“ആരാ ഐശ്വര്യ അത്? നിന്റെ മനസ്സിലുള്ള നീ ഒരുപാട് പ്രേമിക്കുന്ന ആൾ. അയാൾക്ക് ഈ കാര്യം അറിയാമോ നീ അയാളെ പ്രേമിക്കുന്നെന്ന കാര്യം. ”
“ഇല്ല ആദിയേട്ട. അയാൾക്ക് ഇതുവരെ ഈ കാര്യം അറിയില്ല ഞാൻ ഇതുവരെ അയാളോട് എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല. ഞാനായി പറയുകയും ഇല്ല. ”
“എന്താ അത്. നിനക്കത് അയാളോട് പറഞ്ഞുകൂടേ. ഒരുപക്ഷെ ആയാളും നിന്നെ ഇതുപോലെ സ്നേഹിക്കുന്നുണ്ടെങ്കിലോ..? ”
“ഉണ്ടായിട്ടും എന്താ കാര്യം ആദിയേട്ട. എന്റെ വിവാഹം പണ്ടേ ഉറപ്പിച്ചതല്ലേ . അതും എന്റെ പപ്പ ഉറപ്പിച്ചത് . പപ്പ ഉറപ്പിച്ച വിവാഹം എന്തായാലും നടക്കും, നടക്കണം. അത് പപ്പയ്ക്ക് മമ്മി പപ്പയുടെ മരണക്കിടക്കയിൽ വെച്ച് കൊടുത്ത വാക്കാ. അത് തെറ്റിക്കാൻ പാടില്ല. അത് തെറ്റിച്ചാൽ പപ്പ എന്നോട് പൊറുക്കില്ല.”
അതും പറഞ്ഞു ഐശ്വര്യ കരഞ്ഞു. ഞാൻ അവളുടെ കണ്ണീർ തുടച്ചുകൊണ്ട് അവളെ നോക്കി. അവളോട് ഇനി എന്ത് പറയും എന്ത് പറഞ്ഞു ഞാൻ ഈ പാവത്തെ സമാധാനിപ്പിക്കും. അറിയില്ല. അവളെ ഒന്ന് കൂടെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ പുറത്തുകൂടെ ഞാൻ മെല്ലെ തഴുകി.
കുറച്ചു കഴിഞ്ഞു അവൾ വീണ്ടും എന്നോട് ചോദിച്ചു.
“ആദിയേട്ടാ എന്റെ വിവാഹം വരെയെങ്കിലും ഞാൻ അയാളെ പ്രേമിച്ചോട്ടെ അയാൾ അറിയാതെ? ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒന്നിനെ അറിഞ്ഞു കൊണ്ട് ഞാൻ പ്രേമിച്ചോട്ടെ.? ആ പ്രേമം എന്റെ മനസ്സിൽ എന്റെ മരണം വരെ മറ്റാരുമറിയാതെ എനിക്ക് കൊണ്ടു നടക്കാലോ ”
“അത് വേണോ ഐശു. അത് നിനക്ക് ജീവിതകാലം മുഴുവൻ വേദനയാകില്ലേ..?”
“എന്നാലും സാരമില്ല. എനിക്ക് അയാളെ എന്റെ മരണം വരെ പ്രേമിക്കാലോ..? ആദിയേട്ടൻ ആണെങ്കിൽ ഇങ്ങനെ ഒരാളെ പ്രേമിക്കുമോ..? ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്തൊരാളെ സ്വന്തമാക്കാൻ കഴിയിലേന്ന് അറിഞ്ഞിട്ടും പ്രേമിക്കുമോ.?””
അവളുടെ ആ ചോദ്യം എന്നെ വല്ലാതെ കുഴക്കി. ഇനി ഇവൾ എന്നെ തന്നെയാണോ പ്രേമിക്കുന്നത് എന്ന് എനിക്ക് കൂടുതൽ സംശയമായി.
“ഐശു. നീ…. നീ… എന്നെ…”
ആ സംശയം തീർക്കാനായി ഞാൻ അവളോട് ചോദിക്കാൻ തുടങ്ങിയതും താഴെനിന്നും മേഡത്തിന്റെ ശബ്‍ദം
ഉയർന്നു.
“ഐശൂ….ആദി… നിങ്ങൾ എവിടെയാ ഉള്ളത്.?”
താഴെ ഹാളിൽ നിന്നും ലച്ചു മേഡത്തിന്റെ ഉച്ചത്തിലുള്ള വിളി കേട്ടു.
ആ ശബ്ദം കേട്ടതും ഐശ്വര്യ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു .
“ഞങ്ങൾ എന്റെ മുറിയിലുണ്ട് മമ്മി, എന്താ മമ്മീ ”
“എന്താനോ!? സമയം ഒരുപാടായി. ഭക്ഷണം കഴിക്കേണ്ടേ. വേഗം താഴേക്ക് വാ, എനിക്ക് വിശക്കുന്നു.!.” മേഡം താഴെ നിന്നും വിളിച്ചു പറഞ്ഞു.
” ഞങ്ങൾ വേഗം വരാം മമ്മീ. ”
” വേഗം വരാം എന്ന് പറഞ്ഞാൽ വേഗം വന്നോണം. ഇല്ലെങ്കിൽ ഞാനങ്ങു കയറി വരും. പിന്നെ രണ്ടിനും എന്റെ കൈയിൽ നിന്നുകിട്ടും പറഞ്ഞേക്കാം.”
” ഇല്ല മമ്മി. ദാ ഞങ്ങൾ വന്നു. മമ്മി ഇരുന്നോ. ”
എന്ന് പറഞ്ഞ ശേഷം
അവൾ എന്റെ അരികിൽ ഇരുന്ന്
എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“ആദിയേട്ടാ… ഞാൻ ഇപ്പോൾ പറഞ്ഞതൊന്നും മമ്മി അറിയരുത്. പ്ലീസ്, ഇതൊരു രഹസ്യമായിരിക്കണം. ഇവിടെ ഇപ്പോൾ നടന്നതും ഞാൻ പറഞ്ഞതുമൊന്നും മമ്മി ഒരിക്കലും അറിയരുത്. അറിഞ്ഞാൽ മമ്മി എന്നെ കൊന്നുകളയും. ”
‘ഇവിടെ നടന്നത് വല്ലതും നിന്റെ മമ്മി അറിഞ്ഞാൽ ആദ്യം നിന്റെ മമ്മി കൊല്ലുന്നത് എന്നെയായിരിക്കും മോളെ.’ ഞാൻ മനസ്സിൽ പറഞ്ഞു.
ശേഷം അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
” ഐശു പേടിക്കേണ്ട. എന്റെ നാവിൽ നിന്നും ഇതൊന്നും മേഡം അറിയില്ല. എന്റെ വാക്ക്. ”
“താങ്ക്സ് ആദിയേട്ട, ലവ് യു ആദിയേട്ടാ..” അങ്ങനെ പറഞ്ഞ ശേഷം അവൾ വീണ്ടും എന്റെ ചുണ്ടിൽ ഉമ്മ
വെച്ചു.
എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം എന്നെ നോക്കി അവൾ ഉറക്കെ ചിരിച്ചു.
അവൾ എന്തിനാ ചിരിക്കുന്നത് എന്ന് മനസിലാകാതെ ഞാൻ അവളെ നോക്കി. ഉടനെ അവൾ പതിയെ പറഞ്ഞു.
“ഇങ്ങനെ താഴേക്ക് പോയാൽ ആദിയേട്ടൻ മമ്മിയോട് ഒന്നും പറയാൻ നിൽക്കേണ്ട അല്ലാതെ തന്നെ മമ്മിക്ക് എല്ലാം മനസ്സിലാകും.”
