സാംസൻ – 9അടിപൊളി  

അവസാനം കരച്ചില്‍ നിര്‍ത്തി ജൂലി സങ്കടത്തോടെ പുറത്തിറങ്ങി. എന്നിട്ട് അവളുടെ അമ്മയും അനുജത്തിയുടെ മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന എന്നെ രക്ഷിക്കാൻ എന്നപോലെ വാതിലിനെ അവള്‍ ചാരിയിട്ടു.

കുറെ നേരം ഞാൻ തലയും താഴ്ത്തി അനങ്ങാതെ നിന്നു. മനസ്സിലൂടെ സാന്ദ്രയോട് ഞാൻ ചെയ്ത കാര്യങ്ങൾ ഒക്കെ ദൃശ്യങ്ങളായി ഓടിക്കൊണ്ടിരുന്നു.

ഞാൻ ഇങ്ങനെ ആവാനുള്ള പ്രധാന കാരണക്കാരി ജൂലിയാണെന്ന ചിന്ത എന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും ആ ദേഷ്യം പെട്ടന്ന് മാറുകയും ചെയ്തു. ജൂലിയോട് സഹതാപവും തോന്നി.

പക്ഷേ അവൾ തന്നെയാണോ യാഥാര്‍ത്ഥ കാണക്കാരി…? അങ്ങനെയാണെങ്കില്‍ എന്റെ ആവശ്യം വിനിലയിൽ മാത്രം തീര്‍ക്കാമായിരുന്നു.. പക്ഷേ അവളില്‍ മാത്രം ഞാൻ നിന്നില്ലല്ലോ..!? വേറെയും സ്ത്രീകളെ ഞാൻ തിരക്കി പോയില്ലേ..? അവരെയൊക്കെ എന്റെ വരുതിക്ക് കൊണ്ടുവന്നില്ലേ…?

എല്ലാം ആലോചിച്ച് എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി. ജൂലിയുടെ മാത്രം തെറ്റ് കൊണ്ടല്ല ഞാൻ ഇങ്ങനെ ആയത്. വലിയൊരു പങ്ക്‌ എനിക്കാണുള്ളത്. എന്റെ ദുഷിച്ച സ്വഭാവം തന്നെയാണ് കാരണം, ഞാൻ ഇങ്ങനെയാവാൻ. ഞാൻ ചെയ്ത തെറ്റിന് മറ്റുള്ളവരെ പഴി ചാരിയിട്ട് ഒന്നും നേടാനില്ല.

ഇനി കൂടുതൽ വല്ലതും ചിന്തിച്ചാൽ വട്ടായി പോകുമെന്ന് തോന്നി. അതുകൊണ്ട്‌ വരുന്നത് വരുന്നിടത്ത് വച്ച് കാണാമെന്ന്‌ തീരുമാനിച്ച് ഞാൻ ചെന്ന് ബെഡ്ഡിൽ കിടന്നു. അതു മാത്രമേ എനിക്ക് ഓർമ്മയുള്ളു. എന്റെ കണ്ണുകൾ താനേ അടഞ്ഞ് ഞാൻ ഉറങ്ങിപ്പോയി.

എന്റെ മൊബൈൽ കരയുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. സമയം രാത്രി മൂന്ന്‌ മണിയെന്ന് മൊബൈൽ കാണിച്ചുതന്നു.

ദേവിയുടെ കോൾ ആണെന്ന് കണ്ടതും ഞാൻ വെപ്രാളം പിടിച്ച് എഴുനേറ്റിരുന്നു. എന്നിട്ട് എന്റെ ഇരു വശത്തും ബെഡ്ഡിൽ ഞാൻ നോക്കി. ഇല്ല, ജൂലി ഇവിടെ ഇല്ല. എഴുനേറ്റ് ചെന്ന് ബാത്റൂം വാതിൽ തള്ളി തുറന്നു നോക്കി. അവിടെയും ജൂലി ഇല്ലായിരുന്നു.

വിഷമത്തോടെ എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. എന്റെ അടുത്ത് കിടക്കാന്‍ പോലും അറപ്പായി തുടങ്ങിയത്‌ കൊണ്ടാവും ഉറങ്ങാൻ പോലും ജൂലി റൂമിൽ വരാത്തത്.

ഞാൻ കരയുന്ന എന്റെ മൊബൈലിന്‍റെ കരച്ചില്‍ നിർത്തി കാതില്‍ വച്ചു.

“കഴിഞ്ഞ ദിവസം നീയും ജൂലിയും എന്താ സംസാരിച്ചത്…?ജൂലി നിന്നോട് വഴക്ക് കൂടിയോ…?” ഞാൻ വെപ്രാളത്തിൽ ചോദിച്ചു.

“ഞങ്ങൾ സംസാരിച്ചതൊന്നും ചേട്ടൻ അറിയേണ്ട.” ദേവി സാവധാനത്തില്‍ പറഞ്ഞു. “ഇനി ചേട്ടൻ എനിക്ക് കോളും മെസേജും ചെയ്യരുതെന്ന് പറയാനാ വിളിച്ചത്.” അവൾ നിസ്സാരമായി പറഞ്ഞു.

എനിക്ക് വന്ന കോപത്തെ വളരെ പ്രയാസപ്പെടാണ് ഞാൻ അടക്കിയത്. അതോടെ സങ്കടം എന്നില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

എനിക്ക് ജൂലിയോടുള്ള അത്രയും സ്നേഹം ദേവിയോടും എനിക്കുണ്ട്. ജൂലിയെ പ്രണയിക്കുന്നത് പോലെ ദേവിയോടും എനിക്ക് പ്രണയം ഉണ്ട്. ജൂലിയും വിനിലയും ഒഴികെ മറ്റാരോടും തോന്നിയിട്ടില്ലാത്ത അടുപ്പവും പ്രണയവും എനിക്ക് ദേവിയോടാണ് തോന്നിയത്.

സുമയും കാര്‍ത്തികയും യാമിറയും, പിന്നെ സാന്ദ്രയോട് പോലും തോന്നാത്ത ഒരു മാനസികമായ പൊരുത്തവും സ്വാതന്ത്ര്യവും എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ആണെന്ന തോന്നല്‍ എല്ലാം ദേവിയോട് എനിക്ക് തോന്നിയിരുന്നു.

ദേവി എന്നെ വിട്ട് പോകുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പക്ഷേ അതാണ് അവള്‍ക്ക് വേണ്ടതെങ്കിൽ അത് ഞാൻ കൊടുക്കും. ഞാൻ കാരണം ആരുടെ ജീവിതവും നശിക്കാൻ പാടില്ല.

“ശെരി ദേവി. അതാണ് നിനക്ക് വേണ്ടതെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ. ഞാൻ ഒരിക്കലും നിനക്ക് മെസേജും കോളും ചെയ്യില്ല.” ശബ്ദം ഇടറാതെ എങ്ങനെയോ ഞാൻ ഉറച്ച സ്വരത്തില്‍ പറഞ്ഞു.

ശേഷം ദേവി എന്തോ പറയാൻ തുടങ്ങിയതും ഞാൻ കട്ടാക്കി. ഇനി അവളോട് സംസാരിച്ചാൽ എന്റെ മനസ്സ് ചിന്നാഭിന്നമാകും. ഞാൻ തകർന്നു പോകും.

എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ദേവി എങ്ങനെ ചേക്കേറി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. സങ്കടവും വേദനയും എന്നെ വേട്ടയാടാൻ തുടങ്ങിയതും ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി ഫ്രഷായി. ശേഷം മൊബൈലും പേഴ്സും താക്കോലും എടുത്തോണ്ട് വെറുതെ ചാരി ഇട്ടിരുന്ന റൂം തുറന്ന് പുറത്തിറങ്ങി.

അമ്മായിയുടെ റൂം പകുതി തുറന്നാണ് കിടന്നത്. ജൂലി ഉണ്ടോ എന്നറിയാന്‍ ഞാൻ പതിയെ എത്തി നോക്കി.

സീറോ വോൽറ്റിന്റെ പ്രകാശത്തില്‍ ജൂലി അവളുടെ അമ്മയെ കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കുന്നത് ഞാൻ കണ്ടു.

എനിക്ക് വല്ലാത്ത വിഷമം തോന്നി. അവളുടെ അപ്പൻ ആത്മഹത്യ ചെയ്തു.. വീടും പറമ്പും സ്വത്തുക്കള്‍ പോലും അവളുടെ അച്ഛന്റെ പാര്‍ട്ണർ ആയിരുന്നവൻ കൈക്കലാക്കി. അവള്‍ക്ക് സുഖവും ഉണ്ട്. ഇപ്പൊ സ്വന്തം ഭർത്താവ് സ്ത്രീലമ്പടൻ ആണെന്ന വേദനയും അവള്‍ക്ക് പേറേണ്ടി വന്നു. എത്രയെത്ര വേദനയുള്ള ജീവിതമാണ് എന്റെ പാവം ജൂലിക്ക് കിട്ടിയത്..!?

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിഷാദത്തിൽ തലയും കുടഞ്ഞു ഞാൻ ഹാളിലേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ പ്രധാന വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങിയ ശേഷം എന്റെ സ്പെയർ കീ ഉപയോഗിച്ച് വാതില്‍ പൂട്ടി.

ശേഷം ബൈക്ക് തള്ളി ഗേറ്റിന് പുറത്ത്‌ കൊണ്ടുപോയ ശേഷം സ്റ്റാര്‍ട്ട് ചെയ്ത് ലക്ഷ്യമില്ലാതെ മനസ്സ് പോയ പോക്കിൽ വണ്ടി വിട്ടു. ഇടക്ക് ഏതോ ഫ്യൂയല്‍ സ്റ്റേഷനിൽ നിന്നും ഫുൾ ടാങ്ക് നിറച്ച ശേഷം പിന്നെയും ലക്ഷ്യം ഇല്ലാതെ വിട്ടു.

രാവിലെ ആറര കഴിഞ്ഞിട്ടും എന്റെ വണ്ടി എങ്ങും നില്‍ക്കാതെ പതിയെ ഓടിക്കൊണ്ടിരുന്നു. ഏഴു മണിക്ക് ഏതോ ചെക്ക് പോയിന്റിൽ നിന്നും ഹെൽമറ്റ് ഇല്ലാത്തതിന് പെറ്റി അടച്ചിട്ട് പിന്നെയും ലക്ഷ്യം ഇല്ലാതെ നീങ്ങി.

അവസാനം വഴിയില്‍ കണ്ട തട്ടുകടയിൽ നിർത്തി ഒരു സ്ട്രോങ്ങ് ചായ കുടിച്ചിട്ട് ബൈക്കില്‍ വെറുതെ കേറി ഇരുന്നു. കടയ്ക്ക് പുറത്ത്‌ ഒരു മൂലയില്‍ ഉറങ്ങി കിടന്ന ഒരു ഭിക്ഷക്കാരി പെട്ടന്ന് ഉണര്‍ന്നു ആറോ ഏഴോ വയസ്സായ സ്വന്തം കുഞ്ഞിനെ ഉണര്‍ത്തി.

പോറ്റാന്‍ കഴിയാത്ത ഭിക്ഷക്കാരിക്ക് പോലും കുഞ്ഞുണ്ട്. പക്ഷേ എനിക്ക് കുഞ്ഞില്ല. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വന്നു. വേഗം അതിനെ തുടച്ചു കൊണ്ട്‌ ഞാൻ എഴുനേറ്റ് ആ സ്ത്രീയുടെ നേരെ നടന്നതും അവർ പ്രതീക്ഷയോടെ എന്നെ നോക്കി.

എന്റെ ഫോഴ്‌സ് തുറന്ന് നാലോ അഞ്ചോ അഞ്ഞൂറിന്റെ നോട്ടുകൾ പരിസരത്തുള്ള ആളുകൾ കാണാതെ പതിയെ എടുത്തു മറ്റാര്‍ക്കും മനസ്സിലാവാത്ത രീതിക്ക് അതിനെ ചുരുട്ടി ഞാൻ ആ ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടി. ഞാൻ ചെയ്യുന്നത് അവർ നേരത്തെ കണ്ടത് കൊണ്ട്‌ കാശ് ഒരുപാടുണ്ടെന്ന് മനസ്സിലാക്കി അവർ ആ കാശിനെ വേഗം അവരുടെ അഴുക്ക് സഞ്ചിയിലാക്കി. എന്നിട്ട് അവർ നന്ദിപൂര്‍വം എന്നെ നോക്കി.