സാംസൻ – 9 5അടിപൊളി  

അത്രയും പറഞ്ഞിട്ട് അവൾ എന്റെ തോളില്‍ അവളുടെ കഴുത്തിനെ താങ്ങി കിടന്നു.

എനിക്ക് മനസില്‍ ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. ആശ്വാസത്തോടെ ജൂലിയെ ഞാൻ മുറുകെ പുണർന്നു.

“ശെരി ചേട്ടാ, രാവിലെ മുതൽ ചേട്ടൻ ഒന്നും കഴിച്ചു കാണില്ല എന്നറിയാം. ചേട്ടൻ വരൂ, നമുക്ക് കഴിക്കാം.” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട ശേഷം ബെഡ്ഡിൽ നിന്നിറങ്ങി.

ഞാൻ മടിച്ച് അങ്ങനെതന്നെ ഇരുന്നു.

“എന്തേ…?” ജൂലിയുടെ മുഖത്ത് പെട്ടന്ന് ആശങ്ക പടർന്നു.

“അമ്മായിയുടെ മുഖത്തും സാന്ദ്രയുടെ മുഖത്തും നോക്കാനുള്ള കരുത്ത് എനിക്കില്ല. അതുകൊണ്ട്‌ ഞാൻ വരുന്നില്ല, നീ ചെന്ന് കഴിച്ചിട്ട് വന്നാല്‍ മതി. എനിക്ക് ഉറക്കം വരുന്നു.” പറഞ്ഞിട്ട് ഞാൻ അവള്‍ക്ക് മുഖം കൊടുക്കാതെ ബെഡ്ഡിൽ കിടന്ന് അങ്ങോട്ട് തിരിഞ്ഞു.

ജൂലി തർക്കിച്ചില്ല. അവള്‍ നടന്നു പോകുന്ന ഒച്ച എനിക്ക് കേട്ടു. കുറെ കഴിഞ്ഞ് അവള്‍ റൂമിൽ കേറി വന്നതും ഞാൻ അറിഞ്ഞു.

“ചേട്ടൻ വരൂ, ഭക്ഷണം ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്, നമുക്ക് കഴിക്കാം.”

ഉടനെ ഞാൻ തിരിഞ്ഞു കിടന്ന് എന്റെ പ്രിയപ്പെട്ടവളെ നോക്കി. അവള്‍ എല്ലാം കൊണ്ടുവന്ന് ബെഡ്ഡിനടുത്തുള്ള സ്റ്റഡി മേശയിൽ നിരത്തുന്നത് കണ്ടു.

അവള്‍ കൊണ്ട് വച്ച ഹോട്ട് ബോക്സ് തുറന്നതും ഗോതമ്പ് പൊറോട്ട ആണെന്ന് മനസ്സിലായി. അടപ്പുള്ള സ്റ്റീല്‍ പാത്രം അവൾ തുറന്നതും മുട്ട റോസ്റ്റ് ആണെന്ന് കണ്ടു.

ഉടനെ ഞാൻ ചാടി എഴുന്നേറ്റു. എന്റെ വായിൽ ഊറി വന്ന കൊതി വെള്ളത്തെ ഞാൻ വലിയ ഷോ കാണിച്ച് വിഴുങ്ങിയത് കണ്ട് ജൂലി ചിരിച്ചു.

എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടു ആഹാരത്തിന്‍റെ ലിസ്റ്റില്‍ ഒന്നാംസ്ഥാനം പിടിച്ച വിഭവം. വിടര്‍ന്ന കണ്ണുകളോടെ ഞാൻ ജൂലിയെ നോക്കി.

“സാമേട്ടന്റെ അമൃതം…” കുസൃതിയോടെ ജൂലി ചിരിച്ചിട്ട് കുഞ്ഞിനോട് എന്നപോലെ എന്നെ അവള്‍ മാടി വിളിച്ചു.

ഞാൻ വേഗം നാലു കാലില്‍ കട്ടിലിന്‍റെ ഈ അറ്റത്ത് നിന്നും അടുത്ത അറ്റത്തേക്ക് പാഞ്ഞു. ജൂലി കൌതുകവും വാത്സല്യപൂർവ്വവും എന്നെതന്നെ നോക്കി നിന്നു.

