ട്വിൻ ഫ്ലവർസ് – 6 10

 

ഞാൻ ഒന്നും മിണ്ടാതെ വെറുതെ ഇരുന്നു.

 

“റൂബിന്‍ നിനക്ക് ആരായിട്ട് വരും..?” മേഡം ചോദിച്ചതും എനിക്ക് പെട്ടന്ന് ഡെയ്സിയെ വിചാരിച്ച് സങ്കടം തോന്നി.

 

“എന്റെ ട്വിൻ സിസ്റ്ററിന്റെ ഹസ്ബന്‍ഡ്—”

 

“ഓഹ് സോറി, സോറി. ഡെയ്സിയെ ഓര്‍മപ്പെടുത്തി ഡാലിയയെ ഞാൻ വിഷമിപ്പിച്ചു, അല്ലേ..!” മേഡം ഇടക്ക് കേറി പറഞ്ഞു.

 

“അത് സാരമില്ല മേഡം.” ഞാൻ പറഞ്ഞു. “പിന്നെ മേഡത്തിന് ചേട്ടനെ എങ്ങനെ അറിയാം..?” ഞാൻ ചോദിച്ചു.

 

എന്റെ ശബ്ദത്തില്‍ അസൂയ നിറഞ്ഞു നിന്നത് അവര്‍ക്ക് പോലും മനസ്സിലായി. അവർ പുഞ്ചിരിച്ചു.

 

“നമ്മുടെ ഈ കമ്പനിക്ക് ഇന്ത്യ മുഴുവനുമായി 31 ബ്രാഞ്ചസ് ഉണ്ട്. കമ്പനിക്ക് സകല ബ്രാഞ്ചിലും വേണ്ട ബെസ്റ്റ് ഐടി എക്യുപ്മെന്റ്സും പ്രൊവൈഡ്, ഇൻസ്റ്റാൾ, ചെക്ക്, റൺ, ഓക്കെ ചെയ്തു ഹാന്‍ഡ് ഓവർ ചെയ്യുന്ന കോണ്ട്രാക്റ്റ് എടുത്തിരിക്കുന്നത് റൂബിനാണ്. 40 മാസം മുന്‍പാണ് മറ്റുള്ള കോണ്ട്രാക്റ്റർസ് സകലരെയും കടത്തി വെട്ടി റൂബിന്‍ ബ്രോഡ് ടെക്നോയുമായുള്ള കോണ്ട്രാക്റ്റ് പിടിച്ചെടുത്തത്. അന്നു തൊട്ട് ഇന്നുവരെ കമ്പനിക്ക് റൂബിന്റെ സർവീസ് മാത്രം മതിയെന്ന നിലപാടാണ്. അത്ര പെർഫെക്റ്റായിട്ടാണ് റൂബി കോണ്ട്രാക്റ്റ് സർവീസസ് നടത്തുന്നത്‌.”

 

മേഡം പറഞ്ഞു നിർത്തിയപ്പോ അഭിമാനത്തോടെ ഞാൻ പുഞ്ചിരിച്ചെങ്കിലും എന്റെ ചോദ്യത്തിനും അവരുടെ മറുപടിക്കും എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാവാതെ ഞാൻ ഇരുന്നു.

 

എന്റെ കൺഫ്യഷൻ കണ്ട് അവർ പുഞ്ചിരിച്ചു.

 

“റൂബിനെ എനിക്കും നമ്മുടെ ഈ ബ്രാഞ്ചിൽ ഉള്ളവര്‍ക്കും മാത്രമല്ല, 31 ബ്രാഞ്ചിലുള്ള, ഏറ്റവും ലോ ലെവൽ തൊട്ട് ഏറ്റവും ടോപ്പ് ലെവൽ വരെയുള്ള സകലര്‍ക്കും റൂബിനെ അറിയാം എന്നാണ്‌ ഞാൻ പറഞ്ഞു വന്നത്.” മേഡം അങ്ങനെ പറഞ്ഞതും ഞാൻ അന്തംവിട്ടിരുന്നു.

 

“ഡെയ്സിയെ ഒരിക്കല്‍ മാത്രമേ അവന്‍ ഇവിടെ കൊണ്ടുവന്നിട്ടുള്ളു. എങ്കിലും ആ മുഖം എന്റെ മനസ്സിൽ എവിടെയോ പതിഞ്ഞു കിടന്നു. പക്ഷേ ഇന്റര്‍വ്യൂ കഴിഞ്ഞ ആ ദിവസവും, പിന്നെ ഇന്നും നിന്നെ കണ്ടപ്പോ നിന്നെ എവിടെയോ കണ്ടു മറന്ന പോലെ എനിക്ക് തോന്നിയത്‌ കൊണ്ടാണ് നിന്നെ ഞാൻ സൂക്ഷിച്ചു നോക്കിയത്. പക്ഷേ പിടികിട്ടിയില്ല. നീയും ഡെയ്സിയും ട്വിൻസ് ആണെന്ന് ഇപ്പൊ നി പറഞ്ഞപ്പോഴാണ് ഡെയ്സിയുടെ മുഖം എനിക്ക് ഓര്‍ത്തെടുക്കാൻ കഴിഞ്ഞത്. അവളുടെ അതേ മുഖഛായ നിന്നിലും കാണാന്‍ കഴിയുന്നു.” മേഡം പുഞ്ചിരിയോടെ പറഞ്ഞു.

 

ഒന്നും പറയാൻ കിട്ടാത്ത കൊണ്ട്‌ ഞാൻ വെറുതെ പുഞ്ചിരിച്ചു.

 

“ശെരി, ഇനിയും സംസാരിച്ചിരുന്നാൽ നിനക്ക് ലേറ്റാവും, നമുക്ക് പിന്നെ എപ്പോഴെങ്കിലും സംസാരിക്കാം. ഇപ്പൊ ഞാൻ റൂബിനെ വിളിച്ചു തരാം.” റോസ് മേഡം പറഞ്ഞിട്ട് അവരുടെ മൊബൈൽ എടുത്ത് ചേട്ടന് കോൾ ചെയ്തിട്ട് മൊബൈൽ എന്റെ കൈയിൽ തന്നു.

 

ഞാൻ വേഗം ആ മൊബൈൽ വാങ്ങി എഴുനേറ്റ് അല്‍പ്പം മാറി നിന്നിട്ട് ചെവിയില്‍ ചേര്‍ത്തു പിടിച്ചു.

 

ഇപ്പോഴും റിംഗ് ആവുന്നുണ്ടായിരുന്നു. ഒടുവില്‍ ചേട്ടൻ എടുത്തു.

 

“ഹൈ റോസ്…” ചേട്ടന്റെ ശബ്ദം കേട്ടതും എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു പോയി.

 

“മേഡം അല്ല, ഞാനാണ് ചേട്ടാ..” കഴിയുന്നത്ര കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

“ഡാലി…” ചേട്ടൻ അല്‍പ്പം ആവേശത്തിൽ വിളിച്ചത് പോലെ കേട്ടു. “മൊബൈൽ അവിടെ ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യം പറയാൻ ഞാൻ മറന്നു പോയി.” ചേട്ടൻ പറഞ്ഞു.

 

“സാരമില്ല.” ചേട്ടനോട് സംസാരിക്കാന്‍ കഴിഞ്ഞ സമാധാനത്തിൽ ഞാൻ റോസ് മേഡം കേള്‍ക്കാതെ ചിരിച്ചു.

 

“പുതിയ കൂട്ടുകാർ ഒക്കെ എങ്ങനെ..?”

 

“പതിമൂന്ന്‌ പേർ എന്റെ ഫ്രണ്ട്സായി കഴിഞ്ഞു.” ഞാൻ ചെറുതായി ചിരിച്ചിട്ട് റോസ് മേഡത്തെ പാളി നോക്കി.

 

അവർ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്നു.

 

“എന്തെങ്കിലും ആവശ്യമായിട്ടാണോ ചേട്ടൻ എന്നെ വിളിപ്പിച്ചത്..?” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *