“ആ, മാറ്റി. ഏതോ ഫ്രണ്ട് എറണാകുളത്ത് നിന്ന് അതേ ട്രെയിനിൽ ഉണ്ടെന്ന്.”
കണ്ണൻ ചായഗ്ലാസ് ഷിബുവിന്റെ മേശയിൽ വെച്ചു. എറണാകുളത്ത് നിന്ന് ഒരു ഫ്രണ്ട്. ഇന്നലെ രാത്രി ബസ്സ്, ഇന്ന് ഉച്ചയ്ക്ക് ട്രെയിൻ. അവൻ ഒന്നും പറഞ്ഞില്ല.
“ഞാനും വരാം.”
“നീ എന്തിനാ? പോയേ പോയേ ഞങ്ങള്‍ ഒന്നു കാണട്ടെടാ പ്ലീസ്സ്”
“ഓഹ് ഇപ്പോ ഞാന്‍ ഔട്ട് അവള് വന്നപ്പോഴേകു അല്ലേ, ശരി എന്ന നീ ചെല്ല് ”
“ഓഹ് എടാ ഊളെ, കൂറ സെന്റി അടിക്കല്ലേ”
കണ്ണനും ചിരിച്ചു എന്നിട്ട് പറഞ്ഞു “പുതിയ വണ്ടിയല്ലേ. വഴിക്ക് വല്ലതും പറ്റിയാലോ. ഷിബുച്ചേട്ടന്റെ ഡോക്ടറെ എനിക്ക് അത്ര വിശ്വാസം പോരാ.”
“എന്റെ
ഡോക്ടർ നല്ലവനാ മോനേ,” ഷിബു പേപ്പറിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു.
“പേടിക്കണ്ട,” കണ്ണൻ ജോമോന്റെ തോളിൽ കൈയിട്ടു. “പ്ലാറ്റ്ഫോമിൽ ഞാൻ ദൂരെ മാറി നിന്നോളാം. ചായക്കടയുടെ അടുത്ത്.”
റീനു ട്രോളി ബാഗിന്റെ മുകളിൽ കേറിയിരുന്ന് സിപ്പ് വലിച്ചു. അനങ്ങുന്നില്ല. അമ്മയുടെ അച്ചാറുകുപ്പികൾ മൂന്നും ഒരു വശത്ത് മുഴച്ചുനിൽക്കുന്നു.
“ബെറ്റീ! ഒന്ന് വന്നേടീ!”
“ഞാൻ സീരീസ് കാണുവാ!” താഴെ നിന്ന് മറുപടി.
“നിന്റെ സീരീസ്.. അമ്മച്ചി അതില്‍ സെക്സ് സീനുകള്‍ ഉണ്ട്, അവള് സീന്‍ കാണാന്‍ ഇരിക്കുവാ ” റീനു ഉറക്കെ വിളിച്ചു പറഞ്ഞു.. പിന്നെ എന്തൊക്കെയോ ബഹളം താഴെ. ഇപ്പോ ഒരു ആശ്വാസം, ഒരു മനസുഖം.. അവള് ഒരു കുപ്പി എടുത്ത് ഹാൻഡ്ബാഗിലേക്ക് മാറ്റി. സിപ്പ് അടഞ്ഞു.
അവൾ കട്ടിലിലേക്ക് മലർന്നുവീണു. ‘ഞാൻ സ്റ്റേഷനിൽ വരട്ടെ?’ അവൻ ചോദിച്ച് തീരുന്നതിന് മുമ്പേ ‘വാ’ എന്ന് വായിൽ നിന്ന് വീണുപോയതാണ്.
ആലോചിച്ചിരുന്നെങ്കിൽ വേണ്ടെന്ന് പറഞ്ഞേനെ. ആലോചിക്കാഞ്ഞത് നന്നായി. ഇത്രയും നേരം കഴിഞ്ഞിട്ടും ചിരി പോകുന്നില്ല. മണ്ടി, അവൾ സ്വയം പറഞ്ഞു.
ഭാഗിലെ രണ്ടാമത്തെ ഫോൺ ഒന്ന് വിറച്ചു.
ആ ഫോൺ ഈ വീട്ടിൽ ആരും കണ്ടിട്ടില്ല. ഒരു പഴയ സാംസങ്. സ്ക്രീനിന്റെ മൂലയിൽ ഒരു പൊട്ടൽ. എപ്പോഴും സൈലന്റിൽ. അതിലെ വാട്ട്സാപ്പിൽ പേര് ‘ക്ലാര’, പടത്തിന്റെ സ്ഥാനത്ത് ഒരു ചന്ദ്രക്കല.
അറിയാത്ത ഒരു നമ്പർ. ഒരു ടിക്കറ്റിന്റെ സ്ക്രീൻഷോട്ട്.
TVC–SBC. ചെങ്ങന്നൂർ 18:40. 1A. കോച്ച് H1. കൂപ്പെ B. ബെർത്ത് 3, 4.
താഴെ ഒരു വരി: എറണാകുളത്ത് നിന്ന് ഞാൻ കേറും. – R
ഓഹ്
കൂപ്പെ എന്ന പറഞ്ഞാല്‍ ഫസ്റ്റ് ക്ലാസ് ആണല്ലോ.
ജോമോന് വരുമ്പോള്‍ സ്ലീപ്പർ ഇരിക്കണം, വണ്ടി എടുക്കുമ്പോള്‍ H1 ലേക്ക് പോകാം. അതാണ് സേഫ്. ഇല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സിനുള്ള പൈസ എങ്ങനെ കിട്ടി എന്നു ചോദിക്കും.
റീനു ആ സ്ക്രീൻഷോട്ട് കുറെ നേരം നോക്കിക്കിടന്നു.ആരായിരിക്കും. പിന്നെ സുമിത്ര മാഡത്തിന്റെ മെസേജ് വന്നു.
സുമിത്ര: ടിക്കറ്റ് കിട്ടിയോ ചിന്നാ?
സുമിത്ര: സോറി റീനു🙏 ലാസ്റ്റ് മിനിറ്റിൽ ഇങ്ങനെ ഒന്ന്. പുള്ളി ഇങ്ങോനോര് കാര്യം പറഞ്ഞപ്പോള്‍, എന്റെ നാവില്‍ നിന്നും അറിയാതെ പറഞ്ഞും പോയി നീ നാട്ടിലാണ് എന്നു. പുള്ളി ഫ്ലൈറ്റ് ക്യാൻസൽ ചെയ്തു ആണ് ഈ പരിപാടി സെറ്റ് ആക്കിയത്.
ക്ലാര: കിട്ടി മാഡം. അതെന്തിനാ മാഡം അങ്ങനെ ഒക്കെ പറയുന്നെ, എനിക്ക് അറിയില്ലേ മാടത്തിനെ. ഇറ്റ്സ് ഓക്കെ
ക്ലാര: സത്യം പറയട്ടെ? എനിക്ക് കുഴപ്പമൊന്നുമില്ല. രണ്ട് ദിവസമായി ഇവിടെ നല്ല കുട്ടിയായി ഇരുന്ന് മടുത്തു 🙈 കുറച്ച് മൂഡിലുമാ
ക്ലാര: പിന്നെ ട്രെയിൻ!! 🚆 ഇതൊക്കെ ഞാൻ വീഡിയോയിലും കഥയിലും മാത്രേ കണ്ടിട്ടുള്ളൂ. എനിക്ക് ശരിക്കും നടക്കുമെന്ന് വിചാരിച്ചതേയില്ല 😅
സുമിത്ര: ദേവരേ 😂 അപ്പോ ഞാൻ വെറുതെ സോറി പറഞ്ഞു
സുമിത്ര: എൻജോയ് മാഡി. പക്ഷേ ശബ്ദം കുറച്ച്. അപ്പുറത്തെ കൂപ്പെയിൽ ഫാമിലി കാണും, ടിടിഇ രാത്രി മുട്ടും 🤫
ക്ലാര: 😂 ശരി മാഡം
പിന്നെ ഒരു ചിത്രം വന്നു. തുറന്നപ്പോൾ റീനു ചിരിച്ചു. ഒരു ഹോട്ടൽ മുറി. വലിയൊരു കട്ടിൽ. അതിൽ ചമ്രം പടിഞ്ഞിരുന്ന് രണ്ടുപേർ, ഹോട്ടലിന്റെ വെള്ള ടവൽ മാത്രം ചുറ്റി, നടുക്ക്
ഒരു പ്ലേറ്റ് തന്തൂരി രണ്ടു ഗ്ലാസ്സ് റം. ഒന്ന് മാഡം, മുടി മുകളിൽ ഒരു കൊണ്ട. മറ്റേത്..കാവ്യ.
