പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

ഇതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറയണോ ? ഞാൻ മിണ്ടാത്തത് കൊണ്ട് കാവ്യ വീണ്ടും പറഞ്ഞു തുടങ്ങി…..

ഡാ അത്… ഞാൻ എന്ത് പറയണമെന്ന് അറിയാതെ പറഞ്ഞു

നിമിഷയെ നിനക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷേ നിങ്ങൾ ഇങ്ങനെ ആണെന്ന് ഞാൻ വിചാരിച്ചില്ല…. കാവ്യ പറഞ്ഞു

അതൊക്കെ സംഭവിച്ചു പോയതാ…. എത്ര നാൾ ഒരു പെണ്ണ് ഒറ്റക്ക് കഴിയും… ഞാൻ പറഞ്ഞു

അതിനു ഞാൻ എന്തെങ്കിലും പറഞ്ഞോ….. നിങ്ങൾ നല്ല മാച്ച് ആടാ….  കാവ്യ പറഞ്ഞു

ഹ്മ്മ്…. നീ വന്നിട്ട് നമുക്ക് ഇതിനെ പറ്റി സംസാരിക്കാം…. ഞാൻ പറഞ്ഞു

ഡാ ഒരു കാര്യം കൂടെ….. ഞാൻ ബാംഗ്ലൂർ ഉള്ള കാര്യം നിമിഷക്ക് അറിയാമോ ?

അറിയാം…..

വിപിന്റെ കൂടെ ആണ് താമസം എന്നും അറിയാം അല്ലേ….

ഹാ…..

എനിക്ക് തോന്നി…. നിങ്ങൾക്ക് സ്വസ്ഥമായി പ്രേമിക്കാൻ വേണ്ടി ആണല്ലേ എന്നെ ബാംഗ്ലൂരിന് കൊണ്ട് വന്നത്…. കാവ്യ കൂളായി പറഞ്ഞു

ഹേയ്… അല്ലടാ അത് വിപിൻ പറഞ്ഞിട്ട് തന്നെയാ….. ഞാൻ നുണ പറഞ്ഞു

ഹമ്മ്…. എത്ര നാളായി ഇത് തുടങ്ങിയിട്ട്….

ഒരു ആറ് മാസം… ഞാൻ പറഞ്ഞു

അത്രയേ ഉള്ളോ ? ഞാൻ വിചാരിച്ചു കുറെ നാളായി കാണുമെന്ന്….

ഹേയ്യ്… വിപിൻ അവളെ ശ്രദ്ധിക്കാതെ ആയതോടെയാ അവൾ എന്നോട് അടുത്തത്……  സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണിന്റെ കൂടെ ആണെന്ന് അറിഞ്ഞാൽ ആരായാലും ഇങ്ങനെ ഒക്കെ ആയിപ്പോകും….. ഞാൻ പറഞ്ഞു

അത് പറഞ്ഞത് കാവ്യക്ക് കൊണ്ടു… പിന്നെ കാവ്യ ഒന്നും പറയാതായി….

പോയോ…. ഞാൻ ചോദിച്ചു

ഇല്ലടാ…..

ഞങ്ങൾ പക്ഷേ നല്ല ഹാപ്പി ആടോ….. ഞാനും നിമിഷയും….. എനിക്കവളെ സ്വന്തമാക്കിയാൽ കൊള്ളാമെന്ന് ഉണ്ട്….

അപ്പോ വിപിനോ ?

അതാണ് പ്രശ്നം…. ഇപ്പൊ ഇങ്ങനെ ഒക്കെ അങ്ങോട്ട് പോകട്ടെ….. ഞാൻ പറഞ്ഞു

അതേ….

അത് പോട്ടെ…. താൻ എന്നാ വരുക….  ബുധനാഴ്ചക്ക് വരുമോ ?

ഓ… നിമിഷ തിരക്കായപ്പോൾ എന്നെ വേണം അല്ലേ….  കാവ്യ പറഞ്ഞു നിമിഷക്ക് പകരം താൻ ആകുമോ ? ഞാൻ ചോദിച്ചു

അതെന്താടാ എനിക്ക് നിമിഷയുടെ അത്രയും ഭംഗി ഇല്ലേ ?

തനിക്ക് നിമിഷായേക്കാൾ ഭംഗി ഉണ്ട്…. ഞാൻ അതല്ല ഉദ്ദേശിചേ…..

പിന്നെ…..

നിമിഷ തരുന്നതൊക്കെ താൻ തരുമോ എന്ന്….. ഞാൻ ചോദിച്ചു

പോടാ…..  കാവ്യ നിസാരമായി പറഞ്ഞു…..

രണ്ട് ദിവസം കഴിഞ്ഞു കേറി വാ…. ചേട്ടന് ഇവിടെ ബോറടിക്കുന്നു…..

നോക്കട്ടെ….

നോക്കിയാൽ പോരാ വരണം…. വന്നാൽ അന്ന് പറഞ്ഞത് പോലെ ട്രീറ്റ് തരാം…..

ഓഫർ ഒന്നും വേണ്ടാ…. അല്ലാതെ തന്നെ ഞാൻ വന്നേക്കാം…. കാവ്യ പറഞ്ഞു

ഹാ… എന്നാൽ ശരി…..

അങ്ങിനെ ഫോൺ കട്ട് ചെയ്ത് ഞാൻ ഓഫീസ് അടച്ഛ് ഇറങ്ങി……

നേരത്തെ ഇറങ്ങിയതിനാൽ ഞാൻ സ്വാതിയെ വിളിക്കാൻ നിന്നില്ല…. നേരെ ഫ്ലാറ്റിലേക്ക് വന്നു…..

ഫ്ലാറ്റിൽ വന്ന് ഒന്ന് ഫ്രഷ് ആയി നിമിഷയെ വിളിച്ചു….

എടാ അവർ വന്നില്ലേ….. ഞാൻ ചോദിച്ചു

അവർ 10 മണി ആയി എത്തിയപ്പോൾ….. ചേട്ടൻ എവിടെയാ ?

ഞാൻ ഫ്ലാറ്റിൽ എത്തി….

എന്നാൽ ഇവിടേക്ക് വാ…. അച്ഛനേയും അമ്മയെയും കണ്ടിട്ട് പോ……

ആ ഇപ്പൊ വരാം…..

അങ്ങിനെ ഞാൻ താഴേക്ക് ഇറങ്ങി, കാളിങ് ബെൽ അടിച്ചതും നിമിഷ ഡോർ തുറന്നു….

ചേട്ടൻ നേരത്തേ വന്നോ… എന്നോട് ചേർന്ന് നിന്നുകൊണ്ട് നിമിഷ ചോദിച്ചു

ആ, കാര്യമായി പണിയൊന്നും ഉണ്ടായില്ല…. എവിടെ അവർ ?…….. നിമിഷയിൽ നിന്നും കുറച്ചു അകന്ന് കൊണ്ട് ഞാൻ ചോദിച്ചു…..

അവർ റൂമിലാ…. വീണ്ടും അവൾ എന്നോട് ചേർന്ന് കൊണ്ട് പറഞ്ഞു

അവർ കാണും കേട്ടോ…. ഞാൻ പറഞ്ഞു

പോ…. അവൾ കിണുങ്ങിക്കൊണ്ട് പറഞ്ഞു

അപ്പോളേക്കും അകത്തുനിന്നും ആരോ വരുന്ന ശബ്ദം കേട്ട് അവൾ പുറകിലേക്ക് മാറി….

ആ മോനായിരുന്നോ….. നിമിഷയുടെ ‘അമ്മ എന്നെ കണ്ടതും ചോദിച്ചു

അതേ അമ്മേ…. അച്ഛനോ…..

ഇവിടെ ഉണ്ട്….. അപ്പോളേക്കും അച്ഛനും വന്നു

അങ്ങിനെ കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു അവരോട് സംസാരിച്ചു….

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളേക്കും ആരോ കാളിംഗ് ബെൽ അമർത്തി….

നിമിഷ പോയി വാതിൽ തുറന്നു…  വിപിൻ ആകുമെന്ന് കരുതി ഞാൻ പുറത്തേക്ക് നോക്കിയതും ദിഷയും സ്വാതിയും അകത്തേക്ക് കയറി വന്നു….

എന്നെ കണ്ടതും ദിഷയും സ്വാതിയും ചിരിച്ചു….

സ്വാതിയെ ഡ്രോപ്പ് ചെയ്യാൻ വന്നതാണെന്നും അതിന്റെ കൂടെ നിമിഷയുടെ അച്ഛനെയും അമ്മയെയും കാണാമല്ലോ എന്ന് കരുതി ഇവിടേക്ക് കയറിയതാണെന്നും പറഞ്ഞു, അവരെയെല്ലാം പരിചയെട്ട്  ദിഷയും സ്വാതിയും  നിമിഷയുടെ  കൂടെ  റൂമിലേക്ക് പോയി….

കുറച്ചു നേരം കൂടെ ഞാൻ അവിടെ ഇരുന്നതും വിപിൻ വന്നു….

മരുമകനെ കണ്ടതോടെ അമ്മായി അച്ഛനും അമ്മയും അവനോടായി വിശേഷം തിരക്കൽ….

ആരോ ഹാളിൽ വന്നതറിഞ്ഞ് നിമിഷയും ദിഷയും സ്വാതിയും ഹാളിലേക്ക് വന്നു….

ദിഷയ്ക്ക് ആളെ മനസിലായെങ്കിലും സ്വാതി ആരാണെന്ന് അറിയാതെ നിൽക്കുകയാണ്…. ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ സ്വാതി എല്ലാവരുടെയും മുൻപിൽ വച്ച് അതാരെണെന്ന് ചോദിച്ചേക്കും…..

നമുക്ക് ഇറങ്ങിയാലോ…. ഞാൻ ദിഷയോട് ചോദിച്ചു…..

ഹാ…

എന്നാൽ ശരിയടാ…. ഞാൻ വിപിനോട് പറഞ്ഞു കൊണ്ട് അവിടെനിന്നും ഇറങ്ങി…..

ഞാൻ പോകുകയാ ചേട്ടാ…. ഡോറിനു പുറത്തു എത്തിയതും ദിഷ പറഞ്ഞു….

കുറച്ചു കഴിഞ്ഞു പോകാഡോ…..

വേണ്ടാ….. പോട്ടെ…..  കുറച്ചു പണിയുണ്ട്….

സ്വാതി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല….. അങ്ങിനെ ദിഷ അവിടെ നിന്നും ഇറങ്ങി…..

മുകളിലേക്ക് സ്റ്റെപ് കയറുന്ന സമയം സ്വതിയോട് എന്ത് പറയുമെന്ന് ആലോചിക്കുക ആയിരുന്നു ഞാൻ…. എന്തായാലും അവൾ വിപിൻ ആരാണെന്ന് ചോദിക്കും…. അവളോട് സത്യം പറയാതെ നിവർത്തിയില്ല…. പക്ഷേ സ്വാതിയെ പോലെ ഒരു പെൺകുട്ടി ഞങ്ങളുടെ കള്ള കളി എങ്ങിനെ ഉൾക്കൊള്ളും എന്നും എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല…..

മുകളിലെത്തി ഡോർ തുറക്കുന്ന സമയം സ്വാതി ആ ചോദ്യം ചോദിച്ചു

അതാരാ ചേട്ടാ….

അത് ഞാൻ പറയാം… വാ….

വിപിനോടുള്ള നിമിഷയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹ പ്രകടനം കണ്ട് സ്വാതിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിട്ടുണ്ട്….

സ്വാതി പോയി കുളിച്ചിട്ടൊക്കെ വാ… ഞാൻ പറഞ്ഞു

എന്താ ചേട്ടാ…..

ഒരു കാര്യം പറയാൻ ഉണ്ട്…. ഒന്ന് ഫ്രഷ് ആയിട്ട് വാ….  ഞാൻ പറഞ്ഞു

സ്വാതി സംശയത്തോടെ എന്നെ നോക്കികൊണ്ട് റൂമിലേക്ക് കയറി പോയി….

മെനക്കേട് പണിയായി പോയല്ലോ ഇത്….. ഞാൻ മനസ്സിൽ ഓർത്തു….

കുറച്ചു കഴിഞ്ഞതും സ്വാതി കുളിച്ചു ഡ്രെസ്സൊക്കെ മാറി വന്നു…. ഷാൾ ഒന്നും ഇല്ലാതെ പഴയ ഒരു ചുരിദാറും ഇട്ടുകൊണ്ട് അവൾ എന്റെ മുൻപിൽ വന്നിരുന്നു…

പറയ്….. വന്നപാടെ സ്വാതി പറഞ്ഞു

സ്വാതിയോട് ഇനിയും ഇത് മറച്ചു വച്ചിട്ട് കാര്യമില്ലെന്ന ഓർത്ത് ഞാൻ പറഞ്ഞു തുടങ്ങി….

സ്വാതീ….. ഞാനും ഞാനും നിമിഷയും ഭാര്യാ ഭർത്താക്കന്മാർ ഒന്നുമല്ല…. ഇപ്പൊ താഴെ കണ്ടില്ലേ ഒരാളെ അയാളാണ് നിമിഷയുടെ ശരിക്കുമുള്ള ഭർത്താവ്….

Leave a Reply

Your email address will not be published. Required fields are marked *