“ഓഹോ അപ്പോ
റീനുവിനെ നോക്കാൻ അത്രയും പേരുണ്ടോ അവിടെ, അമ്മച്ചി ഇത്രക്ക് ഒക്കെ കൊടുത്തു വിടാന്.. .”
“ആഹാ. അതിനാണോ വിളിച്ചത്?”
“അല്ല.” അവൻ ഹാരിയറിന്റെ ടയറിൽ ഒന്ന് തട്ടി. “അല്ല, ഇന്നലെ രാത്രി ബസ്സിലാന്നല്ലേ പറഞ്ഞേ? പെട്ടെന്ന് എന്താ ട്രെയിൻ?”
മറുതലയ്ക്കൽ ഒരു നിമിഷം. അവൾ ഒരു പുക എടുത്തു നിശ്വസിക്കുന്ന ശബ്ദം.
“ഒരു ഫ്രണ്ട് എറണാകുളത്ത് നിന്ന് അതേ ട്രെയിനിൽ കേറുന്നുണ്ട്. അവൾക്ക് ഒറ്റയ്ക്ക് പോകാൻ മടി. ഇന്ന് രാവിലെ വിളിച്ചു. അപ്പോ ഞാനും അതിൽ എടുത്തു. പിന്നെ ആ ബസ്സിന്റെ മുകളിലെ ബെർത്ത്, അതിൽ കേറി ഇറങ്ങുന്നത് ഓർക്കുമ്പഴേ എനിക്ക് മടുപ്പാ.”
“ഓ. അത് നല്ലതാ. സേഫ്.”
“ഉം.”
കുറച്ച് നേരം രണ്ടാളും ഒന്നും പറഞ്ഞില്ല. അവൻ അവളുടെ ശ്വാസം കേട്ടു. അങ്ങേ അറ്റത്ത് ഏതോ കാക്ക കരയുന്നു.
“റീനൂ.”
“ഉം?”
“ഒരു കാര്യം ചോദിക്കട്ടെ. വേണ്ടെങ്കിൽ വേണ്ടെന്ന് പറഞ്ഞോ, എനിക്ക് ഒരു കുഴപ്പവുമില്ല.”
“ചോദിക്ക്.”
“ഞാൻ സ്റ്റേഷനിൽ വരട്ടെ? ട്രെയിൻ വരുന്ന വരെ. വെറുതെ. പുതിയ വണ്ടിക്ക് ഒരു ഓട്ടവും ആകും.”
“വാ. എനിക്കും എന്തോ കാണണം പോലെ ഉണ്ട്”
അവൻ ചോദിച്ച് തീരുന്നതിന് മുമ്പേ അവൾ പറഞ്ഞുകഴിഞ്ഞിരുന്നു. പറഞ്ഞിട്ടാണ് അവൾ തന്നെ അത് കേട്ടത്.
“…ശരിക്കും വരുമോ?” അവളുടെ ശബ്ദം കുറച്ച് താണു.
“വരും. എത്ര മണിക്കാ?”
“ആറേ നാല്പത്. ആറാകുമ്പോ ഞാൻ എത്തും. അപ്പൻ ആക്കിത്തരും.”
“എന്നാ ആറേ പത്തിന് ഞാൻ പ്ലാറ്റ്ഫോമിൽ. ചായ എന്റെ വക.”
“റെയിൽവേ സ്റ്റേഷനിലെ ചായ. നീ എന്നെ നന്നായി ട്രീറ്റ് ചെയ്യുവാണല്ലോ.”
“ഇതൊരു തുടക്കമാ.
പിന്നെ നെയ്റോസ്റ്റ് വരുന്നുണ്ട്.”
അവൾ ചിരിച്ചു. സിഗരറ്റ് ഏകദേശം തീരാറായിരുന്നു. അവൾ അത് കൈവരിയിൽ കുത്തിക്കെടുത്തി, കുറ്റി ഷാളിന്റെ തുമ്പിൽ പൊതിഞ്ഞു.
“പിന്നെ ഒരു കാര്യം. അപ്പൻ കാണാതെ നോക്കണേ.”
“അതെന്താ?”
“ഇന്നലെ മുതൽ നിന്റെ കാര്യം ചോദിച്ച് എന്റെ തല തിന്നുവാ. പിന്നെ നമുക്കും വേണ്ടേ ഒരു ഫ്രീ ആയിട്ട് മിണ്ടാനുള്ള അവസരം .”
“അത് വളരെ ശെരിയ. പക്ഷേ അധികം നേരം ട്രെയിൻ അവിടെ നിക്കീലല്ലോ, അപ്പോ നിന്റെ അപ്പന് പോയില്ല എങ്കില്”
“ഞാന് എനടേലും ചെയ്യാം നീ ഒരു കാര്യം ചെയ്യ, ഒരു 15 മിനിറ്റ് മുന്നേ വാ.”
“മോളേ!” താഴെ നിന്ന് അമ്മയുടെ ശബ്ദം. ജോമോനും അത് കേട്ടു. “മോളേ, ആ ബാഗ് അടഞ്ഞോ? ഞാൻ ചക്കവരട്ടി കൂടി വെച്ചിട്ടുണ്ട്!”
“അയ്യോ.” റീനു ശബ്ദം താഴ്ത്തി. “ചക്കവരട്ടി. ഇനി ബാഗ് പൊട്ടും. ജോ, ഞാൻ വെക്കുവാ.”
“ആറേ പത്ത്.”
“ആറേ പത്ത്. ലേറ്റാകരുത്. ലേറ്റായാ പിന്നെ ബാംഗ്ലൂർ നടക്കൂ, പ്ലീസ്സ് വരണെ .”
“ഡീൽ.”
കോൾ കട്ടായി. റീനു ഒരു നിമിഷം കൂടി കൈവരിയിൽ ചാരിനിന്നു. താഴെ അപ്പൻ ഫോൺ വെച്ച് അകത്തേക്ക് കയറുന്നു. അവൾ കൈ ഒന്ന് മണത്തുനോക്കി, ഷാൾ കൊണ്ട് മുഖം തുടച്ചു, ‘വരുന്നു അമ്മേ!’ എന്ന് വിളിച്ചുപറഞ്ഞ് അകത്തേക്ക് നടന്നു.
ഹാരിയറിന്റെ പുറകിൽ ജോമോൻ ഫോൺ നോക്കിനിന്നു. അവളുടെ പ്ലീസ്സ് അവനെ വല്ലാതെ ഇഷ്ടമായി, ഉള്ളിൽ അവളെ കാണാനുള്ള ത്വര കൂടി. കള് ഏതാണ്ട് പതിനൊന്ന് മിനിറ്റ്. അവൻ ഒരു മെസേജ് അയച്ചു: ഞാന് വന്നിരിക്കും ☕
ജോമോൻ ഫോൺ പോക്കറ്റിലിട്ട് വണ്ടിയുടെ പുറകിൽ നിന്ന് ഇറങ്ങിവന്നപ്പോൾ കണ്ണൻ അവനെ നോക്കി ഇളിക്കുന്നു.
“എന്താടാ?”
“ഒന്നുമില്ല. ഷിബുച്ചേട്ടൻ നിന്നോട് മൂന്ന് തവണ ചോദിച്ചു ഇൻഷുറൻസ് ആരുടെ പേരിൽ മാറ്റണമെന്ന്.”
“ഓ. എന്റെ പേരിൽ, ചേട്ടാ.” ഷിബു തലയാട്ടി എഴുതി, ഒരു ചിരിയോടെ.
“എടാ, നീ വണ്ടി എടുത്ത് പൊയ്ക്കോ,” ജോമോൻ പറഞ്ഞു. “ഞാൻ ഇതിൽ വരാം. വൈകിട്ട് ചെങ്ങന്നൂർ വരെ ഒന്ന് പോണം.”
“ചെങ്ങന്നൂരോ? എന്തിന്?”
“അത് പിന്നേ നീ എന്നെ കളിയാക്കാരുത്”
“നിന്നു കിണിക്കാതെ കാര്യം പറ മയിരെ”
ജോ ചിരിച്ചു കൊണ്ട് “എടാ അത് പിന്നെ റീനു ഇന്ന് വയകീട്ടാതെ ട്രയിനില് ബാംഗ്ലൂർ പോകുന്നു. സോ ഞങ്ങള് സ്റ്റേഷനില് വെച്ചോണ്..” അവന് മുഴുവിപ്പിച്ചില്ല.
“അയ്യട, ഒരു നാണം കുണുങ്ങി, ഇതൊക്കെ ഇപ്പോഴേ വേണോ ജോ. അല്ല അവള് നൈറ്റ് ബസ്സിലാന്നല്ലേ പറഞ്ഞത്?”
