ഞാൻ അപ്പൊ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ച വാക്കുകൾ ഓര്‍ത്തെടുത്ത് അതുപോലെ അണ്ണനോട് പറഞ്ഞു, “‘എന്റെ ഡെയ്സിയെ കൊല്ലിച്ച നിന്റെ അന്ത്യം എന്റെ കൈകൊണ്ടാവും കുഞ്ഞമ്മ, എന്റെ വരാവിനായി നി കാത്തിരുന്നോ, ഉടനെ ഉണ്ടാവും. നി എവിടെ ചെന്ന് ഒളിച്ചാലും എന്റെ പ്രതികാരം നിന്നെത്തേടി എത്തിയിരിക്കും.”’
ചേട്ടൻ പറഞ്ഞ വാക്കുകൾ വള്ളിപുള്ളി തെറ്റാതെ അതുപോലെ പറഞ്ഞിട്ട് ഞാൻ അണ്ണന്റെ കണ്ണുകളിൽ ധൈര്യത്തോടെ നോക്കി. “ഇനി ഉള്ളത് പറയൂ അണ്ണാ, കുഞ്ഞമ്മ കാരണം തന്നെയല്ലേ ഡെയ്സി മരിച്ചത്..?”
അപ്പോ അണ്ണൻ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടു നടന്നു. മല്ലിക ചേച്ചി സങ്കടത്തോടെ എന്നെ നോക്കിയിരുന്നു. ഞാൻ അണ്ണന്റെ വിരണ്ടുള്ള നടത്തം നോക്കി അസ്വസ്ഥതയോടെ ഇരുന്നു.
കുറച്ച് കഴിഞ്ഞ് നടത്തം നിര്‍ത്തി അണ്ണൻ എന്റെ മുന്നില്‍ വന്ന് നിന്നു. “അപ്പോ ഇക്കാര്യം നീ അവനോട് ചോദിച്ചില്ലേ..?”
“ഇല്ല. ചോദിക്കാനുള്ള ധൈര്യവും, സത്യം കേള്‍ക്കാനുള്ള ധൈര്യവും അന്നെനിക്ക് ഇല്ലായിരുന്നു. പിന്നെ, ആ മുറിവുകളെ തോണ്ടി ചേട്ടനെ സങ്കടപ്പെടുത്താനും മനസ്സ് വന്നില്ല. പക്ഷേ ഇപ്പൊ എനിക്ക് അതൊക്കെ അറിയണം.”
അണ്ണൻ ചിന്തിക്കുന്നത് പോലെ എന്നെത്തന്നെ നോക്കി നിന്നു. “സത്യമാണ്.” ഒടുവില്‍ അണ്ണൻ സമ്മതിച്ചു. “കുഞ്ഞമ്മ കാരണമാണ് ഡെയ്സി മരിച്ചത്. കുഞ്ഞമ്മയുടെ സാമ്രാജ്യം തകര്‍ത്ത റൂബിനോട് ഒടുങ്ങാത്ത പക ഉണ്ടായിരുന്നു. അവനെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയും കുഞ്ഞമ്മയുടെ മനസ്സിൽ വിഷമായി മാറിയിരുന്നു. അങ്ങനെയാണ് കുഞ്ഞമ്മയുടെ ആളായ ഒരു ഡോക്ടറെ എങ്ങനെയോ കുഞ്ഞമ്മ ഏര്‍പ്പാടാക്കിയത്. ഡെയ്സിയുടെ ഡെലിവറി ദിവസം റൂബി ഡെയ്സിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. സിസേറിയൻ എന്നാണ് ഡോക്ടർ പറഞ്ഞത്. ഒടുവില്‍ ഡെയ്സിയെ ഓപ്പറേഷൻ തിയേറ്ററിൽ കേറ്റി. ലേഡി ഡോക്ടറും അകത്ത് കേറി പോയി. പക്ഷേ അവര്‍ക്ക് പുറകെ മറ്റൊരു ലേഡി ഡോക്ടറും രണ്ട് നേഴ്സും ഓപ്പറേഷൻ തിയേറ്ററിൽ കേറിച്ചെന്നു. ഒരുമിച്ച് മൂന്നും നാലും ഓപ്പറേഷൻ ചെയ്യാനുള്ള സൗകര്യമുള്ള ആശുപത്രിയായത് കൊണ്ടും, പുറത്തുനിന്ന് എപ്പോഴും ഗസ്റ്റ് ഡോക്ടര്‍സ് വന്ന് ചില ഓപ്പറേഷൻ നടത്താറുള്ളത് കൊണ്ടും ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. പക്ഷേ അത് തന്നെയായിരുന്നു കുഞ്ഞമ്മ ഏര്‍പ്പാടാക്കിയിരുന്ന ഡോക്ടറും നേഴ്സമ്മാരും. ആ മൂന്ന് പിശാചുക്കളും ചേര്‍ന്ന് യഥാര്‍ത്ഥ ഡോക്റ്ററും രണ്ട് നെഴ്‌സിനേയും ഏതോ മരുന്ന് കൊടുത്തു ബോധം കെടുത്തി. എന്നിട്ട് ഡെയ്സിയുടെ കൈയും കാലും വായും കെട്ടിവച്ചിട്ട് ഡെയ്സിയുടെ വയറിനെ തലങ്ങും വിലങ്ങും കീറി. എനിട്ട് കൈകൾ ഉപയോഗിച്ചും അവളുടെ വയറിനെ അവന്‍ വലിച്ചുകീറി. അകത്ത് കൈയിട്ട് കുഞ്ഞിനെ പോലും അവർ ഞെരിച്ചു കൊന്നിട്ടാണ് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തിട്ടത്. ആ ക്രൂരത കാരണം ഡെയ്സിയുടെ രക്തം മുഴുവനും പുറത്തേക്ക് വാർന്നൊഴുകിയാണ് ഡെയ്സി മ—”
“മതി…,” കരഞ്ഞുകൊണ്ട് ഞാൻ അലറി. “ഇനിയൊന്നും എനിക്ക് കേള്‍ക്കേണ്ട.” കസേരയില്‍ നിന്നും താഴേക്ക് കമിഴ്ന്നു വീണ് കിടന്നിട്ട് എന്റെ ഹൃദയം പൊട്ടി ഞാൻ കരഞ്ഞു.
ഡെയ്സി എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും..!? എത്ര നിസ്സഹായയായിട്ടാവും അവൾ കിടന്നിട്ടുണ്ടാവുക..!! എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞു.
മല്ലി ചേച്ചി വേഗം എഴുനേറ്റ് ഓടി അടുത്തേക്ക് വന്നു. അണ്ണനും ചാടി എഴുനേറ്റ് ഓടിവന്ന് എന്നെ തൂകിയെടുത്ത് കസേരയില്‍ ഇരുത്തി. അന്നേരം മല്ലി ചേച്ചിയും കരഞ്ഞു കൊണ്ട് എന്നെ എന്റെ തോളില്‍ തൊട്ടതും ഞാൻ ചേച്ചിയുടെ ഇടുപ്പിൽ കെട്ടിപിടിച്ചുകൊണ്ട് ആർത്തു കരഞ്ഞു. ചേച്ചി ഒന്നും മിണ്ടാതെ എന്റെ മുഖത്തെ ചേച്ചിയുടെ വയറിൽ ചേർത്ത് പിടിച്ചുകൊണ്ട് ശബ്ദമില്ലാതെ കരഞ്ഞു.
ഒരുപാട് നേരം കഴിഞ്ഞാണ് എന്റെ മനസ്സ് ചെറുതായി ശാന്തമായത്. കുറേകൂടി കഴിഞ്ഞ് എന്റെ കരച്ചിലടക്കാനും കഴിഞ്ഞു. മല്ലി ചേച്ചിയുടെ വയറിൽ നിന്നും മുഖം മാറ്റി ഞാൻ കണ്ണ് തുടച്ചു. മല്ലി ചേച്ചി എന്റെ തലയില്‍ ഒന്ന് തഴുകിയ ശേഷം കസേരയില്‍ ചെന്നിരുന്നു. ചേച്ചിയുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു. സാമുവേല്‍ അണ്ണൻ കസേരയില്‍ ചാരി പഴയ കാര്യങ്ങൾ എന്തൊക്കെയോ ആലോചിക്കും പോലെ മുകളില്‍ നോക്കിയിരിക്കുകയായിരുന്നു. അണ്ണന്റെ കണ്ണുകൾ പോലും നനഞ്ഞിരുന്നു.
