“ലൈറ്റ്,” അവൾ പറഞ്ഞു.
സുരേഷ് മുകളിലെ വലിയ ലൈറ്റ് അണച്ചു. അവൾ നീല നൈറ്റ് ലാമ്പിന്റെ ഷേഡ് ചുവരിലേക്ക് തിരിച്ചുവെച്ചു, വെളിച്ചം നേരിട്ട് വീഴാതെ, ചുവരിൽ തട്ടി മൃദുവായി തിരിച്ചുവരുന്ന പോലെ. ബെർത്തിലെ ചുളുങ്ങിയ ബെഡ്ഷീറ്റ് വലിച്ചുനിവർത്തി. മേശപ്പുറത്തെ ബിരിയാണി പാക്കറ്റും കുപ്പിയും ഒരു മൂലയിലേക്ക് നീക്കി, ഫ്രെയിമിൽ വരാതെ. ജനലിന്റെ കർട്ടൻ ഒരു വിരലകലം മാത്രം തുറന്നിട്ടു. ഇനി വരുന്ന സ്റ്റേഷനുകളുടെ വെളിച്ചത്തിന് വേണ്ടി.
ഹോസ്റ്റലിലെ കുളിമുറിയിൽ നൂറ് തവണ ചെയ്ത അതേ കാര്യങ്ങൾ. പക്ഷേ ഇന്ന് ആദ്യമായി ക്യാമറയുടെ പുറകിൽ മറ്റൊരാൾ.
അവൾ തിരിഞ്ഞ് അയാളെ നോക്കി. “റെഡി.”
ആദ്യത്തെ പടം അയാൾ എടുത്തത് അവൾ ഒന്നും അറിയാതിരുന്നപ്പോഴാണ്. ബെർത്തിന്റെ അറ്റത്ത് മുട്ടുകൾ നെഞ്ചോട് ചേർത്ത് ഇരിക്കുന്നു. അവന്റെ ലിനൻ ഷർട്ട്, ബട്ടണുകൾ ഒന്നും ഇടാതെ, ഒരു തോളിൽ നിന്ന് പാതി ഊർന്ന്. ഒരു കയ്യിൽ ഒഴിഞ്ഞ ഗ്ലാസ്. നീല നൈറ്റ് ലാമ്പിന്റെ വെളിച്ചം അവളുടെ കാൽമുട്ടിലും തോളിലും മാത്രം. ബാക്കി മുഴുവൻ നിഴൽ. മാസ്കിനിടയിലൂടെ കണ്ണുകൾ നേരെ ക്യാമറയിലേക്ക്, എന്താ ചെയ്യുന്നെ എന്ന ചോദ്യവുമായി.
“അതിന് ഞാൻ റെഡിയായില്ലല്ലോ.”
“അതാ അതിന്റെ ഭംഗി.”
രണ്ടാമത്തേതിന് അവൾ ജനലിനടുത്തേക്ക് നീങ്ങി. കർട്ടൻ ഒരു വിരലകലം മാത്രം നീക്കി. ക്യാമറയ്ക്ക് പുറം തിരിഞ്ഞ്, ഷർട്ട്
തോളുകളിൽ നിന്ന് താഴേക്ക്, അരക്കെട്ടിൽ ഒതുക്കിപ്പിടിച്ച്. അപ്പോഴാണ് ഒരു സ്റ്റേഷൻ കടന്നുപോയത്. പ്ലാറ്റ്ഫോമിന്റെ വെളിച്ചങ്ങൾ ആ വിടവിലൂടെ ഓരോന്നോരോന്നായി അവളുടെ പുറത്തിലൂടെ ഓടി. അയാൾ ബട്ടൺ അമർത്തിപ്പിടിച്ചു. പടത്തിൽ അവളുടെ മുതുകിലൂടെ മഞ്ഞ വരകൾ ഒഴുകുന്നു, നട്ടെല്ലിന്റെ വളവ് ഒരു നിഴൽരേഖയായി, മുടി ഒരു തോളിലേക്ക് ചിതറി. മുഖം ജനലിന്റെ നേരെ. ആരും ഇല്ലാത്ത ഇരുട്ടിലേക്ക് നോക്കുന്ന ഒരു പെണ്ണ്.
അയാൾ ഒന്നും പറഞ്ഞില്ല. പടം കുറെ നേരം നോക്കിയിരുന്നു.
മൂന്നാമത്തേത് അവളുടെ ആശയമായിരുന്നു. അവൾ ബെർത്തിൽ കമിഴ്ന്ന് കിടന്നു. വെള്ള ബെഡ്ഷീറ്റ് അരയ്ക്ക് താഴെ വരെ മാത്രം. കാലുകൾ മുട്ടിൽ മടക്കി വായുവിൽ, കണങ്കാലുകൾ പിണച്ച്. ഒരു കയ്യിൽ വീണ്ടും നിറച്ച ഗ്ലാസ്, മറ്റേ കയ്യിൽ സുരേഷിന്റെ കത്തുന്ന സിഗരറ്റ്. തോളിന് മുകളിലൂടെ തിരിഞ്ഞ്, മാസ്കിന് താഴെ ചുണ്ടിന്റെ ഒരു കോണിൽ മാത്രം ഒരു ചിരി. പുകയുടെ ഒരു നേർത്ത വര അവളുടെ മുടിയിലൂടെ മുകളിലേക്ക്.
“ഇതിന് ഒരു പേരിടണം,” സുരേഷ് പറഞ്ഞു. “ഫസ്റ്റ് ക്ലാസ്.”
അവൾ ഉറക്കെ ചിരിച്ചു. “അതേ ഫസ്റ്റ് ക്ലാസ്സിൽ ഒരു ഫസ്റ്റ് ക്ലാസ് വെടീ അല്ലേ സുരേഷ്” അത് തമാശക്ക് പറഞ്ഞതാണോ അതോ കൊള്ളിച്ചു പറഞ്ഞതാണോ സുരേഷിന് മനസ്സിലായില്ല. അവന് ഒന്നു ചിരിക്കാന് ശ്രമിച്ചു അത്ര തന്നെ.
ആ ചിരി അയാൾ അടുത്ത പടത്തിൽ പിടിച്ചു. തല പിന്നിലേക്ക് ചായ്ച്ച്, കഴുത്ത് മുഴുവൻ വെളിച്ചത്തിൽ, ചുവന്ന ചുണ്ടുകൾ തുറന്ന്. മാസ്ക് മാത്രം ഗൗരവത്തിൽ.
അഞ്ചാമത്തേത് ഒരു ക്ലോസപ്പ്. അയാൾ ഫോൺ അവളുടെ മുഖത്തോട് അടുപ്പിച്ചു. ഗ്ലാസിന്റെ വക്കിൽ അമർന്ന അവളുടെ
ചുണ്ട്. ലിപ്സ്റ്റിക്കിന്റെ ഒരു പാട് ഗ്ലാസിൽ. ചുണ്ടിന്റെ കോണിൽ ഒരു തുള്ളി വിസ്കി. മാസ്കിന്റെ കറുത്ത വെൽവെറ്റിനിടയിലൂടെ കണ്ണിന്റെ ഒരു തിളക്കം. അത്ര മാത്രം.
ആറാമത്തേതിന് അവൾ സുരേഷിന്റെ ലെതർ ബാഗിന്റെ സൈഡ് പോക്കറ്റിൽ കയ്യിട്ടു. അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഒരു വിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു. കയ്യിൽ വന്നത് ഒരു ചെറിയ ചതുരത്തിലുള്ള പാക്കറ്റ്, നീല വെളിച്ചത്തിൽ അതിന്റെ ഫോയിൽ തിളങ്ങി.
അവൾ ബെർത്തിന്റെ അറ്റത്ത്, ഒരു കാൽ മടക്കി, മറ്റേ കാൽ താഴേക്ക് തൂക്കി ഇരുന്നു. ആ പാക്കറ്റിന്റെ ഒരു മൂല പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ച്, മറ്റേ മൂല വിരലുകൾ കൊണ്ട് പതുക്കെ വലിച്ചു. ഒറ്റയടിക്ക് കീറാതെ. ധൃതിയില്ലാതെ. കണ്ണുകൾ മാസ്കിനിടയിലൂടെ നേരെ ക്യാമറയിലേക്ക്, അല്ല, ക്യാമറയുടെ പുറകിലെ ആളിലേക്ക്.
