ഐഷു – 2 6അടിപൊളി  

ഐഷു – 2

[ VaSco ]

[ Previous Part ] [www.kambi.pw ]


*************** ഐഷു ******************

എന്റെ കഥകൾ ഒന്നെങ്കിലും വായിക്കുകയുയോ വായിക്കാൻ ഇഷ്ടപ്പെടുകയോ ചെയ്യുന്നവരോട് ഒരു വാക്ക്. എന്റെ കഥകൾക്ക് നിങ്ങൾ തരുന്ന സപ്പോർട് മാത്രമാണ് എനിക്ക് വീണ്ടും കഥകൾ എഴുതാനുള്ള ഊർജം. ആ സപ്പോർട് കുറയുമ്പോഴോ മറ്റൊരു കഥയുടെ ആശയം എന്നിൽ നിറയുമ്പോഴോ ആണ് എന്റെ ചില കഥകൾ പകുതിക്ക് നിന്ന് പോകുന്നത്. ഈ കഥയുടെ ആദ്യ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട് ഇനിയും തരുമെന്ന പ്രതീക്ഷയോടെ ഞാൻ പറയട്ടെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട് തന്നാൽ അടുത്ത പാർട്ട് വരുന്ന രണ്ടാഴ്ചയ്ക്ക് മുൻപ് തന്നെ തരാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും. ആ പ്രതീക്ഷയിൽ ഇവിടെ രണ്ടാം ഭാഗം തുടങ്ങുന്നു.

***** ഐഷു *****

അത്രയും വലിയൊരു വിജയവും. അതിനെ തുടർന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിജയാഘോഷവും കഴിഞ്ഞു മേഡത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഞാൻ വേഗം ഫ്ലാറ്റിലേക്ക് പുറപ്പെട്ടു . അപ്പോൾ എന്റെ മനസ് നിറയെ ഐഷുവിനെ കുറിചുള്ള ചിന്തകൾ ആയിരുന്നു.

അവൾ എന്റെ ഫ്ലാറ്റിൽ അത്താഴ പട്ടിണി കിടക്കുമ്പോൾ ഞാൻ ഇവിടെ തിന്നും കുടിച്ചും മേഡത്തോടൊപ്പം കാമത്തിന്റെ കടലിൽ നീന്തി തുടിക്കുകയായിരുന്നു എന്നത് എന്നെ വേദനിപ്പിച്ചു. പക്ഷെ അതൊരിക്കലും അവളോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. അവളോട് ഒരിക്കലും തനിക്ക് സ്നേഹം തോന്നുകയുമില്ല. എന്റെ അമ്മയുടെ സ്ഥാനത്തു കയറി വന്നവളുടെ മകളോട് എനിക്ക് എങ്ങനെ സ്നേഹം തോന്നും .

എങ്കിലും പോകുന്ന വഴിയിലെവിടെയെങ്കിലും ഒരു ഹോട്ടൽ തുറന്നിരുന്നെങ്കിൽ അവൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങാമായിരുന്നു എന്ന ചിന്ത എന്നിലുണ്ടായി.

അതിനായി ഞാൻ ഫ്ലാറ്റിലേക്ക് പോകുന്ന വഴിയിലെ ഓരോ കടകളും ശ്രദ്ധയോടെ നോക്കി. എന്നാൽ ഒന്നും

തുറന്നിരുന്നില്ല. അല്ലെങ്കിലും ഈ പാതിരാത്രിയിൽ ഏത് ഹോട്ടലാ തുറന്നിരിക്കുന്നത്! ഈ സമയത്ത് ഹോട്ടലും നോക്കിനടക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.

എന്നാൽ ഭാഗ്യം പോലെ ഒടുവിൽ റയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള ഒരു തട്ടുകടയിൽ നിന്ന് അവസാനത്തെ ആളായി. എനിക്ക് രണ്ടു പൊറോട്ടയും കുറച്ചു ചിക്കന്റെ കറിയും കിട്ടി. അതുമായി ഞാൻ വേഗം എന്റെ ഫ്ലാറ്റിൽ എത്തി. അപ്പോഴും എന്നെ മദ്യം മണക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ വീര്യവും എന്നിൽ ഉണ്ടായിരുന്നു.

കാർ നിർത്തി ഇറങ്ങാൻ നേരം ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വന്ന് എന്റെ കൈയിൽ ബൈക്കിന്റെ താക്കോൽ ഏൽപ്പിച്ചു. ഞാൻ ആ താക്കോലും വാങ്ങി മുകളിലെ നിലയിലുള്ള എന്റെ ഫ്ലാറ്റിലേക്ക് നടന്നു കയറി.

ഫ്ലാറ്റിന്റെ മുൻപിൽ എത്തി കോളിങ് ബെൽ അമർത്തിയതും ഫ്ലാറ്റിന്റെ പ്രധാന വാതിലിന്റെ തൊട്ടടുത്തായിട്ടുള്ള ചില്ല് ജാലകത്തിലൂടെ ഐഷു പുറത്തേക്ക് നോക്കി.

എന്നെ കണ്ടതും അവൾ വേഗം വാതിൽ തുറന്നു.

ഞാൻ അകത്തേക്ക് കയറിയതും വാതിൽ ലോക്ക് ചെയ്തുകൊണ്ട് അവൾ ചോദിച്ചു.

“ഇക്ക എന്താ ഇത്ര വൈകിയത്. സമയം ഒരുപാടായല്ലോ?”

ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം ഹാളിലുള്ള സോഫയിൽ പോയി ഇരുന്നു. അപ്പോഴാണ് അവളുടെ അടുത്ത ചോദ്യം.

“ഇക്ക കുടിച്ചിട്ടുണ്ടോ.?”

അത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. ഞാൻ വാടകയ്ക്കടുത്ത എന്റെ ഫ്ലാറ്റിൽ, ഇന്നലെ വരെ എന്റെ ഇഷ്ടത്തിന് വരികയും പോവുകയും ചെയ്ത എന്റെ സ്വന്തം സ്ഥലത്തു നിന്നുകൊണ്ട്, ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഇവൾ എന്നെ ചോദ്യം ചെയ്യുന്നോ!

“ഞാൻ ചിലപ്പോൾ കുടിക്കും ചിലപ്പോൾ പെടുക്കും. നീയാര അതൊക്കെ ചോദിക്കാൻ. ?'”

ഞാൻ ദേഷ്യത്തോടെ അങ്ങനെ ചോദിച്ചതും

ഐഷു ഒന്ന് പേടിച്ചു. ഞാൻ വീണ്ടും പറഞ്ഞു.

“ഒന്ന് പോടി അവിടുന്ന്. എന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നു. നീയാര്…. എന്റെ അമ്മയോ….. അതോ എന്റെ കെട്യോളോ..? നിന്റെ ഉമ്മ കൈയ്യും കാലും കാണിച്ചു എന്റെ അച്ഛനെ മയക്കി എന്റെ വീട്ടിൽ കെട്ടികേറി വന്നെന്ന് കരുതി അതിന്റെ അവകാശത്തിൽ എന്നെകേറി ചോദ്യം ചെയ്യാൻ വന്നാലുണ്ടല്ലോ എന്റെ തനിക്കൊണം നീ കാണും പറഞ്ഞേക്കാം. “

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *