ട്വിൻ ഫ്ലവർസ് – 6 10

 

രാവിലെ മുതല്‍ വൈകിട്ട് വരെ എന്റെ ചേട്ടനോട് സംസാരിക്കാതെ ഇരിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ കമ്പനിയുടെ നിയമം ലംഘിക്കാനും കഴിയില്ല. ആലോചിച്ച് എനിക്ക് സങ്കടം വന്നു.

 

“പിന്നേ പുറത്തു നിന്നും ഫുഡ് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. ഇവിടെ കാന്റീനിൽ ഏതു ഫുഡൂം ലഭ്യമാണ്. പുറത്ത് ഹോട്ടലിൽ കൊടുക്കുന്നതിന്റെ വെറും മൂന്നിലൊന്ന് മാത്രം പേ ചെയ്താല്‍ മതി.”

 

“അത് കൊള്ളാമല്ലോ..!!” സീനത്ത് പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷെ സന്തോഷിക്കാനുള്ള മൂഡ് എനിക്ക് ഇല്ലായിരുന്നു.

 

“ഇന്ന്‌ ജോലി കഴിഞ്ഞു പോകുന്നതിനു മുന്‍പ് നിങ്ങളുടെ ഐഡി കാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.” മേഡം പറഞ്ഞു.

 

ഞങ്ങൾ തലയാട്ടി.

 

“ശെരി വരൂ, നിങ്ങളുടെ വർക്ക് ഓഫീസ് ഞാൻ കാണിച്ചു തരാം. ഒപ്പം മറ്റുള്ളവരെയും ഇൻട്രഡ്യൂസ് ചെയ്തു തരാം.” റോസ് മേഡം അത്രയും പറഞ്ഞിട്ട് എഴുന്നേറ്റു ചെന്ന് ഞങ്ങൾക്ക് മൊബൈല്‍ ലോക്കർ കാണിച്ചു തന്നു.

 

ഞങ്ങൾ മൊബൈൽ അതില്‍ ലോക് ചെയ്തിട്ട് മേഡത്തിനെ ഫോളോ ചെയ്തു. സീനത്ത് നല്ല സന്തോഷത്തോടെയും ഞാൻ മനസ്സിൽ കരഞ്ഞു കൊണ്ടും.

*****************

 

നല്ല ബിസിയായിരുന്നു എങ്കിലും മനസ്സ് മുഴുവനും ചേട്ടനായിരുന്നു. ഉച്ചക്ക് ഞാനും സീനത്തും കമ്പനി കേന്റീനിൽ ചെന്ന് ഫുഡ് ഓർഡർ ചെയ്തിട്ട് നാലു പേര്‍ക്ക് ഇരിക്കാവുന്ന മേശ സെലക്റ്റ് ചെയ്തു.

 

അവിടെ വച്ച് മേരിയും ഹസീനയും ഞങ്ങളെ കണ്ടിട്ട് അവരും ഞങ്ങളുടെ ടേബിളിൽ കൂടി.

 

ഫുഡ് വന്നെങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല. എന്റെ ഇരുപ്പ് കണ്ടിട്ട് സീനത്തും മറ്റുള്ളവരും എന്നോട് കാര്യം തിരക്കി. പക്ഷേ എന്റെ കാര്യങ്ങൾ അവരോട് തുറന്നു പറയാനുള്ള അടുപ്പം ഒന്നും എനിക്ക് അവരോട് ഇല്ലായിരുന്നത് കൊണ്ട്‌, ഒന്നുമില്ലെന്ന് പറഞ്ഞ്‌ എങ്ങനെയോ ഞാൻ ഫുഡ് കഴിക്കാൻ തുടങ്ങി.

 

“എടി, നിങ്ങൾ കാര്യം അറിഞ്ഞോ..?” ഹസീന കഴിക്കുന്നതിനിടയ്ക്ക് എന്നോടും സീനത്തോടുമായി ചോദിച്ചു.

 

“എന്തു കാര്യം…?” സീനത്ത് ആകാംഷയോടെ ചോദിച്ചു. ഞാനും കൗതുകത്തോടെ ഹസീനയെ നോക്കി.

 

“മറ്റവന്മാർ ഇതുവരെ ഇവിടെ ജോയിൻ ചെയ്തിട്ടില്ല…!!” ഹസീന കണ്ണില്‍ ചെറിയൊരു തിളക്കത്തോടെ പറഞ്ഞു.

 

“ഏതു മറ്റവന്മാർ…?” എന്റെ ആകാംഷ പെട്ടന്ന് കൂടി. സീനത്തും ഒന്നും മനസിലാവാതെ ഹസീനയെ പുരികം ഉയർത്തി നോക്കി.

 

“എടി ഇത്ര പെട്ടന്ന് നിങ്ങൾ അവന്മാരെ മറന്നുപോയോ..!!” മേരി ആശ്ചര്യത്തോടെ ചോദിച്ചു. “എഗ്രിമെന്റ് സൈൻ ചെയ്യാൻ വന്ന അന്ന് നമ്മോട് വൃത്തികേട് പറഞ്ഞ ആ അരവിന്ദും കൂട്ടരേയും കുറിച്ചാ ഞങ്ങൾ പറയുന്നത്.

 

“ഓ…. അവന്മാരോ..?!” അപ്പോഴാണ് എനിക്ക് അവന്മാരെ കുറിച്ച് ഓര്‍മ വന്നത് തന്നെ. സീനത്തും അപ്പോഴാണ് ഓര്‍ത്തത് പോലെ സ്വയം തലയ്ക്ക് തട്ടി.

 

“ഹോ അവന്മാരെ കുറിച്ച് ഒരു ഓര്‍മ്മയും ഇല്ലായിരുന്നു..!!” സീനത്ത് ചിരിച്ചു. “അവന്മാര് എന്തുകൊണ്ട്‌ ജോയിൻ ചെയ്തില്ല..?” സീനത്ത് ചോദിച്ചു.

 

“ആര്‍ക്കറിയാം.” മേരി തലയാട്ടി. “അവന്മാര് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിൽ ആയിരുന്നത് കൊണ്ട്‌ ഞങ്ങൾ പേടിച്ചു പേടിച്ചാണ് ഇന്ന് വന്നത്. പക്ഷേ അവർ മൂന്നുപേരും ജോയിൻ ചെയ്തിട്ടില്ല എന്ന് അറിഞ്ഞപ്പോ ഉണ്ടായ സമാധാനം ഉണ്ടല്ലോ..!!”

 

“ശെരിയാ…” ഹസീനയും ആശ്വാസത്തോടെ ചിരിച്ചു. “അവന്മാര് ഒരിക്കലും ഈ കമ്പനിയില്‍ വാരതിരുന്നാൽ മതിയായിരുന്നു.” അവള്‍ പ്രാര്‍ത്ഥിക്കുന്ന പോലെ പറഞ്ഞു.

 

എന്റെ മനസ്സിൽ പെട്ടന്ന് അന്നത്തെ ചേട്ടന്റെ മുഖഭാവം കടന്നു വന്നു. പിന്നെ ചേട്ടനും സുമയും തമ്മില്‍ ഫോണിലൂടെ നടത്തിയ സംഭാഷണവും ഞാൻ ഓര്‍ത്തു.

 

തീർച്ചയായും റൂബി ചേട്ടന്റെ എന്തോ കളി ഉണ്ടെന്ന് എന്റെ മനസു പറഞ്ഞു. പക്ഷേ അത് സത്യമാണോ ഇല്ലയോ എന്ന് അറിയില്ല. എന്തായാലും കുറച്ചു ദിവസം കൂടി നോക്കാം, അവന്മാർ ജോയിൻ ചെയ്യുന്നോ ഇല്ലയോ എന്ന്. അതുകഴിഞ്ഞ്‌ അവർ വന്നില്ലെങ്കിൽ മാത്രം സമാധാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *