ഐഷു – 2 6അടിപൊളി  

“അയ്യോ

ആദിയേട്ടാ! ആദിയേട്ടൻ വന്നിട്ട് മമ്മി എന്തെങ്കിലും കുടിക്കാൻ തന്നോ എന്നാ ഞാൻ ചോദിച്ചത്. അല്ലാതെ വേറെ ഒന്നുമല്ല.”

“ഓ… ഞാൻ കരുതി…”

ആശ്വാസത്തോടെ ഞാൻ അങ്ങനെ പറഞ്ഞു നിർത്തി. എന്നിട്ട് മനസ്സിൽ ഓർത്തു.

‘തന്നെടി പെണ്ണേ. നിന്റെ മമ്മി എനിക്ക് വേണ്ടതെല്ലാം തന്നിട്ടാ എന്നെ നിന്റെ അടുത്തേക്ക് അയച്ചത്. ഇനി ഞാൻ എപ്പോൾ ചോദിച്ചാലും നിന്റെ മമ്മി എനിക്ക് തരും. ഇനി മുതൽ നിന്റെ മമ്മി എനിക്കുള്ളതാ.’

ഞാൻ അങ്ങനെ മനസ്സിൽ ചിന്തിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.

“ആദിയേട്ടൻ എന്താ കരുതിയത്? ഇന്നലെ കഴിച്ചതിന്റെ ബാക്കി തന്നോ എന്നാണ് ഞാൻ ചോദിക്കുന്നതെന്നോ ?”

അതും പറഞ്ഞു ചിരിച്ച ശേഷം അവൾ വീണ്ടും ചോദിച്ചു.

” ആദിയേട്ടാ. ആദിയേട്ടൻ എന്നും കഴിക്കുമോ?”

“ഏയ് ഇല്ല. ” ഞാൻ പറഞ്ഞു.

“അപ്പോൾ ഇന്നലെ കഴിച്ചതോ?” അവൾ വീണ്ടും ചോദിച്ചു.

“ഇന്നലെ വെറുതെ ആ ഒരു സന്തോഷത്തിൽ മേഡം തന്നതുകൊണ്ടാ. അല്ല, അതിരിക്കട്ടെ, ഐശ്വര്യ എന്നും കഴിക്കുമോ?”

“ഏയ്, മമ്മി എന്നെ കൊല്ലും! മമ്മി കഴിക്കുമ്പോൾ എനിക്കും തരും. അതും വർഷത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം. അല്ലാതെ ഞാനും മമ്മിയും അങ്ങനെ കഴിക്കാറൊന്നുമില്ല.”

അതും പറഞ്ഞു ചിരിച്ച ശേഷം അവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു..

“ഞാൻ മമ്മിയെ ഒന്ന് നോക്കട്ടെ. മമ്മി ഇറങ്ങാറായില്ലെങ്കിൽ നമുക്ക് എന്റെ മുറിയിലേക്ക് പോകാം. ആദിയേട്ടൻ എന്റെ മുറി കണ്ടിട്ടില്ലല്ലോ. ഞാൻ കാണിച്ചു തരാം.”

‘നിന്റെ മുറി മാത്രമല്ല, നിന്നെയും ഞാൻ കണ്ടു മോളേ. അതിന്റെ അമ്പരപ്പിൽ ഞാൻ ഇവിടെ വന്നിരുന്നതാ.’

അങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ

അവളെ നോക്കി പുഞ്ചിരിച്ചു.

അവൾ എന്നെ നോക്കി കുസൃതിയോടെ ചിരിച്ചുകൊണ്ട് മേഡത്തിന്റെ റൂമിലേക്ക് നടന്നു

ഐശ്വര്യ മേഡത്തിന്റെ മുറിയിലേക്ക് കയറി ബാത്‌റൂമിനടുത്തു ചെന്നുകൊണ്ട് വിളിച്ചു.

“മമ്മി.. മമ്മീ..”

“ആഹ്! എന്താ പെണ്ണേ?. ” മേഡം ബാത്‌റൂമിൽ നിന്നും തിരിച്ചു ചോദിച്ചു.

“മമ്മി കുളിച്ചു കഴിയാറായോ?”

“ഇല്ല മോളെ, മമ്മിക്ക് കുറച്ചു തുണി നനക്കാൻ ഉണ്ടായിരുന്നു അത് കഴിഞ്ഞു മമ്മി ഇപ്പോൾ കുളിക്കാൻ തുടങ്ങിയതേയുള്ളൂ. എന്താ നീ ചോദിച്ചത്. ”

“ഏയ്! ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചതാ ”

“ആഹ്! നീ ആദിയെ കണ്ടില്ലേ.?”

“കണ്ടു ”

“എന്നാൽ പോയി ആദിക്കൊരു കമ്പനി കൊടുക്ക്. ആദി അവിടെ ഇരുന്നു മുഷിഞ്ഞു കാണും.”

“ശരി മമ്മി. ഞാൻ ആദിയേട്ടനെ ഈ വീട് മുഴുവൻ ചുറ്റി കാണിക്കട്ടെ. മമ്മി റെഡിയായാൽ വിളിച്ചാൽ മതി. ”

“ആ ശരി.. ശരി.. എന്ന് കരുതി പുറത്തേക്ക് ഒന്നും പോകാൻ നിൽക്കേണ്ട . നിന്റെ വിവാഹം ഉറപ്പിച്ചതാണെന്നുള്ള ഓർമ്മ വേണം. ”

“ഓഹ്! ഞാൻ ഓർമ്മിച്ചോളാമേ. മമ്മി റെഡിയായിട്ട് വിളിക്ക്. ” അതും പറഞ്ഞു ഐശ്വര്യ തിരിഞ്ഞു നടന്നു.

അല്പസമയത്തിന് ശേഷം മേഡത്തിന്റെ മുറിയിൽ നിന്നും നിന്നും തിരികെ വന്ന ഐശ്വര്യ എന്നോട് പറഞ്ഞു.

“മമ്മി ഇപ്പോഴൊന്നും ഇറങ്ങില്ല ആദിയേട്ടാ. വാ, നമുക്ക് മുകളിൽ എന്റെ മുറിയിലേക്ക് പോകാം,”

അവൾ എന്റെ കയ്യിൽ പിടിക്കാൻ ആഞ്ഞുകൊണ്ടാണ് അത് പറഞ്ഞത് .

“ഉം. പോകാം. അതിനു മുൻപ് എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തരാമോ..? എന്തോ വല്ലാത്ത ദാഹം.” ഞാൻ പറഞ്ഞു.

” അപ്പോൾ മമ്മി കുടിക്കാൻ

ആദിയേട്ടന് വെള്ളം പോലും തന്നില്ലേ. ? വെള്ളം പോലും തരാതെയാണോ മമ്മി തുണി നനക്കാനും കുളിക്കാനുമായി പോയത്. കഷ്ടം തന്നെ. സാരമില്ല. ആദിയേട്ടൻ എന്റെ റൂമിലേക്ക് വാ ആദിയേട്ടന് വേണ്ട വെള്ളം അവിടെ എത്തിയിട്ട് ഞാൻ തരാം. “‘

അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ എന്റെ കൈയ്യും പിടിച്ചു റൂമിലേക്ക് നടന്നു.

അല്പം മുൻപ് അവളെ ഒളിഞ്ഞുനോക്കി നിന്ന അതേ മുറിയിലേക്ക് അവളോടൊപ്പം നടക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നുണ്ടായിരുന്നു.

‘ഇനി ഇവൾ ഉദേശിച്ചത്‌ വേറെ വല്ലതും തരാനാണോ. ഇന്നലെ തന്ന പോലെ എന്തെങ്കിലും.’ ഒരു നിമിഷം ഞാൻ സംശയിച്ചു.

“ഇതാണ് എന്റെ ലോകം. എങ്ങനെയുണ്ട് എന്റെ ലോകം?” മുറി ചുറ്റിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *