“ഇത് കുടിക്ക്. എന്നിട്ട് പോയി റെസ്റ്റെടുക്ക്. നമുക്ക് പിന്നെ എപ്പോഴെങ്കിലും—”
“വേണ്ട അണ്ണാ, ഇപ്പൊ തന്നെ എനിക്ക് അറിയണം.” അണ്ണൻ തന്ന ചായ വാങ്ങിച്ചു കൊണ്ട് ഞാൻ തറപ്പിച്ച് പറഞ്ഞു. അപ്പൊ അണ്ണൻ സമ്മതം പോലെ തലയനക്കി. ഞാൻ ചായ പതിയെ ഉറുമ്പി കുടിച്ചു.
“15 ദിവസത്തിൽ 11 ആക്രമണങങളാണ് ഉണ്ടായത്. റൂബിയുടെ ക്രോധത്തെ കുഞ്ഞമ്മ ശെരിക്കുമുണർത്തിയെന്നു വേണം പറയാൻ. അതോടെ കുഞ്ഞമ്മയെ ചെറിയൊരു പാഠം പഠിപ്പിക്കാന്‍ തന്നെ റൂബി തീരുമാനിച്ചു. കുഞ്ഞമ്മയുടെ മര്‍മ്മസ്ഥാനമായ, അനാഥാശ്രമമെന്ന പേരിന്റെ മറവിൽ നടത്തുന്ന ആ വേശ്യയാലയത്തെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി ഒരു തിരിച്ചടി കൊടുക്കാൻ മാത്രമാണ് റൂബി പ്ലാൻ ചെയ്തത്. അതിനായി അവന്‍ കുറെ സ്പൈ സെറ്റ് ചെയ്തു. പക്ഷേ—”
“എന്താണ് അണ്ണാ, എന്താ സംഭവിച്ചത്..?” ഞാൻ ധൃതിയില്‍ ചോദിച്ചു.
“കുഞ്ഞമ്മയ്ക്കും റൂബിനോട് പക വര്‍ധിച്ചിരുന്നു. തോല്‍വി എന്തെന്ന് അറിയാത്ത കുഞ്ഞമ്മ റൂബിന്റെ മുന്നില്‍ മാത്രം തോറ്റുകൊണ്ടിരുന്നത് അവള്‍ക്ക് അപമാനമായി തോന്നി. അവനെ അവരുടെ കണ്ട്രോളിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വാശിയും കൂടി. അങ്ങനെയാണ് കുഞ്ഞമ്മ ഒരു അബദ്ധം കാണിച്ചു.”
“എന്ത് അബദ്ധം..?” ഞാൻ ഉടനെ അസ്വസ്ഥയായി.
“ആ ലാസ്റ്റ് ആക്രമണം നടന്ന് മൂന്നാഴ്ച വരെ വേറെ ആക്രമണങ്ങള്‍ ഒന്നും ഉണ്ടായില്ല. കുഞ്ഞമ്മ ഒതുങ്ങി എന്നാണ് റൂബിന്‍ വിചാരിച്ചത്. പക്ഷേ മൂന്ന് ഗുണ്ടകള്‍ രാവും പകലും അവന്റെ കോട്ടേജ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ റൂബിന്‍ പുറത്ത് പോയ തക്കം നോക്കി ആ മൂന്ന് ഗുണ്ടകളും കോട്ടേജിൽ കേറി. അല്ലിയും അരുളേയും മാത്രമല്ല, ഡെയ്സിയേയും പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുന്ന അബദ്ധമാണ് കാണിച്ചത്.”
“അയ്യോ…!” ഞാൻ പേടിച്ച് വിരണ്ടു. “അവർ എല്ലാവരെയും പിടിച്ചുകൊണ്ട് പോയോ..?” പേടിച്ച് വെപ്രാളം കേറി ഞാൻ ചോദിച്ചു.
“ഇല്ല. ഗുണ്ടകള്‍ വീട്ടില്‍ കേറി അവർ മൂന്ന് പേരെയും പിടിക്കാന്‍ ശ്രമിച്ചപ്പോൾ ഫ്ലക്സ്ക്കിൽ ഉണ്ടായിരുന്ന തിളച്ച വെള്ളം ഡെയ്സി അവരുടെ മുഖത്തൊക്കെ ഒഴിച്ചു. പിന്നെ എന്തോ ഫ്രൈ ചെയ്യാനായി സ്റ്റവ്വിൽ വച്ചിരുന്ന തിളച്ച എണ്ണയെ അല്ലി ഓടിച്ചെന്ന് എടുത്തുകൊണ്ട് വന്നിട്ട് അതിനേയും ആ ഗുണ്ടകളുടെ മുഖത്തേക്ക് വീശി എറിഞ്ഞു. ഗുണ്ടകള്‍ അലറി കരഞ്ഞു കൊണ്ട് ഓടി രക്ഷപ്പെട്ടു. ആ സംഭവത്തിന് ശേഷമാണ് റൂബിക്ക് ഭ്രാന്തമായ പ്രതികാര ദാഹം ജനിച്ചത്. ആദ്യം അവരുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെ കരുതി അവന്റെ കോട്ടേജ് കോമ്പൗണ്ടിനകത്ത് തന്നെ ഡോജോ തുടങ്ങി. എന്നിട്ട് കുഞ്ഞമ്മയുടെ എല്ലാ ബിസിനസ്സുകളിലും എന്തെങ്കിലുമൊക്കെ പണി കൊടുക്കണമെന്ന പ്ലാനോടെ കുഞ്ഞമ്മയുടെ സകല വൃത്തികെട്ട ബിസിനസ്സുകളെ കുറിച്ചും, പിന്നെ നേരായ വഴിക്ക് പോലും നടത്തുന്ന ബിസിനസ്സുകളെ കുറിച്ചുള്ള സകല വിവരങ്ങളും അവന്‍ ശേഖരിക്കാൻ തുടങ്ങി. എന്തായാലും, അവസാനത്തെ ആ അതിക്രമം കഴിഞ്ഞ് ഒരു മാസം വരെ കുഞ്ഞമ്മ അവനോട് പ്രശ്നത്തിനൊന്നും പോയില്ല.”
“പിന്നീട് എപ്പോഴാണ് വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയത്..?” ഞാൻ പേടിയോടെ ചോദിച്ചു.
“കുഞ്ഞമ്മ ഒതുങ്ങിയെന്ന് റൂബി തെറ്റിദ്ധരിച്ച്. അങ്ങനെ എല്ലാം ഒതുങ്ങിയെന്ന് വിചാരിച്ചിരുന്ന സമയത്താണ്, ഹോസ്പിറ്റലിൽ ഡെയ്സിയുടെ മാസ ചെക്കപ്പ് കഴിഞ്ഞിട്ട് പുറത്ത് വന്ന് അപ്പുറത്ത് കിടക്കുന്ന വണ്ടിയിൽ കേറാനായി റോഡ് ക്രോസ്സ് ചെയ്യുന്ന സമയം ഒരു ടെമ്പോ പാഞ്ഞു വന്ന് ഡെയ്സിയെ ഇടിച്ചത്.”
“അയ്യോ…, ഡെയ്സിക്ക് എന്താ പറ്റിയത്..?” ഞാൻ വിരണ്ടു ചോദിച്ചു.
“റൂബി പെട്ടെന്ന് അവളെ വലിച്ചു മാറ്റിയത് കൊണ്ട്, റോഡിലേക്ക് നീണ്ടു നിന്ന ഡെയ്സിയുടെ കൈയിൽ മാത്രമാണ് വണ്ടിയുടെ മുന്‍വശത്തെ എഡ്ജ് ഇടിച്ചത്. ഭാഗ്യത്തിന് സാരമായ പരുക്കുകൾ മാത്രമാണ് കൈയിൽ ഉണ്ടായത്. ആ വണ്ടി കുഞ്ഞമ്മയുടേതായിരുന്നു. അത് റബ്ബിന്റെ പകയെ കൂടുതലായി വളർത്തി.”
