ട്വിൻ ഫ്ലവർസ് – 6 10

 

“എന്നിട്ട്…. എന്നിട്ട് എന്തുണ്ടായി..?” ചെറിയ വിറയലോടെ ഞാൻ തിടുക്കത്തിൽ ചോദിച്ചു. എന്റെ ചേട്ടനെ വിചാരിച്ച് അഭിമാനം തോന്നിയെങ്കിലും ചേട്ടൻ നേരിടുന്ന പ്രശ്നങ്ങൾ വിചാരിച്ച് നല്ല ഭയവും എന്റെ മനസ്സിനെ കീഴടക്കി.

 

“അവളുടെ അന്വേഷണത്തിൽ അവനെ കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടാവും. അവന്‍ ഉണ്ടെങ്കിൽ അല്ലിയും അരുളേയും പിടിക്കാന്‍ കഴിയില്ലെന്നും മനസ്സിലായിക്കാണും. നേരിട്ടുള്ള ആക്രമണം കൊണ്ടും അവനെ ജയിക്കാൻ കഴിയില്ലെന്നും അവള്‍ ഊഹിച്ചിട്ടുണ്ടാവും. അതുകൊണ്ട്‌ അവന്‍ സഞ്ചരിക്കുന്ന റൂട്ടൊക്കെ മനസ്സിലാക്കി, ആളൊഴിഞ്ഞ സ്ഥലങ്ങളിലൊക്കെ ഗുണ്ടകള്‍ പതുങ്ങിയിരുന്ന് ആക്രമിക്കാൻ തുടങ്ങി. പക്ഷേ അങ്ങനെയുള്ള ആക്രമണങ്ങളേ പോലും റൂബി പ്രതീക്ഷിച്ചിരുന്നത് കൊണ്ട്‌ പതുങ്ങിയുള്ള ആക്രമണങ്ങളും അവനോട് ഫലിച്ചില്ല്. മൊത്തം പതിനൊന്ന് പ്രാവശ്യമാണ് ഗുണ്ടകള്‍ പലപ്പോഴായി പതിയിരുന്നാക്രമിച്ചത്.”

 

“ദൈവമേ….!!” ഞാൻ പേടിച്ച് എന്റെ ഹൃദയത്തിൽ കൈമയർത്തി.

 

“പക്ഷേ ഓരോ വട്ടവും റൂബിന്‍ കൂടുതൽ അപകടകാരിയായി മാറിക്കൊണ്ടിരുന്നു. കൂടാതെ, കുഞ്ഞമ്മയ്ക്കും ഗുണ്ടകള്‍ക്കുമുള്ള താക്കീതായിരുന്നു അവസാനത്തെ മൂന്ന്‌ ആക്രമണങ്ങളിലും റൂബിന്‍ അവിടെ പ്രദര്‍ശിപ്പിച്ചത്.”

 

“ചേട്ടൻ എന്താണ്‌ ചെയ്തത്..??” തിടുക്കത്തിൽ ഞാൻ ചോദിച്ചു.

 

“അവസാനത്തെ മൂന്ന്‌ ആക്രമണങ്ങളിലും, റൂബി അവരുടെയൊക്കെ രണ്ട് കാലും രണ്ട് കൈയും തകർത്തു കളഞ്ഞു. അവരുടെയൊക്കെ ജനനേന്ദ്രിയത്തെ ചവിട്ടിയരച്ച് പ്രയോജനരഹിതമാക്കി. അവരുടെ ഇരുപത് വിരൽ തുമ്പുകളേയും അവന്‍ ചവിട്ടിയൊടിച്ചു. ശ്വാസകോശത്തിലേക്ക് തകർന്ന എല്ലുകളെ കേറ്റുന്ന തരത്തിലാണ് അവരുടെ വാരിയെല്ലുകളേയും തൊഴിച്ചു തകർത്തത്. കുറെ പല്ലുകളെ അവന്‍ ഇടിച്ചു കൊഴിച്ചു. താടിയെല്ലും ഇടിച്ച് തകർത്തു. മൂക്കിന്റെ പാലം പൊട്ടിച്ചു. നടുവിനെ ചവിട്ടി പൊളിച്ചു—”

 

“മതി…..!!” ഞാൻ ചാടി എഴുനേറ്റ് ഓടിച്ചെന്ന്‌ അവരുടെ വീട്ടിനകത്തുണ്ടായിരുന്ന ബാത്റൂമിൽ കേറി വാഷ് ബേയിസനിൽ ഛർദ്ദിച്ചു. എന്റെ കണ്ണില്‍ നിന്ന് കുടുകുടാന്ന് കണ്ണുനീർ ചാടി. തലകറങ്ങി വീഴാതിരിക്കാൻ വാഷ് ബേയിസനിൽ എന്റെ വിറയ്ക്കുന്ന രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ചു നിന്നു. നെഞ്ച് പൊട്ടുന്ന തരത്തിൽ എന്റെ ഹൃദയം ആഞ്ഞിടിച്ചു. ശരീരം മുഴുവനും തളർന്ന് കാലുകൾ വിറച്ചു. എന്റെ മുഖം വല്ലാതെ വിളറി പോയിരുന്നു. കാഴ്ചയും മങ്ങി.

 

സങ്കടവും, നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുതരം ഭയവും എന്റെ മനസ്സിൽ നിറഞ്ഞ് എന്റെ ബോധം നഷ്ട്ടമാകുന്ന അവസ്ഥയില്‍ ഞാൻ എത്തി. കാലുകൾ കുഴഞ്ഞ് ഞാൻ നിലത്ത് വീഴാൻ തുടങ്ങി.

 

“ഡാലിയ…!!” അന്നേരം മല്ലി ചേച്ചി ധൃതിയില്‍ ബാത്റൂമിൽ കേറി വന്നിട്ട് എന്റെ തോളിലും ഇടുപ്പിലും പിടിച്ച് ഞാൻ വീഴാതിരിക്കാൻ സപ്പോര്‍ട്ട് ചെയ്തു പിടിച്ചു.

 

മല്ലി ചേച്ചിയുടെ മുഖം പോലും വിളറി പോയിരുന്നു. കണ്ണില്‍ ഒരുതരം ഭയം നിറഞ്ഞു നിന്നു. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“ആ ഗുണ്ടകളെ റൂബി ഇങ്ങനെയൊക്കെ ചെയ്തെന്ന് ഞാന്‍പോലും ഇപ്പോഴാണ് അറിയുന്നത്.” ചേച്ചി വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. “ശെരി ഇനി ഈ കഥകളൊന്നും നി കേള്‍ക്കേണ്ട. നീ റൂമിൽ ചെന്ന് കുറച്ചുനേരം കിടക്ക്.”

 

“വേണ്ട.” ഞാൻ എങ്ങനെയോ എന്റെ ഭയത്തെ നിയന്ത്രിച്ചു. അപ്പൊ എന്റെ വിറയൽ പതിയെ മാറി. ഞാൻ എന്റെ വായും മുഖവും നല്ലപോലെ കഴുകി. വാഷ് ബേയിസനും വെള്ളമൊഴിച്ച് കഴുകിയ ശേഷം മെല്ലെ നിവര്‍ന്ന് നിന്നിട്ട് ചേച്ചിയെ നോക്കി പറഞ്ഞു, “എനിക്ക് എല്ലാം അറിയണം ചേച്ചി.”

 

അപ്പോ ചേച്ചി കുറച്ചുനേരം എന്റെ മുഖത്ത് നോക്കി നിന്നു. “ശെരി വാ. എനിക്കും അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു, എനിക്കും അതൊക്കെ അറിയണം.”

 

ഞങ്ങൾ രണ്ടുപേരും പിന്നെയും ഹാളില്‍ പോയി ഞങ്ങളുടെ പഴയ സ്ഥാനങ്ങളിൽ ഇരുന്നു. അവിടേ തന്നെ ഇരുന്നുകൊണ്ട് ചായ കുടിക്കുകയായിരുന്ന സാമുവേല്‍ അണ്ണൻ എന്റെ വിളറിയ മുഖത്ത് അലിവോടെ നോക്കി. എന്നിട്ട് എനിക്കും അല്ലി ചേച്ചിക്കും അണ്ണൻ ചായ ഗ്ളാസുകളിൽ ചായ ഒഴിച്ച് തന്നു.

Leave a Reply

Your email address will not be published. Required fields are marked *