അവള് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി, സുരേഷിന്റെ പെർഫ്യൂം അവളെ കൂടുതല്‍ ഉന്മാദയാക്കി.
ക്ലാരക്ക് നേരത്തെ ഉണ്ടായിരുന്ന ടെന്‍ഷന്‍ പതിയെ വഴി മാറി, ഒരു റൊമാന്റിക് മൂഡിലേക്ക് വന്നു.
“തനിക്ക് ഇപ്പോഴും മാസ്ക് വേണോ അത്രയ്ക്ക് വിശ്വാസം ഇല്ലേ? എനിക്ക് ഈ മാസ്ക് എന്തോ ബുദ്ധിമുട്ട് പോലെ. തന്നെ മൊത്തത്തില്‍ കാണാൻ പറ്റാത്തതില്‍ നല്ല വിഷമം ഉണ്ട്. ഞാന്‍ എങ്കിലും ഊരീക്കോട്ടെ?”
അവൾ പെട്ടെന്ന് കൈ കാണിച്ചു “ഇല്ല പ്ലീസ്സ് അരുതു, അഴിക്കരുത്, എന്റെ ഈ കണ്ടിഷന്‍ പണ്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ചില വിശ്വാസങ്ങള്‍ ഉടയതിരിക്കാനാ. എന്റെ മുഖത്തിന്റെ പകുതി നിങ്ങള്‍ കാണുന്നില്ലേ. അത് തന്നെ ധാരളമല്ലേ?”
അവന് നിരാശ വന്നു “ഹം ശരി. എനിക്ക് നിന്റെ കംഫർട്ട് ആണ് വലുത്. നീ വാ നല്ല വിശപ്പ് ”
പേപ്പർ കവർ ചെറിയ മേശപ്പുറത്ത്
വെച്ചു. “കായീസിലെ ബിരിയാണി. നിനക്ക് ഇഷ്ടമാന്ന് കഴിഞ്ഞ തവണ പറഞ്ഞിരുന്നു.” പിന്നെ ലെതർ ബാഗിൽ നിന്ന് ഒരു കുപ്പി സിംഗിൾ മാൾട്ടും രണ്ട് ചെറിയ ഗ്ലാസും.
“ഓർത്തുവെച്ചോ?” ആദ്യത്തെ തവണ അവരുടെ മീറ്റിനു ശേഷം ഇരിക്കുമ്പോള്‍ കേരളത്തില്‍ ആണെന്ന് അറിഞ്ഞു അല്പം പരിചയപ്പെട്ടപ്പോള്‍ പുള്ളിയോട് പറഞ്ഞതാ കായീസിലെ ബിരിയാണി നല്ല ഇഷ്ടം ആണ് എന്നു.
“ഇത് എത്രമാത്തത് ആണെന്ന് നിനക്ക് ഓർമയുണ്ടോ? 6th ടൈം, അതേ ടോ. എനിക്ക് ഓരോ തവണ നമ്മള് മീറ്റ് ചെയ്തത് ഇന്നലെ എന്ന പോലെ എനിക്ക് ഓർമയുണ്ട്. നീ പറയുന്നത് എല്ലാം ഞാൻ ഓർത്തുവെക്കും ക്ലാര. അതാ എന്റെ പ്രശ്നം.”
അയാൾ രണ്ട് ഗ്ലാസിലും ഒഴിച്ചു. ഒന്ന് അവൾക്ക് നീട്ടി, അവളുടെ അടുത്ത് ബെർത്തിൽ ഇരുന്നു. തോളുകൾ തൊടാതെ, ഒരു വിരലിന്റെ അകലം വിട്ട്. ട്രെയിൻ അനങ്ങിത്തുടങ്ങി.
അതിനിടയില്‍ അവള് പതുക്കെ ബാഗില്‍ നിന്നും അവളുടെ സ്ഥിരം മസ്ക എടുത്തു ധരിച്ചു അവന് മുഖം കൊടുക്കാതെ. എന്നിട്ട് ഒരെണ്ണം അവനും കൊടുത്തു. എന്നിട്ട് പറഞ്ഞു “ഈ നർസ് മസ്ക വേണ്ട എനിക്ക്അത് അതിന്റെ സ്മെൽ ഇഷ്ടം അല്ല. പകരം ഇത് ഇടൂ . അവന് അക്ഷരം പരാതി അത് കേട്ടു.
സുരേഷ് ലെതർ ബാഗിന്റെ സൈഡ് പോക്കറ്റിൽ നിന്ന് ഒരു മാൾബറോ പാക്കറ്റും ഒരു വെള്ളി ലൈറ്ററും എടുത്ത് മേശപ്പുറത്ത് വെച്ചു. ഒന്ന് ചുണ്ടിൽ വെച്ചു.
ക്ലാര അയാളെ നോക്കി. “ഇവിടെ വലിക്കാൻ പറ്റുമോ? ട്രെയിനിലാ. സ്മോക്ക് ഡിറ്റക്ടർ ഒക്കെ കാണില്ലേ?”
“ഇത് നമ്മുടെ മുറിയാ. പ്രൈവറ്റ്. ” അയാൾ മുകളിലെ
ചെറിയ വെന്റിലേക്ക് കണ്ണ് കാണിച്ചു, ചിരിച്ചു. “പിന്നെ ആ ടിടിഇയോട് ഞാൻ ഒന്ന് സംസാരിച്ചില്ലേ. ബാംഗ്ലൂർ വരെ ഈ വാതിലിൽ ആരും മുട്ടില്ല. പുക പോയാലും അയാൾ മണം പിടിക്കില്ല. അതിനുള്ളതും കൂടി ചേർത്താ കൊടുത്തത്.”
അയാൾ ലൈറ്റർ കത്തിച്ചു. ആ ചെറിയ തീനാളം നീല ഇരുട്ടിൽ അയാളുടെ മുഖം ഒരു നിമിഷം ഓറഞ്ചാക്കി. ആദ്യത്തെ പുക മുകളിലേക്ക്, നൈറ്റ് ലാമ്പിന്റെ വെളിച്ചത്തിലൂടെ ചുരുണ്ടുകയറി.
ക്ലാര കുറച്ച് നേരം അത് നോക്കിയിരുന്നു. പിന്നെ കൈ നീട്ടി, ഒന്നും പറയാതെ അയാളുടെ ചുണ്ടിൽ നിന്ന് ആ സിഗരറ്റ് എടുത്തു.
സുരേഷ് പുരികം ഉയർത്തി. “ആഹാ. ഇത് പുതിയതാണല്ലോ. ആറ് തവണ കണ്ടിട്ട് ഇതുവരെ കണ്ടിട്ടില്ല.”
“ആറ് തവണയും നീ വലിച്ചില്ലല്ലോ.” അവൾ മാസ്കിന് താഴെ ചുണ്ടോട് ചേർത്ത് ഒരു നീണ്ട പുക എടുത്തു. കണ്ണടച്ച്. ട്രെയിനിന്റെ ആട്ടത്തിൽ തല ചെറുതായി പിന്നിലേക്ക് ചായ്ച്ച്, പുക മുകളിലേക്ക് പതുക്കെ വിട്ടു. കഴുത്തിന്റെ വളവിലൂടെ ആ നീല വെളിച്ചം ഒഴുകി.
അയാൾ അവളെ തന്നെ നോക്കിയിരുന്നു. ഗ്ലാസ് ചുണ്ടിന്റെ പാതിവഴിയിൽ നിർത്തി.
“എന്താ?” അവൾ ചോദിച്ചു.
“ഒന്നുമില്ല.” അയാൾ ഒരു കവിൾ കുടിച്ചു. “നിന്നെ ഓരോ തവണ കാണുമ്പഴും പുതിയ ഒരാളെ കാണുന്നത് പോലെ.”
അവൾ ചിരിച്ചു. സിഗരറ്റ് അയാളുടെ ചുണ്ടിലേക്ക് തിരികെ വെച്ചുകൊടുത്തു. അയാൾ ഒരു പുക എടുത്ത് വീണ്ടും അവൾക്ക് നീട്ടി. പിന്നെ അത് അങ്ങനെ പോയി. ഒരാളുടെ ചുണ്ടിൽ നിന്ന് മറ്റേയാളുടേതിലേക്ക്. ഓരോ തവണ കൈമാറുമ്പോഴും അവരുടെ വിരലുകൾ കുറച്ച് കൂടുതൽ നേരം തൊട്ടുനിന്നു. ആദ്യം ഉണ്ടായിരുന്ന
