“കുഞ്ഞമ്മയുടെ ഡോക്ടറും നേഴ്സമ്മാരും റൂബിനോടുള്ള പ്രതികാരം ഡെയ്സിയോടും നവജാത ശിശുവിനോടും തീര്‍ത്തിട്ട് ഔപ്പറേഷൻ തിയേറ്ററിൽ നിന്നിറങ്ങി വാതിൽ വെറുതെ ചാരി മാത്രമിട്ടിട്ട് പോയി. ഒരുപാട് നേരം കഴിഞ്ഞ് അകത്തുനിന്നും യാഥാര്‍ത്ഥ നേഴ്സുകൾ രണ്ടും അലറി വിളിക്കുന്നത് കേട്ടാണ് റൂബിന്‍ അകത്തേക്ക് ഓടിപ്പോയത്. അകത്ത് അവന്റെ പ്രിയപ്പെട്ട ഡെയ്സിയുടെ വലിച്ചുകീറപ്പെട്ട ശരീരവും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരവും കണ്ടിട്ട്—” ഞാൻ പിന്നെയും ആര്‍ത്തു കരയാന്‍ തുടങ്ങിയപ്പൊ അണ്ണൻ കൊടുത്താൽ പറയാതെ നിര്‍ത്തി.
മല്ലി ചേച്ചി പിന്നെയും എഴുനേറ്റ് എന്റെ അടുത്തേക്ക് വന്ന് എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് ചേച്ചിയും കരഞ്ഞു. ഏറെനേരം കഴിഞ്ഞാണ് എന്റെ കരച്ചില്‍ എനിക്ക് കണ്ട്രോള്‍ ചെയ്യാൻ കഴിഞ്ഞത്.
“ആ ലേഡീ ഡോക്ടര്‍…, അവരും ഒരു സ്ത്രീയല്ലേ..? ഒരു തെറ്റും ചെയ്യാത്ത പാവം ഡെയ്സിയേയും, ഒന്നുമറിയാത്ത ഒരു പാവം നവജാത ശിശുവിനേയും ക്രൂരമായി കൊല്ലാൻ എങ്ങനെയാണ് കഴിഞ്ഞത്..!?” തേങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.
അണ്ണൻ മിണ്ടാതെ മുകളില്‍ നോക്കിയിരുന്നു.
“ആ ഡോക്ടറും രണ്ട് നെഴ്‌സും, അവരെ കിട്ടിയില്ലേ..?” പകയും വെറുപ്പോടും ഞാൻ ചോദിച്ചു. “അവരെ വെറുതെ വിടരുത്.” പിന്നെയും കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
“റൂബിന്‍ ഒരിക്കൽ ഒരാളെ കണ്ടാൽ അങ്ങനെ മറക്കുന്ന ടൈപ്പല്ല. അവന്റെ മനസ്സിൽ ആ മൂന്ന് മുഖങ്ങളും പതിഞ്ഞു കിടന്നു. അവരുടെ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ വരഞ്ഞു അവന്റെ സകല കോണ്ടാക്റ്റിലും അവന്‍ അയച്ചു കൊടുത്തു. ബിസിനെസ്സ് കൗൻസിൽ അംഗങ്ങളായ സകല സുഹൃത്തുക്കൾക്കും അവന്‍ ആ ചിത്രങ്ങൾ അയച്ചു കൊടുത്തു. അതുപോലെ സുമയും അവളുടെ സകല കോണ്ടാക്റ്റ്സിനും അയച്ചു കൊടുത്തു. ഞാനും അതുപോലെ തന്നെ ചെയ്തു. അതുകൂടാതെ അഞ്ഞൂറില്‍ പരം ആളുകളെയാണ് റൂബിന്‍ അവരെ കണ്ടുപിടിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. ഒടുവില്‍, മൂന്ന് മാസം കഴിഞ്ഞാണ് ബിഹാറിൽ നിന്നും അവരെ കുറിച്ചുള്ള വിവരം കിട്ടിയത്. അടുത്ത ഫ്ലൈറ്റിൽ തന്നെ സുമയും രണ്ട് മാസ്റ്റർമാരും അങ്ങോട്ടേക്ക് പറന്നു. രണ്ട് ദിവസത്തിൽ ആ മൂന്ന് പേരെയും കൊണ്ട് അവർ മടങ്ങി. പക്ഷേ അതൊന്നും കുഞ്ഞമ്മ അറിഞ്ഞില്ല.”
“അവരെ കൊണ്ടു വന്നിട്ട് ചേട്ടൻ എന്താണ് ചെയ്തത്…?” ഞാൻ ആ പിശാചുക്കളോടുള്ള വെറുപ്പോടെ ചോദിച്ചു.
“വിശദമായ വിവരങ്ങൾ നി അറിയാതിരിക്കുന്നതാണ് നല്ലത്, ഡാലിയ.” അണ്ണൻ ഗൗരവത്തിൽ പറഞ്ഞു. “പക്ഷേ റൂബിന്റെ മനസ്സിന് കുറച്ചെങ്കിലും ശാന്തമാകുന്ന തരത്തിലാണ് അവന്റെ മുന്നില്‍ വച്ച് സുമ അവർ മൂന്ന് പേരെയും കൈകാര്യം ചെയ്തത്. ഞാനും അവിടെ ഉണ്ടായിരുന്നു. തുടർച്ചയായി നാല് ദിവസമാണ് ആ മൂന്ന് പേരുടെ കരച്ചിലും നിലവിളികളും ഞങ്ങളുടെ ആ കേന്ദ്രത്തിൽ മുഴങ്ങിയത്.” അണ്ണൻ തൃപ്തിയോടെ പറഞ്ഞു. “പക്ഷേ അവര്‍ക്ക് പോലും കുഞ്ഞമ്മയുടെ ഒളിത്താവളം എവിടെയാണെന്ന് അറിയില്ലായിരുന്നു. എന്നാലും ഇന്നുവരെ റൂബിന്‍ തളരാതെ കുഞ്ഞമ്മയുടെ ഒളിത്താവളം കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സിൽ ഒടുങ്ങാത്ത പകയോടെ”
“അപ്പോ ഇതുവരെ തുമ്പൊന്നും കിട്ടിയില്ലേ..?” പ്രതികാര ദാഹത്തോടെ ഞാൻ ചോദിച്ചു.
അപ്പോ അണ്ണന്റെ ചുണ്ടില്‍ അപകടകരമായ ഒരു പുഞ്ചിരി വിടര്‍ന്നു. “ചിലപ്പോ സൂചന കിട്ടാൻ സാധ്യതയുണ്ട്. നിങ്ങളൊക്കെ നാട്ടില്‍ നിന്നും ഇങ്ങോട്ട് വന്നപ്പോ ഒരു പമ്പിൽ വച്ച് കുഞ്ഞമ്മയുടെ വലം കൈയായിരുന്ന മണിക്കത്തെ കണ്ടു. അവന്റെ കൂടെ വേറെയും രണ്ടുപേര്‍ ഉണ്ടായിരുന്നു.”
“ഏതു മാണിക്കം..? ചേട്ടൻ കൈ പിഴുത് കളഞ്ഞ ആ മാണിക്കം തന്നെയാണോ..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
“അതേ. അവന്‍ തന്നെ. നിങ്ങളുടെയൊക്കെ ഫോട്ടോ അവന്‍ എടുക്കുന്നതും റൂബിന്‍ കണ്ടു. അവന്റെ ലോറി നമ്പറും, മറ്റ് രണ്ടുപേരുടെ ലോറി നമ്പറും റൂബി സുമക്ക് കൊടുത്തിട്ടുണ്ട്. പെട്ടന്നു തന്നെ അവരെ സുമ പൊക്കിയിരിക്കും. അപ്പൊ ചിലപ്പോ കുഞ്ഞമ്മയുടെ വിവരം കിട്ടിയേക്കും.” അണ്ണൻ ചെറിയ ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ സീരിയസ്സായി നോക്കി. “ഇപ്പൊ നി റൂബിയുടെ ആരാണെന്നും, നിന്റെ ഫ്രണ്ട്സിനെ കുറിച്ചും കുഞ്ഞമ്മ അറിഞ്ഞിട്ടാവുമെന്നതിൽ സംശയമില്ല. അതുകൊണ്ട് നിങ്ങളൊക്കെ എപ്പോഴും ജാഗ്രതയായിരിക്കണം.”
