വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

“പെണ്ണേ കല്യാണം ഉറപ്പിച്ച പെണ്ണാ, നോക്കിയും കണ്ടു നിക്കണേ. പിന്നെ അടുത്ത ആ ആഴ്ച ജോമോൻ ബാംഗളൂര് തിരികെ എത്തും എന്നല്ലേ പറഞ്ഞേ, കാണാൻ വിളിക്കും, പോകണ്ട എന്നു പറയില്ല. പക്ഷേ ഞങ്ങളെ അറിയിക്കണേ. പിന്നെ അവനെ മുന്നേ ഒന്നും നിന്‍റെ ശീലങ്ങള്‍ (ചുണ്ടില്‍ cig വെച്ചൂരു ആക്ഷന്) വേണ്ട. അതുപോലെ (അടുത്ത ചെന്ന് അപ്പനും ബെറ്റിയും അറിയാതെ ) നിന്‍റെ കഴപ്പ് കല്യാണം വരെ ഒതുക്കി വെക്ക്. അധികം ഒന്നും വേണ്ടെന്ന് സുമിത്രയോട് പറ, പെട്ടെന്നുള്ള ബസ് യാത്ര മാറ്റി എന്തിനാ ട്രെയിൻ എന്നു ചോദിക്കുന്നില്ല, എന്തായാലും പതുക്കെ നിറുത്ത് എന്റ മോള്.. ഇനി കടം ഒന്നും ഇല്ലല്ലോ.. . അല്ല ഞാന് അവളെ വിളിക്കുന്നുണ്ട് നാളെ

രാവിലെ. നിന്നെ തടയാതെ ഇതിന് കണ്ണടച്ച് തരുന്നതിന് കർത്താവ് എന്നോട് പൊറുക്കുമോ എന്നറിയില്ല “, അവരുടെ കണ്ണുകള് നിറഞ്ഞിരുന്നു. റീനു അമ്മയ്ക്ക് ഉമ്മ കൊടുത്തു, ഇത്രയും പറഞ്ഞു മകളുടെ നെറ്റിയില് ഒരു ഉമ്മ വെച്ചു ഒരു കുരിശും വരച്ചു എന്നിട്ട് യാത്രയാക്കി.

അവൾ അപ്പനെ കടന്ന് കാറില് കയറി. അപ്പന് പെട്ടി ടിക്കിയില് വെച്ചു വണ്ടിയില് കയറി മുന്നോട്ട് എടുത്തു.

ഗേറ്റ് കടന്ന് മെയിൻ റോഡിലേക്ക് കേറിയപ്പോൾ അപ്പൻ ഒന്നും പറയാതെ അവളുടെ ഭാഗത്തെ ഗ്ലാസ് താഴ്ത്തിക്കൊടുത്തു. പിന്നെ ഡാഷ്ബോർഡിലെ box തുറന്ന് ഒരു പാക്കറ്റും ലൈറ്ററും അവളുടെ മടിയിലേക്ക് ഇട്ടു.

“അപ്പാ!”

“ഇന്നലെ മുതൽ വീട്ടിൽ ബന്ധുക്കളുടെ മുമ്പിൽ നല്ല കുട്ടിയായി ഇരുന്ന് നിനക്ക് ശ്വാസം മുട്ടിക്കാണും. വലിച്ചോ. ഗ്ലാസ് താഴ്ത്തിയിട്ടുണ്ട്. പുക എന്റെ മുഖത്തേക്ക്

വിടരുത്, അത്രേ ഉള്ളൂ.”

റീനു ചിരിച്ചു. ഒന്ന് കത്തിച്ച്, കൈമുട്ട് ജനലിൽ ഊന്നി, പുക പുറത്തേക്ക് വിട്ടു. കാറ്റിൽ അത് പെട്ടെന്ന് മാഞ്ഞുപോയി. പാടത്തിന്റെ അപ്പുറത്ത് സൂര്യൻ താഴാൻ തുടങ്ങിയിരുന്നു.

കുറച്ച് ദൂരം രണ്ടാളും ഒന്നും മിണ്ടിയില്ല. റേഡിയോയിൽ ഏതോ പഴയ പാട്ട്.

“അപ്പാ,” അവൾ പതുക്കെ വിളിച്ചു. “ഇന്ന് രാവിലെ അപ്പൻ ഫോണിൽ കടം ചോദിക്കുന്നത് ഞാൻ കേട്ടു. അതിന്റെ ഓക്ക് ആവശ്യം ഉണ്ടോ അവര് ഒന്നും വേണ്ടെന്നല്ലേ പറഞ്ഞത് ”

അപ്പന്റെ കൈ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി. “അത് നീ കേൾക്കണ്ട കാര്യമല്ല.”

“കേട്ടുപോയി. അപ്പാ, ആരോടും ഒന്നും ചോദിക്കണ്ട. എന്റെ കയ്യിൽ ഉണ്ട്.”

“എന്ത്?”

“സേവിങ്സ്. കല്യാണത്തിന് വേണ്ടത്. പിന്നെ കുറച്ച് സ്വർണവും വാങ്ങി

വെച്ചിട്ടുണ്ട്.” അവൾ പറഞ്ഞു നിർത്തി.

“അതൊക്കെ എത്ര കാണും പോലെ, കൂടി പോയ ഒരു ഒന്നര ലക്ഷം അത്കൊണ്ട് എന്നതാകനാ. അവര് ഒന്നും വേണ്ടെന്ന് പറഞ്ഞാലും, നാളെ അതിന്റെ പേരില് എന്റെ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതു. മാത്രംഅല്ല ബെറ്റിയുടെ കാര്യം കൂടെ നോക്കണ്ടേ.”

“അങ്ങനെ എനിക്ക്ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ, വാര്ത്തകളില് കേൾക്കുന്ന പോലെ ഈ റീനു ആത്മഹത്യ ഒന്നും ചെയ്യില്ല, തെളിവോട് കൂടി പോലീസിന്റെ കായില് കൊടുക്കും എന്നിട്ട് നിങ്ങളുടെ അടുത്തേക്ക്, വരും. എനിക്ക് ഉള്ള ചിലവിനുള്ള കാഷ് ഞാന് കണ്ടെത്തികൊളം.”

“അത് കേട്ട അല്പം അഭിമാനത്തോടെ, “അതേ മോള്, അതാണ് ശരി. കേട്ടിട്ട് അവര് ജെനുയിൻ ആണെന്ന് തോന്നുന്നു. എന്നാലും അവര്ക്ക് കൊടുക്കാനല്ല, എന്റെ പൊന്നു ഏറ്റവും നന്നായി തന്നെ കല്യാണം കഴിച്ചു പോകണം. ഈ പൊന്ന് എന്ന പറയുന്നന്നത് ഇട്ടു നടക്കണോ ലോകേറിൽ വെക്കണോ അല്ല. പകരം ആവശ്യത്തിന് പൈസക്ക് പകര ഉപയോഗിക്കാന് ആണ്.”

അവൾഒന്നു മൂളി എന്നിട്ട് പതുക്കെ പറഞ്ഞു “8 ലക്ഷം, പിന്നെ 37 പവന്”

“എന്തു” മാത്യു പെട്ടെന്ന് സഡൻ ബൈക്ക് ഇട്ടു. അങ്ങേര് അവളെ ഒന്ന് നോക്കി, പിന്നെ റോഡിലേക്ക്. കുറെ നേരം ഒന്നും പറഞ്ഞില്ല. പിന്നിൽ നിന്ന് ഒരു ബസ്സ് ഹോണടിച്ച് കടന്നുപോയി. പിന്നെ പതുക്കെ വണ്ടി ഫാസ്റ്റില് ഇട്ടു മുന്നോട്ട് എടുത്തു.

“മോളേ,” അവസാനം അപ്പൻ പറഞ്ഞു. ശബ്ദത്തിൽ ദേഷ്യമില്ലായിരുന്നു. “അപ്പൻ അത്ര പഠിച്ചവനൊന്നുമല്ല. പക്ഷേ കണക്ക് കൂട്ടാൻ അറിയാം. ഒരു നഴ്സിന് ആറ് കൊല്ലം കൊണ്ട് എന്ത് കിട്ടുമെന്ന് എനിക്ക് അറിയാം. അതിനിടയിൽ

Leave a Reply

Your email address will not be published. Required fields are marked *