വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

നിന്നെ തന്നെ വേണം എന്ന. അപ്പോ ഇന്ന് വൈകിട്ട് ട്രെയിനിൽ ബാംഗ്ലൂരിന് പോകുന്നു. ഫ്ലൈറ്റിൽ കേറില്ല, നിനക്കും അവനുമുള്ള ഒരു ഫസ്റ്റ് ക്ലാസ് എടുക്കാം എന്നു പെട്ടെന്ന് ഉത്തരം കൊടുക്കണം. ഞാന് പറഞ്ഞു അവളോട് ചോദിക്കട്ടെ, ഉറപ്പില്ല എന്നു..” മാഡം എല്ലാം ഒറ്റ ശ്വാസത്തില് പറഞ്ഞു. “ഇത്രയും തിരക്കുള്ള ഒരാള്, ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത ട്രയിനിൽ, ഒരു നൈറ്റ് മൊത്തം പോയാലും കുഴപ്പംഇല്ല, ക്ലാരയെ മാത്രം മതി. ഒറ്റയ്ക്ക് രാത്രി മുഴുവൻ ട്രെയിനിൽ ഇരിക്കാൻ വയ്യ. ഒരു കമ്പനി വേണം.”

“ട്രെയിനിൽ?”

“ഫസ്റ്റ് ക്ലാസ്. കൂപ്പെ. നീ ചെങ്ങന്നൂരീന്ന് കേറ്, അവൻ എറണാകുളത്തീന്ന്. രാവിലെ ബാംഗ്ലൂരിൽ ഇറങ്ങി, മുഗീതു. ബൈ.”

“മാഡം, ഞാൻ ഇന്നലെ…”

“ഗൊത്തു ചിന്നാ, ഗൊത്തു. ഇന്നലെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. അതുകൊണ്ടാ ചോദിക്കുന്നെ, പറയുന്നില്ല.”

താഴെ നിന്ന് അമ്മ വിളിച്ചു. “മോളേ, ചായ!”

“ദാ വരുന്നു അമ്മേ!” റീനു ശബ്ദം താഴ്ത്തി. “എത്ര?”

മാഡം ഒരു സംഖ്യ പറഞ്ഞു.

“എന്ത്?” റീനു കൈവരിയിൽ പിടിച്ചു. “ഒറ്റ രാത്രിക്കോ?”

“ഒറ്റ രാത്രിക്ക്. നിന്നെ തന്നെ കിട്ടണം എന്ന് വാശി. അതുകൊണ്ട് ഞാൻ സുമ്മനെ കുറച്ച് കേറ്റി പറഞ്ഞു. അയാൾ ഒരു സെക്കന്റ് പോലും ആലോചിക്കാതെ യെസ് പറഞ്ഞു. പറഞ്ഞില്ലേ, ക്ലാരയെ അയാൾക്ക് തുംബാ ഇഷ്ടമായിട്ടുണ്ട്.”

മുറ്റത്ത് അപ്പൻ മാവിന്റെ ചുവട്ടിൽ നിന്ന് ആരോടോ ഫോണിൽ. “ആ… അതേ… ഒരു രണ്ട് ലക്ഷം എങ്ങനെയെങ്കിലും… ഇല്ല, തിരിച്ച് തരാം, മോൾക്ക് ജോലിയുണ്ടല്ലോ…”

റീനു അത് കേട്ടു. തന്റെ കല്യാണത്തിനുള്ളത് അത്യാവശ്യം തന്റെ കായില് ഉണ്ട്, പക്ഷേ

അപ്പന് ഇത് ചെറുതായി നടത്താൻ എന്തോ ഒരു മാനക്കേട്, അതുകൊണ്ടാണ് കടം ചോദിക്കുന്നത്.. വേണ്ട ബെറ്റിയുടെ കാര്യം വരും അപ്പോഴും വേണം കാഷ്…

“ചിന്നാ,” മാഡം പതുക്കെ പറഞ്ഞു. “ആഗസ്റ്റ് ഏഴിന് മുമ്പല്ലേ. ലിസ്റ്റിൽ ഒന്ന് കൂടി, അത്രേ ഉള്ളൂ. ഇത് അവസാനത്തെ വലിയതാ, നിജവാഗിയും. ഇനി ഞാൻ പുതിയതൊന്നും എടുക്കില്ല.”

“കാവ്യയെ വിട്ടൂടെ?” റീനു ചോദിച്ചു. പിന്നെയാണ് ഓർത്തത്, കാവ്യയുടെ പേര് മാഡം പറഞ്ഞിട്ടില്ല. ‘വേറെ ആരെയെങ്കിലും’ എന്നാണ് ചോദിക്കാൻ വന്നത്. വായിൽ വന്നത് കാവ്യ എന്ന്. എന്തിനാണെന്ന് അവൾക്ക് തന്നെ അറിയില്ല. ഹോസ്റ്റലിലെ ഏറ്റവും അടുത്ത ആളുടെ പേര് ആദ്യം വന്നു, അത്രേ ഉള്ളൂ.

മറുതലയ്ക്കൽ ഒരു നിമിഷം മൗനം.

“കാവ്യ ഇന്ന് വേറൊരു ഡ്യൂട്ടിയിലാ,” മാഡം പറഞ്ഞു. ശബ്ദത്തിൽ ഒരു ചിരി ഒളിച്ചിരിക്കുന്നതുപോലെ. “പിന്നെ സുരേഷിന് നിന്നെ തന്നെ ബേക്കു ചിന്നാ. അല്ലെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും സെറ്റാക്കിയേനെ.”

റീനു കണ്ണടച്ചു. ആഗസ്റ്റ് ഏഴ്. അതുവരെ ക്ലാര. ഇതും ആ കണക്കിൽ. മാത്രംഅല്ല ഒരൊറ്റ ട്രെയിൻ യാത്രയ്ക്ക് കയ്യിൽ 50000 കിട്ടും.

“ശരി. പോകാം.”

“ഒള്ളേദു. താങ്ക്സ് ചിന്നാ. ഉച്ചയ്ക്ക് ടിക്കറ്റ് വരും. വീട്ടിൽ ഏനു ഹേളുത്തീയ? എന്ത് പറയും?”

“ഒരു ഫ്രണ്ട്. എറണാകുളത്ത് നിന്ന് കേറുന്നു. ഒറ്റയ്ക്ക് പോകാൻ പേടിയാ. ഞാനും കൂടെ.”

“അത് നുണയല്ലല്ലോ,” മാഡം ചിരിച്ചു. “ഒറ്റയ്ക്ക് പോകാൻ പേടിയുള്ള ഒരാൾ എറണാകുളത്ത് നിന്ന് കേറും. നിജവാഗിയും.”

“മോളേ, ചായ തണുക്കും!”

“വരുന്നു അമ്മേ!”

“ശരി മാഡം ഞാന് വേകുന്നേ, പെട്ടെന്ന് പാക്ക് ചെയ്യട്ടെ, രാത്രി പോകും എന്നല്ലേ

കരുതിയത്. ചേഞ്ച് ഉണ്ടെങ്കില് പറയണേ, ഞാന് ബസ് ടിക്കറ്റ് ക്യാൻസൽ ചെയില്ല. ബാക്ക് അപ്പ് ആയിട്ട് ഇരിക്കട്ടെ. ആള് സിഇഓ ആണെങ്കിലും ടിക്കറ്റ് കിട്ടിയില്ല എങ്കിലോ”

“അതാ കറക്റ്റ് മുത്തേ. ക്യാൻസൽ മാഡബേഡ, ചെയ്യണ്ട. ഗുഡ് തോട്ട്. സരി, ബേഗ പാക്ക് ചെയ്യ്. മെസേജ് ഇടാം.”

‘സറി ബൈ മാം ”

നാല് മണി കഴിഞ്ഞു. മുറിയിൽ വെയിൽ ചാഞ്ഞിരുന്നു.

റീനു രണ്ട് ഫോണും എടുത്തു. ക്ലാരയുടേതിൽ, മാഡത്തിന് ഒരു 👍പിന്നെ ഞാന് ഇറങ്ങുന്നു.. സുരേഷിന്റെ മെസേജ് വന്നു, ട്രെയിൻ ചെങ്ങന്നൂര് വിട്ടാൽ ഒരു മെസേജ് ഇടാന്.” , ഡബിൾ ടിക്ക് വന്നു ബട്ട് ബ്ല്യൂ ആയില്ല, മാഡം ക്ലൈൻറ് ആയിട്ട് തിരക്കില് ആയിരിക്കും. താഴെ ചെന്ന് അമ്മചിയോട് പോയി വരാം എന്നു പറഞ്ഞു. അവര് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *