ചു ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യണോട്ടോ….. നിമിഷ പറഞ്ഞു

അതിനെന്താ ചേച്ചി….

പിന്നെ അനീന മൂന്ന് ദിവസം കൂടെ ലീവ് ആണ്…. സ്വാതി തനിച്ച് ഇവിടെ നിക്കില്ലേ ? നിമിഷ ചോദിച്ചു

 

അവൾ എന്നെ വിളിച്ചിരുന്നു…. അല്ലാ നിങ്ങൾ ഉണ്ടാകില്ലേ ഇവിടെ….

 

ഞങ്ങൾ ഉണ്ടാകില്ല… ചേട്ടൻ ഉണ്ടാകും.. ഞാൻ താഴെ ആയിരിക്കും

അത് കേട്ട് സ്വാതി മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് നോക്കി….

(സ്വാതി വിചാരിച്ചത് ഞാനും നിമിഷയും  ആ റൂമിൽ ഉണ്ടാകും താഴെ ഫ്ലാറ്റ് അച്ഛനും അമ്മയ്ക്കും വേണ്ടി കൊടുത്തത് ആണെന്നാണ്…..)

സ്വാതി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയ്  നമുക്ക് വേറെ എന്തെങ്കിലും നോക്കാം….. ഞാൻ പറഞ്ഞു

ഹേയ് ഇല്ല ചേട്ടാ….  എന്തോ ആലോചിച്ചു കൊണ്ട് സ്വാതി പറഞ്ഞു

എന്നാൽ സ്വാതി പോയി കുളിച്ചു റെഡിയായിക്കോ…. ഞാൻ പോകുന്ന വഴി കൊണ്ടുവിടാം….

അത് കേട്ട് സ്വാതി റൂമിലേക്ക് കയറി….

അത് കണ്ട് നിമിഷ എന്റെ അടുത്തേക്ക് വന്നു

ഞാൻ പറഞ്ഞില്ലേ സ്വാതി ഒരു പാവമാണെന്ന് ….. ചേട്ടൻ മാത്രം ഉള്ളു എന്ന് പറഞ്ഞപ്പോൾ അവൾ പേടിച്ചത് കണ്ടോ ?

അവളോട് ഒന്നുകൂടെ ചോദിച്ചേക്ക് ഇവിടെ നില്ക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്….. ഉണ്ടെങ്കിൽ അവൾക് വേറെ റൂം നോക്കുകയോ ഞാൻ വേറെ റൂം നോക്കുകയോ ചെയ്യാം…..

ഹേയ് അതൊന്നും വേണ്ടാ…. അവൾ പ്രശ്‌നമില്ലെന്ന് പറഞ്ഞില്ലേ…..

ഹാ….

അങ്ങിനെ ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ഞാനും സ്വാതിയും ഇറങ്ങി

കാറിൽ ഇരിക്കെ ഞാൻ വീണ്ടും  സ്വാതിയോട് ചോദിച്ചു

സ്വാതീ അവിടെ എന്റെ കൂടെ താമസിക്കാൻ പേടി ഉണ്ടോ ?

ഇല്ല ചേട്ടാ…. അവൾ പെട്ടെന്ന് മറുപടി പറഞ്ഞു

ഉറപ്പല്ലേ….

ഞാൻ എന്തിനാ ചേട്ടനെ പേടിക്കുന്നത്….

അല്ല അന്ന് വെള്ളമടിച്ചു ദിവസം സംഭവിച്ചത് വച്ച്….

അതാണോ….

ഹാ

വെള്ളമടികാതെ ഇരുന്നാൽ പോരെ….. സ്വാതി പറഞ്ഞു

അന്ന് അതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി…. ഞാൻ പറഞ്ഞു

എന്ത് ഉപകാരം ?

സ്വാതി എന്നോട് ഒന്ന് മിണ്ടി തുടങ്ങി

അത് കേട്ട് സ്വാതി കുണുങ്ങി ചിരിച്ചു…  അവളുടെ നിര നിരയായ പല്ലുകൾ കാണിച്ചുകൊണ്ടുള്ള ചിരി കാണാൻ എന്തൊരു ഭംഗിയാണ്…. ഈ നാട്ടിലെ ചുരിദാറും പുറകിലേക്ക് ഒതുക്കി കെട്ടിവച്ചിരിക്കുന്ന മുടിയും എല്ലാം ഒന്ന് മാറ്റി ഒന്ന് മോഡേൺ ആയാൽ സ്വാതിക്കും ഒരുപാട് ആരാധകർ ഉണ്ടാകും ഇവിടെ….

സ്വാതീ തനിക്ക് അനീന ഒക്കെ നടക്കുന്ന പോലെ ഒന്ന് മോഡേൺ ആയി നടന്നൂടെ….. ഞാൻ ചോദിച്ചു

എങ്ങിനെ ?

ഈ മുടി ഒക്കെ ഒന്ന് സ്ട്രൈറ്റ് ചെയ്യ്…. പിന്നെ ഈ ഡ്രസിങ് സ്റ്റൈൽ ഒക്കെ ഒന്ന് മാറ്റ്…..

ഹും….. അവൾ ഒന്ന് മൂളി

താൻ നാട്ടിൽ എവിടെയാണെന്നാ പറഞ്ഞത്

തൃശ്ശൂര്….

ഹാ ഇത് തൃശൂർ അല്ലാ…. ബാംഗ്ലൂർ ആ…. മുടി സ്ട്രൈറ്റ് ചെയ്തില്ലെങ്കിലും ഈ ചുരിദാർ ഒക്കെ മാറ്റി നല്ല കളർഫുൾ ഡ്രസ്സ് എടുക്ക്…..

എനിക്കും ആഗ്രഹം ഉണ്ട് ചേട്ടാ….. പിന്നെ കുറെ പൈസ ആകില്ലേ അതുകൊണ്ടാ…. ഇത്രയും നാൾ ഞാൻ ട്രെയിനീ ആയിരുന്നില്ലേ…. ഇപ്പോളാ സാലറി കിട്ടി തുടങ്ങിയത്….

അവൾ അവളുടെ അവസ്ഥ പറഞ്ഞു….. കിട്ടുന്ന പൈസ കൊണ്ട് അടിച്ചുപൊളിക്കുന്ന പിള്ളേരെ വച്ച്  സ്വാതിയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നി….

സ്വാതിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്….. അവളുടെ വീട്ടിലെ  അവസ്ഥ അറിയുന്നതിന് വേണ്ടി ഞാൻ ചോദിച്ചു

അച്ഛൻ ‘അമ്മ ഒരു ചേച്ചി…

അച്ഛന് എന്താ ജോലി….

അച്ഛന് ഒരു പ്രൈവറ്റ് കമ്പനിയിലാ ജോലി…. അക്കൗണ്ടന്റ്

ചേച്ചിക്ക് ജോലി ഒന്നും ഇല്ലേ….

ഉണ്ടായിരുന്നു ഇപ്പൊ ഒന്നിനും പോകുന്നില്ല…..

താൻ അപ്പോ കിട്ടുന്ന പൈസ മുഴുവൻ വീട്ടിലേക്ക് അയച്ചു കൊടുക്കുക ആണല്ലേ……

ഹാ… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു രണ്ട് പെൺപിള്ളേർ അല്ലേ കല്യാണം ഒക്കെ ആകുമ്പോൾ നല്ല പൈസ വേണ്ടേ….  അവൾ പറഞ്ഞു

പിന്നെയും ഞങ്ങൾ അവളുടെ വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ഒക്കെ പറഞ്ഞു അവളുടെ ഓഫീസ് എത്തി….

സ്വാതിയുടെ നമ്പർ താ… ഞാൻ വൈകുന്നേരം വരുന്നുണ്ടെങ്കിൽ വിളിക്കാം…..

വേണ്ട ചേട്ടാ ഞാൻ ബസ് ന് വന്നോളാം….

ഞാൻ ആ സമയത്ത് ഈ വഴി വരുന്നുണ്ടെങ്കിൽ എന്റെ കൂടെ വണ്ടിയിൽ കേറി വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

ഇല്ലാ….. അതും പറഞ്ഞു അവളുടെ ഫോൺ നമ്പറും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…..

സ്വാതിയുടെ നമ്പറിലേക്ക് ഒരു മിസ്സ് കാളും ചെയ്തു സ്വാതിയെ പറഞ്ഞയച്ച് ഞാൻ ദിഷയെ വിളിച്ചു

എവിടെയാ ദിഷാ…..

ഓഫീസിലേക്ക് പോകുകയാ ചേട്ടാ…..

ഞാൻ ഇവിടെ നിങ്ങളുടെ ഓഫീസിന്റെ പാർക്കിങ്ങിൽ ഉണ്ട്…. എത്താനായോ….

എന്നെ കാണാൻ വന്നതാണോ ? ദിഷ ചോദിച്ചു

അതേ….

മുടിഞ്ഞ ട്രാഫിക്കാ…. ഒരു 20 മിനിറ്റ് വെയിറ്റ് ചെയ്യാമോ…..

ഹാ പയ്യെ വാ….. ഞാൻ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു

വെറുതെ ദിഷയെ വിളിച്ചു….. രാവിലെ തന്നെ പോസ്റ്റ് ആയി

ഇരുപത് മിനിറ്റ് എന്നുള്ളത് അര മണിക്കൂർ ആയപ്പോൾ ദിഷ എത്തി…..

കാറിൽ നിന്നും ഇറങ്ങി ഒരു വശ്യമായ ചിരി ചിരിച്ചുകൊണ്ട് അവൾ എന്റെ കാറിനടുത്തേക്ക് വന്നു….. ടൈറ്റ് ജീൻസും ഷർട്ടും ഇട്ടു ഒരു മോഡലിനെ പോലെ നടന്ന് വരുന്ന അവളെ കാണാൻ ഒരു സ്റ്റൈൽ ആണ്…..

കാറിനടുത്തേക്ക് വന്ന് ഒന്നും പറയാതെ അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി ഇരുന്നു…..

അവൾ എന്റെ അടുത്ത് ഇത്ര സ്വാതന്ത്രത്തോടെ പെരുമാറുന്ന അവളെ ഞാൻ നോക്കി ഇരുന്നു…..

എന്താ ഇങ്ങനെ നോക്കുന്നേ… ദിഷ ചോദിച്ചു

സുന്ദരിയായിട്ടുണ്ടല്ലോ….. ഞാൻ പറഞ്ഞു

അതാണോ ഇങ്ങനെ നോക്കുന്നത്….

ഹാ….

ഇതുവരെ കണ്ടിട്ടില്ലേ…..  അവൾ ചോദിച്ചു

ഇല്ലാ…. കാണിച്ചു തരാമോ….

 

നിമിഷയോട് പോയി ചോദിക്ക്

 

അവൾ ഇന്ന് രാവിലെ കാണിച്ചു തന്നിരുന്നു….

രാവിലെയോ…. അപ്പോ അവളുടെ ഹസ്ബൻഡ് ഉണ്ടായില്ലേ…..

ഇല്ലാ….. അവൻ ഇന്ന് വൈകുന്നേരമേ വരൂ…  ഇന്നലെ രാത്രി അവൾ എന്റെ കൂടെ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *