ഐഷു – 2 6അടിപൊളി  

ഇടതു കൈകൊണ്ട് അവളുടെ അരക്കെട്ടിൽ പിടിച്ച് അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു. വിറയാർന്ന കൈകൾ കൊണ്ട് ഞാൻ അവളുടെ മുഴുത്ത മുലയിൽ പിടിച്ചമർത്തി. ഞാൻ അവളുടെ ചെഞ്ചുണ്ടുകൾ മെല്ലെ നുണഞ്ഞു.

അവളുടെ കീഴ് ചുണ്ടും മേൽ ചുണ്ടും ഞാൻ മാറി മാറി നുണഞ്ഞു. അതോടൊപ്പം ഞാൻ അവളുടെ മുലയുടെ മുഴുപ്പും അറിഞ്ഞു. അവളുടെ മുലയെ ഞാൻ മെല്ലെ പിടിച്ചമർത്തി രസിച്ചു.

കുറച്ചു സമയം ഞങ്ങൾ ഇരുവരും മാറിമാറി ചുണ്ടുകൾ നുണഞ്ഞു രസിച്ചു.

ഒടുവിൽ, കിതപ്പോടെ അവൾ പതുക്കെ എന്റെ ചുണ്ടുകളിൽ നിന്നും പിൻവാങ്ങി. നാണത്താൽ ചുവന്നു തുടുത്ത മുഖവുമായി, ചുവന്നു കലങ്ങിയ കണ്ണുകളുമായി അവൾ കുറുമ്പോടെ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

“ഇപ്പോഴാ എന്റെ ആദിയേട്ടൻ ശരിക്കും ഉമ്മ വെക്കാൻ പഠിച്ചത്…”

അങ്ങനെ പറഞ്ഞുകൊണ്ട് അവൾ എന്റെ നെഞ്ചിൽ ചേർന്നമർന്നു. ഞാൻ അവളെ എന്നോട് ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് അങ്ങനെ അങ്ങ് ഇരുന്നു.

ഈ പെണ്ണ് എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത്.? ഇവളുടെ അമ്മയെ

പോലെ ഇവൾക്കും എന്നോട് ഇഷ്ടമാണോ..? ഇവൾ എന്നെ പ്രേമിക്കുന്നുണ്ടോ..?

പക്ഷെ ഇവളുടെ വിവാഹം ഉറപ്പിച്ചതല്ലേ.? അത് ഇവൾക്ക് അറിയാവുന്നതല്ലേ ? എന്നിട്ടും എന്തിനാ ഇവൾ എന്നോട് ഇങ്ങനെ കാണിക്കുന്നത്. ?

ഇവൾക്ക് പ്രായത്തിന്റെ ഇളക്കം ആണെന്ന് പറയാം. പക്ഷെ എല്ലാം അറിഞ്ഞിട്ടും ഞാൻ എന്തിനാ ഇതിനൊക്കെ കൂട്ട് നിന്നത്.? ഇതൊക്കെ മേഡം അറിഞ്ഞാലുള്ള അവസ്ഥ എന്താകും.? ഒരുനിമിഷം ഒരായിരം ചോദ്യങ്ങൾ എന്നിൽ നിറഞ്ഞു.

“ആദിയേട്ടാ. ആദിയേട്ടൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?” ഐശ്വര്യയുടെ ചോദ്യമാണ് എന്നിൽ നിറഞ്ഞ ചോദ്യങ്ങളിൽ നിന്ന് എന്നെ ഉണർത്തിയത്.

“ഇപ്പോഴെന്തേ ഇങ്ങനെ ചോദിക്കാൻ.?” ഞാൻ വളരെ സോഫ്റ്റായി അവളോട് ചോദിച്ചു.

“ഒന്നുമില്ല. എന്നാലും പറ ആദിയേട്ട. ആദിയേട്ടൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?”

“ഇല്ല. ഇതുവരെ ഇല്ല.” ഞാൻ പറഞ്ഞു.

“എന്തേ ആദിയേട്ടൻ ആരേയും ഇതുവരെ പ്രേമിക്കാതിരുന്നത്..?” അവൾ വീണ്ടും ചോദിച്ചു.

“ആവോ! അറിയില്ല. എനിക്ക് അങ്ങനെ ആരോടും ഇതുവരെ ഒന്നും തോന്നിയിട്ടില്ല. ” ഞാൻ മെല്ലെ പറഞ്ഞു.

“ആ റോഷിമ ചേച്ചിയോടും ആദിയേട്ടന് ഇതുവരെ പ്രേമം തോന്നിയിട്ടില്ലേ..?”

അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടൽ ഉണ്ടാക്കി. അത് കേട്ടതും എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി. ഇവളിത് എങ്ങനെ അറിഞ്ഞു. ഇവളോടിത് ആര് പറഞ്ഞു. ഒരുപക്ഷെ മേഡം ആയിരിക്കുമോ ഇത് പറഞ്ഞത്.

“പറ ആദിയേട്ടാ. ആ റോഷിമ ചേച്ചിയോടും ആദിയേട്ടന് ഇതുവരെ പ്രേമം തോന്നിയിട്ടില്ലേ..?”

എന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി എന്റെ കണ്ണുകളിൽ നോക്കികൊണ്ടാണ് അവൾ ചോദിച്ചത്.

“ഇല്ല. ആരോടും ഇല്ല. ” ഞാൻ വീണ്ടും പറഞ്ഞു.

“എന്തെ ആ റോഷിമ ചേച്ചിയോട് ആദിയേട്ടന് പ്രേമം തോന്നാതിരുന്നത്.

ആ ചേച്ചി നല്ലതാണല്ലോ. ആ ചേച്ചിക്ക് ആദിയേട്ടനെ ഒരുപാട് ഇഷ്ടമാണല്ലോ. എന്നിട്ടും എന്തെ ആദിയേട്ടന് അങ്ങനെ ഒന്നും തോന്നാതിരുന്നത്.?”

“നിന്നോട് ഇതൊക്കെ ആര് പറഞ്ഞു..?”

“ആരെങ്കിലും ആയിക്കോട്ടെ. ഞാൻ പറഞ്ഞത് സത്യമല്ലേ. ആ ചേച്ചിക്ക് ആദിയേട്ടനെ ഒരുപാട് ഇഷ്ടമല്ലേ. ഇനിയെങ്കിലും ആദിയേട്ടന് ആ ചേച്ചിയെ പ്രേമിച്ചുകൂടെ..?”

കുറച്ചു സമയത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല. അതിന് ശേഷം ഞാൻ അവളോട് ചോദിച്ചു.

“ഐശു, ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?”

“എന്റെ കല്യാണം ഉറപ്പിച്ചതാണെന്ന് ആദിയേട്ടന് അറിയാമല്ലോ? പിന്നെ ഞാൻ എങ്ങനെ പ്രേമിക്കും?”

“അതിനെന്താ കല്യാണം വരെ എങ്കിലും വെറുതെ ആരെയെങ്കിലും പ്രേമിച്ചൂടെ?” കളിയായി ഞാൻ ചോദിച്ചു.

“ആദിയേട്ടൻ പറഞ്ഞത് ശരിയാ. എന്റെ മനസ്സിൽ മറ്റൊരാളുണ്ട്. ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ. അയാളെ എനിക്ക് പ്രേമിക്കണമെന്നുണ്ട് . എന്ന് കരുതി എനിക്ക് ആ വിവാഹത്തോട് എതിർപ്പൊന്നുമില്ല കേട്ടോ. പക്ഷെ…..”

അവൾ പാതി പറഞ്ഞു നിർത്തി എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുപോലെ എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു. അവളുടെ മനസ്സിലുള്ള ആ ‘മറ്റൊരാൾ’ ഞാനാണോ എന്ന സംശയം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *