വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

“പട്ടാപ്പകൽ, സ്വന്തം വീട്ടിൽ, അപ്പൻ മുറ്റത്ത് നിക്കുമ്പോ. നീ ഭയങ്കരിയാ.”

“അയ്യട അങ്ങനെ പേടിപ്പികണ്ട, എന്റെ അപ്പനും അമ്മയ്ക്കും ഒക്കെ അറിയാം.. ഒരുപാട് ആകാതിരുന്നാല് മതിയെന്നെ ഉള്ളൂ. കുറെ ബന്ധുക്കള് ഉണ്ടായിരുന്നു രാവിലെ. ഇപ്പഴാ ഒരു ഗ്യാപ്പ് കിട്ടിയത്.” അവൾ ഒരു പുക കൂടി എടുത്ത്, വീടിന്റെ എതിർവശത്തേക്ക്, തെങ്ങിൻതോപ്പിന്റെ ഭാഗത്തേക്ക് ഊതി. “പിന്നെ നിന്റെ ശബ്ദം കേട്ടപ്പോ തോന്നി, എന്നാ ഇപ്പോ തന്നെ.”

“അപ്പനും അമ്മയ്ക്കും അറിയാമോ?” ജോമോന് ശരിക്കും അത്ഭുതം തോന്നി. “എന്റെ വീട്ടിൽ അറിഞ്ഞാ അമ്മച്ചി എന്നെ നേരെ ധ്യാനത്തിന് കൊണ്ടുപോകും.”

“ബാംഗ്ലൂരിൽ ജോയിൻ ചെയ്ത ആദ്യത്തെ കൊല്ലം ലീവിന് വന്നപ്പോ അപ്പൻ എന്റെ ബാഗീന്ന് പാക്കറ്റ് കണ്ടുപിടിച്ചു. വീട് ഇടിഞ്ഞുവീഴുമെന്നാ ഞാൻ വിചാരിച്ചത്. അങ്ങേര് ഒന്നും മിണ്ടിയില്ല. രാത്രി എന്നെ ഈ ബാൽക്കണിയിൽ വിളിച്ചിരുത്തി, അങ്ങേരുടെ ബീഡി ഒന്ന് കത്തിച്ച്, എന്നിട്ട് ആ പാക്കറ്റ് എന്റെ മുമ്പിൽ വെച്ചു.” അവൾ ഒന്ന്

ചിരിച്ചു. “പിന്നെ പറഞ്ഞു, ‘ഐസിയുവിൽ രാത്രി മുഴുവൻ നിന്ന് ആളുകൾ പോകുന്നത് കാണുന്ന ഒരാൾക്ക് ഇതൊക്കെ വേണ്ടിവരും, എനിക്ക് മനസ്സിലാകും. കൂടരുത്. അത്രേ ഉള്ളൂ.’ അന്ന് മുതൽ വീട്ടിൽ ഇതൊരു രഹസ്യമല്ല. അമ്മ മാത്രം ഇടയ്ക്ക് മുഖം കറുപ്പിക്കും.”

ജോമോൻ കുറച്ച് നേരം ഒന്നും പറഞ്ഞില്ല. “നിന്റെ അപ്പൻ ഒരു സംഭവമാണല്ലോ. ഇന്നലെ കണ്ടപ്പോ ഒരു പരുക്കൻ ആണെന്നാ തോന്നിയത്.”

“പുറമേ അങ്ങനെയാ. അകത്ത് ഒരു പാവം.” അവൾ ഒരു പുക എടുത്ത് പതുക്കെ വിട്ടു. “ഇന്ന് രാവിലെ മുതൽ മൂന്ന് ബന്ധുക്കളെ വിളിച്ചു, കല്യാണത്തിന്റെ കാര്യത്തിന്. കാശിന്. ഞാൻ കേൾക്കുന്നുണ്ടെന്ന് അങ്ങേർക്ക് അറിയില്ല. എന്നോട് ഒരക്ഷരം പറയില്ല.”

“അതൊന്നും വേണ്ടെന്ന് എന്റെ അപ്പൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ.”

“അത് നിന്റെ അപ്പൻ. എന്റെ അപ്പന് അത് അഭിമാനത്തിന്റെ കാര്യമാ. മോളെ വെറുംകയ്യോടെ വിട്ടെന്ന് ആരും പറയരുത്.” അവൾ ഒരു നിമിഷം നിർത്തി. “സാരമില്ല. ഞാൻ നോക്കിക്കോളാം. അത് വിട്. വണ്ടി എന്തായി? ശരിക്കും വാങ്ങിയോ?”

“വാങ്ങി. താക്കോൽ കയ്യിലുണ്ട്. ഇപ്പോ അതിന്റെ പുറകിൽ ഒളിച്ചുനിന്നാ സംസാരിക്കുന്നെ. ഡീലർ ചേട്ടൻ ഇൻഷുറൻസിന്റെ ക്ലാസ് എടുക്കുവായിരുന്നു.”

“പാവം ചേട്ടൻ. നീ കേൾക്കുന്നില്ലെന്ന് പുള്ളിക്ക് മനസ്സിലായിക്കാണും.”

“കണ്ണന് മനസ്സിലായി. അവൻ എന്നെ നോക്കി ഇളിക്കുവാ.”

“ആ ഫ്രണ്ട് കൂടെയുണ്ടോ? ഇന്നലെ തിരക്കയി പോയി, ഒന്നു മിണ്ടാന് പോലും പറ്റിയില്ല. ജോടെ മമ്മീ പറഞ്ഞപ്പോ മനസ്സിലായി, ചങ്ക് സുഹൃത്ത് ആണെന്ന്?”

“അതേ അവൻ തന്നെ. എന്റെ കാര്യത്തിൽ എന്നെക്കാൾ ടെൻഷൻ അവനാ.”

“എനിക്ക് തോന്നി.” ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല.

“ആൾക്ക് എന്നെ അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.”

“ഏയ്. അവൻ അങ്ങനെയാ. ആര് വന്നാലും ആദ്യം ഒരു സംശയം. എനിക്ക് വേണ്ടിയല്ലേ, എല്ലാം കൊണ്ട് നല്ലതായിരിക്കണം .”

“അത്എന്താ അങ്ങനെ പുള്ളിയുടെ വൈവാഹിക ലൈഫ് വല്ലോം പണി കിട്ടിയോ എന്നിട്ട്?”

“ഏ ഒരിക്കലും ഇല്ല, അവന്റെ വൈഫ് മഞ്ചു തനി പത്തരമാറ്റ് അല്ലേ, അവര് ബെസ്റ്റ് കപ്പിൾ ആണേഡോ ” ജോ ചിന്തിച്ചു ഇവളോട് പറയാന് പറ്റുമോ അവരുടെ ഇരിപ്പ് വശം.

“ഓഹ് എന്താണ് കൂട്ടുകാരന്റെ വയിഫിനെ കുറിച്ച് നല്ല പുകഴത്തൽ, ഇത് ഒന്നും അത്ര നല്ലതല്ല കേട്ടോ ” എന്നു ഒരു സിനിമാ ഡയലോഗ് രീതിയില് ചിരിച്ചു പറഞ്ഞു.

“ഏ പോടാ, ഞങ്ങള് നല്ല ഫ്രെൻഡ്സ് ആണ്, അവര് പണ്ട് മുതലേ പ്രേമത്തില് ആയിരുന്നു, അന്ന് മുതലേ എനിക്ക് മഞ്ചുവിനെ അറിയാം.”

“ഹോ എന്റെ പൊന്നു ജോ ഞാന് ഒന്നു കളിയാക്കിയതല്ലേ, നീ ഇങ്ങനെ സീരീസ് ആകാതെ .”

അവൾ ഉറക്കെ ചിരിച്ചു. പിന്നെ വായ പൊത്തി, താഴേക്ക് നോക്കി. അപ്പൻ അപ്പഴും ഫോണിൽ.

“ബാഗ് അടഞ്ഞോ?” അവൻ ചോദിച്ചു.

“ഇല്ല. അമ്മ മൂന്ന് കുപ്പി അച്ചാറ് വെച്ചു. മാങ്ങ, നാരങ്ങ, പിന്നെ ഇഞ്ചി. ഉണ്ണിയപ്പം ഒരു പാക്കറ്റ്. ഹോസ്റ്റലിൽ എല്ലാർക്കും കൊടുക്കണം പിന്നെ ആശുപത്രിയില് ഉള്ളവർക്ക്, എന്റെ മാടത്തിന്, എന്റെ sr ഡോക്ടർ അങ്ങനെ പോകുന്നു ലിസ്റ്റ്. മകളെ നന്നായി നോക്കുന്നതിന്റെ നോട്ട കൂലി എന്ന അപ്പന് കളിയാക്കുന്നേ. ബെറ്റി ഡ്രസ്സ് അടിച്ചുമാറ്റിയത് കൊണ്ട് കുറച്ച് സ്ഥലം കിട്ടി. അതാ ആകെ ഗുണം.”

Leave a Reply

Your email address will not be published. Required fields are marked *