സാംസൻ – 9അടിപൊളി  

അപ്പോൾ അമ്മായി കരച്ചില്‍ നിര്‍ത്തി എന്നെ നോക്കി.

“നിന്നോട് എനിക്ക് ദേഷ്യമില്ല, മോനെ. ഈ ചെറു പ്രായത്തില്‍ ഭാര്യയയിൽ നിന്നും കിട്ടേണ്ട സന്തോഷം കിട്ടാതെ വന്നപ്പോൾ നി വഴി തെറ്റി പോയി. സാഹചര്യം നിന്നെ അങ്ങനെ മാറ്റി. അതുകൊണ്ട്‌ നിന്നെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല. എന്തുതന്നെയായാലും സാന്ദ്രയുടെ ജീവിതത്തെ ഓര്‍ത്ത് എനിക്ക് ഭയമാണ് തോന്നുന്നത്. അവസാനം വരെ നിന്നെ മാത്രം വിചാരിച്ച് അവൾ ഒറ്റപ്പെട്ട് പോകും എന്നാണ്‌ പേടി. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല, മോനേ.” അമ്മായി പിന്നെയും പൊട്ടിക്കരഞ്ഞു.

അവസാനം സ്കൂളിന് മുന്നില്‍ എത്തിയപ്പോള്‍ അമ്മായി വണ്ടിയില്‍ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്തുകൊണ്ട് പുറത്തിറങ്ങി മുഖം കഴുകി. ശേഷം അകത്തു കേറി ഇരുന്നു.

“അമ്മായി പേടിക്കേണ്ട, എല്ലാം ശെരിയാവും. അവളോട് ഞാൻ സംസാരിക്കാം.”

അങ്ങനെ പറഞ്ഞതും അമ്മായി ആശ്വാസത്തോടെ എന്നെ നോക്കി.

“അവളില്‍ നിന്നും നി പിന്‍മാറില്ല എന്നാണ് ഞാൻ ഭയന്നത്, സാം. അതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.” അമ്മായി ആശ്ചര്യത്തോടെ പറഞ്ഞു. “നി പിന്മാറിയില്ലെങ്കിൽ ഈ ലോകം അവസാനിച്ചാലും സാന്ദ്ര നിന്നെ വിട്ട് മാറില്ല. ഞാൻ എന്നല്ല ജൂലി പറഞ്ഞാലും അവള്‍ കേള്‍ക്കില്ല. അത്ര ഇഷ്ട്ടമാണ് അവള്‍ക്ക് നിന്നോട്. പക്ഷേ നീ എന്തു പറഞ്ഞാലും അവൾ കേള്‍ക്കും, മോനേ. കുഞ്ഞുങ്ങളെ പോലെ അവൾ നിന്നോട് ശാഠ്യം പിടിക്കും, പക്ഷേ നി എന്തു പറഞ്ഞാലും അവള്‍ തീര്‍ച്ചയായും അനുസരിക്കും. നീ തന്നെ ഇതിന് പരിഹാരം കാണണം. നിനക്ക് മാത്രമേ അതിന് കഴിയൂ. എല്ലാം നിനക്ക് ഞാൻ വിട്ടു തരുന്നു.. ഇതിനുള്ള പരിഹാരം നീ തന്നെ കാണണം.”

അത്രയും പറഞ്ഞിട്ട് അമ്മായി ആശ്വാസത്തോടെ വണ്ടിയില്‍ നിന്നും ഇറങ്ങി. ഞാൻ അമ്മായിയുടെ ബാഗും മറ്റും സ്കൂളിനകത്തു കൊണ്ട്‌ വച്ചു കൊടുത്തു. സമയം ആകാത്തത് കൊണ്ട്‌ മറ്റുള്ള ടീച്ചേഴ്സ് ആരും വന്നിട്ടില്ലായിരുന്നു.

“ഇപ്പോഴാണ് എന്റെ ഭാരം കുറഞ്ഞത്. ഇനി സാന്ദ്രയെ ഓര്‍ത്ത് എനിക്ക് ഭയം ഇല്ല. ശെരി, മോന്‍ പൊയ്ക്കോ.” അമ്മായി പറഞ്ഞിട്ട് അവരുടെ ഓഫീസ് തുറന്നു.

ഈ പ്രശ്നം എങ്ങനെ തീരും എന്നറിയാതെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട്‌ ഞാൻ പുറത്തേക്ക്‌ നടന്നു.

എന്റെ വണ്ടിയില്‍ കേറി ഇരുന്നിട്ട് ഞാൻ നെല്‍സനെ വിളിച്ചു. അവന്‍ എടുത്തപ്പോൾ ശക്തമായ കാറ്റ് വീശുന്ന ശബ്ദമാണ്‌ കേട്ടത്.

“അളിയാ, ഞാൻ സ്കൂളിൽ പോകുകയാണ്. ഗോപന്റെ കൂടെ ബൈക്കില്‍. അര മിനിറ്റ് കൊണ്ട്‌ സ്കൂളിൽ എത്തും.”

“ഞാൻ ഇവിടെ സ്കൂളിൽ ഉണ്ട്. നിങ്ങൾ പോര്, നമുക്ക് നേരിട്ട് സംസാരിക്കാം.”

“ഞങ്ങളുടെ പ്രിന്‍സിപ്പല്‍ നെ കൊണ്ട് വിടാന്‍ വന്നതാവും, അല്ലേ…?”

“ശെരിയാണ്, എന്തായാലും നിങ്ങൾ രണ്ടും ഇങ്ങോട്ട് വാ. എന്നിട്ട് നേരില്‍ കണ്ടു സംസാരിക്കാം.” പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

അര മിനിറ്റ് എന്ന് പറഞ്ഞിട്ട് ഒന്‍പത് മിനിറ്റ് വേണ്ടിവന്നു. അവർ വന്ന ശേഷം നെല്‍സന്റെ അമ്മായിയെ കുറിച്ച് ഞാൻ തിരക്കി. വല്യ കുഴപ്പം ഇല്ലെന്നാണ് അവന്‍ പറഞ്ഞത്.

അപ്പോഴേക്കും മറ്റുള്ള ടീച്ചേസെല്ലാം വന്നതോടെ നെല്‍സന്‍ ഞങ്ങളോട് യാത്ര പറഞ്ഞിട്ട് അവരുടെ കൂടെ അകത്തേക്ക് നടന്നു . ഞാനും ഗോപനും കുറച്ചുനേരം സംസാരിച്ച ശേഷം പിരിഞ്ഞു.

ഒടുവില്‍ ഏഴരയ്ക്ക് ഞാൻ വീട്ടില്‍ എത്തി.

ജൂലിയും സാന്ദ്രയും ഹാളില്‍ എന്തോ സംസാരിച്ച് ഇരിക്കുകയായിരുന്നു. ഞാൻ നേരെ റൂമിലേ ബാത്റൂമിൽ കേറി നന്നായി കുളിച്ചു. ലുങ്കി ഉടുത്ത് ടീ ഷര്‍ട്ടും ഇട്ട് റൂമിൽ നിന്നിറങ്ങി ഹാളില്‍ കേറാന്‍ തുടങ്ങുന്ന സമയം കിച്ചനിൽ നിന്നും സംസാരവും ചിരിയും കേട്ടു.

ജൂലിയും സാന്ദ്രയും കിച്ചനിൽ ആണെന്ന് അറിഞ്ഞതും ഞാൻ അങ്ങോട്ട് കേറി. എന്നെ കണ്ടതും ജൂലിയും സാന്ദ്രയും കളി തമാശ മതിയാക്കി പുഞ്ചിരിച്ചു, തിരികെ ഞാനും.

സാന്ദ്രയ്ക്ക് ഇഷ്ട്ടപ്പെട്ട ഗോതമ്പ് ദോശയും തേങ്ങ കൊത്ത് ചട്ണി യും ആണ് അവർ ഉണ്ടാക്കി കൊണ്ടിരുന്നത്. ചട്ണി റെഡിയായി കഴിഞ്ഞിരുന്നു. ദോശ മാത്രം രണ്ടോ മൂന്നോ ചുട്ടു എടുക്കണമായിരുന്നു. ഈ ചട്ണി എനിക്ക് ഇഷ്ട്ടം ഇല്ലാത്തതാണ്. ഞാൻ ചുണ്ട് കോട്ടിയതും ജൂലി ചിരിച്ചു.

“ജോലി ഇപ്പൊ കഴിയും. പിന്നെ ചട്ണി കണ്ടു ചേട്ടൻ പിണങ്ങേണ്ട, ഉച്ചക്കുള്ള മീന്‍ കറി ഉണ്ട്. ചേട്ടന് അതല്ലേ ഇഷ്ട്ടം..!”

“ഹായ്, എനിക്ക് അതു മതി.” എനിക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷൻ ആയിരുന്നു.

ഒടുവില്‍ ജോലി കഴിഞ്ഞതും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്ന് കഴിച്ചിട്ട് എഴുന്നേറ്റു. ശേഷം ഞാൻ റൂമിൽ പോയി കിടന്നു.

കുറെ കഴിഞ്ഞ് ജൂലി റൂമിൽ കേറി വന്നു. പക്ഷേ സാധാരണ ചെയ്യും പോലെ വാതില്‍ അവൾ ലോക് ചെയ്തില്ല.

“മമ്മി ഇല്ലല്ലോ. സാന്ദ്ര ഒറ്റക്ക് അല്ലേ. അവള്‍ക്ക് പേടി ഉള്ളത. അതുകൊണ്ട്‌ വാതിൽ തുറന്നു കിടക്കട്ടെ.” എന്റെ ചോദ്യ ഭാവം കണ്ടതും ജൂലി പറഞ്ഞു.

ശേഷം മരുന്ന് എടുത്ത് കഴിച്ചിട്ട് പുതിയ പാഡ് എടുത്തോണ്ട് അവള്‍ ബാത്റൂമിൽ കേറി.

കുറെ കഴിഞ്ഞ് ജൂലി പുറത്ത്‌ വന്നിട്ട് ബെഡ്ഡിൽ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വിറച്ചു കിടന്നതും ഞാൻ ചിരിച്ചു.

“എടി കള്ളി, തണുത്തിട്ടും പുതപ്പ് മൂടാതെ കിടക്കുന്നോ..?”

“സ്വയം മൂടാൻ ഭയങ്കര മടി..” ജൂലി ചിരിച്ചു.

“അത് വെറും നുണ…” ഞാൻ അവള്‍ക്ക് കവിളിൽ നുള്ള് കൊടുത്തു. ഉടനെ ജൂലി കുസൃതിയോടെ ചിരിച്ചു.

“ചേട്ടൻ എനിക്ക് മൂടി തരുമെന്ന് അറിയാം. അതാണ്‌ എനിക്ക് ഇഷ്ടം. അതാണ് എനിക്ക് വേണ്ടത്. ഞാൻ സത്യം പറഞ്ഞാല്‍ ചേട്ടൻ കളിയാക്കും.. അതുകൊണ്ട ഞാൻ ഇത്രനാളും പറയാത്തത്.” പറഞ്ഞിട്ട് അവൾ എന്റെ ശരീരത്തോട് ഒട്ടി കിടന്നു.

“കള്ളിപ്പെണ്ണ്…!!” ചിരിച്ചു കൊണ്ട്‌ ഞാൻ അവള്‍ക്ക് മൂടി കൊടുത്തതും അവളുടെ കണ്ണുകൾ അടഞ്ഞു പോയി. “നിന്റെ ഇഷ്ട്ടം എന്താണെന്ന് നി പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു.” ഞാൻ പറഞ്ഞത് കേട്ടത് പോലെ ജൂലിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.

ലൈറ്റ് ഓഫാക്കാൻ എനിക്ക് തോന്നിയില്ല. അര മണിക്കൂറോളം ഞാൻ അവളുടെ ആ പുഞ്ചിരി മാറാത്ത മുഖത്തിനെ തന്നെ ചെരിഞ്ഞു കിടന്ന് നോക്കുകയായിരുന്നു.

ആ കളങ്കം ഇല്ലാത്ത മുഖത്ത് നിന്നും കണ്ണുകൾ മാറ്റാൻ എനിക്ക് കഴിഞ്ഞില്ല. ഒരുപാട്‌ സമയം പിന്നെയും കൊഴിഞ്ഞു നീങ്ങി. അവസാനം എന്റെ കണ്ണുകൾ പതിയെ അടഞ്ഞു. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

ഏതോ സ്വപ്നം കാണാന്‍ ഞാൻ തുടങ്ങി. പക്ഷേ അന്നേരമാണ് എന്റെ പുറകില്‍ ആരോ കിടന്ന ശേഷം എന്നെ കെട്ടിപിടിച്ചത്.

ഉടനെ ഞാൻ ഞെട്ടി ഉണര്‍ന്നു.

“ചേട്ടൻ ഉറങ്ങിയില്ലേ…?” പിന്നില്‍ നിന്നും സാന്ദ്രയുടെ പതിഞ്ഞ ശബ്ദം കേട്ടു.