വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

ജോമോൻ തല ചരിച്ച് അവനെ നോക്കി. കുറച്ച് നേരം. എന്നിട്ട് ചിരിച്ചു.

“അന്വേഷിക്കാനോ? നീയോ?”

“എന്താ?”

“ടാ, മിനിഞ്ഞാന്ന് രാത്രി നീ എവിടെയായിരുന്നു? രണ്ടെണ്ണത്തിന്‍റെ കൂടെ. രണ്ട് പിള്ളേരുടെ അപ്പൻ.”

“അത് വിട്…”

“വിടില്ല. ഇന്നലെ ബാറിലിരുന്ന് സ്വന്തം ഭാര്യയുടെ വീഡിയോ കണ്ട് വിയർത്തവനാ. ഇപ്പോ എന്റെ പെണ്ണിന് കാരക്ടർ സർട്ടിഫിക്കറ്റ് വേണം പോലും.”

“ശരി, ശരി, തമ്പുരാനേ. ഞാൻ ഒന്നും പറഞ്ഞില്ല.”

“എടാ.” ജോമോൻ ഒന്ന് നേരെയിരുന്നു. “ഉണ്ടെങ്കിൽ ഉണ്ട്. ഇരുപത്തേഴ് വയസ്സായില്ലേ. നമുക്ക് ആകാമെങ്കിൽ അവൾക്കും ആകാം. കെട്ടിക്കഴിഞ്ഞ് വേണ്ട, അത്രേ ഉള്ളൂ. അത് ഞാൻ തന്നെ ചോദിച്ചോളാം, ബാംഗ്ലൂരിൽ ചെല്ലുമ്പോ. അവൾ പറയും. അവൾ അങ്ങനെയാ. തോന്നുന്നത് മുഖത്ത് നോക്കി പറയും.”

മുഖത്ത് നോക്കി. കണ്ണന്റെ കൈ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി.

“ജോ…”

“ഉം?”

കണ്ണൻ വായ തുറന്നു. ബാഗ്. ചാംസ്. ഫോണിലെ രണ്ട് പടങ്ങൾ. ഒരു നിമിഷം

എല്ലാം നാവിന്‍റെ തുമ്പത്ത് വന്നുനിന്നു.

“…ആ സിഗ്നലിൽ ഇടത്തോട്ടാണോ?”

“അല്ലെടാ പൊട്ടാ, നേരെ. ഷോറൂമിന്റെ പുറകിൽ. ഞാൻ മൂന്ന് തവണ പറഞ്ഞു.”

പിന്നെ പറയാം, കണ്ണൻ വിചാരിച്ചു. അല്ലെങ്കിൽ പറയണ്ട. ഞാൻ പറഞ്ഞാ ഇവൻ ആദ്യം എന്നെ ഇടിക്കും, പിന്നെ എന്നോട് മിണ്ടില്ല. ഇവൻ തന്നെ കാണട്ടെ. ബാംഗ്ലൂരിൽ. ഞാൻ ഒന്ന് വഴി കാണിച്ചുകൊടുത്താ മതി.

ഷിബു ഗോഡൗണിന്റെ മുമ്പിൽ കാത്തുനിൽപ്പുണ്ടായിരുന്നു. മുണ്ടും ഹാഫ് സ്ലീവ് ഷർട്ടും, കഴുത്തിൽ ഒരു വടം പോലത്തെ സ്വർണമാല, ചുണ്ടിൽ മുറുക്കാന്റെ ചുവപ്പ്. രണ്ട് കയ്യിലും ഓരോ ഫോൺ.

“വാ വാ മക്കളേ. വെയിലത്ത് വണ്ടി ഓടിച്ച് വന്നതാ? ഈ വണ്ടിയില് എസി ഇല്ലേ?”

“ഉണ്ടായിരുന്നു, ഇത്തവണ പോകുമ്പോള് സെർവീസിന് കൊടുത്തു ശരിയാക്കണം” കണ്ണൻ പറഞ്ഞു.

“അതിനും അടുത്ത് നല്ല മേകാനിക് ഉണ്ട്. അല്ലേ പിന്നെ പറയാം.” ഷിബു കാറിന്റെ കവർ ഒറ്റ വലിക്ക് മാറ്റി. “ഇതാ സാധനം.”

കറുത്ത ഹാരിയർ. പൊടി പോലുമില്ല. ജോമോന്റെ മുഖം കണ്ടപ്പഴേ കണ്ണന് മനസ്സിലായി, വില പേശൽ ഇനി തന്റെ പണിയാണെന്ന്.

“ഗൾഫിലുള്ള ഒരു ഡോക്ടറുടെ വണ്ടിയാ. കൊല്ലത്തിൽ ഒരു മാസം നാട്ടിൽ വരും, അപ്പോ ഓടിക്കും. ബാക്കി സമയം ഷെഡ്ഡിൽ, കവർ ഇട്ട്. പെണ്ണുകാണാൻ പോകുന്ന ചെറുക്കനെ പോലെയാ ഇത്രേം കാലം ഇരുന്നത്.”

“പെണ്ണുകാണൽ കഴിഞ്ഞു ചേട്ടാ,” കണ്ണൻ പറഞ്ഞു. “ഇവന്റെ.”

“ആഹാ! അപ്പോ ഭാഗ്യമാ. കല്യാണത്തിന് മുമ്പ് പുതിയ വണ്ടി.”

കണ്ണൻ ബോണറ്റ് തുറന്നു, എഞ്ചിൻ ഓയിൽ ഡിപ്സ്റ്റിക് വലിച്ച് നോക്കി, ടയറിന്റെ സൈഡിലെ ഡേറ്റ് തപ്പി, ഡോറിന്റെ റബ്ബർ ബീഡിങ്

അമർത്തി നോക്കി. ജോമോൻ ആകെ ചെയ്തത് ഡ്രൈവർ സീറ്റിൽ കേറിയിരുന്ന് സൺറൂഫ് തുറന്നതാണ്. പിന്നെ അടച്ചു. പിന്നെ വീണ്ടും തുറന്നു.

“ടാ, ഇതൊന്ന് നോക്ക്,” അവൻ മുകളിലേക്ക് ചൂണ്ടി.

“ആകാശം. കണ്ടിട്ടുണ്ട്,” കണ്ണൻ ബോണറ്റിനടിയിൽ നിന്ന് പറഞ്ഞു. “ചേട്ടാ, ഇതിന് മൈലേജ് എത്ര കിട്ടും?”

“ഹൈവേയിൽ പതിനാറ്. സിറ്റിയിൽ…” ഷിബു ഒന്ന് ആലോചിച്ചു. “ഓടിക്കുന്നവന്റെ കാലിന്റെ വെയിറ്റ് പോലെ.”

വില പറഞ്ഞപ്പോൾ കണ്ണൻ ഒന്ന് ചിരിച്ചു. ഷിബുവും ചിരിച്ചു. രണ്ടുപേർക്കും അറിയാമായിരുന്നു ആ നമ്പർ ആരും കൊടുക്കില്ലെന്ന്. പിന്നെ അര മണിക്കൂർ കളി. ഷിബു മൂന്ന് തവണ ഫോൺ എടുത്ത് ‘ഡോക്ടറെ’ വിളിച്ചു. “ഡോക്ടറേ, പിള്ളേര് നല്ലവരാ… ഇല്ല, അത്രേം പറ്റില്ലെന്ന്… ഞാൻ പറഞ്ഞുനോക്കാം.” മൂന്നാമത്തെ തവണ ഫോൺ ചെവിയിൽ വെച്ച് പുറം തിരിഞ്ഞ് നിന്നപ്പോൾ കണ്ണൻ ജോമോന്റെ ചെവിയിൽ പറഞ്ഞു, “ആ ഫോൺ ഓൺ പോലും അല്ല.”

അവസാനം ഒന്നേകാൽ ലക്ഷം കുറഞ്ഞു. കട്ടൻചായ വന്നു, ഒരു പ്ലാസ്റ്റിക് കവറിൽ പേപ്പറുകൾ വന്നു. ജോമോൻ നാലിടത്ത് ഒപ്പിട്ടു. അഡ്വാൻസിന്റെ ചെക്ക് കൊടുത്തു. ഷിബു താക്കോൽ അവന്റെ കയ്യിൽ വെച്ച്, കൈ രണ്ടും കൊണ്ട് അമർത്തിപ്പിടിച്ചു.

“ഭാഗ്യമുള്ള വണ്ടിയാ മോനേ. പെണ്ണിനെ ആദ്യം ഇതിൽ തന്നെ കേറ്റണം. ഫ്രണ്ട് സീറ്റിൽ.”

Leave a Reply

Your email address will not be published. Required fields are marked *