സാംസൻ – 9അടിപൊളി  

അതുകഴിഞ്ഞ്‌ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ച് സമയം കളഞ്ഞു. ഒടുവില്‍ കിങ്ങിണിയുടെ ശബ്ദം ബാക് ഗ്രൌണ്ടിൽ കേൾക്കാൻ തുടങ്ങിയതും ഞാൻ സമയം നോക്കി — സമയം 6:30.

“ശെരി ചേട്ടാ, മോള് ഉണര്‍ന്ന് എന്റെ റൂമിലേക്ക് വന്നു കഴിഞ്ഞു. ഞാൻ വെക്കട്ടേ…?” അവൾ നെടുവീര്‍പ്പോടെ ചോദിച്ചു.

“എന്നാൽ ശെരി. ഞാനും ചെന്ന് ഇവിടത്തെ ജോലി എന്തായെന്ന് നോക്കട്ടെ..”

അങ്ങനെ പറഞ്ഞതും ദേവി കോൾ കട്ടാക്കി.

ഞാൻ നേരെ ജോലി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു. പക്ഷേ ലക്ഷണം കണ്ടിട്ട് ഏഴു മണിക്ക് തീരും എന്ന് തോന്നിയില്ല. അതുകൊണ്ട്‌ അവരോട് കാര്യം ഞാൻ തിരക്കി.

അപ്പോൾ ഏഴു മണിക്ക് തീരില്ല എന്ന് അവരും സമ്മതിച്ചു, പക്ഷേ ഒന്‍പത് മണിക്ക് തീർക്കാൻ കഴിയുമെന്ന് അവർ ഉറപ്പിച്ചു പറയുകയും ചെയ്തു.

ഒന്‍പത് മണിക്കെങ്കിലും തീര്‍ന്നാല്‍ മതിയായിരുന്നു. ഉറക്ക പിച്ചയിൽ തലയാട്ടി കൊണ്ട്‌ ഞാൻ പിന്നെയും ഓഫീസിൽ വന്നു കേറിയ നിമിഷം യാമിറ ചേച്ചിയുടെ കോൾ വന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു.

അപ്പോ ചേച്ചി എന്നെ മറന്നിട്ടില്ല…!! എനിക്ക് സന്തോഷം തോന്നി. വെറുതെ തെറ്റിദ്ധരിച്ചു.

“എന്റെ ചേച്ചി… ഞാൻ എത്ര ദിവസം എത്രവട്ടം വിളിച്ചു എന്നറിയോ. എത്ര മെസേജും കുറെ ഞാൻ ചെയ്തു… ചേച്ചി എന്താ ഒഴിഞ്ഞു മാറി നില്‍ക്കുന്നേ…?” കോൾ എടുത്ത ഉടനെ എന്റെ പരിഭവം ഞാൻ അറിയിച്ചു.

“സാം…!” ചേച്ചി അല്‍പ്പം ഗൗരവത്തിൽ പറഞ്ഞത് കേട്ട് എന്തോ പന്തികേട് തോന്നി. ആ പഴയ സ്നേഹം ഒന്നും ചേച്ചിയുടെ സ്വരത്തില്‍ ഇല്ലായിരുന്നു.

“എന്താ ചേച്ചി പ്രശ്നം…?” ആശങ്കയോടെ ഞാൻ ചോദിച്ചു.

“നിന്നോട് ക്ഷമ ചോദിക്കാനാണ് ഇപ്പോൾ വിളിച്ചത്, എന്റെ കണ്ണാ.” പെട്ടന്ന് ചേച്ചിയുടെ സ്വരത്തില്‍ എന്നോടുള്ള സ്നേഹം കടന്നുകൂടി.

എനിക്ക് ആശ്വാസം തോന്നിയെങ്കിലും ചേച്ചി എന്തോ ഗൗരവമുള്ള കാര്യം പറയാൻ പോകുന്നു എന്ന് തോന്നിയത്‌ കൊണ്ട്‌ ഹൃദയം ദ്രുതഗതിയില്‍ ഇടിച്ചു. എന്റെ ടെൻഷനും വര്‍ധിച്ചു.

“എന്നോട് എന്തിന്‌ ക്ഷമ ചോദിക്കണം..? ചേച്ചിക്ക് എന്താ പറ്റിയേ..? എനിക്കൊന്നും മനസ്സിലാകുന്നില്ല…!!”

“എന്റെ സാം മോനെ, എനിക്ക് ഇപ്പോഴും നിന്നോട് ഇഷ്ടവും സ്നേഹവുമെല്ലാം ഉണ്ട്. പക്ഷെ നമ്മൾ തമ്മില്‍ ഇനി തെറ്റായ ബന്ധം ഒന്നും വേണ്ട, മോനേ. അടുത്ത ആഴ്ച ഞാനും എന്റെ കൂട്ടുകാരിയും പിന്നേ അവളുടെ ഭർത്താവും കൂടി മക്കയിൽ ഹജ്ജിന് പോകുകയാണ്. അതുകൊണ്ട്‌ എന്റെ പാപങ്ങൾ എല്ലാം അള്ളാഹുവിനോട് ഏറ്റുപറഞ്ഞ് എല്ലാ പാപത്തിൽ നിന്നും മോചനം നേടുകയാണ്.” ചേച്ചി വേദനയോടെ പറഞ്ഞു. “അതുകൊണ്ട്‌ ഞാൻ നിന്നോട് ചെയ്ത തെറ്റിനെ നി പൊറുക്കണം, സാം. എന്നോട് വെറുപ്പ് തോന്നരുത്. നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം, പ്ലീസ്.” ചേച്ചി ദയനീയമായി കെഞ്ചി.

അതൊക്കെ കേട്ട് എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. പക്ഷെ ചെയ്ത പാപത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന യാമിറ ചേച്ചിയോട് എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല. കിട്ടുന്ന സാഹചര്യം ഞാൻ മുതലാക്കുന്നു എന്നത് നേരാണ്.. പക്ഷേ ആരുടെയും ജീവിതം ഞാൻ തകര്‍ക്കില്ല. ഞാനുമായുള്ള ബന്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നവരെ ഞാൻ ഒരിക്കലും ദ്രോഹിക്കില്ല.

“എനിക്ക് ചേച്ചിയോട് വെറുപ്പും ദേഷ്യവും ഇല്ല, ചേച്ചി. ഞാൻ ചേച്ചിയെ തെറ്റായ തരത്തില്‍ കാണുകയുമില്ല. ചേച്ചി എന്നോട് തെറ്റൊന്നും ചെയ്തില്ല. പക്ഷേ ചേച്ചിയുടെ മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാൻ പറയുകയാണ് — ചേച്ചിയോട് ഞാൻ പൊറുത്തിരിക്കുന്നു. ചേച്ചി ഇനി സമാധാനമായി ഹജ്ജിന് പൊയ്ക്കോളൂ. നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ മാറാം.”

ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി ആശ്വാസത്തോടെ ചിരിച്ചു.

“എന്നാൽ ശെരി, സാം. ഞാൻ വയ്ക്കുന്നു…” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.

ചേച്ചിയുടെ സംസാര രീതി കേട്ടിട്ട് ഇനി ഒരിക്കലും ചേച്ചി എന്നെ വിളിക്കില്ല എന്ന തോന്നലുണ്ടായി. ഉള്ളില്‍ തോന്നിയ വിഷമത്തെ ഞാൻ ഉള്ളില്‍ തന്നെ പൂഴ്ത്തി വച്ചു.

എന്നിട്ട് പുറത്തു പോയി സെക്യൂരിറ്റിയുടെ കൈയിൽ നിന്നും താക്കോലും വാങ്ങി സെക്യൂരിറ്റി റൂമിൽ ചെന്ന് പല്ല് തേച്ച്, പിന്നെ ഫ്രെഷായി തിരികെ ഓഫീസിൽ വന്നപ്പോ അവിടെ ചാർജിന് വച്ചിരുന്ന എന്റെ മൊബൈൽ ഒച്ച വച്ചു കൊണ്ടിരുന്നത് കേട്ടു.

ഇനി ആരാണാവോ..?! ദേവി ആയിരിക്കും. ചിലപ്പോ അവള്‍ക്കും ചെയ്ത പാപത്തെ കുറിച്ച് പശ്ചാത്താപം തോന്നിയിട്ടുണ്ടാകും.

സങ്കടവും ദേഷ്യവും അടക്കി കൊണ്ട്‌ മൊബൈൽ സ്ക്രീനില്‍ ഞാൻ നോക്കി. അപ്പോഴാണ് ശ്വാസം നേരെ വീണത്…. ജൂലി ആയിരുന്നു.

“അവിടെ പണി കഴിഞ്ഞില്ലേ, സാമേട്ട..?” ഞാൻ കോൾ എടുത്തപാടേ ജൂലി തിരക്കി.

“ഇല്ല, ഒന്‍പത് മണി കഴിയും.”

“ആന്നോ..? ശെരി, രാത്രി ചേട്ടൻ ഭക്ഷണം കഴിച്ചായിരുന്നോ..?”

“മ്മ്.. കഴിച്ചു.”

“പിന്നേ ചേട്ടാ, അവിടത്തെ പണി ഒന്‍പത് മണിക്കല്ലേ കഴിയൂ… അപ്പോ ഇങ്ങോട്ടൊന്ന് വരാമോ..?”

“എന്തിനാ…?”

“സാന്ദ്രയെ കൊണ്ട് വിടാന്‍.”

“ഞാൻ വരുന്നില്ല. അവളെ ഓട്ടോ പിടിച്ചു പോകാൻ പറ.” ഞാൻ ചൂടില്‍ പറഞ്ഞു. “പിന്നേ, മേലാൽ എനിക്കവളെ കൊണ്ടു വിടാനും എടുക്കാനും ഒന്നും കഴിയില്ല. ഒന്നുകില്‍ നീ തന്നെ അവളെ വിടാനും എടുത്താലും മതി. അല്ലെങ്കിൽ ഓട്ടോ ഞാൻ അറേഞ്ച് ചെയ്തു തരാം.”

“എന്താ ചേട്ടാ ഇങ്ങനെ—”

“ജൂലി…!” ഞാൻ താക്കീത് പോലെ വിളിച്ചു. “എന്നെ അവള്‍ക്ക് വിശ്വസം ഇല്ല… കാര്യങ്ങളില്‍ ഉള്‍പ്പെടുത്താതെ എന്നെ ഒതുക്കിയും നിര്‍ത്തും…, പക്ഷേ കൊണ്ട് വിടാനും എടുക്കാനും മാത്രം ഞാൻ വേണം, അല്ലേ..?”

“ചേട്ടാ, കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ വാശി—”

“ജൂലി, വെറുതെ എന്നോട് തര്‍ക്കിക്കാന്‍ വരേണ്ട. എനിക്ക് ഇക്കാര്യം ചർച്ച ചെയ്യാൻ താല്‍പര്യവും ഇല്ല. അവള്‍ക്ക് പഠിക്കാൻ താല്‍പര്യം ഉണ്ടെങ്കിൽ അവള്‍ക്ക് ഓട്ടോ ഞാൻ അറേഞ്ച് ചെയ്യാം. അല്ലെങ്കിൽ അവള്‍ ബസ്സില്‍ പോട്ടെ. അതും പറ്റില്ല എന്നുണ്ടെങ്കില്‍ നി തന്നെ അവളെ കൊണ്ടു വിട്ടാലും എടുത്താലും മതി.” ഞാൻ ദേഷ്യത്തില്‍ ശബ്ദമുയർത്തി.

ഉടനെ ജൂലി ദേഷ്യത്തില്‍ കോൾ കട്ടാക്കി. അതോടെ എന്റെ നല്ല മൂഡ് മൊത്തമായി മാറി.

എട്ടു മണിക്ക് മാൾ സ്റ്റാഫ്സൊക്കെ വന്നു കയറി . പുറത്തുവെച്ച് സെക്യൂരിറ്റി അവരോട് നടക്കുന്ന ജോലിയെ കുറിച്ച് അറിയിച്ചത് കൊണ്ട്‌ സ്റ്റാഫ്സ് ആരും എന്നോട് അധികമൊന്നും ചോദിച്ചില്ല, ഭാഗ്യം. എനിക്ക് ആരോടും അധികം സംസാരിക്കാനുള്ള മൂഡും ഇല്ലായിരുന്നു.

ഭാഗ്യത്തിന് സ്റ്റാഫ്സ് ഓരോരുത്തരായി കുറഞ്ഞ വാക്കുകളില്‍ കുശലം പറഞ്ഞിട്ട് പുഞ്ചിരിയും തന്നിട്ട് അവരുടെ ജോലിയിൽ ഏർപ്പെട്ടു.

എനിക്ക് വല്ലാത്ത ക്ഷീണം തോന്നാന്‍ തുടങ്ങി. അത് കൂടിക്കൂടി വന്നു. ഭയങ്കര ഉറക്കവും വരുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ ഞാൻ എഴുനേറ്റ് ജോലി നടക്കുന്ന സ്ഥലത്തേക്ക് പോയി നിന്നു.