ഞാൻ അപ്പുറത്ത് ചെന്ന് ബെഡ്ഡിൽ നിന്നും നിലത്തിറങ്ങിയതും പുഞ്ചിരിയോടെ ജൂലി എനിക്കുവേണ്ടി മേശയുമായി ചേര്‍ന്നു കിടന്ന കസേരയെ പുറത്തേക്ക്‌ വലിച്ച് എനിക്ക് ഇരിക്കാൻ പാകത്തിന് ഇട്ടുതന്നു.

ഞാൻ അതിൽ ഇരുന്നതും ജൂലി ഒരു വശത്ത് തിരിഞ്ഞ് എന്റെ മടിയില്‍ അമർന്നു. ഞാൻ ചിരിച്ചുകൊണ്ട് സ്നേഹത്തോടെ അവളുടെ മാറിന് താഴെ കൈകൾ ചുറ്റി അവളെ എന്നോട് ചേര്‍ത്തു പിടിച്ചതും ജൂലി എന്റെ മൂക്കില്‍ അവളുടെ കവിൾ കൊണ്ട്‌ തഴുകിയ ശേഷം പ്രതീക്ഷയോടെ കാത്തിരുന്നു.

ഉടനെ ഇടതു കൈയിൽ അവളെ എന്നോട് ചേര്‍ത്തു പിടിച്ചുകൊണ്ട് വലതു കൈ മാറ്റി ഹോട്ട് ബോക്സിൽ നിന്നും പൊറോട്ട എടുത്ത് പ്ലേറ്റിൽ വച്ച് മുട്ട റോസ്റ്റും ഞാൻ വിളമ്പി. ശേഷം പോരാട്ട പിച്ച് അല്‍പ്പം കൂട്ടും പിച്ചെടുത്ത മുട്ട കഷ്ണവും പൊതിഞ്ഞ് ആദ്യം ജൂലിക്ക് വായില്‍ കൊടുത്തു.

ജൂലി വായ് തുറന്ന് വാങ്ങി ചവയ്ക്കാൻ തുടങ്ങിയതും എന്റെ വക ഞാനും പ്ലേറ്റിൽ നിന്നും എടുത്തു. അങ്ങനെ ജൂലിക്ക് വാരി കൊടുത്തു കൊണ്ട്‌ ഞാനും കഴിച്ചു. സാധാരണയായി കഴിക്കുന്നതില്‍ നിന്നും ജൂലി കൂടുതൽ കഴിച്ചു. അവളുടെ സന്തോഷത്തിൽ മനസ്സു നിറഞ്ഞ് ഞാനും അധികമായി കഴിച്ചു.

അവസാനം, കഴിച്ചു കഴിഞ്ഞതും ജൂലി പാത്രങ്ങള്‍ എല്ലാം എടുത്തുകൊണ്ട് പോയി. ഞാൻ ബാത്റൂമിൽ കേറി കൈയും വായും കഴുകി വന്ന് അതേ കസേരയില്‍ തന്നെ ഇരുന്നു.

അര മണിക്കൂര്‍ കഴിഞ്ഞാണ് ജൂലി തിരികെ വന്നത്. അവള്‍ വാതിൽ ലോക് ചെയ്തിട്ട് എന്റെ മടിയില്‍ തന്നെ വന്നിരുന്ന് കൈകളെ എന്റെ കഴുത്തിലും ചുറ്റി പിടിച്ചു. ഞാനും അവളെ എന്നോട് ചേര്‍ത്തു പിടിച്ചതും ജൂലി എന്റെ കണ്ണില്‍ നോക്കി.

പെട്ടന്ന് ജൂലിയുടെ മുഖം ഒന്ന് മങ്ങി, കടുത്ത വിഷമം അവളുടെ മുഖത്ത് നിറഞ്ഞു. കണ്ണുകളും നിറഞ്ഞു വന്നു.

ഇപ്പോഴത്തെ അവളുടെ ഈ വിഷമം ഞാൻ ചെയ്ത തെറ്റിനെ ഓര്‍ത്തല്ലെന്ന് എനിക്കറിയാം, വേറെ ഏതോ സങ്കടം അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നു എന്ന് മനസ്സിലായി.