സാംസൻ – 5 5അടിപൊളി  

 

“അയ്യോ, ഞാൻ ദേവിയേ കളിയാക്കിയതല്ല.. ഒരു ടീച്ചർ ആയതുകൊണ്ട് ബഹുമാനം തന്നു, അത്രതന്നെ.”

 

“എനിക്ക് അത്തരം ബഹുമാനമൊന്നും വേണ്ട. ചേട്ടൻ വിനില ചേച്ചിയോട് സംസാരിക്കുന്ന പോലെ എന്നോടും സംസാരിച്ചാൽ മതി.” അവള്‍ പറഞ്ഞതും ഞാൻ ചിരിച്ചു.

 

“എന്തിനാ ചിരിച്ചത്…?” സംശയത്തോടെ അവള്‍ ചോദിച്ചു.

 

“അല്ല, വിനിലയോട് സംസാരിക്കും പോലെ നിന്നോട് ഞാൻ സംസാരിച്ചാൽ എനിക്ക് അടി കിട്ടും. അതിനെ ആലോചിച്ച് ചിരിച്ചു.. അത്രതന്നെ.”

 

ഞാൻ പറഞ്ഞത് കേട്ട് ദേവിയും ചിരിച്ചു.

 

“ചെറുപ്പം മുതലേ നിങ്ങൾ… നിങ്ങൾ….” പെട്ടന്ന് ദേവി ഒന്ന് മടിച്ച ശേഷം പറഞ്ഞു, “പണ്ട്‌ നിങ്ങൾ പ്രണയിച്ചിരുന്നു എന്നറിയാം. പക്ഷേ അതിനെ കൂട്ടാതെ നിങ്ങൾ അന്നും ഇന്നും എപ്പോഴും ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നും അറിയാം. അതുപോലെ എന്നെയും ചേട്ടൻ നല്ല ഫ്രണ്ടായി മാത്രം കൂട്ടിക്കൊളു.”

 

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഞാനും വിനിലയും പ്രണയിച്ചിരുന്ന കാര്യം വിനില എപ്പോഴാണ് പറഞ്ഞത്…? ചിലപ്പോ പണ്ട്‌ കോളേജിൽ വച്ച് പറഞ്ഞിട്ടുണ്ടാവും… ചിലപ്പോ അടുത്ത കാലത്ത് പറഞ്ഞതുമാവാം. ഞങ്ങളുടെ രഹസ്യ ബന്ധത്തെ കുറിച്ചും വിനില അവളോട് പറഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായെങ്കിലും അതിനെ ഞാൻ തള്ളിക്കളഞ്ഞു. ഒരിക്കലും വിനില അതിനെ പുറത്ത്‌ പറയില്ല.. എനിക്ക് വിശ്വസമുണ്ടായിരുന്നു.

 

“ശെരി ചേട്ടാ, ഞാൻ വിളിച്ചത് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വെച്ചേക്കാം…!!” അവള്‍ നിരാശയോടെ പറഞ്ഞപ്പോൾ ആണ്‌ കുറച് നേരമായി ഒന്നും മിണ്ടാതെ ഞാൻ വെറുതെ നിന്നിരുന്ന കാര്യം പോലും എനിക്ക് കത്തിയത്.

 

“യേയ്, എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ലേ..!” ഞാൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു. “ഞാൻ പെട്ടന്ന് ഞങ്ങളുടെ പ്രണയ കാലത്തെ കുറിച്ച് ചിന്തിച്ചു പോയി.” ഞാൻ തമാശ പോലെ പറഞ്ഞതും ദേവി ചിരിച്ചു.

 

ആ ചിരിയില്‍ നിരാശ മാറി ആശ്വാസം ഉണ്ടായിരുന്നു.

 

“പിന്നേ എന്റെ അമ്മായിയുടെ സ്ഥിരമായ ഗൗരവ ഭാവത്തിന് മറ്റം കൊണ്ടു വന്നതിനും താങ്ക്സ് പറയാൻ കൂടിയ ഞാൻ വിളിച്ചത്.” ആശ്ചര്യവും ബഹുമാനവും കലര്‍ന്ന സ്വരത്തിലാണ് ദേവി പറഞ്ഞത്.

 

അതുകേട്ട് ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്.

 

“ഇന്നലെ നിങ്ങൾ പോയ ശേഷം ചേട്ടന്റെ പുരാണം തന്നെയാ അമ്മ പാടി കൊണ്ടിരുന്നത്.” ദേവി പറഞ്ഞു.

 

“ആന്റി കരുതുന്ന പോലെ ഞാൻ അത്ര മാന്യന്‍ ഒന്നുമല്ല, കേട്ടോ..!!” പകുതി തമാശയായും പകുതി സീരിയസ്സായും ഞാൻ പറഞ്ഞപ്പോ ദേവി ചിരിച്ചു.

 

“ഒരു മനുഷ്യനും നൂറു ശതമാനം നല്ലവരാവാൻ കഴിയില്ല ചേട്ടാ. ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും തെറ്റിനെ ചെയ്തു പോകും. പക്ഷേ മറ്റുള്ളവരോട് ചേട്ടൻ എങ്ങനെ എന്നൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല, എന്നോട് ചേട്ടൻ ഏതു രീതിയില്‍ പെരുമാറുന്നു എന്ന കാര്യത്തെ മാത്രം എനിക്ക് നോക്കിയാൽ മതി. പിന്നെ ഇതുവരെ ചേട്ടൻ എന്നോട് ഒരു കുറ്റവും കാണിച്ചിട്ടില്ല. എനിക്ക് അതുമാത്രം മതി.” ദേവി കാര്യമായി പറഞ്ഞു.

 

“സത്യം പറയാമല്ലോ ദേവി… നിന്നെ ആദ്യമായി സ്കൂളിൽ വെച്ച് കണ്ടപ്പോ നിന്റെ ഐശ്വര്യവും ലക്ഷണവും സൗന്ദര്യവും എല്ലാം കണ്ടിട്ട് പെട്ടന്നൊരു ഇഷ്ട്ടവും അടുപ്പവുമാണ് ആദ്യം തോന്നിയത്. കൈകൂപ്പി നിൽക്കാൻ പോലും തോന്നിയതാണ്. പക്ഷേ അന്ന് നിന്റെ ജാടയും സംസാര രീതിയും കാരണം ശെരിക്കും നിന്നോട് അകല്‍ച്ച തോന്നി പോയി. പിന്നെ നിന്റെ പ്രൊഫൈലിൽ കണ്ട കുഞ്ഞിനെ കുറിച്ച് തിരക്കിയപ്പോ നി അവോയ്ഡ് ചെയ്യുകയും കൂടിയായപ്പോ ശെരിക്കും വെറുത്തു പോയിരുന്നു.”

 

ഞാൻ പറഞ്ഞത് കേട്ട് സ്തംഭിച്ചു പോയത് പോലെ മറുവശത്ത്‌ നിന്നും സംസാരം ഒന്നും വന്നില്ല. ഏകദേശം ഒരു മിനിറ്റ് വരെ അവള്‍ മിണ്ടാതിരുന്നു. അവളുടെ പ്രതികരണം അറിഞ്ഞിട്ട് ഇനി സംസാരിച്ചാൽ മതിയെന്ന് ഞാനും തീരുമാനിച്ചു. അവസാനം ഒരു നെടുവീര്‍പ്പ് ഞാൻ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *