വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

മഞ്ചുവിന്റെ അസൂയ – 4

[ Night King ]

[ Previous Part ] [ www.kambi.pw ]


ഥാറിന്റെ എസി കഴിഞ്ഞ മാസം മുതൽ പണിമുടക്കിലാണ്. ഗ്ലാസ് രണ്ടും താഴ്ത്തിയിട്ടാണ് പോക്ക്. ഉച്ചവെയിൽ ഡാഷ്ബോർഡിൽ തട്ടി തിളയ്ക്കുന്നു.

ജോ ഒരു സിഗററ്റ് വലിച്ചു കൊണ്ട് മൊബൈല്‍ തോണ്ടി കൊണ്ട് ഇരുന്നു.

“ഇത് നോക്കെടാ.” ജോമോൻ ഫോൺ നീട്ടി.

“വണ്ടി ഓടിക്കുമ്പോ എന്ത് നോക്കാനാ. പറ.”

“ഹാരിയർ. ഇരുപത്തൊന്ന് മോഡൽ. നാല്പത്തിരണ്ടായിരമേ ഓടിയിട്ടുള്ളൂ. സൺറൂഫുണ്ട്.”

“സൺറൂഫ് വെച്ച് നീ എന്ത് ചെയ്യാനാ?.”

“നിനക്ക് പറഞ്ഞാ മനസ്സിലാകില്ല.അതൊക്കെ ഇപ്പോൾ നേസസിറ്റി ആണ് മോനേ”

“ഓ. മനസ്സിലായി. ഷോ വെറും ഷോ. നിനക്ക് ഞാന് ആ ഇന്നോവ സെറ്റ് ആക്കിയതല്ലേ, അതാണെങ്കിൽ കംപ്ലീറ്റ് ഫാമിലി കാർ ആയിരുന്നു?”

ജോമോൻ ഒന്നും പറഞ്ഞില്ല. ചിരി ഒളിപ്പിക്കാൻ പുറത്തേക്ക് നോക്കി.

“നീ എന്താ മൈരെ കിണിക്കുന്നേ. നിന്റെ പൈസ നിന്റെ കാർ എന്നത് മൈരേലും വാങ്ങിക്കൊ..” കണ്ണൻ സ്റ്റിയറിങ്ങിൽ ഒരു തട്ട് കൊടുത്തു.

“ഹ പിണങ്ങാതെ എന്റെ കണ്ണൻ കുണ്ണേ.. എനിക്ക് ഇന്നോവ എന്നും വളരെ പ്രായം ഒക്കെ ആയി സെറ്റില് ആയ ആൾക്കാരുടെ കാർ ആയാണ് എപ്പോഴും തോന്നുന്നത്. ഒരു 20 ഇയർ കഴിഞ്ഞു വേണേല് വാങ്ങാം. ഇപ്പോ നീ ഇതൊന്നു സമ്മതിക്ക് മൈരെ.. നിന്റെ വിഷമം കണ്ടു എനിക്ക് വാങ്ങാന് തോന്നില്ല.”

“ആ എന്നത് മൈരേലും കാണിക്ക, ഇനി എന്റെ മോന്ത കണ്ടത് കൊണ്ട് വാങ്ങുന്ന തീരുമാനം മാറ്റാണ്ട”.. ശരിക്കും കണ്ണന് അവന് ഹാറിയർ എടുക്കുന്നതില് പ്രശ്നം ഒന്നും ഇല്ല. പക്ഷേ അവന്റെ കലുഷിതമായ മനസ്സില് എന്തു പറഞ്ഞാലും ഒരു നെഗറ്റിവ് ഫീല് ആണ്. എങ്ങനെ റീന/ക്ലാര ഇഷ്യൂ സോൾവ്

ആക്കും എന്ന ആലോചിച്ചിട്ട്.

കുറച്ച് ദൂരം രണ്ടാളും മിണ്ടിയില്ല. റേഡിയോയിൽ ഏതോ പഴയ പാട്ട്, പാതി സിഗ്നൽ പോയ നിലയിൽ.

“സീരിയസാണോടാ?” കണ്ണൻ ചോദിച്ചു.

“എന്ത്?”

“ഇത്. ആ പെണ്ണ്.”

“അല്ല അത് എന്താ അങ്ങനൊരു ടോക്, നീ കണ്ടതല്ലേ, അവള് എനിക്ക് ഓകെ ആണ്.. നല്ല കുട്ടി, എനിക്ക് നന്നായി ചേരുന്ന ഒരു prakrutham . ഇനി എന്ത് സീരിയസ്.”

“അതല്ല. നിനക്ക്.”

ജോമോൻ കാല് ഡാഷ്ബോർഡിൽ നിന്ന് ഇറക്കി. “സത്യം പറയാലോ, ആദ്യം വെറുതെ പോയതാ. അമ്മച്ചീടെ ശല്യം തീർക്കാൻ. ചായ കുടിച്ച്, ചിരിച്ച്, രണ്ട് ദിവസം

കഴിഞ്ഞ് സെറ്റാകില്ലാന്ന് പറയാം എന്നാ വിചാരിച്ചേ.”

“എന്നിട്ട്?”

“എന്നിട്ട്…” ജോമോൻ ഒന്ന് ചിരിച്ചു, പറയണോ വേണ്ടയോ എന്ന മട്ടിൽ. “ഇറങ്ങാൻ നേരം അവൾ എനിക്ക് ഒരു ഏലക്ക തന്നു.”

“ഏലക്കയോ?”

“ആ. മുറിയിൽ വെച്ച് ഞാൻ ഒരെണ്ണം വലിച്ചു. അവള് തന്നെയാ പറഞ്ഞേ, വലിച്ചോ, മണം ഞാൻ നോക്കിക്കോളാമെന്ന്. താഴെ ഇറങ്ങാൻ നേരം മേശവലിപ്പീന്ന് ഒരു ഏലക്ക എടുത്ത് എന്റെ കയ്യിൽ വെച്ചുതരുവാ. ‘ചവച്ചോ, നിന്‍റെ അമ്മയുടെ മൂക്കും ഷാർപ്പാന്ന് തോന്നുന്നു’ എന്ന്.” അവൻ തല കുലുക്കി ചിരിച്ചു. “എടാ, എന്റെ അമ്മച്ചിയെ അര മണിക്കൂർ മുമ്പ് ആദ്യമായി കണ്ട പെണ്ണാ. ആ അമ്മച്ചിയെ പറ്റിക്കാൻ എന്റെ കൂടെ കൂടുന്നു. അത് കേട്ടപ്പോ എനിക്ക് എന്തോ… ആ. പോയി.”

കണ്ണൻ ഉറക്കെ ചിരിച്ചു. “ആള് പുലിയാണല്ലോ. അല്ല അയിനു റാണി അമ്മയും നിന്റെ കൂടെ വലിക്കാറുണ്ടല്ലോ ” പറഞ്ഞുകഴിഞ്ഞാണ് ആ വാക്ക് അവന്‍റെ തൊണ്ടയിൽ തിരിച്ചുതട്ടിയത്.

പുലി. ചിരി പാതിക്ക് നിന്നു.

“അത് അവൾക്ക് അറിയില്ലല്ലോ, അല്ലെങ്കിലും മമ്മി അറിഞ്ഞിരുന്നേൽ ചെവിക്ക് കിട്ടിയേനെ, പെണ് കാണുന്നതിന് ഇടയില് ആണോ എന്നും പറഞ്ഞു”

“എടാ, ഒരു കാര്യം. നീ ചൂടാകരുത്.”

“ചൂടാകാൻ പാകത്തിന് എന്തോ ആണല്ലോ. പറ.”

“അല്ല… അവള് കുറെ കൊല്ലമായില്ലേ ബാംഗ്ലൂരിൽ. ഒറ്റയ്ക്ക്. നമ്മുടെ ടീമിലെ ആ സ്നേഹ, അവളുടെ കാര്യം നിനക്ക് അറിയില്ലേ? നാട്ടിൽ വരുമ്പോഴേ ചുരിദാറും ചന്ദനക്കുറിയും. അവിടെ ഒരു തമിഴന്‍റെ കൂടെ ലിവിങ് ടുഗേതർ. വീട്ടുകാർക്ക് ഇപ്പഴും അറിയില്ല.” കണ്ണൻ വാക്കുകൾ തപ്പി. “അതുപോലെ വല്ല… ബോയ്ഫ്രണ്ടോ മറ്റോ. ഒന്ന് അന്വേഷിച്ചിട്ട് പോരേ? വെറുതെ.”

Leave a Reply

Your email address will not be published. Required fields are marked *