വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

“കേറ്റാം ചേട്ടാ.”

താക്കോൽ കിട്ടിയപ്പോഴാണ് ജോമോൻ ഫോൺ നോക്കിയത്. സൈലന്റിലായിരുന്നു. അര മണിക്കൂർ മുമ്പ് വന്ന മൂന്ന് മെസേജ്.

റീനു: എവിടെയാ മാഷെ👀

റീനു: പ്ലാൻ ചേഞ്ച്. ട്രെയിൻ കിട്ടി 🚆 ഇന്ന് വൈകിട്ട്, ചെങ്ങന്നൂരീന്ന്

റീനു: ബസ്സിലെ മുകളിലെ ബെർത്തിൽ നിന്ന് രക്ഷപ്പെട്ടു 🙏🙏

ജോ: സോറി, ഫോൺ സൈലന്റിലായിരുന്നു. ഒരു കാർ ഡീലറുടെ അടുത്താ . ഇപ്പോ ഒരു കാറിന്റെ മുതലാളി 😎

റീനു: ങേ! അപ്പോ ഇന്നലെ പറഞ്ഞത് സീരിയസായിരുന്നോ 😳 കാണിക്ക്

അവൻ താക്കോൽ വിരലിൽ തൂക്കിപ്പിടിച്ച്, ബോണറ്റിൽ ചാരിനിന്ന് ഒരു സെൽഫി എടുത്തയച്ചു. പുറകിൽ ഗോഡൗണിന്റെ തുരുമ്പിച്ച ഷട്ടറും ഒരു പഴയ ആംബുലൻസിന്റെ പകുതിയും.

റീനു: വണ്ടി കൊള്ളാം

റീനു: ബാക്ക്ഗ്രൗണ്ടിൽ ആംബുലൻസ് 💀😂 ഇതാണോ ലുക്ക്

ജോ: അത് ഫ്രീ ആയിട്ട് കിട്ടിയതാ 😂 ബാംഗ്ലൂരിൽ ചെന്നിട്ട് നല്ല സ്ഥലത്ത് വെച്ച് എടുക്കാം. നീ കൂടെ നിന്നാ മതി

റീനു: ആഹാ. അഡ്വാൻസ് ബുക്കിങ് 🙄

കണ്ണൻ അവന്റെ കാറിന്റെ ഡോറിൽ ചാരിനിന്ന് ചായ ഊതിക്കുടിക്കുകയായിരുന്നു. ഷിബു ഇൻഷുറൻസിന്റെ കാര്യം പറയുന്നുണ്ട്. ജോമോൻ തലയാട്ടുന്നുണ്ട്. പക്ഷേ കണ്ണ് ഫോണിൽ. ഇടയ്ക്ക് ഒറ്റയ്ക്ക് ചിരിക്കുന്നു. കണ്ണന് അത് കണ്ടുനിൽക്കാൻ ഒരു സുഖമുണ്ടായിരുന്നു, ഒപ്പം വയറ്റിൽ ഒരു കല്ല് കിടക്കുന്നതുപോലെയും. ഇന്ന് വേണ്ട, അവൻ വിചാരിച്ചു.

ജോമോന്റെ ഫോണിൽ ഒരു പടം കൂടി. റീനുവും ബെറ്റിയും. ബെറ്റി ചേച്ചിയുടെ തോളിൽ താടി കുത്തി കോക്രി കാണിക്കുന്നു. റീനു ഒരു സ്ലീവ്ലെസ്സ് ടോപ്പ്, മുടി വാരിക്കെട്ടി, ഒരു ട്രോളി ബാഗിന്റെ മുകളിൽ ഇരിക്കുന്നു, അത് അടയാൻ. കൂടെ അവളുടെ പെങ്ങള്ഒരു ജിം വേഷത്തിലും.

റീനു: പാക്കിങ് സൂപ്പർവൈസർ. ഇവള് എന്റെ മൂന്ന് ടോപ്പ് അടിച്ചുമാറ്റി 😤

ജോ: സൂപ്പർവൈസർക്ക് ഹായ് ..അല്ല അതിനു അവളക്ക് അത് ചേരുമോ, ചേച്ചിടേ സൈസ്സ് ആയിട്ടിലല്ലോ👋

ചോദിച്ചതിന്നു ശേഷം ഓര്മ വന്നേ, അല്പം മ്ലേച്ഛം

ആയോ, അവന് ഉടനെ ഡിലീറ്റ് ചെയ്തു

ഉടനെ റീനു ഒരു സ്റ്റിക്കര് (എന്താ ഡിലീറ്റ് ചെയ്തത്, ഞാന് കണ്ടു എന്നുള്ള ഒരു സ്റ്റിക്കര്)

ജോ “എടാ സോറി, ഞാന് പെട്ടെന്ന്, ഉദ്ദേശിച്ചത്, അയാള് തന്നേകാലും ഉയരം കുറവല്ലേ, അപ്പോ ചേരുമോ എന്ന, സോറി ഒന്നും തോന്നരുതെ ”

റീനുവിന്റെ സൈഡില് നിന്നും ഒരു ഓഡിയോ വന്നു.. എന്റെ പൊന്നു ചേട്ടായി ഞാന് കണ്ടു മെസേജ്, അതിനെന്താ കുഴപ്പം. ചേട്ടായി പറഞ്ഞേ ശേരിയല്ലേ ? ചേച്ചിടേ അത്രയൊന്നും ആയിട്ടില്ല എങ്കില്, അവളുടെ ചെറിയ ടോപ്പുകൾ ഓക്ക് എനിക്ക് പാകമാണ് മാഷെ. എടീ ഫോണ് ഇങ്ങ് ത്താ ”

റീനു :”ഇവളുടെ നാക്കിന് പണ്ടേ എല്ലില്ലാ. ജോ അത് വീട്, നമുക്കിടയില് അതികം ഫോർമാലിറ്റി വേണ്ടാട.”

അത് കണ്ടപ്പോള് ജോയ്ക്ക് ഒരു സമാധാനം.

ജോ: ടൈപ്പ് ചെയ്ത് എന്റെ വിരല് കഴച്ചു. ഒന്ന് വിളിക്കാൻ പറ്റുമോ? ഫ്രീ ആണെങ്കിൽ മാത്രം”

അയച്ച് പത്ത് സെക്കന്റ് ആയില്ല. ഫോൺ കയ്യിൽ ഇരുന്ന് വിറച്ചു. റീനു കോളിങ്.

അവൻ ഷിബുവിനോട് ‘ഒരു മിനിറ്റ് ചേട്ടാ’ എന്ന് കൈ കാണിച്ച് ഹാരിയറിന്റെ പുറകിലേക്ക് നടന്നു.

“ഹലോ.”

“ഹലോ. വിരല് കഴച്ചോ? പാവം.” അവളുടെ ശബ്ദത്തിൽ ഒരു ചിരി. പുറകിൽ ഒരു കതക് അടയുന്ന ശബ്ദം.

“എവിടെയാ?”

“മുകളിൽ. ബാൽക്കണിയിൽ. ബെറ്റി താഴെ അമ്മയുടെ കൂടെ, അപ്പൻ മുറ്റത്ത് ആരോടോ ഫോണിൽ. ഒരു അഞ്ച് മിനിറ്റ് എന്നെ ആരും അന്വേഷിക്കില്ല.”

ചെങ്ങന്നൂരിലെ ആ വീടിന്റെ മുകളിലെ ബാൽക്കണിയിൽ റീനു കൈവരിയിൽ ചാരിനിന്നു. മുടി ഒരു ക്ലിപ്പിൽ,

പകുതി അഴിഞ്ഞ്. ഫോൺ ഐർപോഡ് ചെവിയില് വെച്ച് , മറ്റേ കൈ കൊണ്ട് പാനറ്റിന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റും ലൈറ്ററും എടുത്തു. താഴെ മുറ്റത്തേക്ക് ഒന്ന് എത്തിനോക്കി. അപ്പൻ പുറം തിരിഞ്ഞാണ് നിൽപ്പ്. അവൾ കത്തിച്ചു.

ജോമോൻ ആ ചെറിയ ‘ക്ലിക്ക്’ കേട്ടു. പിന്നെ ഒരു നീണ്ട ശ്വാസം വിടുന്ന ശബ്ദം.

“എടീ. നീ വലിക്കുവാണോ?”

“ഷ്ഷ്!” അവൾ ചിരി അടക്കി. “ഉറക്കെ പറയല്ലേ. മോശമല്ലേ അതൊക്കെ.” അവളുടെ ഒരു ചെറിയ ചിരിയും. അവന് അത് ഇഷ്ടപ്പെട്ടു, അവള് തമാശക്ക് പറഞ്ഞതാണോ അതോ അറിയാതെ പറഞ്ഞതാണോ എന്നു.

Leave a Reply

Your email address will not be published. Required fields are marked *