“ചേട്ടൻ എന്താണ് ചെയ്തത്..?” ഞാൻ ധൃതിയില്‍ ചോദിച്ചു.
“അവന്‍ തിരഞ്ഞു നടന്നെങ്കിലും, നമ്പർ പ്ലേറ്റ് പോലുമില്ലാത്ത ആ വണ്ടിയുടെ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. അഞ്ചാറു ദിവസം കഴിഞ്ഞ് പിന്നെയും അതുപോലെ മറ്റൊരു സംഭവം കൂടിയുണ്ടായി. ഇതൊരു ബൈക്കായിരുന്നു. ബൈക്കില്‍ പോകുന്ന പോക്കിൽ ഡെയ്സിയുടെ കഴുത്തിനെ അറുക്കാനാണ് ഒരുത്തൻ കത്തി വീശിയത്. പക്ഷേ രണ്ടാമതും റൂബി അവളെ രക്ഷിച്ചു. അവർ ഡെയ്സിയെ കൊല്ലാൻ ടാര്‍ഗറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് റൂബിന്റെ മനസ്സിൽ പക ആയിരമിരട്ടി വളര്‍ന്നത്. അപ്പോഴാണ് ചെറിയ പണികള്‍ കൊടുത്താൽ മതിയാവില്ല, കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ പൂര്‍ണമായി തകര്‍ക്കാന്‍ തന്നെ റൂബി തീരുമാനിച്ചത്.”
എല്ലാം ഞാൻ സ്തംഭിച്ചിരുന്നാണ് കേട്ടത്. അണ്ണൻ പറഞ്ഞു നിര്‍ത്തിയപ്പൊ ഞാൻ അസ്വസ്ഥതയോടെ കസേരയില്‍ ഒന്ന് ഞെളിഞ്ഞിരുന്നു.
“ചേട്ടൻ കുഞ്ഞമ്മയുടെ സ്ഥാപനങ്ങളേയും ആളുകളേയും സ്പൈ ചെയ്ത വിവരങ്ങൾ എല്ലാം എന്നോട് പറഞ്ഞായിരുന്നു. പക്ഷേ അണ്ണ, ചേട്ടനും നിങ്ങളും ചേര്‍ന്ന് എങ്ങനെയാണ് കുഞ്ഞമ്മയുടെ മുന്നൂറ് ഫുൾ ഗുണ്ടകളേയൂം, ഇരുന്നൂറോളം ട്രെയിനി ഗുണ്ടകളേയൂം കൈകാര്യം ചെയ്തത്..? എങ്ങനെയാണ് കുഞ്ഞമ്മയുടെ എല്ലാ ബിസിനസ്സ് സാമ്രാജ്യത്തെ തകർത്തത്..? ശെരിക്കും ആ ബിസിനസ്സൊക്കെ തകർന്നോ..? അതോ രഹസ്യമായി ഇപ്പോഴും എവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ..? കുഞ്ഞമ്മ ഒളിവിലാണെന്ന് ചേട്ടൻ പറഞ്ഞായിരുന്നു, പക്ഷേ കുഞ്ഞമ്മ ഇപ്പൊ എവിടെയാണ്..?” ഞാൻ ചോദ്യങ്ങൾ അടുക്കി കൊണ്ടേ പോയി.
അപ്പോ അണ്ണൻ ഒരു സംതൃപ്തിയോടെ ഒന്ന് ചിരിച്ചു. പക്ഷേ പെട്ടന്ന് ഒരു വെറുപ്പും ക്രോധവും കണ്ണുകളിൽ കത്തിയെരിയാൻ തുടങ്ങി.
“ഞാനും റൂബിയും മാത്രമല്ല ഇതിനായി ഇറങ്ങി പുറപ്പെട്ടത്. സുമയും ഉണ്ടായിരുന്നു. പിന്നെ—”
“വേറെ ആരാണ് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്..?” ഞാൻ ആവേശത്തോടെ ചോദിച്ചു. എന്റെ ആവേശം കണ്ടിട്ട് മല്ലി ചേച്ചി ചിരിച്ചു.
“റൂബിന്റെ 14 ഡോജോയിലായി ജീവിക്കുന്ന ആ 84 മാസ്റ്റേഴ്സിനെ കുറിച്ച് റൂബിന്‍ നിന്നോട് പറഞ്ഞിട്ടില്ലേ..?” അണ്ണൻ ചോദിച്ചു.
“84 സ്പെഷ്യൽ മാസ്റ്റേഴ്സ് ഉണ്ടെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ കുറിച്ച് ഒരു വിവരവും ചേട്ടൻ എന്നോട് പറഞ്ഞിട്ടില്ല.” ഞാൻ ചുണ്ട് കോട്ടി പറഞ്ഞു. അപ്പൊ അണ്ണൻ ശ്വാസമൊന്ന് വലിച്ചു വിട്ടു.
“സത്യം പറഞ്ഞാൽ, എന്നെക്കാളും സുമയേക്കാളും കരുത്തുള്ളവരാണ് അവർ ഓരോരുത്തരും. ഞാനും സുമയും ആ 84 പേരിലും, ഓരോരുത്തരുടെയും കൂടെ, ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്തിട്ടുണ്ട്, പക്ഷേ ഒരൊറ്റ മാസ്റ്ററിന്റെ കൂടെ പോലും ഞങ്ങൾക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.” അണ്ണൻ ആ പഴയ തോല്‍വികളെ ഇപ്പൊ മനസ്സിൽ അയവിറക്കിയ പോലെ തലയാട്ടി.
“അപ്പോ ചേട്ടനും അവരുടെ കൂടെ ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്തില്ലേ..? ആരാണ് ജയിച്ചത്..?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“റൂബി അവരുടെ കൂടെ ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്യുന്നതൊന്നും ഞാനോ സുമയോ ഇതുവരെ കണ്ടിട്ടില്ല.” അണ്ണൻ ചിരിച്ചു. “പക്ഷേ ആ 84 പേരും റൂബിയോട് കാണിക്കുന്ന ബഹുമാനം കണ്ടിട്ട് റൂബി അവരുടെ മാസ്റ്റാണെന്ന് എനിക്ക് തറപ്പിച്ച് പറയാൻ കഴിയും.” അണ്ണൻ അഭിമാനത്തോടെ പറഞ്ഞു. എനിക്കും പെട്ടന്ന് ഭയങ്കര അഭിമാനം തോന്നി.
“ഞങ്ങൾ ഇത്രയും പേർ ഒരുമിച്ച് ചേര്‍ന്ന് പ്ലാൻ ചെയ്തും പ്രവർത്തിച്ചുമാണ് പല സാഹചര്യങ്ങളായി കുഞ്ഞമ്മയുടെ ഗുണ്ടകളെ ആദ്യം പൊക്കാൻ തുടങ്ങിയത്. വെറും ഒരു മാസം കൊണ്ടുതന്നെ ഏറെകുറെ കുഞ്ഞമ്മയുടെ പകുതി ഗുണ്ടാപടകളേയും ഞങ്ങൾ പൊക്കിയായിരുന്നു.”
“അത്രയും ഗുണ്ടകളെ പൊക്കി നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത്..? അവരെ എന്താണ് ചെയ്തത്..?” ഞാൻ ടെൻഷൻ പിടിച്ചു ചോദിച്ചു.
“പല ഉത്തരവാദിത്തങ്ങളുടെ കൂട്ടത്തിൽ, നീലഗിരി മാത്രമല്ല, ചുറ്റിപറ്റിയുള്ള അടുത്ത സ്ഥലങ്ങളെ പോലും നിരീക്ഷിക്കുന്ന ചുമതലയും സുമയുടേതാണ്. അതിനായി പല പ്രധാന പബ്ലിക് സ്ഥലങ്ങളിലും ഓഡിയോ വീഡിയോ സംവിധാങ്ങള്‍ റൂബിയും സുമയും ചേര്‍ന്ന് ഏര്‍പ്പെടുത്തി വച്ചിട്ടുണ്ട്. പിന്നെ മൈക്രോ ഡ്രോണുകൾ ഉപയോഗിച്ചും റെക്കോഡ് ചെയത് ആ ഫുട്ടേജുകളേയും സുമ നിരീക്ഷിക്കും. ഇതിനെ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഗ്രാന്‍ഡ് കണ്ട്രോള്‍ റൂം പോലും റൂബി കെട്ടി വച്ചിട്ടുണ്ട്. അതാണ് റൂബിന്റെ ഹെഡ് ക്വാട്ടേഴ്സ്. സുമയുടെ കേന്ദ്രവും അതാണ്. അത് അണ്ടർ ഗ്രൗണ്ടിലാണ്. അവിടെ ഒരുപാട് സംവിധാനങ്ങളുണ്ട്… ടോർച്ചർ ചെയ്യാനുള്ള സംവിധാനങ്ങളും. ഇരുനൂറ് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ പോലുമുണ്ട്. അവിടെയാണ് ഗുണ്ടകളെ കൊണ്ടുപോയത്.”
