സാംസൻ – 9അടിപൊളി  

ഉടനെ ജൂലി കരച്ചിലും മന്ത്രവും നിർത്തി. എന്നിട്ട് പുറത്തേക്കോടി തോര്‍ത്ത് എടുത്തോണ്ട് വന്ന് എന്റെ തലയും മുഖവും തുടച്ചു തന്നു. ശേഷം അവളുടെ തലയും അവള്‍ തുടച്ചു.

അതുകഴിഞ്ഞ്‌ എന്റെ വെള്ളത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങൾ എല്ലാം ജൂലി തന്നെ ഊരിയെടുത്തു. ശേഷം അവരുടെ തുണിയും അവള്‍ ഊരി എടുത്തു. പൂര്‍ണ്ണ നഗ്നയായി തന്നെ ജൂലി എല്ലാം കഴുകി ബക്കറ്റിൽ ഇട്ടു. ഞാനും മുക്കി എടുക്കാന്‍ സഹായിച്ചു.

ശേഷം ഞങ്ങൾ ബാത്റൂമിൽ നിന്നിറങ്ങി വേറെ വസ്ത്രങ്ങൾ അണിഞ്ഞ ശേഷം ജൂലി കഴുകിയ തുണി എടുത്തുകൊണ്ട് പുറത്തേക്ക്‌ പോയി. ഞാൻ ഹാളില്‍ ചെന്നിരുന്നു.

അവള്‍ തുണി വിരിച്ച ശേഷം തിരികെ എനിക്കു മുന്നില്‍ വന്നു നിന്നിട്ട് എളിയിൽ കൈയും കൊടുത്ത് എന്നെ നോക്കി. ഞാനും അസ്വസ്ഥനായി അവളെ നോക്കിയിരുന്നു.

“അറിയാതെ സംഭവിച്ചത് ആണേലും എന്നോട് ചെയ്ത തെറ്റിന് ചേട്ടന് കിട്ടിയ ചെറിയ ശിക്ഷയായി ഞാൻ കരുതിക്കോളാം. എനിക്ക് ചേട്ടനോട് ഉണ്ടായിരുന്ന ദേഷ്യമൊക്കെ ഇപ്പൊ മാറി.” ജൂലി പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു.

“ശെരി, വരൂ ചേട്ടാ. നമുക്ക് കഴിക്കാം.” അതും പറഞ്ഞ്‌ അവൾ നടന്നതും ഞാൻ പിന്നാലെ ചെന്നു.

അവൾ ആദ്യം താഴെ വീണു ചിതറിയ ഭക്ഷണം എല്ലാം ഒതുക്കി കളഞ്ഞു. എന്നിട്ട് എനിക്ക് ഭക്ഷണം വച്ചു തന്നു. എന്നിട്ട് അവള്‍ക്കും എടുത്തു കൊണ്ട്‌ അവൾ എന്റെ അടുത്തുതന്നെ ഇരുന്നു.

ഞങ്ങൾ മിണ്ടാതെ കഴിച്ചിട്ട് എഴുന്നേറ്റു. ഞാൻ വേഗം റൂമിൽ ചെന്ന് കിടക്കുകയും ചെയ്തു.

കുറെ കഴിഞ്ഞ് ജൂലി റൂമിൽ വന്ന് മലര്‍ന്നു കിടന്ന എന്നോട് ചേര്‍ന്നു കിടന്നു. എനിക്ക് ആശ്വാസമാണ് തോന്നിയത്‌. എന്നോട് അവള്‍ക്ക് ദേഷ്യം ഉണ്ടായിരുന്നെങ്കില്‍ അവൾ എന്നോട് ചേര്‍ന്ന് കിടക്കില്ലായിരുന്നു.

മലര്‍ന്നു കിടക്കുന്ന ഞങ്ങൾ രണ്ടുപേരുടെ നോട്ടവും കറങ്ങുന്ന ഫാനിലായിരുന്നു.

അവസാനം ജൂലി എന്നെ നോക്കി ചെരിഞ്ഞു കിടന്നു.

“ഒരു കാര്യം ചോദിച്ചാൽ ചേട്ടൻ സത്യം പറയുമോ..?” പെട്ടന്നാണ് ജൂലിയുടെ ചോദ്യം വന്നത്.

അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യം വന്നില്ലെങ്കിലും ഞാൻ എങ്ങനെയോ ചെരിഞ്ഞു കിടന്ന് അവളെ നോക്കി.

“എന്നെ ഒഴിവാക്കണം എന്ന് ചേട്ടൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? ഒരിക്കല്‍ എങ്കിലും ആ ചിന്ത ചേട്ടന്റെ മനസ്സിലൂടെ കടന്നു പോയിട്ടില്ലേ…?”

അവളുടെ ചോദ്യം കേട്ട് എനിക്ക് സങ്കടവും വേദനയുമാണ് ഉണ്ടായത്. കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. എന്റെ ഹൃദയത്തെ ആരോ ചവിട്ടി അരച്ചത് പോലെയാണ് വേദനിച്ചത്.

“എന്തിനാ ജൂലി ഇങ്ങനെയൊക്കെ ചോദിക്കുന്നത്…?” വിഷമത്തോടെ ഞാൻ ചോദിച്ചു. ശബ്ദം ഇടറിയാണ് പുറത്തേക്ക്‌ വന്നത്. “ഞാൻ നിന്നെ വഞ്ചിച്ചു, ശെരിയാണ്. ഞാൻ ചെയ്തത് തെറ്റാണ്… പക്ഷേ നിന്നെ എനിക്ക് വേണ്ടെന്ന് എന്റെ നോട്ടത്തില്‍ നിന്നും, പെരുമറ്റത്തിൽ നിന്നും, എന്റെ സംസാരത്തിൽ നിന്നും, എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ..?” ചോദിച്ചു കൊണ്ട്‌ ഞാൻ എഴുനേറ്റിരുന്നു.

കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് അവളും എഴുനേറ്റ് എനിക്ക് എതിരായി ഇരുന്ന ശേഷം പറഞ്ഞു,,

“ചേട്ടന് എന്നെ വേണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, സത്യമാണ്. പക്ഷേ എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയാന്‍ ചോദിച്ചത…!”

“എനിക്ക് നിന്നെ വേണം, ജൂലി. ഞാൻ വെറും ചെറ്റ ആയിരിക്കാം.. പക്ഷേ നി എന്റെ ജീവനാണ്. നി ഇല്ലാത്ത കാര്യം ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല.” ഞാൻ വേദനയോടെ പറഞ്ഞു.

“ഞാൻ ചേട്ടന്റെ ജീവൻ ആണെങ്കിൽ ഞാൻ പറയുന്ന ഒരേയൊരു കാര്യം മാത്രം അനുസരിക്കുമോ…?” ജൂലി എന്റെ കണ്ണില്‍ നോക്കി ചോദിച്ചു.

അവള്‍ എങ്ങോട്ടേക്കാണ് കാര്യത്തെ നയിക്കുന്നതെന്ന് മനസ്സിലായി. ഒരുപാട്‌ വിഷമം തോന്നിയെങ്കിലും എല്ലാം ഞാൻ മനസ്സിൽ തന്നെ ഒതുക്കി. ഇങ്ങനെ ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷേ ഇത്രവേഗം വരുമെന്ന് കരുതിയില്ല.

ദേവിയെ ഞാൻ ഒരിക്കലും ഒഴിവാക്കില്ല എന്ന് അവള്‍ക്ക് കൊടുത്ത വാക്കിനെ ഞാൻ ആലോചിച്ചു നോക്കി. പക്ഷെ എനിക്ക് ജൂലിയെ നഷ്ടപ്പെടുത്താന്‍ കഴിയില്ല. ദേവിയോട് പറഞ്ഞാൽ ദേവി അത് മനസ്സിലാക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.

തോന്നിയ വിഷമം എന്റെ ഉള്ളില്‍ തന്നെ ഞാൻ ഒതുക്കി. ഇന്നത്തോടെ എന്റെ എല്ലാ ചുറ്റിക്കളികളും അവസാനിക്കാന്‍ പോകുന്നു.

ഒരു നെടുവീര്‍പ്പോടെ ഞാൻ ജൂലിയുടെ കണ്ണില്‍ ദൃഢമായി നോക്കി, അവൾ ആവശ്യപ്പെടുന്ന എന്തും ഞാൻ സാധിച്ചു കൊടുക്കും എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട്‌. എന്റെ മനസ്സ് വായിച്ച പോലെ ജൂലിയുടെ കണ്ണുകൾ വിടര്‍ന്നു. ഇപ്പോൾ ഞാൻ പറയുന്ന എന്തും എന്റെ അന്ത്യ ശ്വാസം വരെ പാലിക്കുമെന്ന് ജൂലി എന്റെ കണ്ണില്‍ നിന്നും വായിച്ചെടുത്തത് ഞാൻ പോലും മനസ്സിലാക്കി.

“നി പറയാന്‍ പോകുന്ന എന്തും ഞാൻ അനുസരിക്കാം, ജൂലി. നിനക്കു വേണ്ടി എന്തും ത്യജിക്കാൻ ഞാൻ തയാറാണ്.”

ഞാൻ അങ്ങനെ പറഞ്ഞതും ജൂലി എന്റെ കണ്ണില്‍ ഉറ്റു നോക്കി.

“എന്തും ത്യജിക്കുമോ…?”

“എന്തും ത്യജിക്കും…!”

“ഞാൻ ആവശ്യപ്പെട്ടാല്‍ ഈ വീടും മാളും സ്വത്തും എല്ലാം ചേട്ടൻ ത്യജിക്കുമോ..?”

“തീര്‍ച്ചയായും…!”

“സാന്ദ്രയെ എന്നും കൊണ്ട് വിടാനും എടുക്കാനും ആവശ്യപ്പെട്ടാല്‍ ചേട്ടൻ അനുസരിക്കുമോ..?”

“അനുസരിക്കും..!” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“ചേട്ടന്റെ ഇളയമ്മയോടും ചേട്ടന്റെ സഹോദരങ്ങളോടും ചെന്ന് സംസാരിക്കാന്‍ പറഞ്ഞാലും കേള്‍ക്കുമോ..?”

ജൂലി ചോദിച്ചത്‌ കേട്ട് എന്റെ ഹൃദയം നീറി. ഉള്ളില്‍ ദേഷ്യവും വിഷമവും നിറഞ്ഞു. കുറെ നേരത്തേക്ക് അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ ഞാൻ സൂക്ഷിച്ചു നോക്കി. എന്നെ പോലത്തെ ചെറ്റയ്ക്ക് ഇത്രയും സ്നേഹ നിധിയായ ഭാര്യയെ കിട്ടിയത് തന്നെ ഭാഗ്യമാണ്. എത്ര തെറ്റുകൾ ഞാൻ ചെയ്തിട്ടും എന്നോടുള്ള സ്നേഹം കാരണം എന്ന വെറുക്കാൻ കഴിയാത്ത അവള്‍ക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയാറായിരുന്നു.

“ഞാൻ ചെന്ന് സംസാരിക്കാം, ജൂലി. അവർ എന്നെ അവഗണിച്ചാലും, അവരൊക്കെ എന്നോട് തിരികെ സംസാരിക്കുന്നത് വരെ ഒരു കിഴങ്ങനെ പോലെ കൈയും കെട്ടി അവരുടെ പിന്നാലെ ഞാൻ നടക്കാം. നിനക്ക് അതാണ് വേണ്ടതെങ്കിൽ, ഞാൻ ഏൽക്കുന്ന അപമാനം ഒക്കെ നിനക്ക് താങ്ങാന്‍ കഴിയുമെങ്കില്‍, നിനക്കുവേണ്ടി അവരോട് ചെന്ന് ഞാൻ സംസാരിക്കാം.” വേദനയോടെ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം തുളുമ്പി. ആ ചോദ്യം വേണ്ടായിരുന്നു എന്ന് അവളുടെ കണ്ണില്‍ നിന്നും ഞാൻ മനസ്സിലാക്കി. അവൾ വേഗം മിഴികള്‍ തുടച്ചു.