വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

മാത്യു ഞെട്ടി, ഇത് ഇവള് എങ്ങനെ അറിഞ്ഞു അതും മെസേജ് ഒന്നും ഇല്ലായിരുന്നല്ലോ.

“അല്ല നീ ഇത് എങ്ങനെ ?”

“അറിഞ്ഞെന്നായിരിക്കും, പോയി പെണ്ണുപിള്ളയോട് ചോദിക്കൂ. സ്റ്റേഷന് എത്തി”

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ ബോർഡ് കണ്ടുതുടങ്ങി. മാത്യു വണ്ടി പാർക്കിങ്ങിലേക്ക് കയറ്റി.

“അപ്പാ,” റീനു പെട്ടെന്ന് പറഞ്ഞു. ശബ്ദം താണിരുന്നു. “ഒരു കാര്യം പറയാന് വിട്ടു . ജോ… ജോമോൻ വിളിച്ചിരുന്നു. എന്നെ സ്റ്റേഷനിൽ വന്ന് കാണട്ടെ എന്ന് ചോദിച്ചു.” അവൾ തന്റെ മാറിടം ചുറ്റിയ ഷാള് തുമ്പ് വിരലിൽ ചുറ്റി. “ഞാൻ ശരിയെന്ന് പറഞ്ഞു.”

അപ്പൻ അവളുടെ മുഖത്തെ ആ ചുവപ്പ് കണ്ട് ഉറക്കെ ചിരിച്ചു. “അതിനെന്താ? നല്ല കാര്യമല്ലേ. നിങ്ങൾ രണ്ടും ഇന്നത്തെ പിള്ളേരാ. ഒരു ചായ കുടിച്ച് പത്ത് മിനിറ്റ് സംസാരിച്ചതുകൊണ്ട് ഒരാളെ മനസ്സിലാകില്ല. സമയം വേണം.

കാണ്, സംസാരിക്ക്. ഞാൻ ഇവിടെ നിന്ന് നിങ്ങളുടെ ഇടയിൽ കരടായി നിക്കുന്നില്ല. പെട്ടി പ്ലാറ്റ്ഫോമിൽ എത്തിച്ചിട്ട് ഞാൻ പൊയ്ക്കോളാം.”

“താങ്ക്സ് അപ്പാ.”

അപ്പൻ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു. ട്രോളി ബാഗ് വലിച്ച് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നു. റീനു ഹാൻഡ്ബാഗുമായി പുറകെ.

“ട്രെയിൻ എടുത്താ ഉടനെ വിളിക്കണം. മറക്കരുത്. ഫോൺ ചാർജ് ചെയ്തിട്ടുണ്ടോ? ടിക്കറ്റ് ഫോണിലുണ്ടല്ലോ? അച്ചാറിന്റെ കുപ്പി ഹാൻഡ്ബാഗിലല്ലേ, അത് മറിയാതെ നോക്കണം. ഉണ്ണിയപ്പം…”

“എല്ലാം ഉണ്ടപ്പാ.”

അപ്പോഴേക്കും സ്പീക്കറിൽ അനൗൺസ്മെന്റ് മുഴങ്ങി. തിരുവനന്തപുരം–ബെംഗളൂരു എക്സ്പ്രസ് ഇരുപത് മിനിറ്റ് വൈകിയാണ് ഓടുന്നത്.

അപ്പൻ അവളെ നോക്കി ഒന്ന് ചിരിച്ചു. “കേട്ടോ. ഇരുപത് മിനിറ്റ്. രണ്ടുപേർക്കും ഇന്ന് ഭാഗ്യമുള്ള ദിവസമാ. കൂടുതൽ സമയം കിട്ടി.”

“അപ്പാ!” അവൾ ചിരിച്ചുകൊണ്ട് അപ്പനെ കെട്ടിപ്പിടിച്ചു. കുറെ നേരം, അവലിഡേ സന്തോഷം. ഭാഗ്യം ചെയ്ത മകള്, ഇങ്ങനെ ഒരു അപ്പനെയും അമ്മച്ചിയെയും കിട്ടാൻ. അപ്പന്റെ ഷർട്ടിൽ ബീഡിയുടെയും പഴയ അത്തറിന്റെയും മണം.

അപ്പൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു. “സൂക്ഷിച്ച് പോ മോളേ.”

പിന്നെ തിരിഞ്ഞുനോക്കാതെ പ്ലാറ്റ്ഫോമിന്റെ അറ്റത്തേക്ക് നടന്നു. പടി കേറുന്നതിന് മുമ്പ് ഒരു തവണ മാത്രം തിരിഞ്ഞ് കൈ വീശി. റീനു ട്രോളി ബാഗിൽ ചാരിനിന്ന് ആ ആൾ ആൾക്കൂട്ടത്തിൽ മറയുന്നത് വരെ നോക്കിനിന്നു.

പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്ത്, ചായക്കടയുടെ അടുത്ത്, രണ്ട് ആണുങ്ങൾ നിൽക്കുന്നത് റീനു കണ്ടു. ഒരാൾ കൈ ഉയർത്തി വീശുന്നു. മറ്റേയാൾ കൈ പോക്കറ്റിൽ ഇട്ട് നിൽക്കുന്നു.

ജോമോൻ ആൾക്കൂട്ടത്തിനിടയിലൂടെ അവളുടെ അടുത്തേക്ക് നടന്നുവന്നു. പുറകെ കണ്ണൻ, കുറച്ച്

പതുക്കെ.

“തൂണിന്റെ പുറകിൽ ഒളിച്ചുനിന്നാ അപ്പൻ പോകുന്നത് കണ്ടത്,” ജോമോൻ ചിരിച്ചു.

“കണ്ടു. തൂണ് നിന്നെക്കാൾ വണ്ണം കുറവായിരുന്നു. അല്ല വന്നിട്ട് കുറെ നേരം ആയോ ” അവൾ ചിരിച്ചു. അവന് കണ്ണനെ നോക്കി “എന്നിട്ട് ഏ ഇല്ലട ഒരു 5 മിനിറ്റ് ആയി കാണും.”

“അതിലെന്തോ പൊരുത്തകേടു ഉണ്ടല്ലോ ജോ, നീ അഞ്ചു മിനിറ്റ് മുന്നേ ആണേല് ശേരിക്കുമുള്ള ട്രെയിൻ സമയം നോക്കിയാല് ഞാന് പോയി കാണും ”

അവന് ഒന്നു ചമ്മി വിളറിയ മുഖത്തോടെ കണ്ണനെ നൊക്കെ പിന്നെ അവളെയും. കണ്ണൻ ആണ് ഉത്തരം കൊടുത്തത് “ഉണ്ട, ഞങ്ങള് ഇവിടെ വന്നിട്ട് ഇപ്പോ ഒരു മണികൂർ ആയി”

ജോമോന്റെ മുഖം പോയ പോക്ക്, പക്ഷേ റീനു കളിയാക്കി ചിരിച്ചില്ല, എന്തോ മനസ്സില് ഒരു സന്തോഷം മാത്രം. അവളെ കാണാൻ വേണ്ടി അവന് അത്രയും നേരത്തെ വന്നത് തന്നെ അവളില് അവനോടുള്ള ഇഷ്ടം കൂടി.

പിന്നെ കണ്ണന്റെ നേരെ തിരിഞ്ഞു. “ഹായ്. ഇന്നലെ കണ്ടു, പക്ഷേ ശരിക്ക് സംസാരിച്ചില്ല. കണ്ണനല്ലേ?”

“ആ. കണ്ണൻ.” അവൻ കൈ നീട്ടി. അവൾ ആ കൈ പിടിച്ചു. ഒരു നിമിഷം കണ്ണന്റെ കണ്ണ് അവളുടെ മുഖത്ത് നിന്ന് താഴേക്ക് പോയി, അവളുടെ ഡ്രെസ്സിംഗ്. അവൻ വേഗം കണ്ണ് തിരിച്ചു.

“ഇവൻ ഇന്ന് രാവിലെ മുതൽ റീനുവിന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ,” കണ്ണൻ പറഞ്ഞു. “കാർ വാങ്ങുമ്പോ പോലും. ഡീലർക്ക് വരെ റീനുവിനെ അറിയാം ഇപ്പോ.”

Leave a Reply

Your email address will not be published. Required fields are marked *