ആ ഒരു വിരലിന്റെ അകലം എപ്പോഴോ ഇല്ലാതായി. അവളുടെ തോൾ ഇപ്പോൾ അയാളുടെ തോളിൽ ചാരിയിരുന്നു.
അവസാനത്തെ പുക അവൾ എടുത്ത്, കുറ്റി ഗ്ലാസിലെ ബാക്കി വിസ്കിയിൽ കെടുത്തി. ഒരു ചെറിയ ശീൽക്കാരം.
“ഒരെണ്ണം കൂടി?” അയാൾ ചോദിച്ചു.
“പിന്നെ,” അവൾ പറഞ്ഞു. “ഇപ്പോ കഴിക്കാം. വിശക്കുന്നെന്ന് പറഞ്ഞ ആളല്ലേ.”
“നാട്ടിൽ എന്തിനാ വന്നത്?” അയാൾ ചോദിച്ചു. “മാഡം പറഞ്ഞത് ഒരു ഫാമിലി ഫംഗ്ഷൻ എന്നാ.”
“ഫാമിലി ഫംഗ്ഷൻ തന്നെ.” അവൾ ഗ്ലാസ് ചുണ്ടോട് ചേർത്തു. വിസ്കിയുടെ ചൂട് തൊണ്ടയിലൂടെ ഇറങ്ങി. “നിന്റെ കമ്പനി എന്തായി? എങ്ങനെ പോണ് ?”
അവൾ എപ്പോഴും ചെയ്യുന്നത് അതാണ്. ചോദ്യം തിരിച്ചുവിടും. സുരേഷ് അത് ശ്രദ്ധിച്ചു. ചിരിച്ചു. പക്ഷേ പറഞ്ഞു തുടങ്ങി. കമ്പനിയിലെ ചില കാര്യങ്ങള്‍ പറഞ്ഞു, അവൾ കേട്ടിരുന്നു. ഇടയ്ക്ക് ഒരു ചോദ്യം. ഇടയ്ക്ക് ഒരു ചിരി. അയാൾ സംസാരിക്കുമ്പോൾ അയാളുടെ തോളിലെ മുറുക്കം അയയുന്നത് അവൾ കണ്ടു.
“നീ മാത്രമാ ഇങ്ങനെ കേട്ടിരിക്കുന്നത്,” അയാൾ പറഞ്ഞു. “വീട്ടിൽ ആരും ചോദിക്കാറില്ല.”
അവൾ ഒന്നും പറഞ്ഞില്ല. ഗ്ലാസ് മേശയിൽ വെച്ച്, ബെർത്തിൽ ചാരിക്കിടന്ന്, ഒരു കാൽ പതുക്കെ നീട്ടി അയാളുടെ മടിയിലേക്ക് വെച്ചു. ടീഷർട്ടിന്റെ അറ്റം തുടയിലൂടെ ഒരു വിരലകലം കൂടി മുകളിലേക്ക് കയറി. അവൾ അത് നേരെയാക്കിയില്ല. അയാളുടെ കൈ അവളുടെ കണങ്കാലിൽ വീണു. പതുക്കെ. ചോദിക്കാതെ. തള്ളവിരൽ കൊണ്ട് കണങ്കാലിന്റെ എല്ലിൽ ഒരു വൃത്തം. പിന്നെ ഒന്ന് കൂടി, കുറച്ച് മുകളിൽ. അവൾക്ക് അത് ഇഷ്ടമായിരുന്നു. സുരേഷ് ഒരിക്കലും ധൃതി കാണിക്കില്ല. ഒരു പേജ് വായിക്കുന്നത്
പോലെയാണ് അയാൾ തൊടുക, ഓരോ വരിയും.
“മാഡം പറഞ്ഞു,” അയാൾ അവളുടെ കണങ്കാലിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു, “ക്ലാര കുറച്ച് നാൾ കഴിഞ്ഞാൽ നിർത്തുമെന്ന്. അത്കൊണ്ട് ഇനി അവളെ ചോദിക്കരുത്, ഇത് ലാസ്റ്റ് ആണെന്ന്”
അവളുടെ ശ്വാസം ഒരു നിമിഷം നിന്നു. “മാഡം പറഞ്ഞല്ലേ.. ശരിയാണ്…”
“ശരിയാണോ?”.. “അതേ ശരിയാണ്..”
“ശേരിക്കും പറഞ്ഞാല്‍ ഒരിക്കല്‍ പോലും ചോദിക്കാന്‍ പാടില്ല, എന്തു കൊണ്ടാണ് നിറുത്തുന്നത് എന്നു, ഇത് അങ്ങനെ ഒരു പരുപടി അലല്ലോ. പക്ഷേ എന്നാലും എന്തെങ്കിലും ഒരു റീസൺ, കല്യാണം?”
അവൾഒന്നു നെടുവീർപ്പിട്ടു.. എന്നിട്ട് പറഞ്ഞു “അല്ല, ഞാന്‍ കാനഡയ്ക്ക് മൈഗ്രേറ്റ് ചെയ്യുവാ, എല്ലാം റെഡി ആയി. സോ നെക്സ്റ്റ് മന്ത് പോകും.”
അവൾ അവന്റെ മുഖത്ത് ഒരു കാർമേഘം പടരുന്നത് കണ്ടു. അവൾ ആലോചിച്ചു, തന്റെ ശരീരം മോഹിച്ചു വരുന്നവര്‍ എന്തിനാ തന്നോട് ഇത്രക്ക് അറ്റാച്ച് ആകുന്നത്.
അവൾ തുടർന്നു “അല്ല ഇപ്പോ നമ്മൾ ഒരുമിച്ചല്ലെ, പിന്നെന്താ.”
“ശരിയാണ്… എന്നാലും ചോദിച്ചു പോകുന്നതാ…”
“ഇന്ന് രാത്രി ഞാൻ ഇവിടെയില്ലേ?” അവൾ പകുതി എഴുന്നേറ്റ്, അയാളുടെ നേരെ ചാഞ്ഞു. അയാളുടെ കയ്യിലെ ഗ്ലാസ് വാങ്ങി, ഒരു കവിൾ കുടിച്ച്, ബാക്കി അയാളുടെ ചുണ്ടോട് ചേർത്തുകൊടുത്തു. മാസ്കിന്റെ അറ്റം അയാളുടെ കവിളിൽ ഉരസി. അവളുടെ ശ്വാസത്തിൽ വിസ്കിയുടെയും പെർഫ്യൂമിന്റെയും ചൂട്. “ബാക്കി രാവിലെ ചോദിക്ക്.”
“ശരി എന്നാല്‍ കഴിച്ചാലോ, വിശക്കുന്നുണ്ടാകും. അത് മത്രമല്ല, ഇത് തണുത്തു കാണും ഓൾറെഡി” ഇതും പറഞ്ഞു സുരേഷ് ഡൈനിംഗ് ടാബില്‍ വലിച്ചു ലോക് ഇട്ടു, ഫുട് വെച്ചു. വീണ്ടും വിസ്കി ഒഴിച്ച്. അവൾ ബിരിയാണി
പാക്കറ്റ് തുറന്ന് സുരേഷിന് നേരെ വെച്ചു. രണ്ടുപേരും കുറച്ചുകഴിച്ചു. വിസ്കിയുടെ ചൂടും ബിരിയാണിയുടെ മസാലയും ആ ചെറിയ മുറിയിലെ അന്തരീക്ഷം കൂടുതൽ ചൂടാക്കി. കഴിച്ചു കഴിഞ്ഞ് സുരേഷ് ആ ടിഷ്യു പേപ്പർ കൊണ്ട് അവളുടെ വായുടെ അരികൊണ്ടു തുടച്ചു കൊടുക്കുമ്പോൾ, അവൾ അവന്റെ വിരലിൽ ഒന്നു തൊട്ടു.
“മതിയായോ?” അയാൾ ചോദിച്ചു. “ഉം.. വയറ് നിറഞ്ഞു.” അവർ രണ്ടു പേരും പുറത്ത് ഇറങ്ങി വാഷ് ബേസിനിൽ കൈകഴുകി ബെർത്തിലേക്ക് തിരിച്ചു വന്നു . സുരേഷ് കുറ്റി ഇട്ടെന്ന് ഉറപ്പിച്ചു.
അവന് ബാക്കിയുണ്ടായിരുന്ന വിസ്കി കൂടി ഗ്ലാസിലേക്ക് ഒഴിച്ച് ഒറ്റ വലിക്ക് കുടിച്ചുതീർത്തു. പിന്നെ ലൈറ്ററും മാൾബറോ പാക്കറ്റും മേശപ്പുറത്തുനിന്ന് എടുത്തു മാറ്റിവെച്ചു. ആ ചെറിയ നീല നൈറ്റ് ലാമ്പിന്റെ വെളിച്ചം മാത്രം ആ മുറിയിൽ ബാക്കിയായി.
