സാംസൻ – 6 3അടിപൊളി  

ഉടനെ ദേവി മണി കിലുക്കം പോലെ ചിരിച്ചു. ഒടുവില്‍ ചിരി നിർത്തി കൊണ്ട്‌ നിര്‍ബന്ധം പിടിച്ചു, “പറയ് ചേട്ടാ… എനിക്ക് അറിയണം. ഞാൻ ചേട്ടനെ അകറ്റിയൊന്നും നിർത്തില്ല.”

“എത്ര എന്നൊന്നും അറിയില്ല. പക്ഷേ ഭയങ്കര അടുപ്പവും സ്നേഹവും എല്ലാം നിന്നോട് തോന്നുന്നു, അത്രതന്നെ എനിക്കറിയാം.” ഞാൻ വെപ്രാളം പിടിച്ച് അത്രയും എങ്ങനെയോ പറഞ്ഞു.

“ഏത് അര്‍ത്ഥത്തിലുള്ള സ്നേഹം…?!” എന്നെ വെറുതെ വിടാന്‍ തീരുമാനം ഇല്ലാത്ത പോലെ അവള്‍ ചോദിച്ചു.

“നീയൊന്ന് പോയേ… ഓരോന്ന് എന്നെ കൊണ്ട്‌ പറയിപ്പിച്ചിട്ട് അവസാനം ഞാൻ കുറ്റക്കാരാനാവും… അതുകൊണ്ട്‌ നമുക്ക് വേറെ വല്ലതും സംസാരിക്കാം.”

ഉടനെ ദേവി ചിരിച്ചു. “അപ്പോ എന്തോ കള്ളത്തരം മനസ്സിലുണ്ട്, അല്ലേ..?. ശെരി ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല.” അവള്‍ പറഞ്ഞു.

“പിന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ…?”

“ചേട്ടൻ ചോദിച്ചോളു.”

“കൂട്ടുകാരികൾ പറഞ്ഞിട്ടും മറ്റെ ബ്രാ മാറ്റിയില്ല… പക്ഷേ ഇപ്പൊ എന്ത് സംഭവിച്ചു….?”

എന്റെ ചോദ്യം കേട്ട് ദേവി ചിരിച്ചു. ആ ചിരിയില്‍ നാണം കലര്‍ന്നിരുന്നു.

“നേരത്തെ ഞാൻ ചോദിച്ച ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാല്‍ ചേട്ടന്റെ ഈ ചോദ്യത്തിന്‌ ഞാനും ഉത്തരം തരാം.” ദേവിയുടെ കുസൃതി സ്വരം ഫോണിലൂടെ ഒഴുകിയെത്തി.

“ശെരി.. ഒരുപക്ഷേ ഞാൻ പറഞ്ഞത് നിനക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ നി എങ്ങനെ പ്രതികരിക്കും…?”

“ഞാൻ ചേട്ടനോട് പിണങ്ങും.” അവൾ നിസ്സാരമായി പറഞ്ഞു.

“അപ്പോ തല്‍കാലം ആ രണ്ട് ചോദ്യങ്ങളും അങ്ങനെതന്നെ നില്‍ക്കട്ടെ…!!”

ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു. പക്ഷേ ആ ചിരിയില്‍ നിരാശ ഉള്ളത്‌ പോലെ എനിക്ക് തോന്നി.

“ശെരി, ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങൾ എല്ലാം നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട്‌ നിന്റെ കാര്യങ്ങൾ എന്നോട് പറയുന്നതാണ്‌ മര്യാദ…”

“അയ്യേ… അതൊന്നും ഞാൻ പറയില്ല….” നാണത്തോടെ അവൾ അല്‍പ്പം ഉറക്കെ ചിരിച്ചു. “ചേട്ടൻ വേറെ എന്തെങ്കിലും ചോദിക്ക്.”

“ശെരി, നിന്റെ ഭർത്താവ് നിന്നോട് എങ്ങനെ എന്ന് പറ…”

ഉടനെ ദേവി പൊട്ടിച്ചിരിച്ചു.

“ഈ കള്ള ചേട്ടൻ…. നേരത്തെ ചോദിച്ച അതേ ചോദ്യത്തെ അല്ലേ ഇപ്പോൾ മാറ്റി ചോദിച്ചത്‌.” അവള്‍ പിന്നെയും ചിരിച്ചു. “ഇങ്ങനത്തെ ചോദ്യങ്ങൾ വേണ്ട. വേറെ ടോപ്പിക്ക് നമുക്ക് സംസാരിക്കാം.

“ഓഹോ… അപ്പോ നിനക്ക് ഇഷ്ടമുള്ള ടോപ്പിക്ക് നി തന്നെ സംസാരിക്ക്. ഞാൻ കേൾക്കാം.”

പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും ദേവി ഒന്നുംതന്നെ പറഞ്ഞില്ല.

“എന്തുപറ്റി…?” രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാൻ ചോദിച്ചു.

“എന്ത് സംസാരിക്കണം എന്നറിയില്ല…!!” അല്‍പ്പം വിഷമത്തോടെ അവള്‍ പറഞ്ഞു.

“എന്നാൽ പോയി കിടന്നുറങ്ങ്. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

ഇനി എന്നോട് സംസാരിക്കാന്‍ അവള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിൽ നാളെയോ മറ്റന്നാളോ അവൾ വിളിക്കട്ടെ.

ഞാൻ ജൂലിയെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

അപ്പോൾ അവളുടെ ഒരു മെസേജ് വന്നു.

“എന്തിനാ എന്നോട് വെറുതെ പിണങ്ങുന്നത്…?”

“ആര് പറഞ്ഞു ഞാൻ പിണങ്ങിയെന്ന്…?”

“പിന്നേ എന്തിനാ കട്ടാക്കിയത്…?”

“നിനക്ക് ഒന്നും പറയാനില്ല… അതുകൊണ്ട്‌ ഞാൻ കട്ടാക്കി…!”

“എനിക്ക് പറയാന്‍ ഇല്ലെങ്കില്‍ ചേട്ടൻ എന്തെങ്കിലും പറയാത്തത് എന്തേ…?”

“ഞാൻ എന്ത് പറഞ്ഞാലും ആ ടോപ്പിക്ക് മാറ്റാൻ നി പറയുമെന്ന് ഉറപ്പുള്ളത് കൊണ്ട്‌.”

അതിനുശേഷം അവള്‍ മറുപടി അയച്ചില്ല. ഞാൻ പിന്നെയും ജൂലിയെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

അര മണിക്കൂര്‍ കഴിഞ്ഞ് ദേവി എന്നെ വിളിച്ചു. ഞാൻ ഉടനെ എടുക്കുകയും ചെയ്തു.

“എന്തേ… ഉറങ്ങിയില്ലേ…?” ഞാൻ കളിയാക്കും പോലെ ചോദിച്ചു.

“ചേട്ടൻ എന്താ ഉറങ്ങാത്തത്…?” അവള്‍ മറുചോദ്യം ചോദിച്ചു.

“ഞാൻ ഉറങ്ങിയ കിടന്നത്. നി വിളിച്ചപ്പോ ഉണര്‍ന്നു.”

അതുകേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.

“ഞാൻ വിളിച്ചപ്പോ റിംഗ് ആവുന്നതിന് മുമ്പേ എടുത്തിട്ട് പറയുന്നത് കേട്ടില്ലേ… ഉറങ്ങി കിടന്നു പോലും…!!!” അവള്‍ പിന്നെയും കുറേനേരം ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *