സാംസൻ – 9 5അടിപൊളി  

തോന്നിയ വിഷമം എന്റെ ഉള്ളില്‍ തന്നെ ഞാൻ ഒതുക്കി. ഇന്നത്തോടെ എന്റെ എല്ലാ ചുറ്റിക്കളികളും അവസാനിക്കാന്‍ പോകുന്നു.

ഒരു നെടുവീര്‍പ്പോടെ ഞാൻ ജൂലിയുടെ കണ്ണില്‍ ദൃഢമായി നോക്കി, അവൾ ആവശ്യപ്പെടുന്ന എന്തും ഞാൻ സാധിച്ചു കൊടുക്കും എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട്‌. എന്റെ മനസ്സ് വായിച്ച പോലെ ജൂലിയുടെ കണ്ണുകൾ വിടര്‍ന്നു. ഇപ്പോൾ ഞാൻ പറയുന്ന എന്തും എന്റെ അന്ത്യ ശ്വാസം വരെ പാലിക്കുമെന്ന് ജൂലി എന്റെ കണ്ണില്‍ നിന്നും വായിച്ചെടുത്തത് ഞാൻ പോലും മനസ്സിലാക്കി.

“നി പറയാന്‍ പോകുന്ന എന്തും ഞാൻ അനുസരിക്കാം, ജൂലി. നിനക്കു വേണ്ടി എന്തും ത്യജിക്കാൻ ഞാൻ തയാറാണ്.”

ഞാൻ അങ്ങനെ പറഞ്ഞതും ജൂലി എന്റെ കണ്ണില്‍ ഉറ്റു നോക്കി.

“എന്തും ത്യജിക്കുമോ…?”

“എന്തും ത്യജിക്കും…!”

“ഞാൻ ആവശ്യപ്പെട്ടാല്‍ ഈ വീടും മാളും സ്വത്തും എല്ലാം ചേട്ടൻ ത്യജിക്കുമോ..?”

“തീര്‍ച്ചയായും…!”

“സാന്ദ്രയെ എന്നും കൊണ്ട് വിടാനും എടുക്കാനും ആവശ്യപ്പെട്ടാല്‍ ചേട്ടൻ അനുസരിക്കുമോ..?”

“അനുസരിക്കും..!” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“ചേട്ടന്റെ ഇളയമ്മയോടും ചേട്ടന്റെ സഹോദരങ്ങളോടും ചെന്ന് സംസാരിക്കാന്‍ പറഞ്ഞാലും കേള്‍ക്കുമോ..?”

ജൂലി ചോദിച്ചത്‌ കേട്ട് എന്റെ ഹൃദയം നീറി. ഉള്ളില്‍ ദേഷ്യവും വിഷമവും നിറഞ്ഞു. കുറെ നേരത്തേക്ക് അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ ഞാൻ സൂക്ഷിച്ചു നോക്കി. എന്നെ പോലത്തെ ചെറ്റയ്ക്ക് ഇത്രയും സ്നേഹ നിധിയായ ഭാര്യയെ കിട്ടിയത് തന്നെ ഭാഗ്യമാണ്. എത്ര തെറ്റുകൾ ഞാൻ ചെയ്തിട്ടും എന്നോടുള്ള സ്നേഹം കാരണം എന്ന വെറുക്കാൻ കഴിയാത്ത അവള്‍ക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയാറായിരുന്നു.

“ഞാൻ ചെന്ന് സംസാരിക്കാം, ജൂലി. അവർ എന്നെ അവഗണിച്ചാലും, അവരൊക്കെ എന്നോട് തിരികെ സംസാരിക്കുന്നത് വരെ ഒരു കിഴങ്ങനെ പോലെ കൈയും കെട്ടി അവരുടെ പിന്നാലെ ഞാൻ നടക്കാം. നിനക്ക് അതാണ് വേണ്ടതെങ്കിൽ, ഞാൻ ഏൽക്കുന്ന അപമാനം ഒക്കെ നിനക്ക് താങ്ങാന്‍ കഴിയുമെങ്കില്‍, നിനക്കുവേണ്ടി അവരോട് ചെന്ന് ഞാൻ സംസാരിക്കാം.” വേദനയോടെ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം തുളുമ്പി. ആ ചോദ്യം വേണ്ടായിരുന്നു എന്ന് അവളുടെ കണ്ണില്‍ നിന്നും ഞാൻ മനസ്സിലാക്കി. അവൾ വേഗം മിഴികള്‍ തുടച്ചു.

“എന്നെ ഒഴികെ വേറൊരു പെണ്ണിനെയും ചേട്ടൻ തൊടരുത് എന്ന് ആവശ്യപ്പെട്ടാല്‍….??” എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു.

ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചാണ്. അതുകൊണ്ട്‌ നേരത്തെ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തി കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അവളുടെ ചോദ്യം എന്നെ വലുതായി വേദനിപ്പിച്ചില്ല.

അതുകൊണ്ട്‌ ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ ഞാൻ മറുപടി പറഞ്ഞു, “തീര്‍ച്ചയായും അതും ഞാൻ അനുസരിക്കാം.”

അതുകേട്ട് അവൾ സന്തോഷിച്ച് തുള്ളിച്ചാടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവളുടെ മുഖത്ത് സങ്കടം നിറഞ്ഞു.. മനസ്സിൽ വേദന നിറഞ്ഞത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് ബെഡ്ഡിൽ കമിഴ്ന്നു കിടന്നു കൊണ്ട്‌ അവൾ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. അതുകണ്ട് ഞാൻ അന്തംവിട്ടു.

“എടി മോളെ..?” ഞാൻ വേഗം അവളുടെ അടുത്തു കിടന്ന് അവളെ കുലുക്കി. “ഞാൻ നുണ പറയുന്നു എന്ന് കരുതിയാണോ നീ കരയുന്നത്..?”

സങ്കടത്തോടെ ഞാൻ ചോദിച്ചതും ജൂലിയുടെ കരച്ചില്‍ കൂടി.

“എന്റെ വാക്കുകളെ നിനക്ക് വിശ്വാസം ഇല്ലെങ്കില്‍ ഈ നിമിഷം തൊട്ട് നിന്നെയും ഞാൻ പോകുന്ന എല്ലാ ഇടതും കൂട്ടാം.” ഞാൻ വാഗ്ദാനം നല്‍കി. “നീയാണടി മോളെ എനിക്ക് വലുത്. നീയാണ് എന്റെ എല്ലാം. നീ ഇല്ലെങ്കില്‍ എന്റെ ജീവിതം നശിക്കും. എനിക്ക് ഭ്രാന്ത് പിടിക്കും.” ഞാൻ ഇടറിയ സ്വരത്തില്‍ പറഞ്ഞു.

ഉടനെ പൊട്ടിക്കരഞ്ഞു കൊണ്ട്‌ ജൂലി ചെരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു.

“ചേട്ടന്റെ വാക്കുകളെ എനിക്ക് വിശ്വാസമാണ്, ചേട്ടാ. പക്ഷേ എനിക്ക് തരാന്‍ കഴിയാത്ത സന്തോഷത്തെ മറ്റുള്ളവരിൽ നിന്നും ചേട്ടൻ നേടരുതെന്ന് ചേട്ടനെ വിലക്കാൻ എനിക്ക് കഴിയില്ല, അതിനാണ് ഞാൻ കരയുന്നത്.” ജൂലി ഏങ്ങലടിച്ചു.