ഐഷു – 2 6അടിപൊളി  

ടേബിളിൽ വെച്ച ശേഷം . അങ്ങനെ ഇരുന്നുകൊണ്ട് ഞാൻ ഐഷുവിനെ പറ്റി ഓർത്തു.

‘ ഞാൻ എന്തൊക്കെയാ ആ പാവം പെണ്ണിനോട് പറഞ്ഞത്. എന്റെ അച്ഛനും അവളുടെ ഉമ്മയും ചെയ്തതിനു അവൾ എന്ത് പിഴച്ചു. ഇന്നലെ രാത്രി രണ്ടു മണി കഴിഞ്ഞിട്ടും അവളെന്തിനാ എനിക്ക് വേണ്ടി ഉറങ്ങാതെ കാത്തു നിന്നത്. അവൾക്ക് ഉറങ്ങിക്കൂടായിരുന്നോ. അവൾ ഉറങ്ങാതെ നിന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. അവൾക്ക് എന്തിനാ എന്നോട് ഇത്രയും സ്നേഹം. അവൾ എന്റെ ആരാ.’

അപ്പോഴാണ് എനിക്ക് അച്ഛൻ അയച്ച കത്ത് എന്റെ പാന്റിന്റെ പോക്കറ്റിൽ ഉള്ള കാര്യം ഓർമയിൽ വന്നത്. ഞാൻ വേഗം എന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ആ കത്ത് പുറത്തേക്ക് എടുത്തു. കത്തിന്റെ കൂടെ ഉണ്ടായിരുന്ന അവളുടെ ഫോട്ടോയിൽ ഒരുനിമിഷം ഞാൻ നോക്കിനിന്നു. ആ ഫോട്ടോയിൽ പോലും ഉള്ള അവളുടെ നിഷ്കളങ്കമായ ചിരികണ്ട് എനിക്ക് വല്ലായ്മ തോന്നി.

ആ ഫോട്ടോ തിരികെ പോക്കറ്റിൽ വെച്ച ശേഷം ഞാൻ വീണ്ടും കത്ത് എടുത്തു വായിക്കാൻ തുടങ്ങി.

കത്ത് തുടരുന്നു…..

‘ മോനെ ആദി. അച്ഛന് മോനോട് മറ്റൊരു പ്രധാന കാര്യം കൂടെ പറയാനുണ്ട്. പക്ഷേ ആ കാര്യം ഒരിക്കലും ഐഷു അറിയരുത്. അറിഞ്ഞാൽ അവൾക്കത് സഹിക്കാൻ ആവില്ല.

ഇത്രയും നാൾ അവൾ അറിയാതെ ഞങ്ങൾ അത് അവളിൽനിന്നും മറച്ചുവെച്ചു. ഇനിയും അവളിവിടെ തുടർന്നാൽ എല്ലാം അവൾക്ക് മനസ്സിലാക്കും. പിന്നെ അവളിൽ നിന്ന് അത് മറച്ചു വെക്കാൻ ഞങ്ങൾക്കാവില്ല.

അതുകൊണ്ടാണ് അവളെ ഞാൻ നിന്റെ അടുത്തേക്ക് അയക്കുന്നത്. അവൾ ഒരിക്കലും ഈ കാര്യം അറിയരുത്. നീ ഒന്നും

അവളോട് പറയരുത്. അവളൊരു പാവമാണ് അവളെ നീ കൈയൊഴിയരുത്. അവളെ ഒരിക്കലും നീ തനിച്ചാക്കരുത്. ‘

‘ഇങ്ങേരു എന്തിനാണാവോ ഇങ്ങനെ അനാവശ്യ ബിൽഡപ് കൊടുതെഴുതുന്നത്. കാര്യം നേരിട്ട് എഴുതിയാൽ പോരെ. വെറുതെ മനുഷ്യന്റെ സമാധാനം കളയാനായിട്ട്.’

അങ്ങനെ മനസ്സിൽ പറഞ്ഞെങ്കിലും അച്ഛൻ കത്തിൽ എഴുതിയ ആ വാചകങ്ങൾ എന്റെ കണ്ണുകളെ അവിടെത്തന്നെ തറപ്പിച്ചു നിർത്തി. എന്തോ ഒരു വലിയ അപായം നടക്കാൻ പോകുന്നു എന്ന ചിന്ത എന്റെ ഉള്ളിൽ നിറഞ്ഞു .

‘ഐഷു ഒരിക്കലും അറിയരുത്, അറിഞ്ഞാൽ അവൾക്കത് സഹിക്കാൻ ആവില്ല. ‘

എന്ന് അച്ഛൻ അത്രയും ഉറപ്പിച്ചു പറയാൻ എന്തായിരിക്കും കാരണം?’

കത്തിന്റെ ബാക്കി വരികളിലേക്ക് എന്റെ കണ്ണുകൾ പായുന്നതിനിടയിലാണ് ഹാളിൽ നിന്ന് അവളുടെ ആ വിറയ്ക്കുന്ന ശബ്ദം കേട്ടത്.

“ഇക്കാ. ”

കത്തിൽ നിന്നും മുഖമുയർത്തിയ ഞാൻ അവളെ നോക്കി. പേടിയോടെയും നിരാശയോടെയും എന്നെ നോക്കികൊണ്ട് അവൾ പറഞ്ഞു.

“എന്നെ ബസ് കയറ്റാൻ ഇക്ക വരണമെന്നില്ല ഞാൻ തനിയെ പോയിക്കോളും…” അത്രയും പറഞ്ഞുകൊണ്ടവൾ താഴേക്ക് നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണീർ അടർന്നു താഴേക്ക് വീണു.

പെട്ടെന്ന് തന്നെ ഞാൻ കത്ത് മടക്കി പോക്കറ്റിലിട്ടു. കണ്ണീരൊഴുക്കി എന്റെ മുന്നിൽ നിൽക്കുന്ന ഐഷുവിനെ ഞാൻ നോക്കികൊണ്ട് ഞാൻ ചോദിച്ചു.

“എന്താ കാര്യം.?”

“ഇക്കയുടെ കൂടെ കഴിയാൻ ഞാൻ ഒരുപാട് കൊതിച്ചതാ. അതുകൊണ്ട് തന്നെ ഇക്കയുടെ കൂടെ കഴിയാൻ കൊതിച്ചു വന്ന എന്നെ ഇക്ക തിരിച്ചയക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല . ബസ് കയറ്റാൻ ഇക്ക വന്നാൽ ഞാൻ അറിയാതെ കരഞ്ഞു പോകും. അതുകൊണ്ട് ഞാൻ…”

അവൾ

ബാക്കി പറയാൻ കഴിയാതെ വീണ്ടും വിതുമ്പി. കുളിച്ചു വേഷം മാറി വന്നതുകൊണ്ടാവാം അവളുടെ തളർച്ച കുറച്ചുകൂടി വ്യക്തമായിരുന്നു. ബാഗും തൂക്കി തനിയെ പോകാൻ നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരം വന്നു നിറഞ്ഞു. ആ നിഷ്കളങ്കമായ മുഖം എന്നിൽ നിറഞ്ഞു. ആ മുഖവും അവളുടെ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചുനിന്നു.

” ഉം ” എന്ന് മൂളിയശേഷം ഞാൻ ചോദിച്ചു.

“ഇവിടെ നിന്നും ബസ് സ്റ്റാൻഡിലേക്ക് കുറേ ദൂരം ഉണ്ട്. അത്രയും ദൂരം നീ തനിച്ച് പോകുമോ..?”

“പോയിക്കൊള്ളാം. ” തേങ്ങിക്കൊണ്ട് തന്നെ അവൾ പറഞ്ഞു.

ഒരു നിമിഷം ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ മെല്ലെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *