ട്വിൻ ഫ്ലവർസ് – 6 10

 

ഞാൻ അന്തംവിട്ട് അണ്ണനെ നോക്കി. “അപ്പോ ചേട്ടൻ ആളുകളെ ടോർച്ചർ ചെയ്യുമോ..?” നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“റൂബിയല്ല ചെയ്യുന്നത്. ആ ഉത്തരവാദിത്തവും സുമയുടേതാണ്… പിന്നെ ഞാനും സാഹചര്യം പോലെ അവളുടെ കൂടെ കൂടാറുണ്ട്. പക്ഷേ നീ ഭയപ്പെടുന്നത് പോലെ മാന്യമായി ജീവിക്കുന്ന ആരെയും ഞങ്ങൾ ഇതുവരെ ടോർച്ചർ ചെയ്തിട്ടില്ല.”

 

ഞാൻ ശ്വാസം ആഞ്ഞെടുത്തു. മനസ്സിനെ എങ്ങനെയോ ധൈര്യപ്പെടുക്കിക്കൊണ്ട് ചോദിച്ചു, “ഭയങ്കരമായ ട്രെയിനിങ് എന്തൊക്കെയോ കിട്ടിയ ഗുണ്ടകളല്ലേ അവർ..? അങ്ങനെയുള്ളവർ അത്ര പെട്ടന്ന് നിങ്ങളോട് സഹകരിച്ചോ..?!”

 

അപ്പോ ഒരു ഭയാനകമായ ഭാവം അണ്ണന്റെ കണ്ണുകളിൽ തെളിഞ്ഞു. “സുമ വളരെ സമര്‍ത്ഥയാണ്. അവള്‍ക്ക് മുന്നില്‍ തീവ്രവാദികൾ പോലും എല്ലാ രഹസ്യങ്ങളും പാഞ്ഞു പോകും.”

 

അതുകേട്ട് ഞാൻ ശെരിക്കും നടുങ്ങിപ്പോയി. മനസ്സിനെ വല്ലാത്തൊരു ഭയം കവര്‍ന്നു പിടിച്ചു. ഞാൻ മല്ലി ചേച്ചിയെ നോക്കി. ചേച്ചിയുടെ മുഖത്തും എന്റെ അതേ അവസ്ഥ തന്നെയാണ് കണ്ടത്.

 

“അനാഥാലയത്തിന്റെ മറവിൽ നടത്തിക്കൊണ്ടിരുന്ന ആ വേശ്യാലയത്തെ കുറിച്ചുള്ള സത്യങ്ങളൊക്കെ സുമ ആ ഗുണ്ടകളെ കൊണ്ട്‌ പായിച്ചു. അതിനെ രഹസ്യമായി സപ്പോര്‍ട്ട് ചെയ്ത് വളർത്തി കൊണ്ടിരുന്ന പകൽ മാന്യന്‍മാരേയും ഉദ്യോഗസ്ഥരുടെ പേരുകൾ വരെ അവരെക്കൊണ്ട് പറയിച്ചു. അതെല്ലാം സുമ റെക്കോർഡും ചെയ്തു. കൂടാതെ റൂബിന്‍ ഏര്‍പ്പാടാക്കിയിരുന്ന സ്പൈസ് ശേഖരിച്ചിരുന്ന ശക്തമായ തെളിവുകളും കുറെ ഉണ്ടായിരുന്നു. വലിയവലിയ ഉദ്യോഗസ്ഥര്‍ കുഞ്ഞമ്മയുടെ ഗുണ്ടകളുമായി ഇടപെടുന്ന, സഹകരിക്കുന്ന, സഹായിക്കുന്ന പല മുഖ്യ തെളിവുകളും ഓഡിയോ വീഡിയോ രൂപത്തിൽ തന്നെ ശേഖരിച്ചിരുന്നു. ആ തെളിവുകളുടെ ഒരു കോപ്പി എടുത്താണ് റൂബി രഹസ്യമായി കമ്മിഷണര്‍ ഓഫീസിൽ നേരിട്ട് ചെന്ന് ഏല്‍പ്പിച്ചത്. ആ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ വേശ്യയാലയത്തെ രഹസ്യമായി സപ്പോര്‍ട്ട് ചെയ്തു വളർത്തിയുരുന്ന എല്ലാ പകൽ മാന്യന്‍മാരായ വമ്പന്‍ സ്രാവുകളേയും പോലീസ് രഹസ്യമായി അറസ്റ്റ് ചെയ്തു. അതുപോലെ ഉയർന്ന ഉദ്യോഗസ്ഥരേയും നിയമം പൂട്ടി. അവരുടെയൊക്കെ സപ്പോര്‍ട്ട് നഷ്ടമായത് കൊണ്ട്‌ റൈഡ് ചെയ്യാൻ പോകുന്ന കാര്യം കുഞ്ഞമ്മയെ അറിയിക്കാൻ ആളില്ലായിരുന്നു. അങ്ങനെയാണ് ആ വേശ്യയാലയത്തെ ആദ്യം റൂബിന്‍ വെളിച്ചത്ത് കൊണ്ടുവന്ന് പൂട്ടിച്ചത്. അതിനുശേഷം തെളിവുകളുടെ ഒരു കോപ്പി മീഡിയക്കും കൊടുത്ത് കുഞ്ഞമ്മയുടെ വേശ്യാലയത്ത് നടന്നുകൊണ്ടിരുന്ന പൈശാചിക കൃത്യങ്ങളെ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചു. പക്ഷേ കുഞ്ഞമ്മ എങ്ങനെയോ മുങ്ങി. അവളുടെ പകുതി ഗുണ്ടാ സംഘവും.” അത്രയും പറഞ്ഞ്‌ നിര്‍ത്തിയ ശേഷം അണ്ണൻ ഗ്ളാസ്ക്കെടുത്ത് ചായ ഒഴുകാന്‍ നോക്കി. പക്ഷേ ചായ എപ്പോഴോ കഴിഞ്ഞിരുന്നു.

 

ഞാൻ എല്ലാം കേട്ട് ഭ്രമിച്ചിരിക്കുകയായിരുന്നു. മല്ലിക ചേച്ചിക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നു, പക്ഷേ എന്നിട്ടും ചേച്ചിയുടെ മുക്കത്ത് ആശ്ചര്യം നിറഞ്ഞു നിന്നു. പിന്നെ അണ്ണനെ വിചാരിച്ച് അഭിമാനവും.

 

“ഞാൻ പോയി ചായ ചൂടാക്കാൻ വെക്കട്ടെ..?” മല്ലി ചേച്ചി അണ്ണനോട് ചോദിച്ചു.

 

“വേണ്ട മല്ലി, ഇപ്പൊ വേണ്ട.” ചേച്ചിയോട് പറഞ്ഞിട്ട് അണ്ണൻ വീണ്ടും എന്നെ നോക്കി. “കുഞ്ഞമ്മയും ഗുണ്ടകളും ഒളിവിലായി കഴിഞ്ഞിട്ടും ഞങ്ങളുടെ ഗുണ്ടാ വേട്ട തുടർന്നു. അതോടൊപ്പം റൂബിയുടെ നേതൃത്വത്തിൽ കുഞ്ഞമ്മയുടെ മറ്റ് ബിസിനസ്സ് പരിപാടികളേയും ഓരോന്നായി ഞങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നുമുണ്ടായിരുന്നു. സ്കൂളിലും, കോളേജിലും, മറ്റ് സ്ഥലങ്ങളിലും കുഞ്ഞമ്മയുടെ ആളുകൾ നടത്തികൊണ്ടിരുന്ന കഞ്ചാവ് ബിസിനെസ്സിനെ പൂര്‍ണമായി വെളിപ്പെടുത്തിയ ദിവസമാണ് റൂബിന് ആദ്യമായി കുഞ്ഞമ്മ കോൾ ചെയ്തത്.”

 

“ഏഹ്…! കുഞ്ഞമ്മ എന്തിനാ ചേട്ടനെ വിളിച്ചത്..?” അന്തംവിട്ട് ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *