വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

ട്രെയിൻ പതുക്കെ വന്നുനിന്നു. ബി ടു മുന്നിൽ തന്നെ. അവൻ ബാഗ് ഉയർത്തി കോച്ചിനുള്ളിലേക്ക് കയറ്റി, അവൾ പുറകെ. ഇടനാഴിയിലൂടെ മുപ്പത്തിനാല് തിരഞ്ഞ് നടന്നു. ആ ബെർത്ത് ഒഴിഞ്ഞുകിടന്നു. എതിരെ ഒരു ആന്റിയും അവരുടെ മകനും.

റീനു മനസ്സിൽ പ്രാർത്ഥിച്ചു. ആരും ഇപ്പോ വരരുതേ. ഇതിന്റെ ശരിക്കുള്ള ആൾ അടുത്ത സ്റ്റേഷനിൽ നിന്നായിരിക്കണേ.

ജോമോൻ ബാഗ് സീറ്റിനടിയിലേക്ക് തള്ളിവെച്ചു.

. അവര് രണ്ടാളും ആ സൈഡ് ലോവര് സീറ്റില് ഇരുന്നു. കർട്ടൻ ഉണ്ട്, വിണൈ താണ്ടി വരുവായ ട്രെയിൻ സീൻ പോലെ. അവര് അവിടെ ഇരുന്നു അല്പ നേരം.

പിന്നെ അവന് ഓരോന്ന് ചോദിച്ചു “ഫോൺ ചാർജർ എടുത്തോ എന്ന് ചോദിച്ചു. കുടിക്കാനുള്ള വെള്ളം” അവന് വേറെ എന്നത് ചോദിക്കണം എന്നറിയില്ല, ഏതാനും നിമിഷം കഴിഞ്ഞാല് ട്രെയിൻ എടുക്കും.

“ജോ, നീ എന്റെ അപ്പനെക്കാൾ ബോറ ചില സമയം.”

“ഓക്കെ. ഞാൻ പോകുവാ.” അവൻ ചിരിച്ചുകൊണ്ട് ഇടനാഴിയിലൂടെ വാതിലിന്റെ ഭാഗത്തേക്ക് നടന്നു.

അവൾ സീറ്റില് നിന്നും എഴുന്നേൽക്കുന്നത് നോക്കി. പിന്നെ എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുന്നതിന് മുമ്പേ വിളിച്ചു.

“ജോ.”

അവൻ തിരിഞ്ഞു. അവൾ അവന്റെ അടുത്തേക്ക് നടന്നു. വാതിലിനടുത്ത്, രണ്ട് കോച്ചുകൾക്കിടയിലെ ആ ചെറിയ സ്ഥലത്ത്. അവൾ അവനെ കെട്ടിപ്പിടിച്ചു. പെട്ടെന്ന്. അവൻ ഒരു നിമിഷം അനങ്ങാതെ നിന്നു.

“എനിക്ക് ഇങ്ങനെ ഒന്ന് മുമ്പ് തോന്നിയിട്ടില്ല,” അവൾ അവന്റെ തോളിൽ മുഖം ചേർത്ത് പതുക്കെ പറഞ്ഞു. “ഇരുപത്തിനാല് മണിക്കൂർ മുമ്പ് കണ്ട ഒരാളെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് വിചിത്രമാന്ന് എനിക്ക് അറിയാം. കല്യാണം ഇപ്പഴും ശരിക്കും ഉറപ്പിച്ചിട്ടില്ല. എന്നാലും… നീ ഒരു നല്ല ആളാന്ന് എനിക്ക് തോന്നുന്നു. എനിക്ക് നിന്നെ ഇഷ്ടമാ. അത് പറയണമെന്ന് തോന്നി.”

ഞെട്ടല് മാറിയ ജോമോൻ, തിരികെ അവളെ മുറുക്കെ ചേർത്തുപിടിച്ചു.

“എനിക്കും അങ്ങനെ തന്നെയാ,” അവൻ പറഞ്ഞു. “ഇന്നലെ മുതൽ. സത്യം പറഞ്ഞാ ചിലപ്പോ എനിക്ക് തന്നെ ചിരി വരും. ഇതൊക്കെ സിനിമയിലേ നടക്കൂ എന്നാ ഞാൻ വിചാരിച്ചിരുന്നത്. ഒരു ദിവസം കൊണ്ട്.”

അവൻ അവളെ വിട്ടു. അവളുടെ കൈ എടുത്ത്, ഉള്ളംകയ്യിൽ ഒരു ഉമ്മ വെച്ചു.

അവൾ ആ കൈ പെട്ടെന്ന് പിൻവലിച്ചു. പിന്നെ രണ്ട് കൈ കൊണ്ടും അവന്റെ മുഖം പിടിച്ച് അവന്റെ ചുണ്ടിൽ ഒരു നിമിഷം ഉമ്മ വെച്ചു. ഒരു നിമിഷം മാത്രം.

അതേ നിമിഷം ട്രെയിൻ ഒന്ന് കുലുങ്ങി. അനങ്ങിത്തുടങ്ങി.

“അയ്യോ! ജോ, ഇറങ്ങ്! ഇറങ്ങ്!” അവൾ അവനെ വാതിലിന്റെ നേരെ തള്ളി. അവന് പോകും നേരം അവളുടെ കാതില് “ഐ ലവ് യു”.

ജോമോൻ വാതിലിന്റെ കമ്പിയിൽ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി. കാല് ഒന്ന് പാളി. അതേ നിമിഷം ആരോ അവനെ പുറകിൽ നിന്ന് പിടിച്ചു. കണ്ണൻ. ചായക്കടയിൽ നിന്ന് ഓടിവന്നതിന്റെ കിതപ്പോടെ.

“മൈരേ, നിനക്ക് വട്ടാണോ!”

ജോമോൻ ഒന്നും കേട്ടില്ല. അവൻ ട്രെയിനിലേക്ക് നോക്കി. വാതിലിൽ റീനു, ഒരു കൈ കമ്പിയിൽ, മറ്റേ കൈ ഉയർത്തി വീശുന്നു. ചിരിക്കുന്നു. അവനും വീശി. ട്രെയിൻ വേഗം കൂട്ടി. അവളുടെ മുഖം ചെറുതായി, ചെറുതായി, പ്ലാറ്റ്ഫോമിന്റെ അറ്റം കടന്ന് മാഞ്ഞു.

ട്രെയിനിനുള്ളിൽ റീനു വാതിലിൽ ചാരി കുറെ നേരം നിന്നു. കാറ്റ് മുഖത്തടിച്ചു. ചുണ്ടിൽ വിരൽ വെച്ചു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അവൾക്ക് അറിയില്ല. ഒരു നിമിഷത്തേക്ക് അവൾ റീനു മാത്രമായിരുന്നു. ക്ലാര എന്നൊരാൾ ഉണ്ടെന്ന് മറന്നുപോയിരുന്നു.

പിന്നെ ഫോൺ മൂളി. ക്ലാരയുടെ ഫോൺ. ബാഗിന്റെ അടിയിൽ നിന്ന്. അവൾ എടുത്തില്ല. അറിയാം ആരാണെന്ന്. ‘R’. ചെങ്ങന്നൂർ വിട്ടോ എന്ന്.

അവൾ ബി ടുവിലേക്ക് തിരികെ നടന്നു. മുപ്പത്തിനാലിൽ ഒരു മിനിറ്റ് ഇരുന്നു. എതിരെയുള്ള ആന്റി

അവളെ നോക്കി ചിരിച്ചു. “ഭർത്താവാണോ മോളേ?”

“ആകും,” റീനു പറഞ്ഞു.

പിന്നെ ട്രോളി ബാഗും ഹാൻഡ്ബാഗും എടുത്ത്, ‘വാഷ്റൂം’ എന്ന് ആന്റിയോട് പറഞ്ഞ്, മുന്നോട്ട് നടന്നു. എച്ച് വൺ മൂന്ന് കോച്ചുകൾക്കപ്പുറം. ഓരോ കോച്ചിന്റെയും വാതിൽ കടക്കുമ്പോൾ അവൾ റീനുവിൽ നിന്ന് ഒരു അടി ദൂരെയായി. എച്ച് വണ്ണിന്റെ വാതിലിൽ എത്തിയപ്പോൾ അവൾ ഹാൻഡ്ബാഗ് തുറന്ന് ആ ലിപ്സ്റ്റിക് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *