സുരേഷ് ഫോൺ പിടിച്ച കൈ ഒന്ന് വിറച്ചു. ആദ്യത്തെ പടം മങ്ങിപ്പോയി. അവൾ ചിരിച്ചു, പല്ലുകൾക്കിടയിൽ പാക്കറ്റ് അപ്പഴും. “ഒന്നൂടെ. കൈ വിറയ്ക്കാതെ.”
രണ്ടാമത്തേത് തെളിഞ്ഞു. ഫോയിലിന്റെ പാതി കീറിയ അറ്റം, ചുവന്ന ചുണ്ടുകൾ, അതിനിടയിൽ വെളുത്ത പല്ലുകളുടെ ഒരു വര, മാസ്കിന്റെ കറുപ്പ്, മുഖത്ത് പാതി വീണ മുടി. ഫ്രെയിമിന്റെ താഴെ, മടക്കിയ കാൽമുട്ടിന് മുകളിൽ അവളുടെ കൈ. ആ പടത്തിന് ഒരു വാക്കും വേണ്ടായിരുന്നു. എന്താണ് വരാൻ പോകുന്നതെന്ന് അത് തന്നെ പറഞ്ഞു.
സുരേഷ് ഫോൺ താഴ്ത്തി. “ഇത് നീ ഡിലീറ്റ് ചെയ്യരുത്.”
“അത് ഞാൻ തീരുമാനിക്കും,” അവൾ പറഞ്ഞു. പാക്കറ്റ് പല്ലിൽ നിന്നെടുത്ത് മേശപ്പുറത്ത് വെച്ചു. തുറന്നിട്ട് തന്നെ. എന്നിട്ട് അവനെ നോക്കി, “പൊട്ടിച്ച സ്ഥിതിക്ക് യൂസ്
ചെയണ്ടേ നമുക്ക് ഇപ്പോ അല്ല. പിന്നെ.”
അവൾ ഓരോന്നും നോക്കി. രണ്ടെണ്ണം ഡിലീറ്റ് ചെയ്തു. ഒന്നിൽ കയ്യിലെ ഒരു ചെറിയ പാട് വ്യക്തമായിരുന്നു. മറ്റേതിൽ കണ്ണിന്റെ താഴെ മാസ്കിന്റെ അറ്റം ഒരു മില്ലിമീറ്റർ മാറിക്കിടന്നിരുന്നു. സുരേഷ് ഒന്നും ചോദിച്ചില്ല. ഡീൽ.
“ഒന്ന് കൂടി,” അയാൾ പറഞ്ഞു. “അവസാനത്തേത്.”
അവൾ അയാളുടെ മുമ്പിൽ നിന്നു. ഇത്തവണ ഷർട്ട് ഇല്ല. ബെഡ്ഷീറ്റ് ഒരു കയ്യിൽ നെഞ്ചോട് ചേർത്തുപിടിച്ച്, മറ്റേ കൈ ഉയർത്തി, വിരലുകൾ തലയുടെ പിന്നിൽ മാസ്കിന്റെ റിബണിൽ. കെട്ട് അഴിക്കാൻ പോകുന്നതുപോലെ. അയാളുടെ ശ്വാസം ഒരു നിമിഷം നിന്നത് അവൾ കേട്ടു.
ക്ലിക്ക്.
അവൾ കൈ താഴ്ത്തി. റിബൺ അതുപോലെ തന്നെ. “ഇതാ നിനക്ക് കിട്ടാവുന്ന ഏറ്റവും close.”
[തുടരും]
