സാംസൻ – 9 5അടിപൊളി  

രാവിലെ ആറര കഴിഞ്ഞിട്ടും എന്റെ വണ്ടി എങ്ങും നില്‍ക്കാതെ പതിയെ ഓടിക്കൊണ്ടിരുന്നു. ഏഴു മണിക്ക് ഏതോ ചെക്ക് പോയിന്റിൽ നിന്നും ഹെൽമറ്റ് ഇല്ലാത്തതിന് പെറ്റി അടച്ചിട്ട് പിന്നെയും ലക്ഷ്യം ഇല്ലാതെ നീങ്ങി.

അവസാനം വഴിയില്‍ കണ്ട തട്ടുകടയിൽ നിർത്തി ഒരു സ്ട്രോങ്ങ് ചായ കുടിച്ചിട്ട് ബൈക്കില്‍ വെറുതെ കേറി ഇരുന്നു. കടയ്ക്ക് പുറത്ത്‌ ഒരു മൂലയില്‍ ഉറങ്ങി കിടന്ന ഒരു ഭിക്ഷക്കാരി പെട്ടന്ന് ഉണര്‍ന്നു ആറോ ഏഴോ വയസ്സായ സ്വന്തം കുഞ്ഞിനെ ഉണര്‍ത്തി.

പോറ്റാന്‍ കഴിയാത്ത ഭിക്ഷക്കാരിക്ക് പോലും കുഞ്ഞുണ്ട്. പക്ഷേ എനിക്ക് കുഞ്ഞില്ല. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വന്നു. വേഗം അതിനെ തുടച്ചു കൊണ്ട്‌ ഞാൻ എഴുനേറ്റ് ആ സ്ത്രീയുടെ നേരെ നടന്നതും അവർ പ്രതീക്ഷയോടെ എന്നെ നോക്കി.

എന്റെ ഫോഴ്‌സ് തുറന്ന് നാലോ അഞ്ചോ അഞ്ഞൂറിന്റെ നോട്ടുകൾ പരിസരത്തുള്ള ആളുകൾ കാണാതെ പതിയെ എടുത്തു മറ്റാര്‍ക്കും മനസ്സിലാവാത്ത രീതിക്ക് അതിനെ ചുരുട്ടി ഞാൻ ആ ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടി. ഞാൻ ചെയ്യുന്നത് അവർ നേരത്തെ കണ്ടത് കൊണ്ട്‌ കാശ് ഒരുപാടുണ്ടെന്ന് മനസ്സിലാക്കി അവർ ആ കാശിനെ വേഗം അവരുടെ അഴുക്ക് സഞ്ചിയിലാക്കി. എന്നിട്ട് അവർ നന്ദിപൂര്‍വം എന്നെ നോക്കി.

പക്ഷേ ഞാൻ അവിടേ നിന്നില്ല. വേഗം നടന്ന് പിന്നെയും ബൈക്കില്‍ കേറി ഇരുന്നു. എത്ര നേരം പ്രതിമ പോലെ ഇരുന്നു എന്നറിയില്ല, ഒരു കോൾ വന്നപ്പോഴാണ് ഞാൻ ഞെട്ടി ഉണര്‍ന്ന് മൊബൈൽ എടുത്തു നോക്കിയത്.

സമയം ഒന്‍പതര കഴിഞ്ഞോ….? താല്‍ക്കാലികമായി ഉപയോഗശൂന്യം ആയിരുന്നു എന്റെ തലച്ചോറിനെ തല കുടഞ്ഞ് പ്രവര്‍ത്തിപ്പിച്ചു കൊണ്ട്‌ ജൂലിയുടെ കോൾ ഞാൻ എടുത്തു.

“ചേട്ടൻ എവിടെയാ…?” ഞാൻ എടുത്ത ഉടനെ ജൂലി ആശങ്കയോടെ ചോദിച്ചു.

“അറിഞ്ഞിട്ട് എന്തിനാ…?” ഞാൻ ചൂടായി. “എന്തായാലും നീ സംശയിക്കും പോലെ പെണ്ണ് പിടിക്കാൻ ഇറങ്ങിയതല്ല.” ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

പക്ഷേ ജൂലി പിന്നെയും കോൾ ചെയ്തു.

“ഞാനാണ് തെറ്റ് ചെയ്തതെന്നപോലെ ചേട്ടൻ എന്തിനാ എന്നോട് കോപിക്കുന്നത്..?” അവൾ ചോദിച്ചു. “ചേട്ടനെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിവില്ല എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ ആ പ്രശ്നം തീർക്കാൻ ചേട്ടൻ വെറും ഒരാളുടെ കൂടെയാണോ പോയത്…?” അവള്‍ കടുപ്പിച്ച് ചോദിച്ചു.

എനിക്ക് അതിനുള്ള മറുപടി ഇല്ലായിരുന്നു.

“എത്ര പേരുടെ കൂടെയാ നിങ്ങൾ പോകുന്നത്…?” അവള്‍ സങ്കടത്തോടെ ചോദിച്ചു. പക്ഷേ പെട്ടന്ന് അവളുടെ സ്വരം കനത്തു. “കാണുന്നവരുടെ കൂടെയൊക്കെ അവിഹിത ബന്ധം പുലര്‍ത്തിക്കൊണ്ട് നടന്നത് ഞാനാണോ, ചേട്ടാ…? ഞാനാണോ നിങ്ങളെ വഞ്ചിച്ച്, അതോ നിങ്ങളാണോ എന്നെ വഞ്ചിച്ചത്…?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “എന്നിട്ട് എന്നോട് ചൂടായി സംസാരിക്കുകയും ചെയ്യുന്നു.” അവൾ കരയും പോലെ പറഞ്ഞു.

“എല്ലാം എന്റെ തെറ്റ് തന്നെയാ, സമ്മതിച്ചു. പക്ഷെ നിന്നില്‍ നിന്നും ശരീര സുഖം കിട്ടാതെ വന്നപ്പോൾ ഞാൻ എന്തു ചെയ്യണമായിരുന്നു..? മുമ്പ് നി എന്റെ ശരീരത്തെ വെറുപ്പോടെ മാത്രം കണ്ടിരുന്ന സമയങ്ങളില്‍ ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്…? നല്ല പ്രായത്തില്‍ അതിസുന്ദരിയായ ഭാര്യയെ കിട്ടിയിട്ടും ശാരീരിക ബന്ധം നിഷേധിക്കപ്പെട്ടപ്പോൾ ഞാൻ എന്ത് ചെയ്യണമായിരുന്നു…?” പതിഞ്ഞ ശബ്ദത്തില്‍ ഞാൻ നിർവികാരനായി ചോദിച്ചു.

“എന്റെ അസുഖം കാരണമല്ലേ അങ്ങനെ എനിക്ക് ജീവിക്കേണ്ടി വന്നത്…!” ജൂലി വേദനയോടെ പറഞ്ഞു. “എല്ലാം അറിഞ്ഞു കൊണ്ട്‌ ചേട്ടൻ എന്നെ കുറ്റപ്പെടുത്തുകയാണോ?” അവൾ സങ്കടപ്പെട്ടു.

“ഇപ്പോഴും നിനക്ക് അസുഖം മാറിയിട്ടില്ല, ജൂലി. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി മാത്രം നി എന്നോട് എങ്ങനെയാ അഡ്ജസ്റ്റ് ചെയ്തത്. നിന്റെ അസുഖത്തെ ട്രിഗർ ചെയ്യാതെ നി ചിന്തിച്ച് നിനക്ക് കഴിയുന്ന വിധം സെക്സിൽ ഏര്‍പ്പെട്ടില്ലേ..? ഇതൊക്കെ ആദ്യമെ നിനക്ക് ആവാമായിരുന്നല്ലോ…!! പക്ഷേ അന്നൊന്നും എന്നെ കുറിച്ച് നി ചിന്തിച്ചില്ല. ഞാൻ തെറ്റായ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോൾ മാത്രമല്ലേ നി എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്‌…..?!” നിർവികാരനായി തന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞു.