ട്വിൻ ഫ്ലവർസ് – 6 10

ട്വിൻ ഫ്ലവർസ് 6

Twin Flowers Part 6 | Author : Eros – God of Lust

[ Previous Parts ] [ www.kambi.pw ]


ഡാലിയയുടെ കുറിപ്പുകള്‍ 8


 

ചേട്ടന്റെ വണ്ടി പോയ വഴിക്ക് നോക്കി എത്ര നേരം ഞാൻ മുറ്റത്തു നിന്നെന്നു അറിയില്ല. എന്റെ നാല് കൂട്ടുകാരികൾ ഗേയിറ്റ് കടന്നു വന്നപ്പോഴാണ് എന്റെ സങ്കടവും ഉള്ളിലെ വേദനയും മറച്ചു കൊണ്ട്‌ ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചത്‌.

 

ചേട്ടൻ ജോലിക്ക് പോയാലും ഇടക്കിടക്ക് ചേട്ടനെ വിളിച്ച് സംസാരിക്കാന്‍ എങ്കിലും കഴിയും, പക്ഷേ ഞാൻ ജോലിക്ക് കേറി കഴിഞ്ഞാല്‍ തോന്നുമ്പോഴൊക്കെ മൊബൈല്‍ ഉപയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ല… അപ്പോ പിന്നെ ഞാൻ എന്തു ചെയ്യുമെന്ന് ചിന്തിച്ച് ഇപ്പോഴേ എനിക്ക് ഭ്രാന്ത് പിടിച്ചു.

 

എന്റെ മനസ്സിൽ പെട്ടന്ന് പല ചിന്തകളും ഐഡിയയും കണക്കുകൂട്ടലുകളും രൂപം കൊള്ളാന്‍ തുടങ്ങി.

 

“എന്തു പറ്റിയടി ഡാലി മോളെ…?” എന്റെ മുഖം പഠിച്ചു കൊണ്ട്‌ ഗായത്രി ചോദിച്ചു. “നിന്റെ പാതി ജീവൻ നഷ്ടമായ പോലെയാണല്ലോ നിന്റെ നില്‍പ്പ്.”

 

എത്ര കൃത്യമായിട്ടാ ഗായത്രി എന്റെ അവസ്ഥ മനസ്സിലാക്കി പറഞ്ഞത്..! നെടുവീര്‍പ്പോടെ ഞാൻ എന്റെ കൂട്ടുകാരികളെ നോക്കി എങ്ങനെയോ പുഞ്ചിരിച്ചു.

 

“ഇന്ന്‌ ഇങ്ങോട്ട് വരാൻ ലേറ്റ് ആയല്ലോ..?” ഗായത്രി ചോദിച്ചതിന് മറുപടി പറയാതെ ഞാൻ നാലുപേരോടും ചോദിച്ചു. “പിന്നേ കുട്ടികൾ എവിടെ..?” ഞാൻ തിരക്കി.

 

“ഇവരുടെ കോഴ്സ് നടക്കുന്ന സ്ഥലത്തിനടുത്തായി കുട്ടികൾക്കായുള്ള എജുകേഷണൽ പാർക്ക് ഉള്ളത് കണ്ടിട്ട് അവർ അവിടെ കേറി കാര്യങ്ങൾ തിരക്കിയിട്ടാ ഇന്നലെ വന്നത്. ഇന്ന്‌ ഞങ്ങൾ എല്ലാവരും അങ്ങോട്ട് ചെന്ന് കുട്ടികളെ അവിടെ ചേര്‍ത്തു. അതുകൊണ്ടാ വൈകിയത്.” അശ്വതി പറഞ്ഞു.

 

“കുട്ടികള്‍ക്കുള്ള എജുകേഷണൽ പാർക്കോ…?” ഞാൻ ചോദിച്ചു.

 

“അതേ. അതുതന്നെ.” ഗായത്രി പറഞ്ഞു. “അവിടെ സൂ, ഏവിയറി, മ്യൂസിയം, ഗാര്‍ഡന്‍, സ്വിമ്മിംഗ് പൂള്‍ എന്നിവയൊക്കെ ഉണ്ട്. അതൊക്കെ ചെറിയ കുട്ടികള്‍ക്ക് ലൈവായി കാണിച്ചു കൊടുത്തു കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ട്‌ കുട്ടികളും വളരെ ഉത്സാഹത്തോടും ശ്രദ്ധയോടും എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കി പഠിക്കുന്നുണ്ട് എന്നാണ്‌ ഞങ്ങൾ മറ്റ് കുട്ടികളുടെ അമ്മമാരോട് അന്വേഷിച്ചപ്പോ മനസിലായത്.”

 

“ആന്നോ… അത് കൊള്ളാമല്ലോ..!!” ഞാൻ കൗതുകത്തോടെ പറഞ്ഞു.

 

“പിന്നേ അവിടെ കുട്ടികള്‍ക്ക് ടീം സ്പോര്‍ട്സ് പ്രാക്ടീസ് കൊടുക്കുന്നത് കൂടാതെ ബ്രെയിന്‍ ഗെയിംസും, നീന്തലും വരെ പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. അതൊക്കെ കഴിഞ്ഞാൽ കുട്ടികള്‍ക്ക് അല്‍പ്പനേരം അവരുടെ ഇഷ്ടത്തിന് എന്തെങ്കിലും കളിക്കാനും ഉറങ്ങാനുള്ള സൗകര്യങ്ങള്‍ പോലുമുണ്ട് . പിന്നെ കാലത്തും ഉച്ചക്കും വൈകിട്ടും കുട്ടികള്‍ക്ക് വേണ്ട ഭക്ഷണവും സ്നാക്സും ഫ്രെഷ് ജ്യൂസും എല്ലാം അവർ തന്നെ കൊടുക്കുന്നുണ്ട്. കുട്ടികളുടെ മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കാന്‍ ആയാ മാരും അവിടെയുണ്ട്. ദിവസവും രാവിലെ 8 മണിക്ക് തുടങ്ങി വൈകിട്ട് 4:30 ക്ക് അവസാനിക്കും.” മിനി പറഞ്ഞു.

 

“കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു..!” ഞാൻ അവരോട് പറഞ്ഞു. “പക്ഷേ ഫീസ് കൂടുതലായിരിക്കും, അല്ലേ…?” ഞാൻ ചോദിച്ചു. “പിന്നേ എത്ര ദിവസത്തെ എജുകേഷനാ അത്..?”

 

“ഫീസ് കൂടുതലാണെന്ന നിന്റെ ഊഹം ശെരിയാ.” ഷാഹിദ ചിരിച്ചു. “നമുക്ക് ഒരാഴ്ചത്തെ ഡ്യുറേഷൻ മതിയെങ്കില്‍ ഒരു കുട്ടിക്ക് 4,000 രൂപയാണ് ഫീസ്. 15 ദിവസത്തേക്ക് 7,800 രൂപയും, പിന്നെ ഒരു മാസത്തേക്ക് 15,000 ആണ്‌ ഫീസ്. ഞായറാഴ്‌ച മാത്രം അവധി. ഞങ്ങൾ 15 ദിവസത്തെ എജുകേഷൻ ആണ്‌ സെലക്ട് ചെയ്തത്.”

 

“ഭൂരിപക്ഷം 15 ദിവസമാണ് സെലക്ട് ചെയ്യുന്നതെന്ന് അറിയാൻ കഴിഞ്ഞു. അത്രയും ദിവസം കൊണ്ട്‌ കുട്ടികള്‍ക്ക് ഒരുപാട്‌ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും, കുട്ടികൾ അതൊന്നും ഒരിക്കലും മറക്കുകയുമില്ല എന്ന ഗ്യാരണ്ടി പോലും കിട്ടി. കൂടാതെ ആ കുട്ടികൾ പിന്നീട് പഠിക്കാനും, സ്പോര്‍ട്സും, ഗെയിംസിലും എല്ലാം നല്ല ശ്രദ്ധയും, ഉത്സാഹവും കാണിക്കുന്നുണ്ട് എന്നാണ് അവർ നടത്തിയ പഠനത്തിൽ നിന്നും മനസ്സിലാക്കിയത് പോലും. കൂടാതെ കുട്ടികൾ വളരെ ആക്ടിവ് ആയിരിക്കും എന്ന ഉറപ്പും തന്നിട്ടുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *